പ്രവര്‍ത്തി പരിചയ അധ്യാപകശാക്തീകരണം
ഞാന്‍ ആദ്യമായാണ്‌പ്രവര്‍ത്തി പരിചയ അധ്യാപകശാക്തീകരണ പരിപാടിയില്‍ പങ്കെടുക്കുന്നത് .അദ്ധ്യാപകന്‍ ആയി കുട്ടികളുടെ ഇടയില്‍ നില്ക്കാന്‍ ഇത്രയെങ്ങിലും അറിയണമെന്ന് ഇപ്പോള്‍ ബോധ്യപ്പെട്ടു .
ഞാന്‍ ആദ്യമായാണ്‌പ്രവര്‍ത്തി പരിചയ അധ്യാപകശാക്തീകരണ പരിപാടിയില്‍ പങ്കെടുക്കുന്നത് .അദ്ധ്യാപകന്‍ ആയി കുട്ടികളുടെ ഇടയില്‍ നില്ക്കാന്‍ ഇത്രയെങ്ങിലും അറിയണമെന്ന് ഇപ്പോള്‍ ബോധ്യപ്പെട്ടു .
ഭഗവതിനട സര്‍ക്കാര്‍ യു .പി .സ്കൂളിലെ സിസിലിയ ടീച്ചര്‍ പരിശീലന അവലോകന യോഗത്തില്‍ പറഞ്ഞത് ഇങ്ങനെയാണ്.ഡ യറ്റിന്റെ നേതൃതത്തില്‍ ബാലരാമപുരം ബി ആര്‍ സി യില്‍ നടന്ന പ്രവര്‍ത്തി പരിചയ അധ്യാപകശാക്തീകരണം പങ്കെടുത്ത വര്‍ക്ക് പുതിയ അനുഭവം ആയി മാറി . .ഒക്ടോബര്‍ പതിനേഴ് ,പതിനെട്ട് തിയതികളില്‍ നടന്ന പരിപാടിയില്‍ എണ്‍പത്തി ഒന്ന് പേര്‍ പങ്കെടുത്തു .പാഠങ്ങളെ അടിസ്ഥാനമാക്കി പ്രവര്‍ത്തി പരിചയ ഉല്‍പ്പന്നങ്ങളുടെ ചര്‍ച്ച നടന്നു .ഐ .ഡി .കാര്‍ഡ് നിര്‍മാണം ആദ്യം ചെയ്തു .പിന്നെ അക്കാദമിക് ചര്‍ച്ച .സ്ട്രാ ഉപയോഗിച്ച് കൊക്കും ജിറാഫും ഗണിതരൂപങ്ങളും നിര്‍മിച്ചു .പ്രവര്‍ത്തി പരിചയ പഠന സമീപനം ,പഠന മേഖലകള്‍ എന്നിവ ചര്‍ച്ച ചെയ്തു .രണ്ടാം ദിവസം രാവിലെ ഡോക്കുമെന്റ്റേന്‍ അവതരിപ്പിച്ചു .തുടര്‍ന്ന് വിവിധയിനം പെയിന്റ് ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്തു .ബ്ലോ പെയിന്റിംഗ് ,ഇങ്ക് പെയിന്റിംഗ് ,മാര്‍ബിള്‍ പെയിന്റിംഗ് ,പച്ചക്കറികള്‍ ഉപയോഗിച്ചുള്ള പെയിന്റിംഗ് ,ട്രെഡ് പെയിന്റിംഗ് എന്നിവ അംഗങ്ങള്‍ പ്രായോഗിക പരിശീലന ത്തിലൂടെ ആര്‍ജിച്ചു .വിവിധയിനം മുഖംമൂടി കളുടെ നിര്‍മാണം കൌതുകമായി .കോഴി ,ആന ,കാള ,പക്ഷികള്‍ എന്നിവയുടെ നിര്‍മാണ മെല്ലാം പുതിയ അനുഭവവും ആത്മവിശ്വാസവും പകര്‍ന്നു നല്‍കി .
ക്ലാസ്സുകള്‍ക്കു സര്‍വശ്രീ സുരേശന്‍ ,എസ് .പ്രസന്നകുമാരി ,ഗീതാനായര്‍ ,റാണി ,എ .എസ് .മന്‍സൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ