പെണ്‍ കരുത്തിന്റെ അടയാളമായി കരാട്ടെ പരിശീലനം
മികച്ച സാമൂഹ്യ കൂട്ടായ്മയ്ക്ക് ഏറ്റവും നല്ല ഉദാഹരണമായ സ്ഥാപനമാണ് ഒരു വിദ്യാലയം . വിദ്യാലയത്തിന്റെ മികവ് ആ വിദ്യാലയത്തിലെ കൂട്ടുകാരുടെ അക്കാദമിക മികവിലൂടെ ബോധ്യപ്പെടും . അക്കാദമിക മികവ് നില നിര്‍ത്താന്‍ രക്ഷിതാക്കളുടെയും അധ്യാപകരുടെയും സമൂഹത്തിന്റെയും കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണെന്ന് തെളിയിക്കുകയാണ് വെങ്ങാനൂരിലെ പെണ്‍ പള്ളിക്കൂടമായ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂള്‍ ....
ഇവിടെ സുവ്യക്തവും ആസൂത്രിതവും സംസ്ക്കാര വല്കൃതവുമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാവുന്നു . ജീവിതത്തില്‍ വെല്ലുവിളികള്‍ നേരിടുന്നതിനു പെണ്‍ കുട്ടികളെ കരുത്തരാക്കുക എന്നത് ഈ വിദ്യാലയപ്രവര്ത്തനങ്ങളുടെ ഒരു അജണ്ടയാണ് .സ്കൂള്‍ തല guides ഗ്രൂപ്പും മറ്റു പ്രവര്‍ത്തനങ്ങളും ഇതിനു ഊന്നല്‍ നല്‍കുന്നു .സമ്പൂര്‍ണ്ണമായ ഒരു വിദ്യാഭ്യാസ ശാസ്ത്രത്തില്‍ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്കാനു പ്രാമുഖ്യം . ഇതില്‍ പ്രാദേശിക സമൂഹത്തിനും വീട്ടിനും വിദ്യാലയത്തിനും ചില ധര്‍മ്മങ്ങള്‍ നിറവേറ്റാന്‍ ഉണ്ട് . ഇവ തിരിച്ചറിഞ്ഞു കൊണ്ടുള്ള ആസൂത്രണ മികവാണ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളിനെ വേറിട്ട് നിര്‍ത്തുന്നത് .
ഇവിടെ കഴിഞ്ഞ കുറെ വര്‍ഷങ്ങളിലായി കൂട്ടുകാരുടെ കരുത്തിന്റെ പ്രതീകമായി ഒരു കരാട്ടെ ടീം പരിശീലനം നേടി മുന്നേറുന്നുണ്ട്. ഈ ടീമിന് ആവശ്യമായ പരിശീലങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ശ്രീ സുരേഷ് സാറാണ് . സാറിന്റെ നേതൃത്വത്തിലുള്ള പരിശീലനം കുറെ കൂട്ടുകാര്‍ക്ക് ബ്ലാക്ക് ബെല്‍റ്റ് നേടിക്കൊടുത്തിരുന്നു . ഇത്തവണ ഈ കൂട്ടായ്മയിലേയ്ക്ക് മറ്റുള്ള വിദ്യാലയങ്ങളിലെ പെണ്‍കുട്ടികളെയും ചേര്‍ക്കാന്‍ ബി ആര്‍ സി യുടെ സഹകരണത്തോടെ ഈ വിദ്യാലയം മനസ്സ് കാട്ടി . വിവിധ വിദ്യാലയങ്ങളിലെ നാല്പതിലധികം കൂട്ടുകാര്‍ക്ക് കരാട്ടെയില്‍ മികച്ച പരിശീലനം നല്കാന്‍ കഴിഞ്ഞു .
ആഴ്ചയില്‍ രണ്ടു ദിവസം വൈകുന്നേരങ്ങളിലായിരുന്നു ഇവര്ക്കുവേണ്ടിയുള്ള വേണ്ടിയുള്ള പരിശീലനം . പരിശീലന ദിവസങ്ങളില്‍ കൂട്ടുകാര്‍ക്ക് ലഘു ഭക്ഷണവും പഠിപ്പിക്കുന്ന സുരേഷ് മാസ്റ്റാറും കുട്ടി മാസ്റ്റര്‍മാരായ നീഷ്മ ശിവകുമാറും ഐശ്വര്യയും ഉള്‍പ്പെടുന്ന ടീമിന് ചെറിയ പ്രതിഫലവും ബി ആര്‍ സി യുടെ നേതൃത്വത്തില്‍ നല്‍കിയിരുന്നു . ഒരു ആയോധന കലയില്‍ പരിശീലനം നേടി സ്വയം ആത്മവിശ്വാസമുള്ളവരും അച്ചടക്കമുള്ളവരും ആയി മാറുന്ന പഠിതാവിന് പഠനത്തില്‍ മുന്നേറാന്‍ തടസ്സമുണ്ടാകില്ല എന്ന് ഈ അനുഭവം തെളിയിക്കുന്നു .
17 - 3 - 2012 ശനിയാഴ്ച ഈ വര്‍ഷത്തെ കരാട്ടെ പര്ശീലനത്ത്തിന്റെ അവസാന ദിനമായിരുന്നു . പഠനത്തില്‍ ഏര്‍പ്പെട്ട കൂട്ടുകാരും രക്ഷിതാക്കളും അധ്യാപകരും അന്ന് ഒന്നിച്ചു കൂടി . മികവിന്റെ പ്രകടങ്ങള്‍ അവര്‍ അവതരിപ്പിച്ചു . ആ പ്രകടനത്തിന്റെ ചിത്രങ്ങള്‍ മികവുറ്റ പ്രവര്‍ത്തനങ്ങളുടെ നേര്‍ സാക്ഷ്യമാണ് ........
തന്റെ വിദ്യാലയത്തിലെ പരമാവധി വിഭവങ്ങളെ പ്രയോജനപ്പെടുത്തി അധ്യാപനശേഷികള്‍ കൂട്ടായി വിനിയോഗിച്ച് വിജ്ഞാനം ഏറ്റവും വലിയ സമ്പത്ത് ആണെന്ന് ഏവരെയും ബോധ്യപ്പെടുത്തി പ്രവര്‍ത്തനങ്ങളില്‍ നിന്നും പ്രവര്ത്തനങ്ങളിലെയ്ക്ക് മുന്നേറുന്ന ഈ വിദ്യാലയത്തിനെ നയിക്കുന്ന പ്രഥമ അധ്യാപിക ശ്രീമതി ശ്രീലത ടീച്ചറിന്റെ സജീവ സാന്നിധ്യം കൊണ്ട് ധന്യമായിരുന്നു ഈ ചടങ്ങ് . ആയിരത്തി എണ്ണൂറിലധികം കൂട്ടുകാരുടെ സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ സമയം നോക്കാതെ കഠിനാധ്വാനം ചെയ്യുന്ന ടീച്ചര്‍ക്ക് ഓരോ കൂട്ടുകാരിയെക്കുറിച്ചും പറയാനുണ്ട് ആയിരം കാര്യങ്ങള്‍ .......... സമഗ്രമായ വിലയിരുത്തലിന്റെയും നിരീക്ഷനത്തിന്റെയും പരിണിത ഫലമാണ് ഈ അറിവുകള്‍ .......
കായിക രംഗത്ത് ഉയരങ്ങള്‍ കീഴടക്കിയ സിന്ധു ടീച്ചറും എല്ലാ സ്കൂള്‍ പ്രവര്‍ത്തനങ്ങളിലും ടീച്ചറിന് കൂട്ടായുണ്ട് . ബി ആര്‍ സി യെ പ്രതിനിധീകരിച്ചു ചുമതലയുള്ള അധ്യാപക പരിശീലകരായ ശ്രീ വിജയകുമാര്‍ , ശ്രീ ഗ്ളെന്‍ പ്രകാശ് എന്നിവരുടെ നിരന്തര സാന്നിധ്യവും പ്രചോദനമായിരുന്നു .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ