ദിനാഘോഷങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ദിനാഘോഷങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഞായറാഴ്‌ച, സെപ്റ്റംബർ 29, 2013

ആ മഹാത്മാവിനെ സ്മരിക്കുമ്പോള്‍ .......


       എന്‍റെ ജീവിതമാണ്‌ എന്‍റെ എന്‍റെ സന്ദേശം 
എന്ന് ലോകത്തോട്‌ വിളിച്ചു പറഞ്ഞ മഹാത്മാവിനെ നാം ഈ ഒക്ടോബര്‍
രണ്ടിന് നാം വീണ്ടും അനുസ്മരിക്കുകയണല്ലോ ?ഈ ദിനം വിദ്യാര്‍ഥി ജീവിത കാലഘട്ടത്തിലെ എക്കാ ലവും സ്മരിക്കുന്ന ഒരു ദിവസമാക്കി മാറ്റാന്‍ നമ്മുടെ സ്കൂള്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നത് ?കഴിഞ്ഞ എസ്‌ .ആര്‍ .ജി .യോഗം ഇക്കാര്യം ഗൌരവമേറിയ ചര്‍ച്ചക്ക് തുടക്കം കുറിക്കുകയും ചില തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തു കാണുമെന്നു കരുതുന്നു .പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ദിശാബോധം നല്‍കാനാണ് ഈ കുറിപ്പ് .നടപ്പിലാക്കാവുന്ന ചില പ്രവര്‍ത്തങ്ങള്‍ ഇതാ ..
  1. ഒക്ടോബര്‍ ഒന്ന് ഗാന്ധിയന്‍ അസംബ്ലി ആയി നടത്തണം .ഗാന്ധിജിയുടെ ആത്മകഥ പരിചയപ്പെടുത്തണം .പുസ്തകത്തിന്റെ ഒരു ഭാഗം വായിക്കാന്‍ ഒരു കുട്ടിയെ ചുമതലപ്പെടുത്തണം .പ്രധാമാധ്യപകന്‍ ബ്രീഫിംഗ് നടത്തണം .
  2. ഒക്ടോബര്‍ രണ്ടിന് സ്കൂള്‍ കവാടത്തില്‍ ഗാന്ധിയുടെ ചിത്രം വെയ്ക്കണം .നൂതിനാല്‍പ്പതിനാലാം ജന്മദിനം എന്ന ബോര്‍ഡ് സ്ഥാപിക്കണം .സ്കൂളും പരിസരവും വൃത്തിയും വെടിപ്പും ഉള്ളതാക്കി മാറ്റണം .ക്ലാസുകളില്‍ ശുചീകരണം അനിവാര്യമാണ് .എല്ലാ കുട്ടികള്‍ക്കും കപ്പയും ചമ്മന്തിയും  കട്ടന്‍ചായയും നല്‍കണം .
  3. ഒക്ടോബര്‍ മൂന്ന് മുതല്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്താം .ഗാന്ധിയന്‍ സെമിനാര്‍ ,പതിപ്പ് തയ്യാറാക്കല്‍ ,ഗാന്ധിജിയുടെ ജീവിതത്തിലെ ചില സംഭവങ്ങള്‍ ഉള്‍പ്പെടുത്തി പോസ്റര്‍ പ്രദര്‍ശനം ,പ്രവര്‍ത്തന പ്രശ്നോത്തരി ,സോപ്പ് -ലോഷന്‍ നിര്‍മാണ പരിശീലനം ,ഗാന്ധി സ്മൃതി യാത്ര എന്നിവ ഗാന്ധിയന്‍ വാരാചരണ കാലത്ത് നടത്താം . 
                എല്ലാവര്‍ക്കും ഗാന്ധി ജയന്തി ദിനാശംസകള്‍ നേരുന്നു
                പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്ന വിശ്വാസത്തോടെ ....

                                                                                        ബി .പി .ഓ ബാലരാമപുരം

തിങ്കളാഴ്‌ച, ജൂൺ 18, 2012

ജൂണ്‍ 19

വായനാദിനം   പി എന്‍ പണിക്കര്‍ ചരമദിനം


               വീണ്ടുമൊരു വായനാദിനം കൂടി .......ജീവിതത്തിലെ സംഘര്‍ഷങ്ങളെ  കരുത്തോടെ നേരിടാനും യാഥാര്‍ത്ഥ്യബോധമുള്ള ജീവിതവീക്ഷണം രൂപപ്പെടുത്താനും വായന നമ്മെ പ്രാപ്തനാക്കും . അറിവ് നിര്‍മ്മിക്കാന്‍ സഹായിക്കുന്ന സന്തോഷകരമായ ഒരു കല കൂടിയായി വായനയെ സമീപിക്കണം .വായനാപ്രവര്ത്തനങ്ങളുടെ ജനാധിപത്യവല്‍ക്കരണത്തിനും പ്രചാരണത്തിനും വേണ്ടി തന്‍റെ ജീവിതം ഉഴിഞ്ഞുവച്ച പി എന്‍ പണിക്കരുടെ ജീവിതത്തെ കുറിച്ച് അറിയേണ്ടത്‌ ഇത്തരുണത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്നു 


പി എന്‍ പണിക്കര്‍ ( ടൈം ലൈന്‍ )




1909 - ആലപ്പുഴ ജില്ലയിലെ നീലംപേരൂരില്‍ ഗോവിന്ദപ്പിള്ളയുടെയും ജാനകിയമ്മയുടെയും മകനായി ജനിച്ചു . മുഴുവന്‍ പേര് പുതുവായില്‍ നാരായണപ്പണിക്കര്‍ 
1926 - തന്റെ ജന്മനാട്ടില്‍ സനാതനധര്‍മ്മം വായനശാല സ്ഥാപിച്ചു . 
1945 - അമ്പലപ്പുഴ പി കെ മെമ്മോറിയല്‍ ഗ്രന്ഥശാലയില്‍ വച്ച് തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സംഘ രൂപീകരണയോഗം നടത്തി 
1946 - ഗ്രന്ഥശാലകള്‍ക്ക് ഇരുന്നൂറ്റി അന്‍പതുരൂപ പ്രവര്‍ത്തന ഗ്രാന്റ് ലഭിച്ചു തുടങ്ങി 
1977 - ഗ്രന്ഥശാലാസംഘം സര്‍ക്കാര്‍ ഏറ്റെടുത്തു 
1995 - പി എന്‍ പണിക്കര്‍ അന്തരിച്ചു 
            അദ്ദേഹത്തിന്റെ ചരമ ദിനമായ ജൂണ്‍ പത്തൊന്‍പത്‌  വായനാദിനമായി ആചരിക്കുന്നു . ഗ്രന്ഥശാലാസംഘത്തിന്റെ നായകനും കാന്‍ഫെഡിന്റെ സ്ഥാപകനും ആയിരുന്ന പി എന്‍ പണിക്കരുടെ സ്വപ്നമായിരുന്നു കേരള നിയമസഭ അംഗീകരിച്ച കേരളപബ്ലിക് ലൈബ്രറീസ് ആക്റ്റ്‌ . 


വായനാവാരം പ്രവര്‍ത്തനങ്ങള്‍ 



  • പ്രത്യേക എസ് ആര്‍ ജി യോഗം , വായനാ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം 
  • വായനാദിനം - പ്രത്യേക അസംബ്ലി , വായനയുടെ പ്രാധാന്യത്തെക്കുറിച്ച് പറയാന്‍ ഒരു അതിഥി , വായനാപ്രതിഞ്ജ , പുസ്തകപരിചയം , ........
  • പുസ്തക സെമിനാര്‍ ( കൂട്ടുകാര്‍ മിക്കവാറും വായിച്ചു കഴിഞ്ഞ അവര്‍ക്ക് പ്രിയപ്പെട്ട പുസ്തകമാണ് സെമിനാറിന് വേണ്ടി തെരഞ്ഞെടുക്കേണ്ടത് . സെമിനാറില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ മുന്‍കൂട്ടി തീരുമാനിക്കണം . പ്രബന്ധ അവതാരകനെയും മോഡറേറ്ററെയും കുട്ടികളില്‍ നിന്നും തെരഞെടുക്കണം  )
  • പുസ്തക പ്രദര്‍ശനം  - പുസ്തകങ്ങള്‍ ഇനം തിരിച്ചു കുട്ടികള്‍ക്ക് നേരിട്ട് എടുത്തു നോക്കാന്‍ പാകത്തിന് ക്രമീകരിക്കണം . ഓരോ വിഭാഗത്തെയും പരിചയപ്പെടുത്താന്‍ കൂട്ടുകാര്‍ക്ക് പ്രത്യേക ചുമതല നല്‍കണം . പുസ്തക ക്വിസ്സും സംഘടിപ്പിക്കാവുന്നതാണ് 
  • അഭിമുഖം - പ്രാദേശിക കവികള്‍ , സാഹിത്യകാരന്മാര്‍ 
  • പുസ്തകകുറിപ്പുകള്‍ , പുസ്തക ഡയറി 
  • മഹത്ഗ്രന്ഥങ്ങളുടെ പാരായണം 
  • വിശകലനാത്മക വായന ,വരികല്‍ക്കിടയിലൂടെയുള്ള വായനാ - പ്രത്യേക വായനാ പരിശീലനം 
  • സാഹിത്യ ക്വിസ്സ്
  • വായനാ സാമഗ്രികളുടെ പ്രദര്‍ശനം 
  • വായനാവാരം കുട്ടികളുടെ പത്രം  (ക്ലാസ്സ്‌ തലം )
  • വിദ്യാരംഗം പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം 
  • ലൈബ്രറി കൌണ്‍സില്‍ രൂപീകരണം ( ഓരോ ക്ലാസ്സില്‍ നിന്നും രണ്ടു കൂട്ടുകാര്‍ വീതം - വര്ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഓരോ ആഴ്ചയിലും കൌണ്‍സില്‍ കൂടി ആസൂത്രണം ചെയ്യണം . പുസ്തക വിതരണവും സമാഹരണവും ഇവരുടെ ചുമതല ആയിരിക്കും )
  • ക്ലസ്സ്തല വായനമൂല  ക്രമീകരണം 
  •  

വായനയെ കുറിച്ച് അറിയാന്‍ .....ഈ കുഞ്ഞു പുസ്തകം വായിക്കൂ ......
             വായന എന്തിനു വേണ്ടിയാണെന്നും വരികള്‍ക്കിടയിലൂടെ എങ്ങനെ വായിക്കാമെന്നും ഈ പുസ്തകം ലളിതമായി വരച്ചു കാട്ടുന്നു .അധ്യാപക സുഹൃത്തുക്കള്‍ നിര്‍ബന്ധമായും വായിചിരിക്കെണ്ടതും സൂക്ഷിക്കേണ്ടതും ആയ പുസ്തകമാണിത് .






ശനിയാഴ്‌ച, ഡിസംബർ 24, 2011

ദിനാഘോഷങ്ങള്‍

വേറിട്ടൊരു പഠന പ്രവര്‍ത്തനമായി ക്രിസ്മസ് പുതു വത്സര ആഘോഷങ്ങള്‍ ......


ബാലരാമപുരം ബി ആര്‍ സി യിലെ എല്ലാ വിദ്യാലയങ്ങളിലും ക്രിസ്മസ് പുതു വത്സര ആഘോഷങ്ങള്‍ സംഘടിപ്പിച്ചു . പുതുമയാര്‍ന്ന അക്കാദമിക പ്രവര്‍ത്തനങ്ങളാണ് ഇതിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടത് . 



ജി  എല്‍ പി എസ് തൊങ്ങല്‍ നെല്ലിമൂട് നടന്ന പ്രവര്‍ത്തനങ്ങള്‍ വേറിട്ട അനുഭവമായി ..... ക്രിസ്മസ് പാപ്പയായി വേഷമിട്ട കൂട്ടുകാരന്റെ നേതൃത്വത്തില്‍ നടന്ന യാത്രയോടെയാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് . പുല്‍കൂടും ക്രിസ്മസ് മരവും ഒരുക്കിയിരുന്നു . 
ഏറ്റവും ശ്രദ്ധേയമായത് 2011 ലെ പ്രധാന സംഭവങ്ങള്‍ ഓരോന്നോരോന്നായി അവതരിപ്പിച്ചതാണ് . ക്രിസ്മസ് അപ്പൂപ്പന്‍ ആംഗ്യ ഭാഷയിലാണ് സംസാരിച്ചത് . ഈ ആംഗ്യഭാഷയെ മറ്റൊരു കൂട്ടുകാരന്‍ മറു ഭാഷയില്‍ അവതരിപ്പിച്ചു .ഇതിനെ വേറൊരാള്‍ മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തി .
ഉദാഹരണമായി ....മുല്ലപ്പെരിയാര്‍ പ്രശ്നം അവതരിപ്പിച്ചത് ഇങ്ങനെ.....
മുല്ലപ്പെരിയാര്‍ ഡാം ഡോണ്ട് ക്രോന്ദ് ബ്രാന്‍ഡ്‌ ഇടുക്കി ക്രഷാചിയെ...
ഇതിന്റെ വിവര്‍ത്തനം ഇങ്ങനെ ....മുല്ലപ്പെരിയാര്‍ ഡാം പോട്ടരുതേ എന്ന പ്രാര്‍ത്ഥനയുമായാണ് ഞാന്‍ ഇടുക്കി സന്ദര്‍ശിച്ചത് ....
മറ്റൊരു കാര്യം പ്രസംഗത്തിലൂടെ അവതരിപ്പിച്ചത് ഇങ്ങനെ ....ആദാമിന്റെ മകന്‍ അബു യാ പ്രിയാ സലിം കുമാര്‍ അമരാ ഗരാരാ.....
വിവര്‍ത്തനം ...ആദാമിന്റെ മകന്‍ അബുവിലെ അഭിനയത്തിന് അവാര്‍ഡു കിട്ടിയ വിവരം സലിം കുമാര്‍ എന്നെ അറിയിച്ചിരുന്നു .അദ്ദേഹത്തെ ഞാന്‍ അഭിനന്ദിക്കുകയും ചെയ്തു .
2011 ല്‍ വിട പറഞ്ഞു പോയവര്‍ , മാലിന്യ പ്രശ്നം ,കൂട്ടുകാരെ കുത്തി നിറച്ചു ചീറി പാഞ്ഞു പോകുന്ന വാഹനങ്ങള്‍ വരുത്തി വയ്ക്കുന്ന വിനകള്‍ എന്നിങ്ങനെ മുഴുവന്‍ സംഭവങ്ങളും രസകരമായി കൂട്ടുകാര്‍ക്ക് വേണ്ടി അവതരിപ്പിച്ചു . മതേതര സംസ്ക്കാരം തുളുമ്പുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു .മികച്ച സാമൂഹ്യ പങ്കാളിത്തം പ്രവര്‍ത്തനങ്ങളുടെ മികവുകള്‍ക്ക് കാരണമായി .വിരമിച്ച പ്രധമാധ്യാപികയായ ശ്രീമതി സുകുമാരിഅമ്മ ടീച്ചറിന്റെ സകുടുംബ സാന്നിധ്യം ചടങ്ങുകള്‍ക്ക് നിറവായി .
 കെ എസ് ഇ ബി യിലെ എ ഇ യായി പെന്‍ഷന്‍ പറ്റിയ ശ്രീ പ്രതാപ ചന്ദ്രന്‍ സാര്‍ സ്കൂള്‍ റിക്കാര്‍ഡുകള്‍ അടുക്കി പോതിയിട്ടു ക്രമപ്പെടുത്തി സൂക്ഷിക്കുന്നതില്‍ സ്കൂളിനെ സഹായിക്കുന്ന തിരക്കിലായിരുന്നു .ഒരു കൊച്ചു വിദ്യാലയത്തിനെ മികവിലെക്കെത്തിക്കുവാന്‍ സ്കൂളിനെ സ്നേഹിക്കുന്നവര്‍ കൈ മെയ്യ് മറന്നു പ്രവര്‍ത്തിക്കുന്നത് മനസ്സിന് കുളിര്‍മ നല്‍കുന്ന കാഴ്ച തന്നെ ..... കൂട്ടുകാരായ അനിജിത് ,അഹല്യ , അഖില്‍ കൃഷ്ണന്‍ , വാണി ബിനു എന്നിവരുടെ പ്രകടനങ്ങള്‍ കാഴ്ചയ്ക്ക് വിരുന്നായി ...
 അധ്യാപക പരിശീലകനായ ശ്രീ അശോകന്‍ കൂട്ടുകാര്‍ക്കു പുതുവത്സര സമ്മാനങ്ങള്‍ വിതരണം ചെയ്തു . വിഭവ സമൃദ്ധമായ പായസ സദ്യയും മധുര പലഹാര വിതരണവും കൂട്ടുകാര്‍ക്ക് വേണ്ടി ഒരുക്കിയിരുന്നു . 

ശനിയാഴ്‌ച, ഡിസംബർ 10, 2011

രസതന്ത്ര വര്‍ഷം 2011

രസതന്ത്ര വിസ്മയങ്ങളുമായി ശാസ്‌ത്ര സെമിനാര്‍ ......


" രസതന്ത്രം ഇന്ന് ,ഇന്നലെ , നാളെ ..."എന്ന വിഷയവുമായി ബന്ധപ്പെട്ടു ബാലരാമപുരം ബി ആര്‍ സി യുടെ ആഭിമുഖ്യത്തില്‍ " ശാസ്‌ത്രപ്രദര്‍ശനവും സെമിനാറും " സംഘടിപ്പിച്ചു . ഈ പരിപാടിയുടെ പഞ്ചായത്ത് തലം 29 /11 /2011 നു നടന്നു .ഓരോ പഞ്ചായത്തിലും ഓരോ വിഷയമാണ് ചര്‍ച്ച  ചെയ്തത് . വിഷയങ്ങള്‍ താഴെ ചേര്‍ക്കുന്നു .......

  • ആല്‍ക്കെമി 
  • രസതന്ത്ര ചരിത്രം 
  • ഭക്ഷണത്തിന്റെ രസതന്ത്രം 
  • മരുന്നുകളുടെ രസതന്ത്രം 
  • റബ്ബറിന്റെ രസതന്ത്രം 
  • ജീവല്‍ പ്രവര്‍ത്തനങ്ങളുടെ രസതന്ത്രം 

ഓരോ വിഷയത്തിലും രണ്ടംഗ ഗ്രൂപ്പുകളാണ് വിവരങ്ങള്‍ ശേഖരിക്കുകയും അവതരിപ്പിക്കുകയും ചെയ്തത് . പരിപാടിയുടെ നടത്തിപ്പ് കുട്ടികളെ തന്നെ ഏല്‍പ്പിച്ചു . മെച്ചപ്പെട്ട അവതരണം നടത്തിയ ഗ്രൂപ്പിനെ കണ്ടെത്താന്‍ കൂട്ടുകാരെത്തന്നെ ചുമതലപ്പെടുത്തി . വിലയിരുത്തല്‍ സൂചകങ്ങള്‍ ചര്‍ച്ചയിലൂടെ തീരുമാനിച്ചു .

  • വിഷയത്തെ കുറിച്ചുള്ള ധാരണ 
  • പഠനത്തിലെ / വിവരശേഖരനത്തിലെ വൈവിധ്യം 
  • അവതരണത്തിനു ഉപയോഗിച്ച ഉപകരണങ്ങള്‍ / വൈവിധ്യം /ശാസ്ത്രീയത 
  • കൂട്ടുകാരുടെ പങ്ക്കാളിത്തം
  • അവതരണത്തിലെ മികവ്
  • ചര്‍ച്ചയില്‍ പങ്ക്കെടുക്കുന്ന രീതി 

പഞ്ചായത്ത് തലത്തില്‍അധ്യാപക പരിശീലകര്‍ക്ക് ചുമതല നല്‍കി ..... ബാലരാമപുരം പഞ്ചായത്തില്‍ നടന്ന അവതരണത്തെ കുറിച്ച് ശ്രീ മന്‍സൂര്‍ ബി ആര്‍ സി തല കൂടിചെരലലില്‍ അനുഭവങ്ങള്‍ പങ്ക്കുവച്ചത് ഇങ്ങനെ......" നനച്ച കടലാസില്‍ സോപ്പ് പുരട്ടി ആഹാരത്തിലെ രസതന്ത്രം എന്ന് എഴുതിക്കാനിച്ചപ്പോള്‍ കുട്ടികളുടെ കണ്ണുകളില്‍ ആശ്ചര്യവും ആഹ്ളാദവും.....
ലെമണ്‍ റൈസ് എന്താണ് ?
ആഹാരത്തില്‍ കറികള്‍ എന്തിന് ? 
ഭക്ഷണം കഴിക്കുമ്പോള്‍ ശരീരത്തില്‍ നടക്കുന്ന രാസപ്രവര്ത്ത്തനങ്ങള്‍ എന്തെല്ലാം ?
എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ഭക്ഷണത്തിലെ രസതന്ത്രവുമായി ബന്ധപ്പെട്ട ആഴത്തിലുള്ള ചിന്തയ്ക്കും അറിവിനും കാരണമായി .....
ആറ് വിഷയങ്ങളിലും മെച്ചപ്പെട്ട അവതരണം നടത്തിയ രണ്ടു വീതം ഗ്രൂപ്പുകളെ ബി ആര്‍ സി തലത്തില്‍ നെല്ലിമൂട് ന്യൂ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന സെമിനാറില്‍ പങ്ക്കെടുപ്പിച്ചു .സെമിനാരിനെത്തിയ കൂട്ടുകാരെ ബി ആര്‍ സി യ്ക്ക് വേണ്ടി ബി പി ഓ ശ്രീ സുരേഷ്  ബാബു സ്വാഗതം ചെയ്തു 




ഒരു ശാസ്‌ത്ര പരീക്ഷണം പരിചയപ്പെടുത്തിയും ശാസ്ത്രവിളക്ക് തെളിയിച്ചും എ ഇ ഓ ശ്രീ ഹൃഷികേശ് ചടങ്ങ് ഉദ്ഘാടനം ചെയ്തു .





എ ഇ ഓ യുടെ ഉദ്ഘാടന പ്രസംഗത്തില്‍ നിന്നും .........
           മനുഷ്യന്‍ അന്വേഷിച്ചു കൊണ്ടേയിരിക്കും .... നൈസര്‍ഗ്ഗികമായ ഈ അന്വേഷണ ത്വരയുടെ സാംസ്കാരിക പരിണാമമാണ് ശാസ്ത്രം . സമൂഹത്തിലെ മാറ്റങ്ങളെ സ്വാംശീകരിക്കാനും പുതിയവയെ സ്വാഗതം ചെയ്യാനും ശാസ്‌ത്ര ബോധം കൊണ്ട് മാത്രമേ കഴിയൂ .... മനുഷ്യന്റെ സ്വാതന്ത്ര്യത്തിന്റെ സാധ്യതകള്‍ വിപുലമാക്കുന്നതിന് വേണ്ടി ശാസ്ത്രത്തിന്റെ നേട്ടങ്ങള്‍ ഉപയോഗിക്കാം . ശാസ്ത്രത്തെ സംബന്ധിച്ച് 2011 രസതന്ത്ര വര്‍ഷം മാത്രമല്ല വനവര്‍ഷവും വവ്വാല്‍ വര്‍ഷവും കൂടിയാണ് . 1911 ലാണ് മാഡം ക്യുരിക്ക് രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചത്  radium എന്ന അത്ഭുത ലോഹത്തെ ലോകത്തിനു പരിചയപ്പെടുത്തിയത് മാഡം ക്യുരിയാണ് . 
രസതന്ത്രം മനുഷ്യ ജീവിതത്തിനു അടിത്തറയിട്ട ശാസ്ത്രം ....ജീവിതത്തിന്റെ നിലനില്‍പ്പിനു തന്നെ ആധാരം രസതന്ത്രമാണ് ..... ജീവന്റെ ശാസ്ത്രമാണ് ഇത് ...സസ്യങ്ങള്‍ കാണിക്കുന്ന ജാല വിദ്യയായ പ്രകാശ സംശ്ലേഷണം മൂലമാണ് നമുക്ക് ആഹാരം ലഭിക്കുന്നത് .... ഇതില്‍ നടക്കുന്നത് രാസപ്രവര്‍ത്തനമാണ് . തീ , ലോഹങ്ങള്‍ , വാതകങ്ങള്‍ , റബ്ബര്‍ ,നിറങ്ങള്‍ , കോണ്‍ക്രീറ്റ് , മരുന്നുകള്‍ , വളങ്ങള്‍ , ഇന്ധനങ്ങള്‍ എന്നിവയുടെയൊക്കെ കണ്ടെത്തല്‍ രസതന്ത്രത്തിന്റെ സംഭാവനയാണ് ....
" Chemistry our life 
Chemistry our future " 
ഇതാണ് രസതന്ത്ര വര്‍ഷത്തിന്റെ ആപ്തവാക്യും .... മനുഷ്യന്റെ ഭാവി ശോഭനമാക്കാന്‍ ,ഇന്നു ഏറ്റവുമധികം കച്ചടവല്‍ക്കരിപ്പിക്കപ്പെടുന്ന , വിനാശത്തിലെയ്ക്ക് കുതിക്കുന്ന രസതന്ത്രത്തെ ജനപക്ഷത്താക്കാന്‍ നമുക്ക് കൂട്ടായി യത്നിക്കാം..... 
സെമിനാറിന് headmaster ശ്രീ സുനില്‍ പ്രഭാനന്ദ ലാല്‍ ആശംസകള്‍ നേര്‍ന്നു 




DIET അധ്യാപികയായ ശ്രീമതി പ്രസന്നകുമാരി ടീച്ചര്‍ വിലയിരുത്തലിന്റെ സാധ്യതകളെ കുറിച്ചും ശാസ്‌ത്ര സെമിനാറിന്റെ പ്രത്യകതകളെ കുറിച്ചും കൂട്ടുകാരോട് സംവദിച്ചു . 




പ്രവര്‍ത്തനത്തിന്റെ രീതി അധ്യാപക പരിശീലകനും ശാസ്‌ത്ര റിസോഴ്സ് ടീമിന് നേതൃത്വം നല്‍കുന്ന അധ്യാപകനുമായ ശ്രീ ജയചന്ദ്രന്‍ വിശദീകരിച്ചു .




വിവിധ ടീമുകളുടെ മികവുകള്‍ വിലയിരുത്തി ശ്രീ അശോകന്‍ സാര്‍ സെമിനാര്‍ ക്രോഡീകരണം നടത്തി 




എല്ലാ കൂട്ടുകാര്‍ക്കും സമ്മാനങ്ങള്‍ വിതരണം നടത്തി .




കൂട്ടുകാരുടെ അവതരണങ്ങളുടെ ദൃശ്യങ്ങളിലേക്ക് .....















ചൊവ്വാഴ്ച, ഡിസംബർ 06, 2011

2011 ഡിസംബര്‍ 3 ലോക വികലാംഗ ദിനം

വെല്ലുവിളികള്‍ അതിജീവിച്ച കൂട്ടുകാരുടെ കൂട്ടായ്മയായി .......


           ബാലരാമപുരം ബി ആര്‍ സി യുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ലോക വികലാംഗ ദിനം സമുചിതമായി ആഘോഷിച്ചു .വര്‍ണ്ണ ശബളമായ വിവിധ പ്രവര്‍ത്തനങ്ങളാണ് ഇതിന്റെ ഭാഗമായി നടന്നത് . കൂട്ടുകാരുടെ പാട്ടുകളും കഥകളും മറ്റും ചടങ്ങുകള്‍ക്ക് മിഴിവേകി ......രാവിലെ 9 മണിക്ക് തന്നെ registration ആരംഭിച്ചു .




ചടങ്ങുകള്‍ കോമ്ബെയിര്‍ ചെയ്തത് പാര്‍വതിയാണ് 




ബി പി ഓ ശ്രീ സുരേഷ് ബാബു ചടങ്ങിനു സ്വാഗതം ആശംസിച്ചു 




പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ ശശികുമാറിന്റെ സാന്നിധ്യത്തില്‍ കൂട്ടുകാരുടെ പ്രതിനിധി കുമാരി പ്രസീദ ചിരാതു തെളിച്ചു  ചടങ്ങ് ഉദ്ഘാടനം ചെയ്തു.





സമന്വയം കൂട്ടുകാരുടെ സൃഷ്ട്ടികളുടെ പ്രദര്‍ശനം ബഹുമാനപ്പെട്ട എ ഇ ഓ ശ്രീ ഹൃഷികേശ് സാറിനു പാര്‍വതി കൂട്ടുകാര്‍ക്ക് വേണ്ടി വരച്ച ചിത്രം കൈമാറിക്കൊണ്ട് കുമാരി ഗോപിക ഉദ്ഘാടനം ചെയ്തു .










കൂട്ടുകാരുടെ സൃഷ്ട്ടികളുടെ സമാഹാരമായ കുസൃതി inlandmagazine വാര്‍ഡു മെമ്പര്‍ ശ്രീമതി കുമാരിയ്ക്ക് കൈമാറി കൂട്ടുകാരുടെ പ്രതിനിധി നൂഹുഖാന്‍ നിര്‍വഹിച്ചു 





DIET അധ്യാപികയായ ശ്രീമതി പ്രസന്നകുമാരി ടീച്ചര്‍ ആശംസകള്‍ നേര്‍ന്നു



അധ്യാപകരുടെ പ്രതിനിധിയായ  ശ്രീ ജയകുമാര്‍ രക്ഷാകര്തൃ ബോധവല്‍ക്കരണം നടത്തി 




തുടര്‍ന്ന് കൂട്ടുകാരുടെ വിവിധ കലാ മത്സരങ്ങള്‍ നടന്നു 
പഞ്ചായത്ത് മെമ്പറും വിദ്യാഭ്യാസ സമിതി അംഗവുമായ ശ്രീ കോടങ്ങാവില വിജയകുമാര്‍ സമ്മാനദാനം നടത്തി 





തിങ്കളാഴ്‌ച, നവംബർ 14, 2011

ശിശുദിന വിശേഷങ്ങള്‍

പെണ്‍കരുത്തുമായി ഗേള്‍സ്‌ HSS വെങ്ങാനൂര്‍ .....


"കാഴ്ചയ്ക്ക് പല രീതിയില്‍ വ്യത്യസ്തര്‍ ആണെങ്കിലും പല ഭാഷകളാണ് സംസാരിക്കുന്നതെങ്കിലും പല വസ്തുക്കളാണ് ധരിക്കുന്നതെങ്കിലും കുട്ടികള്‍ എല്ലാവരും സമാനരാണ് . കുട്ടികളുടെ വഴക്ക് പോലും ഒരു വിധത്തിലുള്ള കളിയാണ് . ജാതി വ്യത്യാസമോ നിറവ്യത്യാസമോ സാമ്പത്തിക വ്യത്യാസങ്ങളോ അവര്‍ കാര്യമാക്കുന്നില്ല ......"
ഇതു ചാച്ചാജിയുടെ വാക്കുകളാണ് ....... 
വെങ്ങാനൂര്‍ ഗേള്‍സ്‌ HSS ലെ കൂട്ടുകാരെ കാണുമ്പോള്‍ അവരുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുമ്പോള്‍ ഓര്‍ക്കുക ഈ വാക്കുകളാണ് .....


ഒരു ശിശുദിനം കൂടി കടന്നു പോയിരിക്കുന്നു .....


ഈ ശിശുദിനത്തില്‍ "തൂവല്‍ "ഗേള്‍സ്‌ HSS ലെ കൂട്ടുകാരോടോപ്പമായിരുന്നു ......അവിടത്തെ കൂട്ടുകാരുടെ കഥകള്‍ കേള്‍ക്കാന്‍ ........കഴിവുകള്‍ പങ്കു വയ്ക്കാന്‍........അവരെ നേരില്‍ കാണാന്‍.......
ദിനാഘോഷങ്ങളുടെ വൈവിധ്യമാര്‍ന്ന നിറക്കുട്ടുകലാണ് ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത് ....


ശിശുദിനം -പ്രവര്‍ത്തനങ്ങള്‍ 


പ്രത്യേക അസംബ്ളി


കുട്ടികളുടെ പ്രധാനമന്ത്രി അഞ്ജനയുടെ നേത്രുത്വത്തിലാണ് അസംബ്ളി നടന്നത് .ചാച്ചാജിയുടെ ജീവിതവും ചിന്തയും ഒരു കൂട്ടുകാരി തന്‍റെ വാക്കുകളിലൂടെ വരച്ചു കാട്ടി .....അനുഭവ കുറിപ്പുകളും കവിതകളും അവതരിപ്പിച്ചു .






ഘോഷയാത്ര 


കൂട്ടുകാരുടെ നേതൃത്വത്തില്‍ നടന്ന ഘോഷയാത്ര സ്കൂളില്‍ നിന്ന് തുടങ്ങി SASUPS ചുറ്റി തിരിച്ചെത്തി . കുട്ടികളുടെ പ്രധാന മന്ത്രി നേതൃത്വം നല്‍കി . കൂട്ടുകാര്‍ ഓരോരുത്തരും ചുവന്ന റോസാപ്പുവും സ്വയം തയ്യാറാക്കിയ ബാഡ്ജും ഉടുപ്പില്‍ അണിഞ്ഞിരുന്നു . ചാച്ചാജിയുടെ വിശേഷണങ്ങള്‍ ഉള്‍പ്പെടുത്തിയ മുദ്രാഗീതങ്ങള്‍ ഘോഷയാത്രയില്‍ അവര്‍ ആലപിച്ചു .







ക്ലാസ്സ്‌ പ്രവര്‍ത്തനങ്ങള്‍ 


ഓരോ ക്ലാസ്സിലും വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിക്കപ്പെട്ടത് .....

  • പ്രത്യേക പതിപ്പുകള്‍ 
  • പോസ്റ്ററുകള്‍ 
  • ചുമര്‍ ചിത്രങ്ങള്‍ 
  • പത്ര പതിപ്പുകളുടെ ശേഖരങ്ങള്‍ 










അഞ്ചാം ക്ലാസിലെ ഹന്‍സ എന്ന കൂട്ടുകാരി ചചാജിയെ കുറിച്ച് എഴുതിയ ഒരു കവിതയുമായി ഞങ്ങളെ കാണാനെത്തി 




മറ്റൊരാള്‍ ചാച്ചാജിയുടെ കാര്‍ടൂണ്‍ ആണ് തയ്യാറാക്കിയത് 





ക്ലാസ്സിലെ ഓരോ സൃഷ്ട്ടിയെയും വിലയിരുത്തുന്ന കൂട്ടുകാരെയും ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞു 




രാവിലെ 9 മണി മുതല്‍ തന്നെ അധ്യാപകര്‍ കുട്ടികള്‍ക്ക് വേണ്ടി പ്രദര്‍ശനം ഒരുക്കുന്ന തിരക്കിലായിരുന്നു 




ചാച്ചാജിയുടെ ജീവിതം വരച്ചു കാട്ടുന്ന ചിത്ര പ്രദര്‍ശനം അധ്യാപകര്‍ കൂട്ടുകാര്‍ക്ക് വേണ്ടി ഒരുക്കി 






നൂറു കണക്കിന് പതിപ്പുകളുടെയും ചുമര്പത്രങ്ങളുടെയും സ്കൂള്‍തല പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു 






മറ്റു മികവുകള്‍ 

ഈ വിദ്യാലയത്തിലെ കൂട്ടുകാര്‍ കൃഷിയിലും പിന്നിലല്ല .ബാഹ്യ ശക്തികളുടെ ഇടപെടലുകളെ അതിജീവിച്ചുകൊണ്ട് അവര്‍ പച്ചക്കറി കൃഷി നടത്തുന്നു .ബോട്ടിലില്‍ വെള്ളം നിറച്ചു നടത്തുന്ന ഡ്രിപ്പ് ഇറിഗേഷന്‍ കൌതുക കാഴ്ചയായി.....




75 ലധികം കൂട്ടുകാര്‍ ഇവിടെ കരാട്ടെ എന്ന ആയോധന കല പഠിക്കുന്നു . ഇതില്‍ ഇരുപതോളം പേര്‍ക്ക് ബ്ലാക്ക് ബെല്‍റ്റ്‌ ലഭിക്കാന്‍ യോഗ്യതയുണ്ടെന്നു അവര്‍ ഞങ്ങളോട് പറഞ്ഞു 




ഒരു ചിത്രകാരിയെയും പരിചയപ്പെട്ടു ..........ജസിയ...........



ക്ലാസ്സ്‌ വായനമൂലയും മറ്റു സംവിധാനങ്ങളും സൂക്ഷ്മതയോടെയുള്ള ആസൂത്രണത്തിന്റെ മികവുകള്‍ ആണ്








ക്രിയാത്മകമായ അധ്യാപക കൂട്ടായ്മയാണ് ഈ മികവുകള്‍ക്ക് പിന്നില്‍ .......