കല സാമൂഹ്യ പ്രവര്‍ത്തനവും
എങ്കില്‍പ്പിന്നെ അദ്ധ്യാപകന്‍ ആരാണ് കലാകാരന്‍ തന്നെ സംശയമില്ല .സര്‍ഗാത്മക യുള്ള മികച്ച കലാകാരന്മാരെ രൂപപ്പെടുത്താന്‍ എസ് .എസ്. എ നടത്തിയ മികച്ച പരിപാടി ആയിരുന്നു നവംബര്‍ ഏഴ് ,എട്ട് തിയതികളില്‍ നടത്തിയ ക്ലസ്റര്‍ കോ -ഓര്‍ ഡി നേ റ്റ ര്‍ മാര്‍ക്കുള്ള പരിശീലനം .പുതുതായി ഒന്നുമില്ല ;എന്നാല്‍ പലതും പുതിയതാണ് താനും .എന്ന് ചുരുക്കത്തില്‍ പറയാം .ഒരു ചെടി നട്ടു നനച്ച് വളമിട്ട് പൂക്കാനും കായ്ക്കാനും സജ്ജമാക്കുന്ന പോലെ യുള്ള ചിട്ടപ്പെടുത്തിയ സെഷനുകളിലേക്ക് ഒരു യാത്ര ആയിരുന്നു പരിശീലനം. .വര്‍ണക്കടലാസ്സിലെ കുത്തി വരകള്‍ മനോഹരമായ ചിത്രം ആകും പോലെആയിരുന്നു ക്രമീകരണം .ആശയങ്ങള്‍ പങ്കുവെയ്ക്കാനും മനസ്സില്‍ ഉറപ്പിക്കാനും ബാലരാമപുരം ബി .ആര്‍ .സി.യിലെ മന്‍സൂര്‍ സാറും റെജിസാറും ഗോപകുമാര്‍ സാറും നന്നായി ശ്രമിച്ചു .സങ്കീര്‍ണതകള്‍ നിറഞ്ഞ സെഷനുകള്‍ ചര്‍ച്ചക്ക് ഒടുവില്‍ ലളിതമായി .എസ് .എസ് .എ എന്ന മഹത്തായ വിദ്യാലയ -വിദ്യഭ്യാസ ഇടപെടലില്‍ സി ആര്‍ സി സി കള്‍ ക്ക് പ്രമുഖ പ്രാധാന്യം തന്നെയുണ്ടെന്ന് തിരിച്ചറിവുണ്ടായി .എസ് എസ് എ യുടെ ഇടപെടല്‍ മേഖലകള്‍ ,വിവിധ ഫോര്‍മാറ്റുകള്‍ പരിചയപ്പെടല്‍ ,സമീപനം,ക്ലാസ് റൂം ഇടപെടല്‍ ,ടീം ബില്‍ഡിംഗ് എന്നിവയെ ക്കുറിച്ച് മികച്ച ധാരണ ഉറപ്പാക്കാന്‍ കൂട്ടായ്മ സഹായിച്ചു .
(കിളിമാനൂര്‍ ബി ആര്‍ സിയിലെ സരിത ടീച്ചര്‍ തയ്യാറാക്കിയ കുറിപ്പ് ).
(കിളിമാനൂര്‍ ബി ആര്‍ സിയിലെ സരിത ടീച്ചര്‍ തയ്യാറാക്കിയ കുറിപ്പ് ).
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ