പുസ്തകപരിചയം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പുസ്തകപരിചയം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ചൊവ്വാഴ്ച, ഏപ്രിൽ 16, 2013

സകല പിറന്നു

സർഗാത്മകത  വളർത്താൻ

വീണ്ടും നാം സർഗാത് ത്മകയെ ക്കുറിച്ച് വർത്തമാനം പറയുകയാണ് .. സമഗ്ര അ ധ്യാ പക ശാക്തീകരണം നടക്കുമ്പോൾ തന്നെ  എന്തുകൊണ്ട് നാം വീണ്ടും ഇതിനെ ക്കുറിച്ച് പറയണം . അതിനൊരു കാരണമുണ്ട് . അധ്യാപനം ഒരു സര്ഗാത്മക പ്രവർത്തനമാണല്ലോ ? സർഗാത്മകത ജന്മ സിദ്ധമായ ഒന്നാണെന്നും നിരന്തരമായ പരിശീലനത്തിലൂടെ നേ ടാനവില്ലെന്നും ചിലർ ധരിച്ചിട്ടുണ്ട് .എന്നാൽ ഈ ധാരണ തികച്ചും തെറ്റാണ് . പരിശീലനത്തിലൂടെ നേടാൻ കഴിയാത്ത ഒന്നും ഇല്ല എന്ന കാര്യം നിത്യ അഭ്യാസി ആനയെ എടുക്കും എന്ന പാഠ ത്തിലൂടെ കുട്ടിക്കാല ത്ത് നാം പഠിച്ചിട്ടുണ്ടല്ലോ ?
ഇപ്പോൾ എസ്‌ . എസ്‌ . എ തയ്യാറാക്കിയ സകല എന്ന പുസ്തകം  നമ്മുടെ സർഗാത്മക വികസനം യാഥാർത്ഥ്യമാക്കും എന്ന കാര്യത്തിൽ സംശയമില്ല . സർഗാത്മക വികസനം ലക്ഷ്യമിട്ട് നാം ആർജിച്ച നേട്ടങ്ങളുടെ അനുഭവ കൈമാറ്റം, വ്യാപനം എന്നിവ സകല ലക്ഷ്യം വയ്ക്കുന്നു . പരിശീലനത്തിനിടയിൽ അധ്യാപകരുടെ മനസിൽ  തെളിഞ്ഞ കഥകൾ , പാട്ടുകൾ , എല്ലാം സകലയിൽ ഉണ്ട് . ഒരു കടലാസ് മടക്കി , ഒരു തുള്ളി മഷി ഉപയോഗിച്ച് , ഒരു പാഴ് കടലാസ് മടക്കി ,ഒരു വിരൽ ഉപയോഗിച്ച് നമുക്ക് എന്തെല്ലാം ചെയ്യാൻ കഴിയുമെന്നു സകല കാട്ടിത്തരുന്നു . കേരളത്തിലെ അധ്യാപക സമൂഹം വരും തലമുറക്ക്‌ പകർന്ന്  നല്കാനെങ്കിലും ഈ പുസ്തകം വായിക്കുമെന്ന് ഉറപ്പുണ്ട്.

65  പേജുള്ള സകല എന്ന പുസ്തകം പൂർണമായി കാണാനും ഡൌണ്‍ലോഡ് ചെയ്യാനും ഇവിടെ ക്ലിക്ക് ചെയ്യൂ.



ബുധനാഴ്‌ച, ജൂൺ 27, 2012

പുസ്തക പരിചയം

നെയ്യാറ്റിന്‍കരയുടെ സാംസ്ക്കാരിക ചരിത്രത്തിന് ഒരു അധ്യാപകന്‍റെ കയ്യൊപ്പ്‌ ........

                  ചരിത്രത്തിലേയ്ക്കുള്ള അന്വേഷണവും വിവരശേഖരണവും അറിവുനിര്‍മ്മാണത്തിന്‍റെ സജീവഘടകങ്ങളാണ്‌ . നെയ്യാറ്റിന്‍കര താലൂക്കിന്റെ ചരിത്രത്തെ കുറിച്ച് സമഗ്രമായി പഠനം നടത്തിയവര്‍ ധാരാളമായി കണ്ടെന്നു വരാം ..... ആ അറിവുകള്‍ വരും തലമുറയ്ക്ക് വേണ്ടി കരുതിവയ്ക്കാന്‍ മനസ്സ് കാണിച്ചവര്‍ ചുരുക്കം . 
                   നെയ്യാറിന്റെ തീരങ്ങളിലെ നന്മയുടെ തെളിവുകളെയും പോരാട്ട കഥകളെയും മറ്റും ചികഞ്ഞെടുത്ത് ആധികാരികതയോടെ ചേര്‍ത്ത് വച്ച് അറിവിന്‍റെ നിധികുംഭമാക്കി പുറത്തിറക്കാനുള്ള ശ്രമമാണ് അധ്യാപകനായ ശ്രീ സി വി  സുരേഷ് നടത്തുന്നത് .
                   നെയ്യാറ്റിന്‍കരയുടെ സാംസ്ക്കാരിക ചരിത്രം എന്ന് പേരിട്ട ഈ പുസ്തകം നമ്മുടെ കൂട്ടുകാര്‍ക്ക് തങ്ങളുടെ നാട്ടിന്റെ പ്രാദേശിക ചരിത്രത്തെ കുറിച്ചുള്ള അന്വേഷണത്തിന് വഴികാട്ടിയാകും ......ഓരോ വിദ്യാലയത്തിനും പ്രാദേശിക പാഠങ്ങള്‍ രൂപപ്പെടുത്തുന്നതിനും റഫറന്‍സിനും ഉപകരിക്കുന്ന ഈ ബൃഹത് ഗ്രന്ഥത്തെ കൂട്ടുകാര്‍ക്ക് വേണ്ടി പരിചയപ്പെടുത്തുന്നു .
              കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ ചേര്‍ത്തിട്ടുള്ള നമ്പരില്‍ ബന്ധപ്പെടുക 
                             9446039937 , 9495011779




ശനിയാഴ്‌ച, ഏപ്രിൽ 28, 2012

പുസ്തക പരിചയം

ഞാന്‍ ജി അശോകന്‍ , അധ്യാപകനാണ് .ഇപ്പോള്‍ അധ്യാപക പരിശീലകനായി ബാലരാമപുരം ബി ആര്‍ സി യില്‍ ജോലി ചെയ്യുന്നു . വായിച്ചാലും വായിച്ചാലും മതി വരാത്ത ഒരു പുസ്തകത്തെ തൂവലിലൂടെ പരിചയപ്പെടുത്തുന്നതിനാണ് ഈ കുറിപ്പ് ....

ടോട്ടോ - ചാന്‍ 

തെത്സുകോ കുറോയാനഗി

ഞങ്ങളുടെ ബി ആര്‍ സി യുടെ തനതു പ്രവര്‍ത്തനമായ ഉണര്‍വ് 2012 ന്റെ ഭാഗമായി പുറത്തിറക്കുന്ന ഹെട്മാസ്റെര്‍ മാര്‍ക്ക് വേണ്ടിയുള്ള ഡയറിയുടെ ആസൂത്രണവുമായി ബന്ധപ്പെട്ടാണ്  ടോട്ടോ - ചാന്‍ പുനര്‍ വായനയ്ക്ക് വിധേയമാക്കിയത് . കുട്ടികളുടെ അവകാശങ്ങളെ സംരക്ഷിച്ചു കൊണ്ട് എങ്ങനെ ഒരു വിദ്യാലയം നടത്താം എന്നതിന്റെ ഏറ്റവും നല്ല തെളിവാണ് ഈ പുസ്തകത്തിലെ പ്രമേയം .ടോട്ടോ ചാന്റെ മനസ്സിലെ വിദ്യാലയത്തെ കുറിച്ചുള്ള സ്വപ്നങ്ങള്‍ ചിറകു വിടര്‍ത്തുന്നത് സ്കൂളിനെ സ്നേഹിക്കുന്ന ഏതൊരാളിനെയും സന്തോഷിപ്പിക്കും ....


                             പ്രഥമ അധ്യാപകര്‍ക്ക് മാത്രമല്ല കുട്ടിയെ സ്നേഹിക്കുകയും അറിയുകയും ചെയ്യുന്ന ഏതൊരാള്‍ക്കും ഒരുപാട് സ്വപ്നം കാണാനുള്ള വകകള്‍ ഈ പുസ്തകത്തിലുണ്ട് . കുട്ടികള്‍ കുറഞ്ഞു പോയതിനെ പഴിക്കുന്ന അധ്യാപകരെ പലരെയും എനിക്ക് നേരിട്ടറിയാം . അവര്‍ക്ക് ഒരു പാഠപുസ്തകമാണിത് . അന്‍പതോളം കൂട്ടുകാരെ വച്ച് അത്ഭുതങ്ങള്‍ സൃഷ്ട്ടിക്കുന്ന കാഴ്ചകള്‍ ആധുനിക യുഗത്തിലെ ഓരോ അധ്യാപകനും അറിയേണ്ടത് തന്നെ ...... പല പ്രാവശ്യം അധ്യാപക പരിശീലനങ്ങളില്‍ ഈ പുസ്തകം ഉപയോഗപ്പെടുത്തിയിട്ടുണ്ട് .എങ്കിലും വായിച്ചു കഴിഞ്ഞവര്‍ എത്ര പേര്‍.....? 
                               കഴുത്തില്‍ കുരുക്കും കാലില്‍ ഷൂസും ഇംഗ്ലീഷ്  മീടിയവുമായാല്‍ നല്ല വിദ്യാഭ്യാസമായി എന്ന്  കരുതുന്ന  രക്ഷിതാക്കളും ഈ പുസ്തകം വായിക്കേണ്ടതുണ്ട്  . മാത്രമല്ല ഓരോ അധ്യാപകനും തന്റെ കര്‍മ്മ രംഗത്തെ സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാന്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം തന്നെയാണ് ഇത്  ...


                                പുസ്തകത്തിന്റെ പുറം താള്‍ കുറുപ്പിലെ വാക്യങ്ങള്‍ കടം എടുത്താല്‍ വിലയിരുത്തല്‍ കൃത്യമാകും .......
      ഈ പുസ്തകം വായിക്കൂ .......
           " നൂറു പൂക്കള്‍ വിരിയട്ടെ ........
              ആയിരം ചിന്താ പദ്ധതികള്‍ നമ്മിലുയരട്ടെ ... " 
ഓരോ കൂട്ടുകാരനും അധ്യാപക സുഹൃത്തുകള്‍ക്കും രക്ഷിതാക്കള്‍ക്കും ഈ പുസ്തകത്തിലൂടെ കടന്നു പോകാന്‍ കഴിയട്ടെ ........
                                             ആശംസകളോടെ ....
                                                                                 അശോകന്‍ ജി                                                                                                           
                                                    ബി ആര്‍ സി ബാലരാമപുരം