വിദ്യാലയ നന്മകളുടെ പുതിയ അധ്യായങ്ങളിലേയ്ക്ക്.......
കൂട്ടുകാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി നില കൊള്ളുന്ന സാമൂഹ്യ സ്ഥാപനങ്ങളാണ് വിദ്യാലയങ്ങള്‍ . വിദ്യാലയങ്ങളുടെ ലക്ഷ്യ ബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകരുന്ന പരിശീലന കളരികളാണ് ബി ആര്‍ സി കള്‍ . ഇത്തരത്തില്‍ അധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടി പരിശീലനങ്ങളും തല്‍സമയ പിന്തുണാ സഹായങ്ങളും നല്‍കുന്ന സ്ഥാപനമാണ് ബാലരാമപുരം ബി ആര്‍ സി യും . ചട്ടപ്പടി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരു സ്ഥാപനമെന്ന നിലയിലല്ല ഞങ്ങളുടെ ബി ആര്‍ സി വിദ്യാഭ്യാസ സമൂഹത്തിനു പരിചിതമായിട്ടുള്ളത് . ഓരോ പ്രവര്‍ത്തനവും സര്ഗാത്മമായും തികഞ്ഞ കൂട്ടായ്മയോടെയും ആസൂത്രണ മികവോടെയും നടപ്പിലാക്കാന്‍ ശ്രമിക്കുന്ന സ്ഥാപനമാണ് ഞങ്ങളുടേത് .....ലക്ഷ്യ് ബോധത്തോടെയുള്ള ഇത്തരം പ്രവര്‍ത്തനങ്ങളുടെ നേര്‍ സാക്ഷ്യമാണ് തൂവല്‍ ......
തൂവലിലൂടെ വെളിച്ചം കണ്ട ബി ആര്‍ സി യുടെ മികവുകള്‍ - പ്രവര്‍ത്തനങ്ങള്‍ - പ്രത്യേകതകള്‍
ബാലരാമപുരം ബി ആര്‍ സി യെ ആത്മാര്‍ഥമായി സ്നേഹിക്കുന്ന ഓരോരുത്തരും ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെ ക്രിയാത്മകമായി വിലയിരുത്തനമെന്നും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും മറയില്ലാതെ അറിയിക്കണമെന്നും അഭ്യര്‍ഥിക്കുന്നു
ഞങ്ങളുടെ വിലാസം
brcblpm@gmail.കോം
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചില പ്രവര്‍ത്തനങ്ങള്‍ കൂടി ഈ ലക്കത്തോടനുബന്ധിച്ചു അവതരിപ്പിക്കുന്നു .........
ഈ സഹവാസ ക്യാമ്പില്‍ അമ്പതോളം കൂട്ടുകാരാണ് പങ്കെടുത്തത് . കേരളം സന്ദര്‍ശിക്കാനെത്തിയ രാജസ്ഥാന്‍ ടീം അംഗങ്ങള്‍ ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു . ദഫ് മുട്ട് , അരവനമുട്ട് , ഒപ്പന എന്നീ കലകളില്‍ കൂട്ടുകാര്‍ക്ക് പരിശീലനം നല്‍കി .
കൂട്ടുകാര്‍ക്ക് വേണ്ടി ജീവിത നൈപുണി വികസനവുമായി ബന്ധപ്പെട്ടു ത്രി ദിന സഹവാസ ക്യാംബ് നടന്നു . വിവിധ വിഷയങ്ങളില്‍ വ്യത്യസ്ത രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കൂട്ടുകാര്‍ക്ക് വേണ്ടി ക്ലാസ്സുകള്‍ നടത്തി
അടുത്ത അധ്യയന വര്‍ഷത്തേയ്ക്കുള്ള പ്രവര്‍ത്തന പരിപാടികളുമായി ദര്‍ശനം 2012 ദ്വിദിന രക്ഷാകര്തൃ പരിശീലന പരിപാടി നടന്നു . 350 ലധികം രക്ഷിതാക്കള്‍ മൂന്നു കേന്ദ്രങ്ങളിലായി നടന്ന പ്രസ്തുത പരിശീലന പരിപാടികളില്‍ പങ്കെടുത്തു . ദര്‍ശനം എന്ന പേരില്‍ ഒരു കൈപുസ്തകവും ഇതിന്റെ ഭാഗമായി പുറത്തിറക്കി . സ്കൂള്‍ വാര്‍ഷിക പദ്ധതി . കലണ്ടര്‍ എന്നിവ തയ്യാറാക്കുന്നതിനുള്ള പരിശീലനവും രക്ഷിതാക്കള്‍ക്ക് നല്‍കി .
പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കൂട്ടുകാര്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടി പുറത്തിറക്കിയ ബ്രോഷറുകള്‍ വിതരണം ചെയ്തു . ബ്രോഷറിന്റെ നിര്‍മ്മാണത്തിലും വിതരണത്തിലും കൂട്ടുകാരുടെ പങ്കാളിത്തം പൂര്‍ണമായിരുന്നു .
കുട്ടി മനസ്സുകളില്‍ ക്ലാസ് അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഉറവെടുക്കുന്ന ചിന്തകള്‍ കൂടി തൂവലിന്റെ വര്‍ണ്ണ പേജുകളില്‍ നിറയുമെന്ന പ്രതീക്ഷയോടെ ........
തൂവലിലൂടെ വെളിച്ചം കണ്ട ബി ആര്‍ സി യുടെ മികവുകള്‍ - പ്രവര്‍ത്തനങ്ങള്‍ - പ്രത്യേകതകള്‍
- അധ്യാപകര്‍ക്ക് നിരന്തര പരിശീലനവും തല്‍സമയ പിന്തുണയും ആവശ്യത്തിലധിഷ്ട്ടിതമായ രീതിയില്‍
- സുതാര്യമായ സാമ്പത്തിക വിനിയോഗവും നടപ്പിലാക്കലും
- കൂട്ടുകാര്‍ക്ക് വേണ്ടി തനതു പരിപാടികള്‍
- ബി ആര്‍ സി തലത്തില്‍ വൈവിധ്യമാര്‍ന്ന പ്രസിദ്ധീകരണങ്ങള്‍
- വിവിധ തലത്തിലുള്ള സാമൂഹ്യ കൂട്ടായ്മകള്‍
- എസ് എസ് എ നിര്‍ദ്ദേശിക്കുന്ന പ്രവര്ത്തനങ്ങള്‍ക്കുപരി അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടി അനവധി പ്രവര്‍ത്തനങ്ങള്‍
- ബി ആര്‍ സി യുടെ അക്കാദമിക സൗകര്യങ്ങളുടെ ആസൂത്രണ മികവോടെയുള്ള വിനിയോഗം
- വിവിധ അക്കാദമിക ഏജന്‍സികളുടെ കൂട്ടായ്മയും ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങളും
- സ്വയം വിലയിരുത്തലിനു കരുത്താകുന്ന തരത്തില്‍ ബി ആര്‍ സി കൂടിച്ചേരലുകളും പ്രഥമ അധ്യാപക യോഗങ്ങളും
- സാമൂഹ്യ വിദ്യാഭ്യാസ രംഗത്ത് കരുത്തുള്ള ഇടപടലുകള്‍
- പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കൂട്ടുകാര്‍ക്ക് നിരന്തര പിന്തുണയും സാമ്പത്തിക സഹായവും
- ചടുലവും സുതാര്യവുമായ പ്രവര്‍ത്തനങ്ങളിലൂടെ മറ്റു സ്ഥാപനങ്ങള്‍ക്ക് മാതൃക
ബാലരാമപുരം ബി ആര്‍ സി യെ ആത്മാര്‍ഥമായി സ്നേഹിക്കുന്ന ഓരോരുത്തരും ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെ ക്രിയാത്മകമായി വിലയിരുത്തനമെന്നും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും മറയില്ലാതെ അറിയിക്കണമെന്നും അഭ്യര്‍ഥിക്കുന്നു
ഞങ്ങളുടെ വിലാസം
brcblpm@gmail.കോം
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചില പ്രവര്‍ത്തനങ്ങള്‍ കൂടി ഈ ലക്കത്തോടനുബന്ധിച്ചു അവതരിപ്പിക്കുന്നു .........
ഇശല്‍ 2012
മാപ്പിള കലകളുടെ ദിന രാത്രങ്ങള്‍
വിളക്ക് സഹവാസ ക്യാംബ്
ദര്‍ശനം 2012
ദ്വിദിന രക്ഷാകര്തൃ പരിശീലന പരിപാടി
ബ്രോഷര്‍ പുറത്തിറക്കി
കുട്ടി മനസ്സുകളില്‍ ക്ലാസ് അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഉറവെടുക്കുന്ന ചിന്തകള്‍ കൂടി തൂവലിന്റെ വര്‍ണ്ണ പേജുകളില്‍ നിറയുമെന്ന പ്രതീക്ഷയോടെ ........