വ്യാഴാഴ്‌ച, ഒക്‌ടോബർ 03, 2013

ഒന്നാം പാദ വാര്‍ഷിക മൂല്യ നിര്‍ണയം - അവലോകന റിപ്പോര്‍ട്ട്


      സമഗ്രവും നിരന്തരവുമായ വിലയിരുത്തലിനാണ് ഈ അധ്യയന വര്‍ഷം ഊന്നല്‍ നല്‍കിയത് .എന്നാലും ഒരു നിശ്ചിത കാലയളവിനു ശേഷം കുട്ടി നിശ്ചിത ശേഷികള്‍ നേടിയിട്ടുണ്ടോ എന്ന് വിലയിരുത്തുന്ന മൂല്യനിര്‍ണയത്തിനും ക്ലാസ് മുറിയിലും അധ്യാപന പ്രക്രിയയിലും വലിയ പ്രാധാന്യം ഉണ്ട്.ഈ അക്കാദമിക് വര്‍ഷത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകള്‍ തയ്യാറാക്കിയ മൂല്യനിര്‍ണയ ഉപകരണങ്ങളാണ് ഇതിനായി നാം ഉപയോഗിച്ചത് .നവംബര്‍ മാസത്തില്‍ നടത്തിയ ഒന്നാം പാദ വാര്‍ഷിക മൂല്യ നിര്‍ണയത്തിന് ഉപയോഗിച്ച എല്ലാ ക്ലാസ്സുകളിലെയും ടൂളുകള്‍ബാലരാമപുരം  ബി ആര്‍ സി പഠന വിധേയമാക്കി .ബി ആര്‍ സി യിലെ വിവിധ സ്കൂളുകളിലെ അധ്യാപകരുടെ സഹായത്തോടെ തയ്യാറാക്കിയ ഈ റിപ്പോര്‍ട്ട് കേരളത്തിലെ അക്കാദമിക്സമൂഹത്തിനായി സമര്‍പ്പിക്കുകയാണ് .വരുംകാലങ്ങളില്‍ മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കുമ്പോള്‍ ഈ റിപ്പോര്‍ട്ട് ദിശാബോധം നല്‍കുമെങ്കില്‍ ഞങ്ങള്‍ സംതൃപ്തരായി .

ക്ലാസ് ഒന്ന്
(ഗവ .എല്‍ .പി.ബി.എസ്‌ .ചൊവ്വര) 

ജീവികള്‍,ആഹാരം  എന്നിവയായിരുന്നു ആശയം .പൊന്നുതത്തയുടെ പിറന്നാളുമായി ബന്ധമുള്ള പതിനൊന്നു പ്രവര്‍ത്തനങ്ങള്‍ 

മികവുകള്‍ 

  • പ്രവര്‍ത്തനങ്ങള്‍ എല്ലാം ആഖ്യാനവുമായി നല്ല ബന്ധമുള്ളവ .
  • എല്ലാ കുട്ടികളും ആവേശപൂര്‍വ്വം ഏര്‍പ്പെട്ടു .
  • നിറം നല്‍കല്‍ കുട്ടികള്‍ക്ക് താല്പര്യം ഉള്ളവ .                                            പരിമിതികള്‍ 
  • .ക്ലാസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടികള്‍ സംഭാഷണം ,വരികള്‍ കൂട്ടിച്ചേര്‍ത്ത് കവിത എഴുത്ത് എന്നീ പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ട് .മൂല്യനിര്‍ണയ ത്തിലും ഇതിനുള്ള ഇടങ്ങള്‍ ഒരുക്കാമായിരുന്നു .
  • മിക്ക മേഖലകള്‍ക്കും രണ്ടു സൂചകങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഒന്നാം ദിവസത്തെ സംഖ്യാ ബോധത്തിനും രണ്ടു മേഖലകള്‍ ആയിരിക്കുമെന്ന് ആദ്യം കരുതി .മൂന്നാം സൂചകം വിലയിരുത്താന്‍ മൂന്നാം ദിവസം തെരഞ്ഞെടുത്തത് അനുചിതമായി .
  • പ്രവര്‍ത്തനങ്ങള്‍ തമ്മിലുള്ള അകലം കുറയ്ക്കാമായിരുന്നു .
  • പതിപ്പാക്കി മാറ്റാന്‍ നിര്‍ദേശിച്ച ചോദ്യ ബുക്ക്‌ ലെറ്റില്‍ എല്ലാ ഗ്രയി ഡും രേഖപ്പെടുത്താന്‍ ഒന്നാം പേജില്‍ ഇടമില്ല .പ്രധാനാധ്യാപകന്‍ ,ക്ലാസ് ടീച്ചര്‍ ,രക്ഷിതാവ് എന്നിവര്‍ക്ക് ഒപ്പിടാന്‍ സ്ഥലം വേണമായിരുന്നു .
      എല്‍.പി അറബിക് 
     ( ഗവ ,ഹാര്‍ബര്‍ എല്‍ .പി .എസ്‌ വിഴിഞ്ഞം)

ഒന്ന് , രണ്ട് ക്ലാസുകളില്‍ കവിത ,വിവരണം ,സംഭാഷണം എന്നീ മൂന്ന് മേഖലകള്‍ .
പേന ,പെന്‍സില്‍ എന്നിവയെ കുറിച്ച് ആയിരുന്നു കവിതയും വിവരണവും .കൂടുതല്‍ ആഖ്യാനം വേണ്ടി വന്നീല്ല .ചിത്രം നോക്കി കുട്ടികള്‍ എഴുതി .

 രണ്ടാം ക്ലാസിലെ മൂന്ന് പ്രവര്‍ത്തനവും കാട് കാണാന്‍ പോയ കാഴ്ചകള്‍ ആയിരുന്നു .പദങ്ങളുടെ സഹായത്തോടെ സംഭാഷണം തയ്യാറാക്കി .

മൂന്നാം പ്രവത്തനം കവിത എല്ലാ കുട്ടികളുംചെയ്തു മൃഗങ്ങളുടെ നിറം  .വലിപ്പം ,സ്വഭാവം എന്നിവ ഉള്‍പ്പെടുത്തി കുറിപ്പ് തയ്യാറാക്കി .

മൂന്ന് ,നാല്  ക്ലാസുകളില്‍ നാല് പ്രവര്‍ത്തന ങ്ങളാണ് ഉണ്ടായിരുന്നത് ,നിലവാരം ഉള്ളവ ആയിരുന്നു എല്ലാം ,സമയ ബന്ധിതമായി കുട്ടികള്‍ പൂര്‍ത്തിയാക്കി ,സംഭാഷണം പൂര്‍ത്തിയാക്കല്‍ -പുസ്തകത്തിലെ പ്രവര്‍ത്തന മാതൃക ആയതിനാല്‍ കുട്ടികള്‍ എളുപ്പം പൂത്തിയാക്കി തന്നിരിക്കുന്ന വാക്കുകള്‍ ഉപയോഗിച്ച് വിവരണം തയ്യാറാക്കലും എളുപ്പമായി .അനായാസം എല്ലാ കുട്ടികള്‍ക്കും എ ഗ്രയി ഡ നേടാന്‍ കഴിഞ്ഞു .

യു .പി .മലയാളം 
(ന്യൂ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,നെല്ലിമൂട്)

ക്ലാസ് അഞ്ച്‌  
അഞ്ച്‌ പ്രവര്‍ത്തനങ്ങളാണ് നല്‍കിയത് 
എല്ലാ പ്രവര്‍ത്തനങ്ങളും പുസ്തകത്തിലെ യൂണിറ്റ്‌ കളുമായി ബന്ധമുള്ളവ ആയിരുന്നു .
കഥാരചന ,ജീവചരിത്ര കുറിപ്പ് തയ്യാറാക്കല്‍ ,പത്രവാര്‍ത്ത എന്നിവ നിലവാരത്തിനു യോജിച്ചവ ആയിരുന്നു .പഴഞ്ചൊല്‍ വ്യാഖ്യാനം പ്രയാസം ഉള്ളതായി .
അടിസ്ഥാന പുസ്തകത്തില്‍ അഞ്ച്‌ പ്രവര്‍ത്തനങ്ങള്‍ മൂല്യ നിര്‍ണയത്തിന് വിധേയമാക്കി .
മഴക്കവിത എഴുത്ത് ,ഡയറി ക്കുറിപ്പ്‌ തയ്യാറാക്കല്‍ സംഭാഷണം  രചന താരതമ്യ കുറിപ്പ് എന്നിവ അനായാസം കുട്ടികള്‍ ചെയ്തു.
ആശംസ നേര്‍ന്നുകൊണ്ട് കത്ത് തയ്യാറാക്കല്‍ ചെറിയ അവ്യക്തത ഉണ്ടാക്കി .

എല്ലാ പ്രവര്‍ത്തനങ്ങളും നിലവാരം പുലര്‍ത്തി .ആസ്വാദന കുറിപ്പ് ,കഥാപാത്ര നിരൂപണം ഡയറി ക്കുറിപ്പ്‌ ,വര്‍ണന ,കഥാരചന ,ശീര്‍ഷകം -ഔചിത്യം 
എന്നിവ എല്ലാ നിലവാരത്തിലും ഉള്ള കുട്ടികളെ പരിഗണിച്ചു .
ആസ്വാദന ക്കുറിപ്പില്‍ ചമയവേ ,ഉദാരം ,ശേഷം എന്നീ പദങ്ങളുടെ അര്‍ഥം നല്‍കണമായിരുന്നു .
കഥാരചന താഴ്ന്ന നിലവാര ക്കാരെ ആശയ കുഴപ്പത്തില്‍ ആക്കിയെങ്കിലും മാതൃ സ്നേഹത്തിന്‍റെ മഹനീയ മാതൃക ബോധ്യ പ്പെടുത്താന്‍ സഹായിച്ചു .

ക്ലാസ് ആറില്‍ 

ഒന്നാം പുസ്തകത്തില്‍ അഞ്ച്‌ പ്രവര്‍ത്തങ്ങള്‍ ഉണ്ടായിരുന്നു .
പ്രതികരണ ക്കുറിപ്പ്‌ ,കത്ത് ,പത്രവാര്‍ത്ത ,ഉപന്യാസം ,താരതമ്യ ക്കുറിപ്പ്‌ എന്നിവ കുട്ടികളുടെ നിലവാരത്തിനു യോജിച്ചതായിരുന്നു .
രണ്ടാം പുസ്തകത്തില്‍ അഞ്ച്‌ പ്രവര്‍ത്തനങ്ങള്‍ നല്‍കി .ലേഖനം ,സന്ദേശം ,പത്രവാര്‍ത്ത ,കവിതാരചന ,ജീവചരിത്ര ക്കുറിപ്പ്‌ എന്നിവ മികച്ച നിലവാരം പുലര്‍ത്തി .
കവിതാരചന യില്‍ വഞ്ചി പാ ട്ടിന്തേ താളത്തില്‍ സ്കൂളിനെ ക്കുറിച്ച് കവിത എഴുതാന്‍ നിര്‍ദേശിച്ചത് കൌതുകമായി .

ക്ലാസ് ഏഴ് 

ആസ്വാദനക്കുറിപ്പ് ,കഥാപാത്ര നിരൂപണം, കത്ത് ,പോസ്റര്‍ ,ഡയറി ,കഥാരചന,എന്നീ പ്രവര്‍ത്തനങ്ങള്‍ .പോസ്റര്‍ രചന പ്രയാസം നേരിട്ടു.എല്ലാ പ്രവര്‍ത്തനവും കുട്ടികളുടെ നിലവാരത്തിനു യോജിച്ചവ തന്നെ .

ക്ലാസ് നാല് 
ഗവ .എല്‍ .പി.എസ്‌... മുടിപ്പുരനട ,വെങ്ങാനൂര്‍ 

മലയാളം 
അഞ്ച്‌ വ്യവഹാര രൂപങ്ങളാണ് മൂല്യനിര്‍ണയത്തിന് ഉള്‍പ്പെടുത്തിയത് .എല്ലാ പ്രവര്‍ത്തനങ്ങളും ക്ലാസ് റൂം പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച ആയിരുന്നു .ചില കുട്ടികള്‍  പത്രവാര്‍ത്ത നോടീസ് തയ്യാറാക്കുന്ന രീതി സ്വീകരിച്ചു .ആസ്വാദന കുറിപ്പില്‍ വായന സാമഗ്രി സംബന്ധിച്ച പ്രസക്ത വിവരങ്ങള്‍ ഉള്‍പ്പെടുത്തി .കഥാരചനയില്‍ അനുയോജ്യമായ പൂര്‍ണത കൈവരിക്കാന്‍ കഴിഞ്ഞില്ല .
പരിസരപഠനം 
സൂഷ്മ തല നിരീക്ഷണത്തിന്റെ സാധ്യതകള്‍ നിരീക്ഷണം എന്ന മേഖല യില്‍ ഉള്‍പ്പെടുത്തി .എല്ലാ മേഖല കളും നിലവാരത്തിനു യോജിച്ചവ ആയിരുന്നു .
ഗണിതം 
നിര്‍മിതി ,ദത്തങ്ങള്‍ -ഉപയോഗം ,സംഖ്യാ ബോധവും ക്രിയാശേഷികളും ,പ്രശ്ന അപഗ്രഥനം എന്നീ മേഖലകള്‍ മൂല്യ നിര്‍ണയത്തിന് വിധേയമാക്കി .എല്ലാ പ്രവര്‍ത്തനവും ലളിതവും നിലവാരത്തിനു യോജിച്ചവ യും ആയിരുന്നു .(തുടരും )

1 അഭിപ്രായം:

  1. ക്രിയകള്‍ എന്ന മേഖലയില്‍ അനുയോജ്യമായ ക്രിയ തെരഞ്ഞെടുത്ത് സംഖ്യകള്‍ ഉപയോഗിച്ച്‌ ക്രിയകളില്‍ ഏര്‍പ്പെടുന്നതിനു പകരം കൂടുതല്‍പേരും ചിത്രം നോക്കി എണ്ണി എഴുതി .ഓരോരുത്തര്‍ക്കുംകിട്ടിയ മിട്ടായികള്‍ എത്ര? എന്നതിനു പകരം പൊന്നുവിനും കുഞ്ഞനും കൂടി എത്ര കിട്ടി? എന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ആയിരുന്നു വേണ്ടിയിരുന്നത്

    മറുപടിഇല്ലാതാക്കൂ