ശനിയാഴ്‌ച, ഓഗസ്റ്റ് 16, 2014

മെഡിക്കൽ ക്യാമ്പ്‌ 2014 - 2015

ഭിന്നശേഷിയുള്ള  വിദ്യാർത്ഥികൾക്കായി ജില്ലാ ഓഫീസിൽ നിന്നുള്ള നിർദ്ദേശ പ്രകാരം ജൂലൈ മാസം 11 മുതൽ 17 വരെയുള്ള തിയതികളിലായി ബി .ആർ .സി  യിൽ വച്ച് വൈദ്യപരിശോധന ക്യാമ്പ്‌ നടത്തപ്പെട്ടു. പ്രസ്തുത ക്യാമ്പിൽ 424 കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുക്കുകയുണ്ടായി. 2 പഞ്ചായത്തുകൾ വീതം ക്ലബ്‌ ചെയ്തു കൊണ്ട് 3 ദിവസങ്ങളിലായി V.I യുടെ ക്യാമ്പ്‌ സംഘടിപ്പിച്ചു. 310 കുട്ടികൾ ഈ ക്യാമ്പിൽ പങ്കെടുത്തു. O.H  വിഭാഗത്തിൽ 25 ഉം  H.I  വിഭാഗത്തിൽ  40 ഉം M.R വിഭാഗത്തിൽ 49 കുട്ടികളും പങ്കെടുത്തു. മേൽപ്പറഞ്ഞ വിഭാഗങ്ങളിൽ പ്രാവീണ്യമുള്ള ഡോക്ടർമാരുടെ സേവനം ലഭ്യമായത് പ്രത്യേകം പ്രസ്താവ്യമാണ്. 

ദൃശ്യങ്ങൾ ശ്രദ്ധിക്കൂ ...





ബുധനാഴ്‌ച, ജൂലൈ 16, 2014

വിദ്യാലയങ്ങൾക്ക് തത്സമയ പിന്തുണ ... ദൃശ്യങ്ങളിലൂടെ

 

MSC LPS ബാലരാമപുരത്തു നിന്ന് ... 


MSC LPS ബാലരാമപുരത്തിൽ ഒന്നാം തരത്തിൽ പഠിക്കുന്ന ഹരീന്ദ്രൻ.എസ്.എ  യുടെ നോട്ട്ബുക്ക്

അമ്മയും അധ്യാപികയും ഒന്നു പോലെ (സ്കൂളിലെത്തിയ കുട്ടിയ്ക്ക് ചോറു വാരിക്കൊടുക്കുന്ന പ്രഥമാധ്യപിക )
അക്ഷരങ്ങളിൽ നിന്നും വാക്കുകളിലേയ്ക്ക്

ക്ലാസ് റൂം പ്രവർത്തനങ്ങളിൽ ബി പി ഒ  യുടെ ഇടപെടൽ


ഉച്ച ഭക്ഷണ പരിപാടിയിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ സാനിധ്യം


പാചകപ്പുര = വൃത്തി



വ്യാഴാഴ്‌ച, ജൂലൈ 03, 2014

ജൂണ്‍ 26 ലോക മയക്കു മരുന്നു വിരുദ്ധ ദിനം

ലോക മയക്കു മരുന്നു വിരുദ്ധ ദിനം ബാലരാമപുരം ഉപജില്ലയിലെ 65  വിദ്യാലയങ്ങളിലും ആഘോഷിച്ചു.ബ്ലോക്ക്‌തല ലോക മയക്കു മരുന്നു  വിരുദ്ധ ദിനാഘോഷം പി .റ്റി .എം .വി .എച്ച് .എസ് .എസ്  മരതൂർക്കോണത്തു  വച്ചു  നടന്നു.

ദൃശ്യങ്ങൾ  ശ്രദ്ധിക്കൂ ...




ബുധനാഴ്‌ച, ജൂലൈ 02, 2014

തത്സമയ സഹായവുമായി ട്രെയിനർമാരും സി.ആർ.സി കോ-ഓർഡിനേറ്റർമാരും ഉപജില്ലയിലെ സ്കൂളുകളിലേയ്ക്ക് 2/7/2014 മുതൽ ...


ജൂണ്‍ 27 ഹെലെന്‍കെല്ലര്‍ ദിനം

പ്രതിബന്ധങ്ങളെ അതിജീവിച്ച് മൂകയും ബധിരയുമായ ഹെലെന്‍കെല്ലര്‍ പൊരുതി നേടിയ ജീവിതവിജയം ഗവ:എല്‍.പി.ബി.എസ് ചൊവ്വരയില്‍ പുനരാവിഷ്കരിച്ചപ്പോള്‍...

                                          ഹെലെന്‍കെല്ലര്‍ ദിനാഘോഷം ബാലരാമപുരം ഉപജില്ലയിലെ 65 വിദ്യാലയങ്ങളിലും ആചരിച്ചു. ബി.ആര്‍.സി തല ഹെലെന്‍കെല്ലര്‍ ദിനാചരണം ഗവ:എല്‍.പി.ബി.എസ് ചൊവ്വരയില്‍ ചൊവ്വര രാധാകൃഷ്ണന്‍  സാര്‍ ഉദ്ഘാടനം ചെയ്തു. ബി.ആര്‍.സി പരിശീലക ബിന്ദു.എസ്.എസ്, സി.ആര്‍.സി.കോ-ഓര്‍ഡിനേറ്റര്‍ റെജി.എസ്.എല്‍, റിസോഴ്സ് ടീച്ചര്‍ ജിസ്സാ മേരി, പ്രഥമാധ്യാപിക  രമണി തുടങ്ങിയവര്‍ പങ്കെടുത്തു.




ചൊവ്വാഴ്ച, ജൂൺ 17, 2014

ലൂസേഴ്സ് ട്രെയിനിംഗ്


അവധിക്കാല അധ്യാപക പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാത്ത അധ്യാപകര്‍ക്കായി ഇതാ വരുന്നു ലൂസേഴ്സ് ട്രെയിനിംഗ്...


വിശദ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു

തിയതി : 19/06/2014 മുതല്‍ 21/06/2014 വരെ

എല്‍.പി വിഭാഗം(ക്ലാസുകള്‍ I,II,III,IV) - പരിശീലന കേന്ദ്രം : ബി.ആര്‍.സി.നെയ്യാറ്റിന്‍കര
യു.പി വിഭാഗം
നം. വിഷയം പങ്കെടുക്കേണ്ട കേന്ദ്രം
1 മലയാളം ജി.യു.പി.എസ്.ചാക്ക
2 ഇംഗ്ലീഷ്
3 ഹിന്ദി ജി.ജി.വി.എച്ച്.എസ്.എസ്.പേട്ട.
4 ബേസിക് സയന്‍സ് ജി.യു.പി.എസ്.കുമാരപുരം
5 സോഷ്യല്‍ സയന്‍സ് യു.ആര്‍.സി.നോര്‍ത്ത്
6 കണക്ക്

തിങ്കളാഴ്‌ച, ജൂൺ 16, 2014

പ്രവേശനോല്‍സവം 2014 - 2015

ബാലരാമപുരം വിദ്യാഭ്യാസ ഉപജില്ലയുടെ  ഈ അദ്ധ്യായന വര്‍ഷത്തെ പ്രവേശനോല്‍സവത്തിന്‍റെ ചില വര്‍ണ്ണക്കാഴ്ചകള്‍......