ഇംഗ്ലീഷ് ഫെസ്റ്റ് ......ഭാഷാ പഠനത്തിലെ മികവുകളുടെ കാഴ്ചയായി
ബാലരാമപുരം ബി ആര്‍ സി യിലെ സ്കൂള്‍ തല ഇംഗ്ലീഷ് ഫെസ്റ്റുകള്‍ 8 -2 -2012 ന് നടന്നു .കൂട്ടുകാര്‍ സന്തോഷപൂര്‍വ്വം പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു .കൊറിയോഗ്രഫിയും പ്രസംഗവും കഥയെഴുത്തും ഒക്കെ ഇതിന്റെ ഭാഗമായി നടന്നു .കിടാരക്കുഴി ഗവ . എല്‍ പി സ്കൂളില്‍ നടന്ന ചില പ്രവര്‍ത്തനങ്ങളുടെ നേര്‍ കാഴ്ചയിലേയ്ക്ക് .......
കൂട്ടുകാരുടെ കോറിയോഗ്രഫി അവതരണം
ഒരു കൂട്ടുകാരിയുടെ ഇംഗ്ലീഷ് പ്രസംഗം
വിവിധ പ്രകടനങ്ങള്‍ വിലയിരുത്താനിരിക്കുന്ന കൂട്ടുകാര്‍
അവണാകുഴി ഗവ. എല്‍ പി സ്കൂളിലെ ചില ദൃശ്യങ്ങള്‍
വിദ്യാലയങ്ങള്‍ക്കു നല്‍കിയ നിര്‍ദ്ദേശങ്ങള്‍ താഴെ ചേര്‍ക്കുന്നു
പഞ്ചായത്ത് തല ഇംഗ്ലീഷ് ഫെസ്റ്റ് താഴെ പറയുന്ന കേന്ദ്രങ്ങളില്‍ വച്ച് നടക്കുന്നു
സെന്റ് അലോഷ്യസ് എല്‍ പി എസ് വെങ്ങാനൂര്‍
ഗവ . എസ് വി എല്‍ പി എസ് poonkode
ഗവ യു പി എസ് പുതിച്ചല്‍
എം വി യു പി എസ് chowara
ഗവ കെ വി എല്‍ പി എസ് തലയല്‍
ഗവ എല്‍ പി എസ് മുടിപ്പുരനട
പഞ്ചായത്ത് തല ഫെസ്റ്റുകള്‍ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തിക്കഴിഞ്ഞു . നടത്തിപ്പിനായി പി ടി എ യുടെ സഹകരണത്തോടെ നടത്തിപ്പ് സമിതികള്‍ രൂപീകരിച്ചു . എല്ലാ കൂട്ടുകാര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്
- വിവിധ മൂലകള്‍ക്ക് സാഹിത്യകാരന്മാരുടെ പേരുകള്‍ നല്‍കാന്‍ തീരുമാനിച്ചു .
- ഒരു തീമിനെ അടിസ്ഥാനമാക്കിയായിരിക്കും പ്രവര്‍ത്തനങ്ങള്‍ നടക്കുക
- ഓരോ വിദ്യാലയത്തില്‍ നിന്നും ഓരോ മാഗസിന്‍ തയ്യാറാക്കി വരാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട് .പഞ്ചായത്ത് തല സമാപന ചടങ്ങില്‍ വച്ച് ഒരു കൂട്ടുകാരന്‍ മാഗസിന്‍ സ്കൂളിനു വേണ്ടി അവതരിപ്പിക്കുകയും പ്രകാശനം നിര്‍വ്വഹിക്കുകയും വേണം
- പഞ്ചായത്ത് തലത്തില്‍ രൂപപ്പെടുന്ന സൃഷ്ട്ടികള്‍ ചേര്‍ത്ത് ഒരു മാഗസിന്‍ തയ്യാറാക്കാനും അതും ഈ ചടങ്ങില്‍ വച്ച് പ്രകാശനം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്
- ഓരോ ഇനത്തിന്റെയും അവതരണത്തിനും വിലയിരുത്തലിനും ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തിയിട്ടുണ്ട്
കോറിയോഗ്രഫി നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടത് .....
- expression ലൂടെ ആശയം അവതരിപ്പിക്കാന്‍ കഴിയാത്ത സന്ദര്‍ഭങ്ങളില്‍ മുഖംമൂടികള്‍ , മറ്റു സാധന സാമഗ്രികള്‍ എന്നിവ ഉപയോഗിക്കാവുന്നതാണ്
- വലിയ വേഷ വിധാനങ്ങള്‍ ആവശ്യമില്ല
- ഉപയോഗിക്കുന്ന പ്രോപെര്ട്ടികള്‍ക്ക് സ്കോര്‍ ഇല്ല
- കൃത്യമായി ആശയം കൈമാറാന്‍ കഴിയുന്നുണ്ടോ എന്ന പരിശോധനയാണ് നടക്കുക
വായനയ്ക്ക് വേണ്ടിയുള്ള കഥകള്‍ കേന്ദ്രങ്ങളില്‍ ക്രമീകരിച്ചിട്ടുണ്ട്
ഓര്‍ക്കുക ....ഇതൊരു മത്സരമല്ല ...മികവുകളുടെ പങ്കുവയ്ക്കലാണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ