അധ്യാപികയുടെ ഫീഡ് ബാക്ക് .......
ക്ലാസ് അധ്യാപികയുടെ ഫീഡ് ബാക്ക് എങ്ങനെയാണ് പോര്‍ട്ട് ഫോളിയോയില്‍ ഉള്‍പ്പെടുത്തുന്നത് ?
ഗവ .എസ് വി എല്‍ പി സ്കൂള്‍ പൂങ്കോടിലെ കൂട്ടുകാര്‍ മെനെഞ്ഞെടുത്ത ഒരു കഥയെ ഗ്രീഷ്മ നാടകമാക്കിയത് ഇവിടെ ചേര്‍ക്കുന്നു .
ശാന്തിപുരത്തിലെ രാജാവ് മേഘനാദന്റെ കല്പന പ്രകാരം ആല്‍മരം മുറിക്കുന്നതിനായി ഒരാള്‍ എത്തുന്നതാണ് നാടകത്തിന്റെ സന്ദര്‍ഭം .....
കുട്ടികള്‍ നിങ്ങള്‍ ഇതിനെതിരെ എങ്ങനെ പ്രതികരിക്കും ?എന്ന ചോദ്യവും തുടര്‍ന്നുള്ള ചര്‍ച്ചയുമാണ് നാടക നിര്‍മ്മിതിയ്ക്ക് കൂട്ടുകാര്‍ക്ക് പ്രചോദനമായത് ..... ഈ നാടകത്തിന് അധ്യാപികയായ ഷൈല ടീച്ചര്‍ നടത്തിയ വിലയിരുത്തലും ഇതോടൊപ്പമുണ്ട് . ഗുണാത്മക സൂചകങ്ങള്‍ ആയാണ് നാടകത്തെ വിലയിരുത്തി ടീച്ചര്‍ കുറിപ്പുകള്‍ നടത്തിയിട്ടുള്ളത് . ഒപ്പം മെച്ചപ്പെടുത്തുന്നതിനുള്ള നിദ്ദേശങ്ങളും ചേര്‍ത്തിട്ടുണ്ട്
ഇതു പോലെ എല്‍ എസ് എസ് പരീക്ഷയ്ക്ക് വേണ്ടി തയ്യാറായിട്ടുള്ള ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ടു വിലയിരുത്തല്‍ കുറിപ്പുകളും അധ്യാപികയുടെ ഒപ്പും വേണമെന്നാണ് നിര്‍ദ്ദേശിചിരിക്കുന്നത് .
ഷൈല ടീച്ചറിന്റെ ക്ലാസ് റൂം മികവുകളുടെ ചിത്രങ്ങള്‍ കൂടി ഇവിടെ ചേര്‍ക്കുന്നു
കൂട്ടുകാരുടെ പോര്‍ട്ട് ഫോളിയോകള്‍
വളരുന്ന അക്ഷരചാര്ട്ട്
ചലനാത്മകമായ വായന മൂല
"സന്തോഷകരമാണ് എന്റെ എല്ലാ ക്ലാസ്സ് റൂം അനുഭവങ്ങളും " ഷൈല ടീച്ചര്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ