ശനിയാഴ്‌ച, ജൂൺ 16, 2012

സിനിമാ നിര്‍മ്മാണ ശില്പശാല ആരംഭിച്ചു

കൂട്ടുകാരുടെ കൂട്ടായ്മയില്‍ ഒരു ചലച്ചിത്രം 

ബാലരാമപുരം ബി ആര്‍ സി യുടെ ആഭിമുഖ്യത്തില്‍ സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടു സംഘടിപ്പിക്കുന്ന കുട്ടികള്‍ക്ക് വേണ്ടിയുള്ള പരിശീലന പരിപാടി  ആരംഭിച്ചു . വെങ്ങാനൂര്‍ ഭഗവതിനട യു പി സ്കൂളില്‍ സംഘടിപ്പിക്കുന്ന പ്രസ്തുത പരിപാടിയില്‍ ബി ആര്‍ സി യിലെ വിവിധ വിദ്യാലയങ്ങളിലെ കൂട്ടുകാര്‍ പങ്കെടുക്കുന്നു . ഈ ദ്വിദിന ശില്പശാലയില്‍ ചലച്ചിത്രം എന്ന കലാരൂപത്തിന്റെ ശാസ്ത്രവും സാങ്കേതികതയും ചരിത്രവും പ്രവര്‍ത്തനഘട്ടങ്ങളും കൂട്ടുകാര്‍ക്ക് ബോധ്യപ്പെടുന്ന തരത്തിലുള്ള വിവിധ സെഷനുകളാണ് നടന്നത് . 


ഉദ്ഘാടനച്ചടങ്ങില്‍ നിന്നും 






സിനിമാ നാടക രംഗത്തെ പ്രമുഖര്‍ വിവിധ സെഷനുകള്‍ കൈകാര്യം ചെയ്തു .
വിവിധ സെഷനുകളിലൂടെ ചര്‍ച്ച ചെയ്ത മേഖലകള്‍ 
തിരക്കഥയുടെ പ്രത്യേകതകള്‍ ( കഥയില്‍ നിന്നും തിരക്കഥയിലെയ്ക്കുള്ള മാറ്റം - ഘട്ടങ്ങള്‍ )
സിനിമയുടെ സാങ്കേതിക വശങ്ങള്‍ , പ്രത്യേകതകള്‍ 
സിനിമയുടെ ചരിത്രം 
ശബ്ദത്തിന്റെയും പ്രകാശത്തിന്റെയും സംവിധാനങ്ങള്‍ 
ക്യാമറയുടെ പ്രവര്‍ത്തനങ്ങളും ചലനങ്ങളും 
സിനിമാനിര്‍മ്മാണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ..............
സ്കൂളിലെ കൂട്ടുകാരുടെ മികച്ച കഥകളുമായിട്ടാണ് പങ്കെടുക്കുന്ന കുട്ടികള്‍ ശില്പശാലയില്‍ എത്തിയത്‌ .മികച്ചവ കണ്ടെത്തി വ്യത്യസ്ത രംഗങ്ങളായി തിരിച്ച് ഗ്രൂപ്പായി ഡയലോഗുകള്‍ തീരുമാനിച്ച് അഭിനയിച്ച് അവതരിപ്പിച്ചു .ഇവയില്‍ കഥ നടക്കുന്ന കാലം ,സ്ഥലം , ഉണ്ടാകേണ്ട വസ്തുക്കള്‍ , ചലനങ്ങള്‍ , എന്നിവയില്‍ ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തി . 





                തുടര്‍ന്ന് ഇവയുടെ രേഖപ്പെടുത്തലാണ് നടന്നത് . അങ്ങനെ മനോഹരമായ തിരക്കഥ രൂപം കൊണ്ടു . തിരക്കഥാരചനയില്‍ ഏറ്റവും മെച്ചപ്പെട്ട സംഭാവന നല്‍കിയ കൂട്ടുകാരന്റെ പേരിലായിരിക്കും തിരക്കഥ പുറത്തിറങ്ങുക ......
പരിശീലനത്തിലൂടെ നേടിയ ധാരണകള്‍ 
                 നിശ്ചല ചിത്രങ്ങളുടെ ഒരു നിറയെ വളരെ പെട്ടെന്ന് മാറ്റി മാറ്റി കാണിക്കുന്നതിലൂടെ ചലിക്കുന്ന ചിത്രങ്ങള്‍ സൃഷ്ട്ടിക്കുന്ന കലാരൂപമാണ് ചലച്ചിത്രം . സിനിമ അവ നിര്‍മ്മിക്കപ്പെടുന്ന സമൂഹത്തിന്റെ കണ്ണാടിയാണ് . ഇന്ന്  സമൂഹത്തിലെ ഏറ്റവും വലിയ ജനപ്രിയ കലാരൂപവും വിനോദോപാധിയും ആയി കണക്കാക്കപ്പെടുന്ന സിനിമ ക്ലാസ്സ്‌ മുറികളില്‍ കുട്ടികളുടെ അറിവു നിര്‍മ്മാണത്തിനും പറ്റിയ ഉപകരണമാണ് . ലൂമിയേ സഹോദരന്മാരാണ് സിനിമാ നിര്‍മ്മാണത്തിനും വ്യവസായത്തിനും ആവശ്യമായ പ്രചാരണം നല്‍കിയത്‌ . 
സിനിമയുടെ ചരിത്രം - ഒരു ടൈം ലൈന്‍  
എ ഡി 1021- പിന്‍ഹോള്‍ ക്യാമറ എന്ന ആശയം തന്റെ പുസ്തകമായ ബുക്ക്‌ ഓഫ്‌ ഒഫ്ലിക്സിലൂടെ അല്‍ഹാസന്‍ മുന്നോട്ടു വച്ചു .
എ ഡി 1600 - പിന്‍ഹോള്‍ ക്യാമറ പ്രചാരത്തിലായി 
എ ഡി 1860 - ചലിക്കുന്ന ദ്വിമാന ചിത്രങ്ങള്‍ നിര്‍മ്മിച്ചു 
എ ഡി 1878 - യു എസ് എ യിലെ എഡ്വാര്‍ഡ മറ്റ്ബ്രിഡ്ജ് ഒരു കുതിരയോട്ടത്ത്തിന്റെ  ചിത്രം നിര്‍മ്മിച്ചു 
എ ഡി 1880 - മൂവി ക്യാമറകള്‍ കണ്ടു പിടിച്ചു 
എ ഡി 1903 - എഡ്വിന്‍ എസ് പോര്‍ട്ടര് സംവിധാനം ചെയ്ത ദ ഗ്രേറ്റ് ട്രെയിന്‍ റോബറി പുറത്തിറങ്ങി 
എ ഡി 1927 - ആദ്യ ശബ്ദചിത്രങ്ങള്‍ പുറത്തിറങ്ങിത്തുടങ്ങി 
എ ഡി 1935 - ആദ്യ കളര്‍ ഫീച്ചര്‍ ചിത്രം ബെക്കി ഷാര്‍പ്പ്‌ പുറത്തുവന്നു 
എ ഡി 1952 - ആദ്യത്തെ സിനിമാസ്കോപ്പ് ചിത്രം പുറത്ത് വന്നു 
                   ആദ്യ മലയാള ചിത്രമായ വിഗതകുമാരന്‍ ( നിശബ്ദ ചിത്രം ) ,ഭാരതത്തിലെ ആദ്യത്തെ സംസാരിക്കുന്ന ചിത്രമായ ആലം ആറ എന്നിവയെ കുറിച്ചും ചര്‍ച്ച ചെയ്തു . ബി ആര്‍ സി നിര്‍മ്മിച്ച സിനിമകള്‍ ,മറ്റു പ്രമുഖ ഹ്രസ്വ സിനിമകള്‍ എന്നിവയും കൂട്ടുകാര്‍ക്കുവേണ്ടി പ്രദര്‍ശിപ്പിക്കുകയും വിശകലന ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ