തൂവലിനോട് ഒരു അപേക്ഷ............
തൂവലിന്റെ മുന്‍ ലക്കങ്ങളില്‍ ഒന്നില്‍ കുഴിവിള എല്‍ പി സ്കൂളിലെ ചില കൂട്ടുകാര്‍ക്ക് ഇടം നേടാന്‍ കഴിഞ്ഞിരുന്നു . അതിനു കഴിയാത്ത ഒരു കൂട്ടുകാരന്‍ സ്കൂളില്‍ ഓ എസ് എസിനായി എത്തിയ ബാഹുലേയന്‍ സാറിനോട് നടത്തിയ ഒരു അപേക്ഷയാണ് ചുവടെ.......
" ചാറെ എന്റെ ഫോട്ടം പിടിക്കോ ..."
"എന്റെ ഫോട്ടോ കൂടി കമ്പ്യൂട്ടര്‍ ല്‍ ഇടണേ സാറേ......"
കാഴ്ചയ്ക്കും ഭാഷണത്തിനും വൈകല്യമുള്ള കൂട്ടുകാരനായ ഒന്നാം തരത്തിലെ വൈഷ്ണവിന്റെ അപേക്ഷയെ ഞങ്ങള്‍ മാനിക്കുന്നു ......
അവന്റെ അവകാശത്തെ ഞങ്ങള്‍ അംഗീകരിക്കുന്നു .....
സ്കൂളിലെത്തിയാല്‍ " എന്ന് ഞങ്ങളുടെ ക്ലാസ്സില്‍ വരുമോ സാര്‍ ...."എന്ന് സ്നേഹപൂര്‍വ്വം അന്വേഷിക്കുന്ന ഈ കൊച്ചു വിദ്യാലയത്തിലെ കൂട്ടുകാരെയും മികവുകളെയും ഒന്നു കൂടി പരിചയപ്പെടുത്തുന്നു .
വിദ്യാലയത്തിലെ ഓരോ ചുവരും സൃഷ്ട്ടികള്‍ കൊണ്ട് സമ്പന്നമാണ്......
ഒന്നാം തരത്തിലെ കൂട്ടുകാര്‍ വരച്ച സൈക്കിളുകള്‍
ഒരു പഠന പ്രവര്‍ത്തനത്തിന് വേണ്ടി ഒരുക്കിയ സര്‍ഗ്ഗ ചുവര്‍
പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സമ്പന്നമായ ക്ലാസ് കലണ്ടര്‍
കൊച്ചു കൂട്ടുകാരുടെ കമ്പ്യൂട്ടര്‍ പഠനം
ചാര്‍ട്ട് പേപ്പര്‍ മടക്കി ടീച്ചര്‍ നിര്‍മ്മിച്ച വായനാ സാമഗ്രികള്‍
ടാന്ഗ്രാം രൂപങ്ങള്‍ - പ്രവര്‍ത്തനങ്ങള്‍
ദിനാഘോഷങ്ങള്‍ ചുമര്‍ ചിത്രങ്ങളിലൂടെ
sand ട്രേ യുടെ വൈവിധ്യം
ബാലസഭ യുടെ വിവിധ ദൃശ്യങ്ങള്‍
wow its very nice....
മറുപടിഇല്ലാതാക്കൂi like it very much...
great job...