ചൊവ്വാഴ്ച, നവംബർ 08, 2011

ദിനാഘോഷങ്ങള്‍


വീണ്ടുമൊരു ശിശുദിനം കൂടി......... 

                കളിച്ചും ചിരിച്ചും ഉല്ലസിച്ചും വിദ്യാലയങ്ങളിലെയ്ക് പഠനത്തിന്റെ രസം നുണയാന്‍ വെമ്പി എത്തുന്ന കുരുന്നുകള്‍ക്ക് വേണ്ടി വീണ്ടുമൊരു ശിശുദിനം കൂടി എത്തുന്നു .....
കൂട്ടുകാരുടെ മനസ്സറിഞ്ഞു അവരുടെ താല്പര്യങ്ങള്‍ മനസ്സിലാക്കി ആധുനിക ലോകത്തിന്റെ തിന്മകളില്‍ പെടാതെ അറിവ് നിര്‍മ്മാണ പ്രക്രിയയുടെ രീതിശാസ്ത്രം അവരിലെത്തിക്കാന്‍ അക്ഷീണമായ പ്രയത്നത്തിലാണ് അധ്യാപകസമുഹം  . ക്ലാസ് മുറികളില്‍ തളച്ചിടെണ്ടാതല്ല കുരുന്നു ബാല്യങ്ങള്‍ എന്ന് അധ്യാപകര്‍ക്ക് ബോധ്യമുണ്ട് . അറിവിന്റെ വഴികള്‍ അന്വേഷിക്കാന്‍ അവനെ പ്രാപ്തമാക്കാന്‍ കഴിയുന്ന ഒരു അവസരവും അവര്‍ പാഴാക്കാറില്ല . ഇവിടെയാണ് ദിനാഘോഷങ്ങളുടെ പ്രസക്തി ഏറുന്നത് .
                       ശിശുദിനം നാം ആഘോഷിക്കുമ്പോള്‍ , ഒരു നേരത്തെ ആഹാരത്തിനു വേണ്ടി ഭിക്ഷയെടുക്കാന്‍ വിധിക്കപ്പെടുകയും ബാലവേലയ്ക്ക് നിര്‍ബന്ധിക്കപ്പെടുകയും ചെയ്യുന്ന ആയിരക്കണക്കിന് ബാല്യങ്ങളെ കൂടി നാം ഓര്‍ക്കണം.  നികൃഷ്ട്ടമായ ചില മുതിര്‍ന്ന ചിന്തകളുടെ പരിണിത ഫലങ്ങളായ ബാല പീഡനങ്ങളും ഇന്നു നിരന്തര വാര്‍ത്തകള്‍ ആകുന്നത് നാം അറിയണം ....... കുട്ടികളെ ഇതു അറിയിക്കണം .....
ഇതിനെതിരെ പ്രതികരിക്കാന്‍ കൂട്ടുകാരെ പ്രാപ്തരാക്കണം  . അതിനു കരുത്തു പകരുന്ന പ്രവര്‍ത്തന പരിപാടികള്‍ , അനുഭവങ്ങള്‍ കൂട്ടുകാര്‍ക്കു വേണ്ടി ഈ ശിശുദിന വേളയില്‍ ഒരുക്കാം....ശിശുദിന ആഘോഷങ്ങള്‍ക്ക് വേണ്ടി ഒരുങ്ങുന്ന വിദ്യാലയങ്ങള്‍ക്കു സ്കൂളിലും ക്ലാസ്സിലും നടത്താന്‍ കഴിയുന്ന ചില പ്രവര്‍ത്തനങ്ങള്‍ ബാലരാമപുരം ബി ആര്‍ സി അവതരിപ്പിക്കുന്നു . ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകളും മാറ്റങ്ങളും വരുത്തി ശിശു ദിനാഘോഷങ്ങള്‍ വിജയപ്രദമാക്കുന്നതിന് ശ്രമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു . 
എല്ലാ കൂട്ടുകാരെയും ബി ആര്‍ സി യുടെ ശിശുദിന ആശംസകള്‍ അറിയിക്കണേ ....
                                                                ആര്‍ സുരേഷ് ബാബു 
                                          ബ്ലോക്ക്‌ പ്രോഗ്രാം ഓഫീസര്‍                                                                       
                                                                                                           
പ്രവര്‍ത്തനങ്ങള്‍ 

കത്ത് വായിക്കാം 



കത്ത് വായിച്ചല്ലോ .... താഴെ കൊടുത്തിട്ടുള്ള ചോദ്യങ്ങള്‍ ശ്രധിക്കൂ ...
  • മുതിര്‍ന്നവരെ കുറിച്ച് ചാച്ചാജി കത്തിലൂടെ പറയുന്ന കാര്യങ്ങളില്‍ നിങ്ങള്ക്ക് യോജിപ്പുണ്ടോ ?എന്തുകൊണ്ട് ?
  • ചുറ്റുപാടുകളുമായി സംവദിക്കാന്‍ അദ്ദേഹം മുന്നോട്ടു വയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ സ്വീകാര്യമാണോ ?
  • ഗാന്ധിജിയില്‍ അദ്ദേഹം കണ്ട പ്രത്യേകതകള്‍ ?
  • "ചാച്ചാജി സ്വയം വിലയിരുത്തുന്ന ഒരു വ്യക്തിയാണ് "ഇങ്ങനെയുള്ള വിലയിരുത്തല്‍ നിങ്ങള്‍ നടത്തിയിട്ടുണ്ടോ ?
  • ഐശ്വര്യപൂര്‍ണമായ നമ്മുടെ നാട്ടിന്റെ പുരോഗതിക്കു വേണ്ടി ചാച്ചാജി നിങ്ങള്‍ കൂട്ടുകാരില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്ത് ?
  • ഈ ചോദ്യങ്ങളെ കുറിച്ച് പ്രതികരിച്ചു കൊണ്ട് കത്തിന് ഒരു വിശകലന കുറിപ്പ് തയ്യാറാക്കുക 

ജീവചരിത്ര കുറിപ്പ് 

ചച്ചാജിയുമായി ബന്ധപ്പെട്ട ഈ ടൈം ലയ്നിലൂടെ കടന്നു പോകൂ .....

1889 നവംബര്‍ 14   -അലഹബാദില്‍ ജനിച്ചു 
1907                          - കേമ്ബ്രിട്ജിലെ ട്രിനിറ്റി കോളേജില്‍ ചേര്‍ന്നു
1912                          - പഠനം കഴിഞ്ഞു ഇന്ത്യയില്‍ എത്തി 
1916                          - കമലാകൌളിനെ വിവാഹം കഴിച്ചു ,ആദ്യമായി ഗാന്ധിജിയെ കണ്ടു 
1921                          - നെഹ്‌റു അറസ്റ്റു ചെയ്യപ്പെട്ടു 
1931                          - അച്ഛന്‍ മരിച്ചു 
1936                          - ഭാര്യ മരിച്ചു 
1942                          - ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്തു 
1946                          - ഇടക്കാല മന്ത്രിസഭ രൂപീകരിച്ചു 
1947  ആഗസ്റ്റ്‌ 15     - സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാന മന്ത്രിയായി 
1964 മെയ്‌ 27           - നെഹ്‌റു അന്തരിച്ചു 

ഈ ടൈം ലയിന്‍ ഉപയോഗിച്ച് ചാച്ചാജിയുടെ ജീവിതവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തൂ ....ജീവചരിത്ര കുറിപ്പ് തയ്യാറാക്കൂ .......

പുസ്തക ചര്‍ച്ച 


മാതൃഭൂമി പ്രസിദ്ധീകരിച്ച ഒരു പുസ്തകമാണിത് . ഇതു വായിച്ചശേഷം ക്ലാസ്സില്‍ പുസ്തക ചര്‍ച്ച സംഘടിപ്പിക്കു ....

മറ്റു പ്രവര്‍ത്തനങ്ങള്‍ 

  • ചാച്ചാജി ഈ കാലഘട്ടത്തില്‍ നിങ്ങളുടെ മുന്നിലെത്തിയാല്‍ നിങ്ങള്‍ അദ്ദേഹത്തോട് എന്തൊക്കെ ചോദ്യങ്ങളായിരിക്കും ചോദിക്കുക ....ചോദ്യാവലി തയ്യാറാക്കുക 
  • വിവിധ പത്രങ്ങള്‍ ശിശുദിന പതിപ്പുകള്‍ ഇനിയുള്ള ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കും . അവ ഉപയോഗിച്ച് ഒരു ആല്‍ബം തയ്യാറാക്കൂ ...
  • ശിശുദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കൂട്ടുകാരന് ഒരു കത്ത് എഴുതുക 
  • "കുട്ടികളുടെ അവകാശങ്ങള്‍ "എന്ന വിഷയത്തെ കുറിച്ച് സംവാദം നടത്തുന്നതിന് പ്രത്യേക സ്കൂള്‍ പാര്ലമെന്റ്റ് സംഘടിപ്പിക്കു ...



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ