പോര്‍ട്ട്‌ ഫോളിയോ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പോര്‍ട്ട്‌ ഫോളിയോ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വെള്ളിയാഴ്‌ച, ഫെബ്രുവരി 10, 2012

എല്‍ എസ് എസ് പരീക്ഷ

അധ്യാപികയുടെ ഫീഡ് ബാക്ക് .......

ക്ലാസ് അധ്യാപികയുടെ ഫീഡ് ബാക്ക് എങ്ങനെയാണ് പോര്‍ട്ട്‌ ഫോളിയോയില്‍ ഉള്‍പ്പെടുത്തുന്നത് ? 

ഗവ .എസ് വി എല്‍ പി സ്കൂള്‍ പൂങ്കോടിലെ കൂട്ടുകാര്‍ മെനെഞ്ഞെടുത്ത ഒരു കഥയെ ഗ്രീഷ്മ നാടകമാക്കിയത് ഇവിടെ ചേര്‍ക്കുന്നു .


ശാന്തിപുരത്തിലെ രാജാവ് മേഘനാദന്റെ കല്പന പ്രകാരം ആല്‍മരം മുറിക്കുന്നതിനായി ഒരാള്‍ എത്തുന്നതാണ് നാടകത്തിന്റെ സന്ദര്‍ഭം .....
കുട്ടികള്‍ നിങ്ങള്‍ ഇതിനെതിരെ എങ്ങനെ പ്രതികരിക്കും ?എന്ന ചോദ്യവും തുടര്‍ന്നുള്ള ചര്‍ച്ചയുമാണ് നാടക നിര്‍മ്മിതിയ്ക്ക് കൂട്ടുകാര്‍ക്ക് പ്രചോദനമായത് ..... ഈ നാടകത്തിന് അധ്യാപികയായ ഷൈല ടീച്ചര്‍ നടത്തിയ വിലയിരുത്തലും ഇതോടൊപ്പമുണ്ട് . ഗുണാത്മക സൂചകങ്ങള്‍ ആയാണ് നാടകത്തെ വിലയിരുത്തി ടീച്ചര്‍ കുറിപ്പുകള്‍ നടത്തിയിട്ടുള്ളത് . ഒപ്പം മെച്ചപ്പെടുത്തുന്നതിനുള്ള നിദ്ദേശങ്ങളും ചേര്‍ത്തിട്ടുണ്ട് 




ഇതു പോലെ എല്‍ എസ് എസ് പരീക്ഷയ്ക്ക് വേണ്ടി തയ്യാറായിട്ടുള്ള ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ടു വിലയിരുത്തല്‍ കുറിപ്പുകളും അധ്യാപികയുടെ ഒപ്പും വേണമെന്നാണ് നിര്‍ദ്ദേശിചിരിക്കുന്നത് .
ഷൈല ടീച്ചറിന്റെ ക്ലാസ് റൂം മികവുകളുടെ ചിത്രങ്ങള്‍ കൂടി ഇവിടെ ചേര്‍ക്കുന്നു 


കൂട്ടുകാരുടെ പോര്‍ട്ട്‌ ഫോളിയോകള്‍ 


വളരുന്ന അക്ഷരചാര്ട്ട്


ചലനാത്മകമായ വായന മൂല 


"സന്തോഷകരമാണ് എന്റെ എല്ലാ ക്ലാസ്സ്‌ റൂം അനുഭവങ്ങളും " ഷൈല ടീച്ചര്‍ 


തിങ്കളാഴ്‌ച, ഫെബ്രുവരി 06, 2012

എല്‍ എസ് എസ് / യു എസ് എസ് പരിശീലനം

പോര്‍ട്ട്‌ ഫോളിയോ വിലയിരുത്തലിലെ ചില മാറ്റങ്ങള്‍ .........

                           എല്‍ എസ് എസ് / യു എസ് എസ് പരീക്ഷയുമായി ബന്ധപ്പെട്ടു ചില മാറ്റങ്ങള്‍ പരീക്ഷാഭവന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു . ഈ നിര്‍ദ്ദേശങ്ങളുടെ കോപ്പി നമ്മുടെ ബി ആര്‍ സി യിലെ മുഴുവന്‍ വിദ്യാലയങ്ങളിലും എത്തിച്ചിട്ടുണ്ട് . ഇതില്‍ പറഞ്ഞിട്ടുള്ള മുഴുവന്‍ കാര്യങ്ങളും കൂട്ടുകാരെ ബോധ്യപ്പെടുത്തുകയും മാറ്റങ്ങള്‍ക്കനുസരണമായി പോര്‍ട്ട്‌ ഫോളിയോ തയ്യാറാക്കാന്‍ നിര്‍ദേശിക്കുകയും വേണം 



കൂടുതല്‍ അറിയാന്‍ ബി ആര്‍ സി യുമായി ബന്ധപ്പെടുക....... ഒപ്പം പോര്‍ട്ട്‌ ഫോളിയോയുമായി ബന്ധപ്പെട്ട തൂവലിലെ മുന്‍ പോസ്റ്റുകള്‍ കാണുക .....

ഞായറാഴ്‌ച, ജനുവരി 01, 2012

പോര്‍ട്ട്‌ ഫോളിയോ

പോര്‍ട്ട്‌ ഫോളിയോ എന്ത് ......എന്തിന്.........?


ഈ അധ്യന വര്‍ഷത്തെ എല്‍ എസ് എസ് പരീക്ഷകള്‍ അടുത്ത് വരുന്നു . ഇതിനു വേണ്ട തീവ്ര പരിശീലനത്തിലാണ് കൂട്ടുകാരെല്ലാം എന്ന് തൂവലിനറിയാം .....ഈ പരീക്ഷകളില്‍ കൂട്ടുകാരുടെ മികവുകളുടെ കൈയൊപ്പായി പരിശോധിക്കപ്പെടുന്ന ഒന്നാണ് പോര്‍ട്ട്‌ ഫോളിയോ . ഇവ തയ്യാറാക്കി നന്നായി സൂക്ഷിക്കുന്നവരാണ് ഭൂരിപക്ഷം കൂട്ടുകാരും .


പോര്‍ട്ട്‌ ഫോളിയോ തയ്യാറാക്കി സൂക്ഷിക്കുന്നത് എന്തിന് ...?


നമ്മുടെ ജീവിതത്തില്‍ വ്യക്തിഗതമായ ഒട്ടേറെ മികവുകള്‍ നാം കൈവരിക്കാറുണ്ട്  . ഈ മികവുകളുടെ സാക്ഷ്യപത്രങ്ങള്‍ സൂക്ഷിച്ചു വയ്ക്കുന്നത് വരും കാല ജീവിതത്തിന്റെ മെച്ചപ്പെടലിനും സ്വയം വിലയിരുത്തുന്നതിനും സഹായിക്കും . ഒന്നാം തരം മുതല്‍ ലഭിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍  , മികച്ച സൃഷ്ട്ടികള്‍ , ശേഖരങ്ങള്‍ എന്നിവയെല്ലാം നിങ്ങളുടെ പോര്‍ട്ട്‌ ഫോളിയോയില്‍ ഉള്‍പ്പെടുത്താം . സ്വന്തം കഴിവുകള്‍ തിരിച്ചറിയുന്നതിനും കൂട്ടായ്മയിലൂടെയും സ്കൂളിലെ പ്രവര്‍ത്തനങ്ങളിലൂടെയും , മുതിര്‍ന്നവരുടെയും അധ്യാപകരുടെയും സഹായത്തോടെയും മുന്നേറുന്നതിനും തന്റെ സ്ഥാനം ഓരോ കൂട്ടുകാരനും സ്വയം നിര്‍ണ്ണയിക്കണം . സ്വയം പഠനത്തിനു വേണ്ടിയുള്ള പുരോഗതി രേഖയുടെ അളവുകോലായി പോര്‍ട്ട്‌ ഫോളിയോ ഇതിനു സഹായിക്കും . പുരാണങ്ങളില്‍ പോലും അറിവ് നിര്‍മ്മാണത്തെ കുറിച്ച് പ്രതിപാദിക്കുന്നത് ഇങ്ങനെയാണ്.......
" ആചാര്യാത് പാദ മാദത്തെ 
  പാദം ശിഷ്യ സ്വമേധയാ 
  പാദം സ ബ്രഹ്മ ചാരിഭ്യ :
  പാദം കാല ക്രമേണ ച " 
                            അറിവ് നിര്‍മ്മിക്കുന്നത് കാല്‍  ഭാഗം അധ്യാപകനുമായി ചേര്‍ന്നും , കാല്‍ ഭാഗം ശിഷ്യന്‍ സ്വന്തമായിട്ടും , കാല്‍ ഭാഗം ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളിലൂടെയും മറ്റും സഹ പടിതാക്കളുമായി ചേര്‍ന്നും , കാല്‍ ഭാഗം കാല ക്രമേണയും ആയിരിക്കും എന്നാണ് നീതി സാരത്തിലെ ഈ ശ്ലോകത്തില്‍ സമര്‍ധിക്കുന്നത് .....എങ്കില്‍ ജീവിതം മുഴുവന്‍ നമ്മള്‍ അറിവ് നിര്‍മ്മിച്ച്‌ കൊണ്ടേയിരിക്കും . അപ്പോള്‍ ജീവിതം മുഴുവന്‍ സൂക്ഷിക്കേണ്ട വ്യക്തിഗത രേഖയായി പോര്‍ട്ട്‌ ഫോളിയോ മാറണം .
                          ഇപ്പോള്‍ കുട്ടികളായ നിങ്ങള്‍ ഓരോ ക്ലാസ്സിലും പങ്കെടുക്കുന്ന പഠന പ്രവര്‍ത്തനങ്ങളുടെ തെളിവുകള്‍ ഉള്‍പ്പെടുത്തി പോര്‍ട്ട്‌ ഫോളിയോ  വികസിപ്പിക്കണം . എല്‍ എസ് എസ് , യു എസ് എസ് പരീക്ഷകളില്‍ യഥാക്രമം നാല് , ഏഴ് ക്ലാസ്സുകളിലെ പഠന തെളിവുകള്‍ മാത്രമേ മൂല്യ നിര്‍ണയത്തിനായി പരിഗണിക്കുകയുള്ളൂ .....


പോര്‍ട്ട്‌ ഫോളിയോ തയ്യാറാക്കുമ്പോള്‍ താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം 

  • ചേര്‍ത്തിട്ടുള്ള ഓരോ ഉല്പ്പന്നവും എങ്ങനെയാണ് രൂപപ്പെട്ടത്  , അതിന്റെ പരിമിതികള്‍ , ഇനിയും എങ്ങനെയാണ് മെച്ചപ്പെടെണ്ടത് എന്നതിനെ കുറിച്ച് സമഗ്രമായ ധാരണ ഉണ്ടായിരിക്കണം 
  • എല്ലാ ഉല്പന്നങ്ങളും ക്ലാസ് റൂം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൂര്‍ണ്ണമായി നിങ്ങളുടെ പങ്കാളിത്തത്തോടെ തയ്യാറാക്കപ്പെട്ടത് ആയിരിക്കണം 
  • എല്ലാ വിഷയങ്ങളിലും ഉള്ള മികവിന്റെ സൃഷ്ട്ടികള്‍ വൈവിധ്യമാര്‍ന്നവ ഉള്‍ചേര്‍ക്കണം 
  • ഉത്പന്നങ്ങള്‍ പരിശോധിക്കുമ്പോള്‍ പഠന പുരോഗതി ബോധ്യപ്പെടണം . ( ഉദാ :- വിവരണം ജൂണ്‍ മാസത്തില്‍ എഴുതിയതിനെക്കാള്‍ ഭാഷാ പരമായ മെച്ചപ്പെടല്‍ ഡിസംബര്‍ മാസത്ത്തിലുണ്ടാകണം ) 
  • ഏറ്റവും മെച്ചപ്പെട്ട / ഇഷ്ട്ടപ്പെട്ട സൃഷ്ട്ടികളെ കുറിച്ച് ധാരണകള്‍ സൂക്ഷിക്കണം 

എന്തൊക്കെ പഠന തെളിവുകള്‍ സൂക്ഷിക്കണം ....?





  • വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട വ്യത്യസ്തമായ വ്യവഹാര രൂപങ്ങള്‍ ( കഥ , കവിത , അനുഭവകുറിപ്പുകള്‍ , വര്‍ണന , വിവരണം , സംഭാഷണം , യാത്രാവിവരണങ്ങള്‍ , ആത്മകഥ ,നോട്ടീസ് , നിരൂപണങ്ങള്‍ , ഡയറി കുറിപ്പ് , ........)
  • സ്വന്തമായി വരച്ച ചിത്രങ്ങള്‍ , ശേഖരങ്ങള്‍ , സ്വയം പ്രകാശനങ്ങള്‍ , സര്‍ഗാത്മക രചനകള്‍ 
  • വിലയിരുത്തുന്നതിന് സ്വന്തമായി വികസിപ്പിച്ച സൂചകങ്ങള്‍ , ടൂളുകള്‍ 
  • വര്‍ക്ക് ഷീറ്റുകള്‍ 
  • പരീക്ഷണ നിരീക്ഷണ കുറിപ്പുകള്‍ , പ്രോജെക്ട് റിപ്പോര്‍ട്ടുകള്‍ ,സെമിനാര്‍ പ്രബന്ധങ്ങള്‍ , സര്‍വേ റിപ്പോര്‍ട്ടുകള്‍ , ഫീല്‍ഡ് ട്രിപ്പ് റിപ്പോര്‍ട്ടുകള്‍ 
  • ദിനാഘോഷവുമായി ബന്ധപ്പെട്ട രേഖപ്പെടുത്തലുകള്‍ 
  • രൂപീകരിച്ച ഗണിത പസിലുകള്‍ ,പ്രശ്നപരിഹരണ പ്രവര്‍ത്തനങ്ങള്‍ , patterns , കുസൃതി കണക്കുകള്‍ ,........

പോര്‍ട്ട്‌ ഫോളിയോയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ചൂണ്ടുവിരല്‍ ( learningpointnew.blogspot.com ) കാണുക 
അല്ലെങ്കില്‍ ........
ബാലരാമപുരം ബി ആര്‍ സി യുമായി ബന്ധപ്പെടുക ഫോണ്‍ 0471 - 2403464 , Email - brcblpm@gmail.കോം


എല്ലാ കൂട്ടുകാര്‍ക്കും ......
      തൂവലിന്റെ പുതു വത്സര ആശംസകള്‍ 




HAPPY 2012