ചൊവ്വാഴ്ച, ഏപ്രിൽ 16, 2013

സകല പിറന്നു

സർഗാത്മകത  വളർത്താൻ

വീണ്ടും നാം സർഗാത് ത്മകയെ ക്കുറിച്ച് വർത്തമാനം പറയുകയാണ് .. സമഗ്ര അ ധ്യാ പക ശാക്തീകരണം നടക്കുമ്പോൾ തന്നെ  എന്തുകൊണ്ട് നാം വീണ്ടും ഇതിനെ ക്കുറിച്ച് പറയണം . അതിനൊരു കാരണമുണ്ട് . അധ്യാപനം ഒരു സര്ഗാത്മക പ്രവർത്തനമാണല്ലോ ? സർഗാത്മകത ജന്മ സിദ്ധമായ ഒന്നാണെന്നും നിരന്തരമായ പരിശീലനത്തിലൂടെ നേ ടാനവില്ലെന്നും ചിലർ ധരിച്ചിട്ടുണ്ട് .എന്നാൽ ഈ ധാരണ തികച്ചും തെറ്റാണ് . പരിശീലനത്തിലൂടെ നേടാൻ കഴിയാത്ത ഒന്നും ഇല്ല എന്ന കാര്യം നിത്യ അഭ്യാസി ആനയെ എടുക്കും എന്ന പാഠ ത്തിലൂടെ കുട്ടിക്കാല ത്ത് നാം പഠിച്ചിട്ടുണ്ടല്ലോ ?
ഇപ്പോൾ എസ്‌ . എസ്‌ . എ തയ്യാറാക്കിയ സകല എന്ന പുസ്തകം  നമ്മുടെ സർഗാത്മക വികസനം യാഥാർത്ഥ്യമാക്കും എന്ന കാര്യത്തിൽ സംശയമില്ല . സർഗാത്മക വികസനം ലക്ഷ്യമിട്ട് നാം ആർജിച്ച നേട്ടങ്ങളുടെ അനുഭവ കൈമാറ്റം, വ്യാപനം എന്നിവ സകല ലക്ഷ്യം വയ്ക്കുന്നു . പരിശീലനത്തിനിടയിൽ അധ്യാപകരുടെ മനസിൽ  തെളിഞ്ഞ കഥകൾ , പാട്ടുകൾ , എല്ലാം സകലയിൽ ഉണ്ട് . ഒരു കടലാസ് മടക്കി , ഒരു തുള്ളി മഷി ഉപയോഗിച്ച് , ഒരു പാഴ് കടലാസ് മടക്കി ,ഒരു വിരൽ ഉപയോഗിച്ച് നമുക്ക് എന്തെല്ലാം ചെയ്യാൻ കഴിയുമെന്നു സകല കാട്ടിത്തരുന്നു . കേരളത്തിലെ അധ്യാപക സമൂഹം വരും തലമുറക്ക്‌ പകർന്ന്  നല്കാനെങ്കിലും ഈ പുസ്തകം വായിക്കുമെന്ന് ഉറപ്പുണ്ട്.

65  പേജുള്ള സകല എന്ന പുസ്തകം പൂർണമായി കാണാനും ഡൌണ്‍ലോഡ് ചെയ്യാനും ഇവിടെ ക്ലിക്ക് ചെയ്യൂ.



1 അഭിപ്രായം:

  1. തൂവല്‍ വിദ്യാഭ്യാസ ബ്ലോഗുകളുടെ കൂട്ടത്തില്‍ ഒന്നാം സ്ഥാനത്തായിരുന്നു..... വീണ്ടും അത് സജീവമായതില്‍ അതിയായ സന്തോഷം . ഈ കൂട്ടായ്മ മികവുറ്റ രീതിയില്‍ നിലനില്‍ക്കട്ടെ.....

    മറുപടിഇല്ലാതാക്കൂ