വെള്ളിയാഴ്‌ച, ഫെബ്രുവരി 17, 2012

സര്‍ഗസൃഷ്ട്ടികളുടെ കൂടാരങ്ങളിലൂടെ......

സ്കൂള്‍ വാര്‍ഷിക പതിപ്പുകള്‍ ....... കുഞ്ഞു ഭാവനകളുടെ സമ്മേളങ്ങള്‍ 


ഈ വര്‍ഷം പുറത്തിറക്കിയ  വാര്‍ഷിക പതിപ്പുകള്‍ പരിചയപ്പെടുത്തുന്നു . ചുരുക്കം ചിലവ മാത്രമാണ് തൂവല്‍ പരിചയപ്പെട്ടത് . കൂട്ടുകാരുടെ സ്വതന്ത്രമായ ചിന്തയുടെ കനലുകളും സ്വപ്നങ്ങളും ഇവയിലൂടെ അനുഭവിച്ചറിഞ്ഞു . കഥകളും ലേഖനങ്ങളും കവിതകളും ഇവയില്‍ പെടും .


ജ്യോതിസ്സ്


ബാലരാമപുരം ഹൈസ്‌കൂള്‍ പുറത്തിറക്കിയ വാര്‍ഷിക പതിപ്പ് 




വായനയുടെ പ്രാധാന്യം കൂട്ടുകാരെ ബോധ്യപ്പെടുത്തുന്ന എഡിറ്റോറിയല്‍ കുറിപ്പാണ് ഇതില്‍ ഏറ്റവും പ്രധാനം . കൂട്ടുകാരുടെ കൂട്ടം കണ്ടെത്തിയ വായനയെ കുറിച്ചുള്ള നന്മയുടെ കുറിപ്പുകള്‍ ആരെയും ആകര്‍ഷിക്കും . അധ്യയന വര്‍ഷത്തില്‍ കഴിവ് തെളിയിച്ച അധ്യാപകരെയും കൂട്ടുകാരെയും പരിചയപ്പെടുത്താന്‍ ജ്യോതിസ് ശ്രമിക്കുന്നു . 




വയലിന്റെ സൗന്ദര്യം സ്വന്തം വരികളിലൂടെ പ്രകൃതി വര്‍ണനയായി കോറിയിട്ട രേഷ്മയും ഭാവിയിലെ നല്ല കവയിത്രി തന്നെ ......




ലോക സ്നേഹത്തിന്റെ ഉദാത്തമായ ഈ സങ്കല്പങ്ങള്‍ കുഞ്ഞു മനസ്സിലേയ്ക്ക് തെളിയിച്ച അധ്യാപകര്‍ക്ക് അഭിമാനിക്കാം .... ഇനിയുമിങ്ങനെ എത്രയോ സൃഷ്ട്ടികള്‍ ബാക്കി .........


വിക്ടറി"12 


ഡോ . സുകുമാര്‍ അഴീക്കോടിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടാണ് വിക്ടറി വോക്കേഷനാല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ വാര്‍ഷിക പതിപ്പ് അവതരിപ്പിക്കുന്നത് .




വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കിയിട്ടുള്ള ഈ പതിപ്പില്‍ കൂട്ടുകാരുടെ സൃഷ്ട്ടികളും സ്ഥാനം പിടിച്ചിട്ടുണ്ട് . കുട്ടിക്കൂട്ടത്തിന്റെ പ്രകൃതി പാഠങ്ങള്‍ നന്നായി അവതരിപ്പിച്ചിട്ടുണ്ട് . വിദ്യാലയത്തിലെ സ്വന്തം അനുഭവങ്ങള്‍ ശ്രീനാഥും അജിത്തും അവതരിപ്പിക്കുന്നത് ഹൃദയസ്പര്‍ശിയാണ് . പ്രവര്‍ത്തനങ്ങളുടെ നാള്‍ വഴികള്‍ അവതരിപ്പിച്ചിരിക്കുന്നത് ഏതൊരു സ്കൂളിനും മാതൃകയാണ് .




                              കുരുന്നു മനസ്സിലെ പട്ടിണിയെ കുറിച്ചുള്ള വ്യാകുലതകള്‍ മനോഹരമായി അവതരിപ്പിക്കുകയാണ് പ്രവീണ്‍ . ഒരു നേരത്തെ ആഹാരത്തിനു വേണ്ടി പഠിത്തം നിര്‍ത്തിയ തന്റെ കൂട്ടുകാരന്റെ നൊമ്പരങ്ങളാണ് ഈ കവിതയില്‍ നിറഞ്ഞു നില്‍ക്കുന്നത് .
അധ്യാപകനെയും പൂവിനേയും കുറിച്ച് പാടിപ്പുകഴ്ത്തിയ അനീഷും വിവേകും കേമന്മാര്‍ തന്നെ .....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ