ബുധനാഴ്‌ച, ഡിസംബർ 02, 2015

ബാലശാസ്ത്ര കോണ്‍ഗ്രസ്‌, വിംഗ്സ് പ്രവർത്തനങ്ങൾ പരിചയപ്പെടൽ  - ഏകദിന പരിശീലനം 


കേന്ദ്ര പദ്ധതികളായ SSA, രാഷ്‌ട്രീയ ആവിഷ്കാർ അഭിയാൻ എന്നിവ വിഭാവനം ചെയ്ത "WINGS", LEP പ്രവർത്തനമായ ബാലശാസ്ത്ര കോണ്‍ഗ്രസ്‌ എന്നിവയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ഏകദിന പരിശീലനം 24/ 11 / 2015 ന് BRC യിൽ വച്ചു നടന്നു. BRC പരിധിയിൽ വരുന്ന 30 ശാസ്ത്രാധ്യാപകർ പങ്കെടുത്തു. ബാലരാമപുരം AEO ശ്രീ.ഹൃഷികേശ് പരിപാടി ഉത്ഘാടനം ചെയ്യുകയും ട്രെയിനർ ശ്രീ. സുനിൽ  കുമാർ പരിശീലനത്തിന്റെ ഉദ്ദേശലക്ഷ്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. ശാസ്ത്ര ഗണിത വിഷയങ്ങളിൽ കുട്ടികളിൽ താൽപര്യം ജനിപ്പിക്കുക , ഈ വിഷയങ്ങളെ സാമൂഹ്യവൽക്കരിക്കുക എന്നിവയാണ് ഈ പരിപാടിയിൽ ലക്ഷ്യമിട്ടിരുന്നത്. 5 Corner കളിലായി തയ്യാറാക്കിയ പരീക്ഷണ സാമഗ്രികൾ ഉപയോഗിച്ചു കൊണ്ട് വ്യത്യസ്ത പഠന നേട്ടങ്ങൾ കൈവരിക്കാൻ പര്യാപ്തമായ TLM നിർമ്മാണത്തോടെയാണ് സെഷൻ ആരംഭിച്ചത്. വ്യത്യസ്ത ഗ്രൂപ്പുകളിൽ പരീക്ഷണാസൂത്രണം നടത്തി അവതരിപ്പിക്കുകയും അതിനോടൊപ്പം അംഗങ്ങളെ പരിചയപ്പെടുകയും ചെയ്തു. തുടർന്ന് ഗ്രൂപ്പുകളിൽ ശാസ്ത്ര പഠനനേട്ടവുമായി ബന്ധപ്പെട്ടതും സാമൂഹിക പ്രശ്നമായി അവതരിപ്പിക്കാൻ കഴിയുന്നതുമായ Worksheet കൾ നല്കിക്കൊണ്ട് ചർച്ച നടന്നു. ക്രോഡീകരണത്തിൽ WINGS പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഓരോ ഗ്രൂപ്പും WINGS ന്റെ ലക്‌ഷ്യം, സയൻസ് സർക്കിൾ രൂപീകരണം, സസ്യ വായന, ടീച്ചർ റിസർചെർ/ മെന്റെർ, ഓർഗാനിക് ഫുഡ്‌ ഫെസ്റ്റ് എന്നിവ ചർച്ച ചെയ്തു അവതരിപ്പിച്ചു. തുടർന്നുള്ള സെഷനിൽ സെമിനാറിന്റെ വിവിധ ഘട്ടങ്ങൾ ചർച്ച ചെയ്യുകയും ബാലശാസ്ത്ര കോണ്‍ഗ്രസ്‌ - ക്ലാസ്സ്തലം മുതലുള്ള മുന്നൊരുക്കങ്ങൾ , നിർവ്വഹണം , അവതരണം , വിലയിരുത്തൽ എന്നിവയെക്കുറിച്ച് വ്യക്തത വരുത്തുകയും ചെയ്തു. അധ്യാപകരുടെ അവലോകനത്തോടു കൂടി പരിശീലനം 4 മണിക്ക് സമാപിച്ചു.

ദൃശ്യങ്ങളിലൂടെ  .....................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ