സ്വയം പഠനത്തില്‍ കരുത്തു തെളിയിച്ച് കൂട്ടുകാര്‍ .......
ഫൈസല്‍ ഖാന്‍ മിടുക്കനായ ഒന്നാം ക്ലാസ്സുകാരന്‍ ......വിഴിഞ്ഞം എസ് വി എല്‍ പി സ്കൂളില്‍ പഠിക്കുന്നു . സ്വന്തം വര്‍ക്ക് ഷീറ്റുകള്‍ പ്രദര്‍ശിപ്പിക്കുന്ന തിരക്കിലാണ് അവന്‍ . നാളെ സ്‌കൂള്‍ തല മികവാണ് . അതിനു വേണ്ടി ഒരുങ്ങുകയാണ് ഓരോ ക്ലാസ്സിലെ കൂട്ടുകാരും അധ്യാപകരും .....ഓരോ ക്ലാസ്സിലും നടക്കുന്ന പഠന പ്രവര്‍ത്തനങ്ങള്‍ , പഠന ഉപകരണങ്ങള്‍ , കൂട്ടുകാരുടെ ഉത്പന്നങ്ങള്‍ , സൃഷ്ട്ടികള്‍ എന്നിവ രക്ഷിതാക്കള്‍ക്ക് കാണാന്‍ കഴിയുന്ന അവസരമായി ഇതു മാറും .... ഒരു വര്‍ഷത്തെ പ്രവര്ത്തനമികവുകളുടെ വിലയിരുത്തല്‍ കൂടിയാണിത് ....
വിവിധ മികവുകളുടെ നേര്‍ കാഴ്ചയിലേയ്ക്ക് .......
വായനയ്ക്ക് കൂട്ടുകാരുടെ സൃഷ്ട്ടികള്‍
സഹവര്‍ത്തിത പഠനത്തിനു പ്രാധാന്യം
പരീക്ഷണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ക്ലാസ് മുറിയില്‍ തന്നെ സംവിധാനങ്ങള്‍
പത്രം വായിക്കാന്‍ ആരും പ്രേരിപ്പിക്കേണ്ടാതില്ല
സ്‌കൂള്‍ ബുള്ളറ്റിന്‍ ബോര്‍ഡുകളും പഠനത്തിനു സഹായകം
വൃത്തിയുള്ളതും വിഭവ സമൃദ്ധവുമായ ഉച്ച ഭക്ഷണം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ