പെയ്തിറങ്ങുന്നത് സാന്ത്വനപ്പെരുമഴ
ആര് മുന്‍കൈ എടുത്താലും കൊള്ളാം ,കുട്ടികളായാല്‍ ഇങ്ങനെ വേണം .അതിയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ പോങ്ങില്‍ എം. കെ .എം .എല്‍..പി സ്കൂളിലെ അഞ്ഞൂറ്റി എഴുപത്തി നാല് കുട്ടികള്‍ അവരുടെ സമ്പാദ്യ പ്പെട്ടിയില്‍ പണം സ്വരൂപിക്കുന്നത് കടലമിടായി വാങ്ങാന്‍ മാത്രമല്ല ;ജീവകാരുണ്യ പ്രവര്‍ത്തന ത്തിന്‍റെ സമാനതകളില്ലാത്ത മാതൃക ഒരുക്കാനാണ് .സ്കൂളിനു സമീപത്തെ താമസക്കാരി നൂറു തികയാറായ പാലിയമ്മ മുത്തശ്ശിയുടെ കണ്ണു നീര്‍ തുടയ്ക്കാന്‍ ഇവര്‍ ഒരു മനസ്സോടെ രംഗത്തിറങ്ങി .വന്ദ്യ വയോധികയും രോഗിയുമായ ഇവര്‍ക്ക് പ്രതിമാസം സമ്പാദ്യത്തില്‍ നിന്ന് ഒരു തുക പെന്‍ഷനായി നല്‍കാന്‍ തീരുമാനിച്ചു .ലോക വൃദ്ധ ദിനമായ നവംബര്‍ ഒന്നിന് ആദ്യ ഘടു ഏറ്റു വാങ്ങുമ്പോള്‍ പാലിയമ്മയുടെ കൈകള്‍ വിറയാര്‍ന്നു .കണ്ണുകളില്‍ ദൈന്യത മാറി .ഈ കുരുന്നുകള്‍ ലോകത്തിനു തന്നെ മാതൃക ആവുകയാണ് .ഇന്നലെകളില്‍ അക്കാദമിക് പ്രവര്‍ത്തനങ്ങളില്‍ മാതൃകകള്‍ ഒരുക്കിയവര്‍ തന്നെ ജീവകാരുണ്യ പ്രവര്‍ത്തനത്തിനും മാതൃക തീര്‍ക്കുകയായി ഇവിടെ .യോഗത്തില്‍ സ്കൂള്‍ മാനേജര്‍ ,പ്രധാമാധ്യപിക സജിതാമിനി ,ബ്ലോക്ക് പഞ്ചായത്ത് അംഗം ഓമന ,അധ്യാപകര്‍ ,രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു .
(ഫോട്ടോ അയച്ചു തന്ന പി.സി .ബൈജുവിനോട് കടപ്പാട് )
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ