(സര്‍ഗധനരായ അധ്യാപകര്‍ നിരവധിയാണ് നമുക്ക് ചുറ്റും ....കര്‍മ്മോല്സുകതയോടെ അധ്യാപന ജീവിതം ആസ്വദിക്കുന്ന അറിയപ്പെടാന്‍ ആഗ്രഹിക്കാത്തവര്‍ ആണ് ഇവരില്‍ പലരും .....ഇത്തരം ക്ലാസ് റൂം അനുഭവങ്ങളില്‍ ചിലവ തൂവല്‍ അവതരിപ്പിക്കുന്നു )
ടീച്ചറും കുട്ടിയും .....
ഇവള്‍ മീനുപ്രിയ . സെന്റ് ക്രിസോസ്റൊംസ് ഗേള്‍സ് ഹൈസ്കൂളില്‍ ആറാം തരത്തില്‍ പഠിക്കുന്നു . മീനുപ്രിയയെ തൂവല്‍ അറിയുന്നത് അധ്യാപക പരിശീലനങ്ങളുടെ ഒരു ഇടവേളയിലാണ് . ക്ലാസ് റൂം അനുഭവങ്ങള്‍ പങ്കു വയ്ക്കുന്നതിനിടെ നെല്ലിമൂട് സ്കൂളിലെ ഒരു ടീച്ചര്‍ പറഞ്ഞതിങ്ങനെ ...." എന്റെ ക്ലാസ്സില്‍ പുതുതായി ഒരു കൂട്ടുകാരി എത്തിയിട്ടുണ്ട് .അവള്‍ക്കു ഇപ്പോഴും പഴയ സ്കൂളിനോടും ടീച്ചരിനോടുമാണ് സ്നേഹം കൂടുതല്‍ ... അവിടെ പഠിച്ചാല്‍ മതിയെന്നാണ് അവള്‍ പറയുന്നത് . പുതു വര്‍ഷത്തിലെ ആദ്യ ദിനങ്ങള്‍ നിറ കണ്ണുകളോടെയാണ് അവള്‍ ക്ലാസ്സില്‍ കഴിച്ചു കൂട്ടിയത് . മിനി ടീച്ചരിനെകുറിച്ചു പറയുമ്പോള്‍ അവള്‍ക്കു നൂറു നാവാണ് ... "
മീനുപ്രിയ കഴിഞ്ഞ വര്ഷം പുങ്കോട് എസ് വി എല്‍ പി സ്കൂളിലെ മിനി ടീച്ചറിന്റെ കുട്ടിയായിരുന്നു . ടീച്ചറിന്റെ ഭാഷയില്‍ ഒരു മിടുമിടുക്കിയായ കൂട്ടുകാരി എന്തിനും ഏതിനും അവളുണ്ട് . പഠനത്തില്‍ കൂട്ടുകാരെ തന്നോടൊപ്പം കൂട്ടാനും അവള്‍ മടി കാണിക്കാറില്ല . ഒരു ട്യൂഷനും ഇല്ലാത്ത അവള്‍ക്കു അമ്മയും അനുജത്തി മൂന്നാം ക്ലാസ്സുകാരി കൃഷ്ണ പ്രിയയും മാത്രമേ ജീവിതത്തിനു തണലായുള്ളൂ ... സ്കൂള്‍ വിട്ടാല്‍ എന്നും അവള്‍ ഓടി ടീച്ചറിന്റെ അടുത്തെത്തും . പുതിയ സ്കൂളില്‍ ക്ലാസ്സില്ലാത്ത ദിനങ്ങളിലും പഴയ ക്ലാസ്സില്‍ അവള്‍ എത്തിയിരിക്കും .
ടീച്ചറിനെ ക്ലാസ് റൂം പ്രവര്‍ത്തനത്തിനാവശ്യമായ പഠനോപകരണങ്ങള്‍ ഒരുക്കുന്നതിലും അവള്‍ സഹായിക്കുമായിരുന്നു . സഹവര്‍ത്തിത പഠനത്തിനു ഏറ്റവും നല്ല ഉദാഹരണമായ ടീച്ചറിന്റെ ക്ലാസ്സുകളില്‍ പൂര്‍ണമായും സന്തോഷത്തോടെയാണ് മീനുപ്രിയയും കൂട്ടുകാരും പങ്കെടുത്തിരുന്നത് എന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു . അവധി ദിനങ്ങള്‍ വരുമ്പോള്‍ ഈ സ്കൂളിലെ കൂട്ടുകാര്‍ക്ക് സങ്കടമാണ് .അഞ്ചാം ക്ലാസ്സിലെ തന്റെ കൂട്ടുകാരെ മുഴുവന്‍ നിശ്ചിത നിലവാരം നേടി പുറത്ത് പോകാന്‍ സഹായിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസവും ആത്മസമര്‍പ്പനത്തോടെയുള്ള പ്രവര്‍ത്തനങ്ങളും ആണ് മിനി ടീച്ചറിനെ കൂട്ടുകാരുടെ പ്രിയങ്കരിയാക്കുന്നത് . ഈ കൊച്ചു വിദ്യാലയത്തിലെ മറ്റു അധ്യാപകരും പ്രഥമ അധ്യാപികയും കൂട്ടായ്മയിലും ഇത്തരം നന്മകളിലും പങ്കാളികളാണ് .
" എന്റെ ടീച്ചറിനെ എനിക്ക് മറക്കാന്‍ കഴിയില്ല "എന്ന് മറ്റുള്ളവര്‍ കേള്‍ക്കെ നിഷ്കളങ്കമായി പറയാനും സ്വന്തം അധ്യാപികയെ ക്രിയാത്മകമായി വിലയിരുത്താനും ശ്രമിക്കുന്ന മീനുപ്രിയയും അവളുടെ കൂട്ടുകാരും മിനി ടീച്ചറും സഹപ്രവര്‍ത്തകരും വിദ്യാഭ്യാസ സമൂഹത്തിനു തന്നെ മാതൃകയാണ് .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ