പിന്നോക്കക്കാരില്ലാത്ത വിദ്യാലയം ......
" ഞങ്ങളിന്നലെ നെയ്യാര്‍ ഡാം കാണാന്‍ പോയിരുന്നു . കുതിച്ചു പായുന്ന നുരയുള്ള വെള്ളം കണ്ടാല്‍ പേടി തോന്നും......" മൂന്നാം ക്ലാസ്സിലെ ശരത്ത് തലേ ദിവസത്തെ വിശേഷങ്ങള്‍ പറയുകയാണ് ..... ശരത്തിന്റെ അനുഭവ വിവരണം കൂട്ടുകാര്‍ ക്ഷമയോടെ കേട്ടിരുന്നു . ശരത്തിനോട് കണ്ട സ്ഥലത്തെ കുറിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍ കൂട്ടുകാരെ ടീച്ചര്‍ അനുവദിച്ചു . ഇവിടെ മൂന്നാം തരത്തില്‍ ആശയങ്ങള്‍ പങ്കു വയ്ക്കലും ചര്‍ച്ചകളുമായി പഠനം മുന്നേറുന്നു ....... ആശങ്കകളില്ലാതെ .......
ഇത് മുല്ലൂര്‍ G K V L P സ്കൂളില്‍ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന ഒരു കൂട്ടുകാരനെയും കാണാന്‍ കഴിയില്ല.......
പുതിയ കരിക്കുലം മുന്നോട്ടു വയ്ക്കുന്ന പഠനത്തിന്റെ പുത്തന്‍ വഴികള്‍ ശങ്ക കൂടാതെ നടപ്പിലാക്കിയതിന്റെ വിജയഗാഥ കൂടിയാണിത് ......
വിവിധ മൂടുപടങ്ങളുടെ പിന്‍ബലമില്ലാതെ നിശബ്ദരായി ജോലി ചെയ്യുന്ന ഒരു കൂട്ടം അധ്യാപകരുടെ മികവാണിത്.......
ക്ലാസ് മുറികള്‍ വിവിധ സൃഷ്ട്ടികള്‍ കൊണ്ട് സമ്പന്നമാണ് ....
കൊച്ചു വായനമൂലയും പത്രങ്ങളുടെ പതിപ്പുകളും പഠനത്തിനു ഉപകരണങ്ങളാകുന്നു......
English പഠനവും സ്വതന്ത്രമായ അന്തരീക്ഷത്തില്‍തന്നെ......ബിഗ് പിക്ച്ചരിന്റെ സാധ്യതകള്‍ ഇവിടെ ഉപയോഗിക്കുന്നു ......
വിദ്യാലയത്തിന്റെ ചുവരുകള്‍ ചിത്രങ്ങള്‍ കൊണ്ട് സമ്പന്നമാണ് ....
സ്കൂളിന്റെ പടിയിറങ്ങുമ്പോള്‍ മനസ്സ് പറഞ്ഞു " അറിവിന്റെ നിര്‍മ്മിതിയ്ക്ക് പറ്റിയ അന്തരീക്ഷം......ഭാഗ്യം ലഭിച്ച കൂട്ടുകാര്‍ ..."
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ