ജൂണ്‍ മൂന്നിന് സ്കൂളുകള്‍ തുറക്കും
അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ എത്തുന്ന ആയിരങ്ങളെ വരവേല്‍ക്കാന്‍ സ്കൂളുകള്‍ ഒരുങ്ങി ..ബാലരാമപുരം വിദ്യഭ്യാസ ഉപജില്ല യിലെ 6 5 സ്കൂളുകളില്‍ പ്രവേശനോത്സവം വന്‍ വിജയമാക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി .വേനലവധിക്കാലത്തെ അവസാന ആഴ്ച ആഘോഷത്തിനുള്ള അവസാന ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുകയായിരുന്നു അധ്യാപകര്‍ .
ഈ അധ്യയനവര്‍ഷം പതിവില്‍ നിന്ന് വിപരീതമായി കനത്ത മഴക്കാലത്താണ് കടന്നു വരുന്നത് ..എങ്കിലും നവാഗതരായ കുരുന്നുകളെ വരവേല്‍ക്കാന്‍ എല്ലാ അര്‍ത്ഥത്തിലും സ്കൂള്‍ ഒരുങ്ങിയിട്ടുണ്ട് .ആകര്‍ഷമായി സ്കൂളും ക്ലാസുകളും അലങ്കരിച്ചു .സ്കൂള്‍ പരിസരം വൃത്തിയാക്കി .എസ് .ആര്‍ .ജി കൂടി സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു . ആദ്യ എസ് എം സി യോഗം കൂടി .ഉച്ചഭക്ഷണ പരിപാടി മെച്ചപ്പെടുത്താന്‍ ആലോചന നടന്നു .ആദ്യ ആഴ്ച കുട്ടിയുടെ ശേഷി വിലയിരുത്താനുള്ള പഠന പ്രവര്‍ത്തനങ്ങള്‍ തീരുമാനിച്ചു.ക്ലബ്ബുകളുടെ ചുമതല നല്‍കി ക്ലാസ് -സ്കൂള്‍ കലണ്ടര്‍ തയ്യാറാക്കി .അന്താരാഷ്ട്ര ജലവര്‍ഷം ആചരിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തീരുമാനിച്ചു .
പ്രവേസനോത്സവ്തിനു മുന്നോടിയായി ബി ആര്‍ സി പ്രധാമാധ്യപകരുടെ യോഗം ചേര്‍ന്ന് പരിപാടികള്‍ ആസൂത്രണം ചെയ്തു ബാനര്‍ , പ്രവേശനോല്‍സവഗാനം -സി ഡി എന്നിവയോടൊപ്പം ഓരോ സ്ക്കൂളിനും അഞ്ഞൂറ് രൂപയും നല്‍കി .ബി.ആര്‍ സി പരിധിയിലെ എല്ലാ പഞ്ചായത്തുകളിലും പി ഇ സി യോഗം ചേര്‍ന്ന് പ്രവേശനോത്സവം വന്‍ വിജയമാക്കാനുള്ള ആലോചന നടന്നു .ഈ യോഗങ്ങളില്‍ ജനപ്രതിനിധികള്‍ സജീവമായി പങ്കെടുത്തു മിക്ക പഞ്ചായത്തുകളും ആയിരത്തില്‍ കുറയാത്ത തുക സ്കൂളുകള്‍ക്ക് നല്കാന്‍ തീരുമാനിച്ചു .ചില പഞ്ചായത്തുകള്‍ പടനോപകരണ കിറ്റുകള്‍ എല്ലാ സ്കൂളിലേക്കും വിതരണം ചെയ്തു .
അതിയന്നൂര്‍ ബ്ലോക്ക് തല പ്രവേശനോത്സവം ഹാര്‍ബര്‍ ഏരിയ എല്‍ പി സ്കൂളില്‍ നടക്കും .ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രി . രൂഫസ് ഡാനിയല്‍ ;നഗരസഭ അംഗം സുധീര്‍കാന്‍ ,എ ഇ ഒ എ.എസ് ഹൃഷികേശ് ,ബിപിഒ കെ .ലത ട്രെയിനര്‍ എ.എസ് മന്‍സൂര്‍ എന്നിവരും പൊതുപ്രവര്‍ത്തകരും ചേര്‍ന്ന് നവാഗതരെ വരവേല്‍ക്കും .കോട്ടുകാല്‍ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം വോക്കെഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ജില്ലാ പഞ്ചായത്ത് അംഗം വി .രാജേന്ദ്രനും വെങ്ങാനൂര്‍ സെന്റ് ആലോസ്യസ് എല്‍ പി എസില്‍ പ്രസിഡന്റ് മംഗലത്തു കോണം രാജുവും അതിയന്നൂര്‍ പുതിച്ചല്‍ യു പി എസില്‍ എ പിശശികുമാറും ബാലരാമപുരം സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ എം രവീന്ദ്രനും പള്ളിച്ചല്‍ കുഴിവിള സര്‍ക്കാര്‍ എല്‍ .പി. സ്കൂളില്‍ എം .രാകേഷും അതിയന്നൂര്‍ സര്‍ക്കാര്‍ യു പി സ്കൂളില്‍ നെയ്യാറ്റിന്‍കര നഗരസഭാ ചെയര്‍മാന്‍ എസ് എസ് ജയകുമാറും പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും .എല്ലാ ഗ്രാമപഞ്ചായത്ത് അംഗങ്ങളും വിവിധ സ്കൂളുകളില്‍ കുട്ടികളെ വരവേല്‍ക്കും .
ബഹു .വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം കുട്ടികള്‍ ക്ക് നല്‍കും .പൊതു വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ പരിരക്ഷയുടെ പാഠങ്ങള്‍ എന്ന കൈപുസ്തകം വിതരണം ചെയ്യും .

good, nice and creative...
മറുപടിഇല്ലാതാക്കൂuseful and informative...
interesting and helpful....
daily updating increase curiosity...
"If you are not updated you are out dated"
thanku uuuuuuuu sooooooo much--Mansur