തിങ്കളാഴ്‌ച, ഏപ്രിൽ 23, 2012

പ്രഥമ അധ്യാപകര്‍ക്കൊരു ഡയറി

ഉണര്‍വ് 2012 

2012 - 13 അധ്യയന വര്‍ഷത്തെ വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉണര്‍വ് 2012 എന്നാ പേരില്‍ ഒരു പ്രവര്‍ത്തന പദ്ധതി ബാലരാമപുരം ബി ആര്‍ സി യുടെ ആഭിമുഖ്യത്തില്‍ തയ്യാറാകുന്നു . മെയ്‌ മാസത്തില്‍ നടക്കേണ്ടുന്ന സ്കൂള്‍ തല ആസൂത്രനത്തിനുള്ള രേഖകളാണ് ഇതില്‍ രൂപം കൊള്ളുന്നത് . ഈ പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പിനും നിരന്തരമായ മോനിട്ടറിങ്ങിനും വിലയിരുത്തലിനും സഹായകമായി പ്രധമാധ്യാപകര്‍ക്ക് വേണ്ടിയുള്ള ഒരു ഡയറിയും ( പ്രവര്‍ത്തന പുസ്തകം ) ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു . 
                      പുതിയ അധ്യയന വര്ഷം പിഴവുകളില്ലാത്ത പഠനം കൂട്ടുകാര്‍ക്ക് ലഭ്യമാകേണ്ടത് ഓരോ കൂട്ടുകാരെന്റെയും അവകാശമാണ് . ചിന്തിക്കാനും പ്രവര്‍ത്തിക്കാനും സന്തോഷപൂര്‍വ്വം അറിവ് നിര്‍മ്മാണ പ്രക്രിയയില്‍ പങ്കാളി ആകാനും കുട്ടികളെ പ്രപ്തരാക്കുന്നതിനു വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ നന്മകള്‍ ഉള്‍ക്കൊണ്ട് എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ ആകാമെന്നാണ് ഉണര്‍വ് 2012 ചര്‍ച്ച ചെയ്യുന്നത് .........
വിദ്യാലയ പ്രവര്‍ത്തനങ്ങളുടെയും ക്ലാസ് പ്രവര്‍ത്തനങ്ങളുടെയും സൂക്ഷ്മ തല ആസൂത്രണമാണ് ഇതിന്റെ ഭാഗമായി നടക്കുന്നത് ......
ഉണര്‍വ് ലക്ഷ്യം വയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ 
  • സമഗ്രമായ വാര്‍ഷിക പദ്ധതിയും ക്ലാസ് കലണ്ടറുകളും (നിരന്തരം വളരുന്നത്  ) 
  • ദിനാഘോഷങ്ങള്‍ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ ഫലപ്രദമായ നടത്തിപ്പ് 
  • വൈവിധ്യമാര്‍ന്ന പഠന തന്ത്രങ്ങളുടെ കണ്ടെത്തലും നട്പ്പിലാക്കലും 
  • ചിട്ടയായ സ്കൂള്‍ നടത്തിപ്പ് സംവിധാനങ്ങളും രേഖകളും 
  • സാമൂഹ്യ രക്ഷാകര്തൃബന്ധം ഫലപ്രദ മാക്കുന്നതിനുള്ള പ്രവര്‍ത്തന പദ്ധതികള്‍ 
  • സ്വയം പര്യാപ്ത ശുചിത്വ വിദ്യാലയം എന്നാ ലക്ഷ്യം നേടുന്നതിനുള്ള കരുത്തുറ്റ നിര്‍ദ്ദേശങ്ങള്‍ 
  • എല്ലാ കൂട്ടുകാര്‍ക്കും ജനാധിപത്യ രീതിയിലുള്ള പഠനം ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തന പരിപാടികള്‍ 
  • സ്കൂള്‍ വിഭവങ്ങളുടെ പരമാവധി വിനിയോഗം സാധ്യമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ 
  • ദേശീയ ഗണിത ശാസ്ത്ര വര്ഷം പ്രത്യേക പ്രവര്‍ത്തനങ്ങള്‍ 
  • മികച്ച സ്കൂള്‍ തല കൂട്ടായ്മയ്ക്ക് വേണ്ട ധാരണകള്‍ 
  • വിവിധ വിദ്യാഭ്യാസ ഏജന്‍സികളുടെ എകോപനത്ത്തിനായുള്ള കര്‍മ്മ പരിപാടികള്‍ 
  •  

2012 മേയ് 10 നു  മുംബ്‌ ബി ആര്‍ സി തല അസൂത്രണങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും ഉണര്‍വ്അധ്യാപക  ഡയറി പ്രഥമ  അധ്യാപകര്‍ക്ക് ലഭ്യമാക്കണമെന്നും ഏകദിന  പരിശീലന  പരിപാടിയിലൂടെ ഇതിന്റെ ലക്ഷ്യവും പ്രവര്‍ത്തന രീതികളും പരിച്ചയപ്പെടുത്തനമെന്നുമാണ്  ലക്ഷ്യമിടുന്നത്  ........
ശ്രീ കലാധരന്‍ മാഷിന്റെ ബ്ലോഗായ ചൂണ്ടുവിരലിലൂടെ പ്രസിദ്ധീകരിച്ച സ്കൂള്‍ വാര്‍ത്തകളും വിശേഷങ്ങളും സമാഹരിച്ചും എസ് എസ് എ പുറത്തിറക്കിയ വിവിധ രേഖകള്‍ പര്ശോധിച്ചുമാണ് ഉണര്‍വ് പ്രഥമ അധ്യാപക ഡയറി തയ്യാറാക്കിയത് 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ