ശനിയാഴ്‌ച, നവംബർ 19, 2011

മേളകള്‍

കലകളുടെ സമ്മേളനമായി സബ് ജില്ല യുവജനോത്സവം ......


പരിഭവങ്ങളും പരിദേവനങ്ങളും  ഇല്ലാതെ ഒരു കലാമേള കൂടി കടന്നു പോയിരിക്കുന്നു .....
2011 നവംബര്‍ 15 , 16 , 17 , 18 തിയതികളിലാണ് ബാലരാമപുരം ഉപജില്ലയിലെ കലാ പ്രതിഭകളെ കണ്ടെത്താനുള്ള മെഗാ മേള നടന്നത് . നടത്തിപ്പിലും മത്സരങ്ങളുടെ നിലവാരത്തിലും മികച്ചതായിരുന്നു ഈ വര്‍ഷത്തെ യുവജനോത്സവം . സാമുഹ്യ പങ്കാളിത്തതോടെയുള്ള അധ്യാപക കൂട്ടായ്മ ആയിരുന്നു ഈ വിജയത്തിനു പിന്നില്‍ .......
ആദ്യ ദിവസത്തിലാണ് രചനാ മത്സരങ്ങള്‍ അരങ്ങേറിയത്





മേള നടന്ന MC HSS KOTTUKALKONAM സ്കൂളിന്റെ മുക്കിലും മൂലയിലും വാദ്യമേളങ്ങളുടെയും മറ്റും മുന്നോരുക്കങ്ങളുടെ തിരക്കിലായിരുന്നു കൂട്ടുകാര്‍ ......




വേദി ഒന്നിലാണ് പ്രധാന മത്സരങ്ങള്‍ നടന്നത് .....




മത്സരത്തിനു വേണ്ടി പരസ്പരം സഹായിച്ചും സഹകരിച്ചും കൂട്ടുകാര്‍ മേള ഒരു ആഘോഷമാക്കി .....




നിറഞ്ഞ സദസ്സ് എല്ലാത്തിനും സാക്ഷിയായി ......




ഏറെ പുതുമകളോടെ ഭക്ഷണ ശാലയും കൂട്ടുകാര്‍ക്ക് നല്ല ഭക്ഷണമൊരുക്കി കാത്തിരുന്നു ... ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് ശ്രീ ജയചന്ദ്രന്‍ സാറിന്റെ നേതൃത്വത്തിലാണ് നാല് ദിവസത്തെ ഭക്ഷണം കൂട്ടുകാര്‍ക്കു നല്‍കിയത് ......
മേളയില്‍ പങ്കെടുത്ത കൂട്ടുക്കാര്‍ക്ക്‌ മെച്ചപ്പെട്ട ഭക്ഷണം നല്‍കാന്‍ മാത്രമല്ല അദ്ദേഹം ശ്രമിച്ചത് .... ഭക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനും അതിനെ കുറിച്ച് സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാനും അവസരമൊരുക്കിയത് നിറമുള്ള കാഴ്ച്ചയായി ....





കലാ പ്രതിഭകളെ നിരവധി സമ്മാനങ്ങള്‍ കാത്തിരിക്കുന്നു ,,,,,




റിയാലിറ്റി ഷോകളുടെ ജാടകളില്ലാതെ നിര്‍മ്മലമായ കലയുടെ മണവും ഗുണവും നേരിട്ട് അനുഭവിക്കാന്‍ ഇനി ഒരു വര്ഷം കൂടി കാത്തിരിക്കാം .....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ