അറിയിപ്പുകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
അറിയിപ്പുകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഞായറാഴ്‌ച, ഡിസംബർ 01, 2013

വികലാംഗ ദിനാചരണം
 ഡിസംബര്‍ മൂന്നിന് 



ബി ആര്‍ സി, ഐ ഇ ഡി റിസോര്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ മൂന്നിന് ലോക വികലാംഗ ദിനം ആചരിക്കും .അവണാകുഴി ഗവ .എല്‍ .പി .എസില്‍ രാവിലെ ഒമ്പതിന് രെജിസട്രറേന്‍ നടക്കും .തുടര്‍ന്ന് ഇരുന്നൂറ് പേര്‍ പങ്കാളികള്‍ ആകുന്ന കൂട്ട ചിത്ര രചനയില്‍ സമൂഹത്തിലെ വിവിധ തുറകളില്‍ ഉള്ളവര്‍ പങ്കെടുക്കും .കുട്ടികളെ അഞ്ച്‌ ഗ്രൂപ്പാക്കി ക്ലേ മോഡല്‍ ,പേപ്പര്‍ ക്രാഫ്റ്റ് ,കൊളാഷ് ,പൂക്കള്‍ നിര്‍മാണം ,കഥാരചന എന്നീ പ്രവര്‍ത്തങ്ങള്‍ നടക്കും .സമാന്തരമായി ഐ .ഇ .ഡി പ്രവര്‍ത്തനങ്ങളുടെ വീഡിയോ പ്രദര്‍ശനവും വൈകല്യ ങ്ങളെ അതിജീവിച്ചവരുമായി അഭിമുഖവും നടക്കും .ഉച്ചക്ക് ശേഷം കുട്ടികളുടെ കലാവിരുന്നും സമ്മാനവിതരണവും നടക്കും .അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രി . ഉച്ചക്കട സുരേഷ് ദിനാചരണം ഉദ്ഘാടനം ചെയ്യും .ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റ്‌ മാര്‍, ദിനാചരണത്തില്‍ പങ്കെടുക്കും .ഉപജില്ലയിലെ വൈകല്യമുള്ള ഇരുന്നൂറ് കുട്ടികളും രക്ഷിതാക്കളും ദിനാചരണത്തില്‍ പങ്കാളികള്‍ ആകുമെന്ന് ബി പി ഒ കെ .ലത അറിയിച്ചു .

വ്യാഴാഴ്‌ച, നവംബർ 29, 2012

സി ആർ സി മീറ്റിംഗ്

                      5/12/2012 to 10/12/12


BRC Balaramapuram  
Cluster Shedule
Std Date Venue Panchayaths
IV 05/12/12 New HSS Nellimoodu Kottukal,Athiyannoor
Govt SV LPS Pooncode Balaramapuram,Pallichal
Govt LV LPS Mulloor Vizhinjam,Venganoor
III 06/12/12 New HSS Nellimoodu Kottukal,Athiyannoor
Govt SV LPS Pooncode Balaramapuram,Pallichal
Govt LV LPS Mulloor Vizhinjam,Venganoor
II 07/12/12 New HSS Nellimoodu Kottukal,Athiyannoor
Govt SV LPS Pooncode Balaramapuram,Pallichal
Govt LV LPS Mulloor Vizhinjam,Venganoor
I 10/12/12 New HSS Nellimoodu Kottukal,Athiyannoor
Govt SV LPS Pooncode Balaramapuram,Pallichal
Govt LV LPS Mulloor Vizhinjam,Venganoor
UP Maths 05/12/12 BRC Balaramapuram Kottukal,Athiyannoor,Balaramapuram
Model HSS Venganoor Vizhinjam,Venganoor,Pallichal
UP English 05/12/12 GUPS Puthichal Kottukal,Athiyannoor,Balaramapuram
GLPS Venganoor Mudippuranada Vizhinjam,Venganoor,Pallichal
Specialist Teachers 05/12/12 GHSS Balaramapuram All Panchayaths
UP BS 06/12/12 BRC Balaramapuram Kottukal,Athiyannoor,Balaramapuram
Model HSS Venganoor Vizhinjam,Venganoor,Pallichal
UP Malayalam 06/12/12 GUPS Puthichal Kottukal,Athiyannoor,Balaramapuram
GLPS Venganoor Mudippuranada Vizhinjam,Venganoor,Pallichal
Sanskrit 06/12/12 GHSS Balaramapuram All Panchayaths
UP SS 07/12/12 BRC Balaramapuram Kottukal,Athiyannoor,Balaramapuram
Model HSS Venganoor Vizhinjam,Venganoor,Pallichal
UP Hindi 07/12/12 GUPS Puthichal Kottukal,Athiyannoor,Balaramapuram
GLPS Venganoor Mudippuranada Vizhinjam,Venganoor,Pallichal
LP,UP Arabic 07/12/12 GHSS Balaramapuram All Panchayaths

ശനിയാഴ്‌ച, ജൂൺ 30, 2012

എല്‍ എസ് എസ് / യു എസ് എസ് റിസള്‍ട്ട്

എല്‍ എസ് എസ് / യു എസ് എസ് പരീക്ഷയില്‍ വിജയം നേടിയ കൂട്ടുകാര്‍ക്ക് അഭിനന്ദനങ്ങള്‍ 

2011 -12 വര്‍ഷത്തെ എല്‍ എസ് എസ് / യു എസ് എസ് പരീക്ഷകളുടെ റിസള്‍ട്ട് പ്രസിദ്ധീകരിച്ചു . തിരുവനന്തപുരം ജില്ല വിദ്യാഭ്യാസ ഉപ ഡയറകറ്ററുടെ ഓഫീസുമായി ബന്ധപ്പെട്ട ബ്ലോഗില്‍ വിശദവിവരം ലഭ്യമാണ് .
ബ്ലോഗ്‌ ലിങ്ക്ക് www.ddetvm.blogspot.in ( ഇവിടെ ക്ലിക്ക്‌ ചെയ്യുക )
ബ്ലോഗിലെ ഹോം പേജില്‍ ഡൌണ്‍ലോഡ് ഓപ്ഷനില്‍ ആണ് ഈ വിവരങ്ങള്‍ നല്‍കിയിട്ടുള്ളത്‌ 
എല്‍ എസ് എസ് / യു എസ് എസ് സ്കോളര്‍ഷിപ്പ്‌ ലഭിച്ച മുഴുവന്‍ കൂട്ടുകാരെയും ബാലരാമപുരം ബി ആര്‍ സി യുടെ അഭിനന്ദനം അറിയിക്കുന്നു .
            ഇത്തരം കൂട്ടുകാരെ അഭിനന്ദിക്കുന്നതിനായി ബന്ധപ്പെട്ട വിദ്യാലയങ്ങള്‍ പ്രത്യേക ബാലസഭകള്‍ കൂടുകയും കൂട്ടുകാരുടെയും പി റ്റി എ യുടെയും അന്ഗീകാരവും പ്രോത്സാഹനവും നല്‍കുകയും വേണം 

ഞായറാഴ്‌ച, ജൂൺ 03, 2012

പ്രധമാധ്യാപകര്‍ക്കൊരു കത്ത്‌

2012- 13
വീണ്ടുമൊരു അധ്യയന വര്ഷം കൂടി ...... 




        അധ്യാപനത്തിന്റെ സ്വര്‍ണ്ണക്കതിരുകള്‍ വിരിയിച്ച് കൂട്ടുകാരെ സ്വീകരിക്കാന്‍ കാത്തിരിക്കുന്ന പ്രഥമാധ്യാപകരോട് ......
പ്രിയമുള്ളവരേ ......
വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ക്ക് നാന്ദി കുറിക്കുമ്പോള്‍ ചുവടെ ചേര്‍ത്തിട്ടുള്ള കാര്യങ്ങള്‍ എത്രമാത്രം നടപ്പിലാക്കി എന്ന് വിലയിരുത്തേണ്ടത് ആവശ്യമാണ്‌ .....

  • ·  ആദ്യ ദിനങ്ങളിലെ teaching module കള്‍ എല്ലാ അധ്യാപകരും തയ്യാരാക്കിയോ എന്ന് അന്വേഷിക്കണം 
  • ·  നിരന്തര വിലയിരുത്തലിനുള്ള ടൂളുകള്‍ ,  ഘട്ടങ്ങള്‍  മുന്‍കൂട്ടി തീരുമാനിക്കണം 
  • ·  ഏതെല്ലാം പഠനോപകരണങ്ങള്‍ , പുസ്തകങ്ങള്‍ എന്നിവയാണ് ആദ്യ ആഴ്ചകളില്‍ ഉപയോഗിക്കുന്നത് എന്ന് കണ്ടെത്തണം 
  • ·  ആദ്യ ക്ലാസ്സ്‌ പി റ്റി എ എന്നാണ് എന്ന് തീരുമാനിക്കണം 
  • ·  ആദ്യ വായനാ പ്രവര്‍ത്തനം എന്താകണം എന്ന് തീരുമാനിക്കണം . ക്ലാസ് വായന മൂല , സ്കൂള്‍ ലൈബ്രറി എന്നിവ ചിട്ടപ്പെടുത്തണം 
  • ·  പോര്‍ട്ട് ഫോളിയോയില്‍ ആദ്യ ആഴ്ചകളില്‍ എന്തൊക്കെ ഉത്പന്നങ്ങള്‍ ആകണം എന്ന് തീരുമാനിക്കണം 
  • ·  ആദ്യ ആഴ്ചകളിലെ ദിനാചരണങ്ങള്‍ ക്ലാസ്സിലും സ്കൂളിലും എങ്ങനെ സംഘടിപ്പിക്കണം എന്ന് ആലോചിക്കണം ( പരിസ്ഥിതി ദിനം , വായനാ ദിനം , ...........)
  • ·  ക്ലാസ് മുറികള്‍ അടുക്കും ചിട്ടയും വൃത്തിയും ഉള്ളതാക്കുകയും അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്ക് അനുഗുനമാക്കുനതിനും വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ പുനരവലോകനം ചെയ്യണം 
  • ·  പ്രവേശനോത്സവ നടത്തിപ്പിന്റെ നടപടികള്‍ പുനരവലോകനം ചെയ്യണം 


 മാറ്റങ്ങള്‍ അനിവാര്യം ....

വളരുന്ന തലമുറയ്ക്കും വിവര സാങ്കേതിക വിദ്യയ്ക്കുമൊപ്പം വിദ്യാലയ പ്രവര്‍ത്തനങ്ങളിലും ചില മാറ്റങ്ങള്‍ വരുത്തണം 

എന്തൊക്കെ മാറ്റങ്ങള്‍ ?

  • കൂട്ടുകാരുടെ പഠന മികവുകള്‍ മെസ്സേജിലൂടെ കൈമാറാന്‍ സംവിധാനമുണ്ടാക്കണം . എല്ലാ കൂട്ടുകാരുടെയും രക്ഷിതാക്കളുടെ മൊബൈല്‍ ഫോണ്‍ നമ്പരുകളും ഒരു ഇന്റര്‍നെറ്റ് കണക്ഷനും ഉണ്ടെങ്കില്‍ ഇതു സാധ്യമാകും 
  • പഠനപുരോഗതി രേഖകള്‍ power point ല്‍ ആക്കി രക്ഷിതാക്കളെ ക്ലാസ്സ്‌ പി റ്റി എ യില്‍ കാണിക്കുന്നതിനെ കുറിച്ച് ചിന്തിക്കണം 
  • ഇവയെല്ലാം സമാഹരിച്ചു ഒരു ഇ ലേണിന്ഗ് നെറ്റ് വര്‍ക്ക്‌ ആരംഭിക്കാം 

ബി ആര്‍ സി യിലെ മുഴുവന്‍ വിദ്യാലയങ്ങളും പുതിയ പെയിന്റടിച്ച്, അലങ്കരിച് ,കൂട്ടുകാര്‍ക്ക് സമ്മാനങ്ങള്‍ ഒരുക്കി കാത്തിരിക്കുകയാണെന്ന് ഞങ്ങള്‍ക്കറിയാം ......
നിങ്ങളുടെ മനസ്സറിഞ്ഞുള്ള പ്രയത്നത്തെ ഞങ്ങള്‍ അംഗീകരിക്കുന്നു ......
വരും വര്‍ഷത്തെ മികവുകള്‍ക്കായി പത്ത് ദിവസത്തിലധികം വിവിധ തലങ്ങളില്‍ നാം ഒത്തു ചേര്‍ന്നു . ഈ കൂട്ടായ്മ കൂട്ടുകാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുന്ന നിങ്ങളുടെ കര്മ്മവീര്യം വര്ധിപ്പിക്കട്ടെ ....
പഠനത്തിന്റെ സര്‍ഗ വഴികളിലെയ്ക്ക് ആഹ്ലാദപൂര്‍വ്വം ഓടിയെത്തുന്ന മുഴുവന്‍ കൂട്ടുകാരെയും ബാലരാമപുരം ബി ആര്‍ സി സ്വാഗതം ചെയ്യുന്നു ......
ഒരായിരം സര്ഗാനുഭവങ്ങളുടെ പൂത്തിരി കത്തിച്ചു അവരില്‍ പോന്‍കിരണങ്ങള്‍ നിറയ്ക്കാന്‍ നിങ്ങള്‍ക്ക്‌ ഓരോരുത്തര്‍ക്കും കഴിയട്ടെ ......
                                                                             ആശംസകളോടെ 
    ബി ആര്‍ സി   ബാലരാമപുരം                                                         

ഞായറാഴ്‌ച, മാർച്ച് 18, 2012

രക്ഷാകര്തൃ പരിശീലനം

ദര്‍ശനം 2012 

സര്‍വശിക്ഷാ അഭിയാന്‍ തിരുവവനന്തപുരം ജില്ലയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലുടനീളം സംഘടിപ്പിക്കുന്ന രക്ഷാകര്തൃ പരിശീലന പരിപാടിയുടെ ഭാഗമായി ബാലരാമപുരം ബി ആര്‍ സി യിലും രണ്ടു കേന്ദ്രങ്ങളിലായി ദര്‍ശനം എന്ന് പേരിട്ട പ്രസ്തുത പരിപാടി നടക്കുന്നു .450 ലധികം അംഗങ്ങള്‍ പങ്കെടുക്കുമെന്ന് കരുതുന്ന പ്രവര്‍ത്തനത്തിന്റെ മുന്നൊരുക്കങ്ങള്‍ നടന്നു കഴിഞ്ഞു . എല്ലാ  വിദ്യാലയങ്ങളും ഈ പരിപാടിയില്‍ താല്പര്യപൂര്‍വ്വം പങ്കെടുക്കണമെന്ന് ബി പി ഓ അറിയിച്ചു .



ബുധനാഴ്‌ച, ജനുവരി 25, 2012

ആദരാഞ്ജലികള്‍

അറിവിന്റെ അഗ്നിനക്ഷത്രം ഓര്‍മ്മയായി.......


               ഗാന്ധിയനായി ജനിച്ച് ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ക്കു വേണ്ടി അക്ഷീണം പട പൊരുതിയ ജനനായകന്‍ ഡോ . സുകുമാര്‍ അഴീക്കോട് വിട വാങ്ങി ......
               കീഴടങ്ങാത്ത എഴുത്തുകാരനും പ്രഭാഷണ കലയില്‍ അദ്വതീയനുമായ അദ്ദേഹം അദ്ധ്യാപകന്‍ ,പത്രപ്രവര്‍ത്തകന്‍ , നവോത്ഥാന ചിന്തകന്‍ , സാമൂഹ്യ വിമര്‍ശകന്‍ എന്നീ നിലകളില്‍ തിളങ്ങിയിരുന്നു .
                എന്നും ജന പക്ഷത്ത് നിലകൊണ്ട് സാമൂഹ്യ നവോത്ഥാന രംഗത്തിന്റെ ഉയരങ്ങളിലേയ്ക്ക് സാധാരണക്കാരായ കേരളീയരെ എത്തിക്കാന്‍ അക്ഷീണം പരിശ്രമിച്ച അഴീക്കോട് മാഷിന്

തൂവലിന്റെ ആദരാഞ്ജലികള്‍ ..........

മാഷിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ചൂണ്ടുവിരല്‍ കാണുക learningpointnew.blogspot.com

ശനിയാഴ്‌ച, ഡിസംബർ 17, 2011

പുസ്തക മേള

കൂട്ടുകാര്‍ക്കൊരു കത്ത്

                                             ആറ്റിങ്ങല്‍
                                                                                          16/12/2011
പ്രിയപ്പെട്ട കൂട്ടുകാരെ ....


                                              ഞാന്‍ പ്രസന്നകുമാരി .... നിങ്ങളില്‍ പലര്‍ക്കും എന്നെ അറിയാം ....കൂട്ടുകാരുടെ പലരുടെയും വിദ്യാലയങ്ങളില്‍ ഞാന്‍ വന്നിട്ടുണ്ട് . നിങ്ങളോട് വിശേഷം പറയാനുള്ള ഒരു അവസരവും ഞാന്‍ പാഴാക്കാറില്ല .നിങ്ങള്‍ കൂട്ടുകാരില്‍ പലരും നല്ല വായനക്കാര്‍ ആണെന്നും പുസ്തകങ്ങളെ സ്നേഹിക്കുന്നവര്‍ ആണെന്നും എനിക്ക് നന്നായി അറിയാം . നിങ്ങളുടെ ഓരോ വിദ്യാലയത്തിലും ലൈബ്രറിയില്‍ ഇപ്പോള്‍ ആയിരക്കണക്കിന് പുസ്തകങ്ങളുണ്ട് .അവ വായിച്ചും അതിലെ കഥാപാത്രങ്ങളോട് കിന്നാരം പറഞ്ഞും വായന ആസ്വദിക്കുന്നു എന്നത് തന്നെ എനിക്ക് സന്തോഷം തരുന്ന കാര്യമാണ് . വായനയുമായി ബന്ധപ്പെട്ട ഒരു മേള തിരുവനന്തപുരത്ത് ഡിസംബര്‍ 22 മുതല്‍ 31 വരെ തിയതികളില്‍ സംസ്‌കൃത കോളേജ് കാമ്പസ്സില്‍ വച്ച് നടക്കുന്നു .
                                              ഈ പുസ്തക മേളയില്‍ നിങ്ങള്ക്ക് വേണ്ട എല്ലാ പുസ്തകങ്ങളും പഠന സാമഗ്രികളും ഒക്കെ ലഭ്യമാണ് . കൂട്ടുകാര്‍ക്ക് വേണ്ടി തല്‍സമയ മത്സരങ്ങള്‍ ,കളികള്‍ ,സര്‍ഗ വേദി ,ചിത്രകാര ശില്പശാല , ബാല സാഹിത്യ ശില്പശാല എന്നിവയും നടക്കുന്നുണ്ട് . ക്രിസ്മസ് അവധിക്കാലത്ത്‌ നടക്കുന്ന ഈ മേളയില്‍ മറ്റു ചില അത്ഭുതങ്ങളും നിങ്ങളെ കാത്തിരിക്കുന്നുണ്ട് . ശ്രീ നാരായണ ഗുരുദേവന്റെ കൃതികളുടെ പ്രദര്‍ശനവും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട് .
                                              പുതുമയാര്‍ന്ന ഭംഗിയുള്ള പുസ്തകങ്ങള്‍ കണ്‍ നിറയെ കാണാനും പുതുവത്സര സമ്മാനമായി അവ വാങ്ങാനും നിങ്ങള്‍ ഓരോരുത്തരും രക്ഷിതാക്കലുമോത്ത് മേളയില്‍ പങ്ക്കെടുക്കുമല്ലോ .... അവിടെ കണ്ടും കേട്ടും ആസ്വദിച്ചുമുള്ള നിങ്ങളുടെ അനുഭവങ്ങള്‍ ഇഷ്ട്ടപ്പെട്ട രൂപത്തില്‍ (അനുഭവ കുറിപ്പ് , ഡയറി , യാത്രാ കുറിപ്പ് , പുസ്തക നിരൂപണം , ചിത്രം , ......)ഞങ്ങളെ എഴുതി അറിയിക്കണം .ബാലരാമപുരം ബി ആര്‍ സി യില്‍ 2012 ജനുവരി 15 നു മുന്‍പ് ഇവ എത്തിക്കാന്‍ മറക്കരുത് ....... പുസ്തകമേളയുടെ വിശദ വിവരങ്ങള്‍ ഇതോടൊപ്പം ചേര്‍ക്കുന്നു .


                                              സ്നേഹ പൂര്‍വ്വം


എസ് . പ്രസന്നകുമാരി
ലക്ചറര്‍
DIET , ആറ്റിങ്ങല്‍ 

വിവിധ വിദ്യാലയങ്ങളിലെ അധ്യാപക സുഹൃത്തുക്കള്‍ക്കും ഈ അവസരം വിനിയോഗിക്കാം .എസ് എസ് എ അനുവദിച്ചിട്ടുള്ള പുസ്തക ഗ്രാന്റ്  ഉപയോഗിച്ച്  എസ് എസ് എ നിര്‍ദ്ദേശിച്ചിട്ടുള്ള ലിസ്റ്റില്‍ നിന്നും പുസ്തകങ്ങള്‍ എവിടെ നിന്നും വാങ്ങാവുന്നതാണ് .
പുസ്തകങ്ങള്‍ വാങ്ങുമ്പോള്‍  താഴെ പറയുന്ന ഉത്തരവിലെ കാര്യങ്ങള്‍  ശ്രദ്ധിക്കേണ്ടതാണ് ....
G. O . NO. P-1/3225/2011-SSA Dated 03/12/2011
ഈ ഉത്തരവിന്റെ പൂര്‍ണരൂപം താഴെ കൊടുത്തിട്ടുണ്ട് .
പ്രത്യേക എസ് ആര്‍ ജി ചേര്‍ന്ന് ഉത്തരവിലെ നിബന്ധനകള്‍ ചര്‍ച്ച ചെയ്തു പുസ്തകങ്ങള്‍ വാങ്ങാന്‍ ചുമതല നല്‍കണം 








                        

ഞായറാഴ്‌ച, ഒക്‌ടോബർ 16, 2011

ഓണപ്പരീക്ഷ - ചോദ്യ പേപ്പറിന് പൈസ അനുവദിച്ചു

കഴിഞ്ഞ മാസം നടന്ന ഓണപ്പരീക്ഷയ്ക്ക് ചോദ്യ പേപ്പര്‍ കോപ്പിയെടുത്ത് നല്‍കിയതിനുള്ള തുക അനുവദിച്ചു . എല്ലാ വിദ്യാലയങ്ങളും ആവശ്യമായ രേഖകള്‍ ബി ആര്‍ സി യിലെത്തിക്കണമെന്നു ബി പി ഓ അറിയിച്ചു 

ഞായറാഴ്‌ച, സെപ്റ്റംബർ 25, 2011

ഒന്നാം ക്ലാസ്സിലേക്ക് ഒന്നാംതരം വായനാസാമഗ്രികള്‍

നമ്മുടെ ബി ആര്‍ സി യിലെ കൂട്ടുകാര്ക്കായി വിവിധ പാഠങ്ങളുമായി ബന്ധപ്പെട്ട വായനാസാമഗ്രികള്‍ തയ്യാറാക്കുന്നു . വായനാസാമഗ്രികള്‍ക്കുള്ള സവിശേഷതകള്‍ അധ്യാപകര്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ചു .
സവിശേഷതകള്‍ 
  • narrative മായി ബന്ധപ്പെട്ടതാകണം 
  • തിരിച്ചറിയേണ്ട അക്ഷരങ്ങളുമായി ബന്ധപ്പെട്ടതാകണം
  • രസകരവും ലളിതവുമാകണം 
  • ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണം 
  • തയ്യാറാക്കുമ്പോള്‍ മുതിര്‍ന്ന കൂട്ടുകാരുടെ പങ്കാളിത്തം ഉറപ്പാക്കണം (ചിത്രം വരയിലും മറ്റും ...)

ഓരോ പാഠത്തില്‍ നിന്നും രണ്ടു സാമഗ്രിയെങ്കിലും തയ്യാറാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട് . വിവിധ അധ്യാപകര്‍ക്ക് ഓരോ പാഠത്തിന്റെയും ചുമതലകള്‍ നല്‍കി .ബി ആര്‍ സി വഴി വിതരണം ചെയ്ത വിവിധ ഗ്രാന്റുകള്‍ ഉപയോഗിച്ച് H M Forum ത്തിന്റെ കൂട്ടായ്മയിലാനു ഇവ തയ്യാറാക്കുന്നത് .

വെള്ളിയാഴ്‌ച, സെപ്റ്റംബർ 23, 2011

cluster തല പരിശീലനം നാളെ വിവിധ കേന്ദ്രങ്ങളില്‍ വച്ച് നടക്കുന്നു .ബി പി ഓ യുടെ നേത്രുത്വത്തില്‍ ആവശ്യമായ മുന്നൊരുക്കങ്ങളും ആസൂത്രണവും നടന്നു .