വെള്ളിയാഴ്‌ച, ഡിസംബർ 25, 2015

കളിവീട്

IEDC ദ്വിദിന സഹവാസ ക്യാമ്പ് - ഡിസംബർ 2015 

ഭിന്നശേഷിയുള്ള കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടു വരുന്നതിനും അവരിൽ അന്തർലീനമായിരിക്കുന്ന കഴിവുകൾ കണ്ടെത്തി പ്രകടിപ്പിക്കുന്നതിനുമായി 2015 ഡിസംബർ 21, 22  തിയതികളിലായി ബാലരാമപുരം ബി.ആർ.സി യിൽ വച്ച് ' കളിവീട് ' എന്ന പേരിൽ ദ്വിദിന സഹവാസ ക്യാമ്പ് നടത്തുകയുണ്ടായി. രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. 9.30 ന് അതിയന്നൂർ ബ്ലോക്ക് president ശ്രീമതി. ബി. ശൈലജ ഭദ്രദീപം കൊളുത്തി ക്യാമ്പിൻറെ ഔപചാരികമായ ഉദ്ഘാടനം നടത്തി. ഉദ്ഘാടന സമ്മേളനത്തിൽ BPO ശ്രീമതി. ലത.K അദ്ധ്യക്ഷത വഹിക്കുകയും ശ്രീ. റെജി.S.L സ്വാഗതം പറയുകയും, കാനറ ബാങ്ക് (കമുകിൻകോട് ബ്രാഞ്ച്) മാനേജർ ശ്രീ. നാഗരാജ് ആശംസകളർപ്പിക്കുകയും, ശ്രീമതി. വത്സല ലത.S നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. അതോടൊപ്പം പഠന കിറ്റിന്റെ വിതരണവും നടന്നു. 
                                                  ഒരു ചെറിയ കളിയിലൂടെ ലീഡറിനെ കണ്ടെത്തുകയും സമ്മാനപ്പൊതിയിൽ നിന്നു ലഭിച്ച പതാക AEO, BPO എന്നിവരുടെ സാനിധ്യത്തിൽ ക്യാമ്പ് ലീഡർ ഉയർത്തുകയും ചെയ്തു. തുടർന്ന് വൈകല്യങ്ങളെ അതിജീവിച്ച 4 വ്യക്തികളെ സംബന്ധിച്ച വീഡിയോ പ്രദർശനം നടത്തുകയും ആ വ്യക്തികളുടെ ചിത്രമടങ്ങിയ ബാഡ്ജ് നല്കി 4 ഗ്രൂപ്പുകളായി  തിരിക്കുകയും ചെയ്തു. സെൻസറി പാർക്ക്, കളിപ്പാട്ട നിർമ്മാണം, കളിക്കാം രസിക്കാം, കരവിരുത് എന്നീ കോർണർ പ്രവർത്തനങ്ങളിൽ എല്ലാ കുട്ടികളെയും ഗ്രൂപ്പ് അടിസ്ഥാനത്തിൽ പങ്കെടുപ്പിച്ചു.
                        
                                                    ഉച്ചഭക്ഷണത്തിന് ശേഷം നാട്ടറിവുമായി ബന്ധപ്പെട്ട് വെള്ളായണി കായൽ, കാർഷിക കോളേജ്, കോവളം ബീച്ച് എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു. 7 മണിക്ക് കുട്ടികളുടെ നേതൃത്വത്തിൽ സർവ്വമത പ്രാർത്ഥന നടന്നു. 7.30 മുതൽ പത്രവാർത്ത തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് AEO യുടെ നേതൃത്വത്തിൽ പ്രത്യേക ക്ലാസ്സ് നടന്നു. 9 മണിക്ക് AEO, BPO , CRCC റെജി സാർ , IEDC ചാർജുള്ള ട്രെയിനെർ വത്സല ലത ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ക്യാമ്പ്ഫയർ ആരംഭിച്ചു. കുട്ടികളുടെ ആട്ടവും പാട്ടും ക്യാമ്പ്ഫയർ അതിഗംഭീരമാക്കി.
                                                  
                                                     22/12/2015 ചൊവ്വാഴ്ച രാവിലെ 7 മണിക്ക് CRCC റെജി സാറിന്റെ നേതൃത്വത്തിൽ യോഗ പരിശീലനം നടത്തി. പ്രഭാതഭക്ഷണത്തിന് ശേഷം പത്രവാർത്ത, ഡയറി കുറിപ്പ്  എന്നിവയുടെ അവതരണവും നാടക പരിശീലനവും നടന്നു. കുട്ടികൾ തയ്യാറാക്കിയ പത്രവാർത്തയുടെ പ്രകാശനം ശ്രീ.രാമദാസ് നടത്തി. ഉച്ചയ്ക്ക് ശേഷം കുട്ടികളുടെ നാടകാവതരണവും, ക്രിസ്മസ് ട്രീയും, സമാപന സമ്മേളനവും നടന്നു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ