എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ മഹാത്മാവിനെ നാം ഈ ഒക്ടോബര്‍
രണ്ടിന് നാം വീണ്ടും അനുസ്മരിക്കുകയണല്ലോ ?ഈ ദിനം വിദ്യാര്‍ഥി ജീവിത കാലഘട്ടത്തിലെ എക്കാ ലവും സ്മരിക്കുന്ന ഒരു ദിവസമാക്കി മാറ്റാന്‍ നമ്മുടെ സ്കൂള്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നത് ?കഴിഞ്ഞ എസ് .ആര്‍ .ജി .യോഗം ഇക്കാര്യം ഗൌരവമേറിയ ചര്‍ച്ചക്ക് തുടക്കം കുറിക്കുകയും ചില തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തു കാണുമെന്നു കരുതുന്നു .പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ദിശാബോധം നല്‍കാനാണ് ഈ കുറിപ്പ് .നടപ്പിലാക്കാവുന്ന ചില പ്രവര്‍ത്തങ്ങള്‍ ഇതാ ..
- ഒക്ടോബര്‍ ഒന്ന് ഗാന്ധിയന്‍ അസംബ്ലി ആയി നടത്തണം .ഗാന്ധിജിയുടെ ആത്മകഥ പരിചയപ്പെടുത്തണം .പുസ്തകത്തിന്റെ ഒരു ഭാഗം വായിക്കാന്‍ ഒരു കുട്ടിയെ ചുമതലപ്പെടുത്തണം .പ്രധാമാധ്യപകന്‍ ബ്രീഫിംഗ് നടത്തണം .
- ഒക്ടോബര്‍ രണ്ടിന് സ്കൂള്‍ കവാടത്തില്‍ ഗാന്ധിയുടെ ചിത്രം വെയ്ക്കണം .നൂതിനാല്‍പ്പതിനാലാം ജന്മദിനം എന്ന ബോര്‍ഡ് സ്ഥാപിക്കണം .സ്കൂളും പരിസരവും വൃത്തിയും വെടിപ്പും ഉള്ളതാക്കി മാറ്റണം .ക്ലാസുകളില്‍ ശുചീകരണം അനിവാര്യമാണ് .എല്ലാ കുട്ടികള്‍ക്കും കപ്പയും ചമ്മന്തിയും കട്ടന്‍ചായയും നല്‍കണം .
- ഒക്ടോബര്‍ മൂന്ന് മുതല്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്താം .ഗാന്ധിയന്‍ സെമിനാര്‍ ,പതിപ്പ് തയ്യാറാക്കല്‍ ,ഗാന്ധിജിയുടെ ജീവിതത്തിലെ ചില സംഭവങ്ങള്‍ ഉള്‍പ്പെടുത്തി പോസ്റര്‍ പ്രദര്‍ശനം ,പ്രവര്‍ത്തന പ്രശ്നോത്തരി ,സോപ്പ് -ലോഷന്‍ നിര്‍മാണ പരിശീലനം ,ഗാന്ധി സ്മൃതി യാത്ര എന്നിവ ഗാന്ധിയന്‍ വാരാചരണ കാലത്ത് നടത്താം .
പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്ന വിശ്വാസത്തോടെ ....
ബി .പി .ഓ ബാലരാമപുരം