വികലാംഗ ദിനാചരണം
ഡിസംബര്‍ മൂന്നിന്
ഡിസംബര്‍ മൂന്നിന്
ബി ആര്‍ സി, ഐ ഇ ഡി റിസോര്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ മൂന്നിന് ലോക വികലാംഗ ദിനം ആചരിക്കും .അവണാകുഴി ഗവ .എല്‍ .പി .എസില്‍ രാവിലെ ഒമ്പതിന് രെജിസട്രറേന്‍ നടക്കും .തുടര്‍ന്ന് ഇരുന്നൂറ് പേര്‍ പങ്കാളികള്‍ ആകുന്ന കൂട്ട ചിത്ര രചനയില്‍ സമൂഹത്തിലെ വിവിധ തുറകളില്‍ ഉള്ളവര്‍ പങ്കെടുക്കും .കുട്ടികളെ അഞ്ച് ഗ്രൂപ്പാക്കി ക്ലേ മോഡല്‍ ,പേപ്പര്‍ ക്രാഫ്റ്റ് ,കൊളാഷ് ,പൂക്കള്‍ നിര്‍മാണം ,കഥാരചന എന്നീ പ്രവര്‍ത്തങ്ങള്‍ നടക്കും .സമാന്തരമായി ഐ .ഇ .ഡി പ്രവര്‍ത്തനങ്ങളുടെ വീഡിയോ പ്രദര്‍ശനവും വൈകല്യ ങ്ങളെ അതിജീവിച്ചവരുമായി അഭിമുഖവും നടക്കും .ഉച്ചക്ക് ശേഷം കുട്ടികളുടെ കലാവിരുന്നും സമ്മാനവിതരണവും നടക്കും .അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രി . ഉച്ചക്കട സുരേഷ് ദിനാചരണം ഉദ്ഘാടനം ചെയ്യും .ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റ് മാര്‍, ദിനാചരണത്തില്‍ പങ്കെടുക്കും .ഉപജില്ലയിലെ വൈകല്യമുള്ള ഇരുന്നൂറ് കുട്ടികളും രക്ഷിതാക്കളും ദിനാചരണത്തില്‍ പങ്കാളികള്‍ ആകുമെന്ന് ബി പി ഒ കെ .ലത അറിയിച്ചു .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ