പള്ളിച്ചല്‍ പഞ്ചായത്തില്‍ രണ്ട് സ്കൂളുകളിലെ സന്ദര്‍ശനം ഈയിടെ നടത്തി .മികവിലേക്ക്മുന്നേറുന്ന ഈ സ്കൂളുകളെ അറിയൂ ....
നാലാം ക്ലാസിലെ ഉഷ ടീച്ചര്‍ക്ക് കുട്ടികളെ കുറിച്ചും സ്കൂളിനെ കുറിച്ചും പറയുമ്പോള്‍ നൂറു നാവാണ് .വെറുതെയല്ല ;ഓരോ കുട്ടികളെയും നന്നായി അറിയാം .എന്തെഴുതും ,എത്ര കണക്കു ചെയ്യും ,നോട്ട് ബുക്കുകള്‍ എത്ര നന്നായി സൂക്ഷിക്കും ,അച്ചടക്കം എങ്ങനെ എല്ലാം ടീച്ചര്‍ക്കറിയാം . സന്ദര്‍ശന ദിവസം വൈദ്യുതി കണക്കു പഠിപ്പിക്കുകായിയിരുന്നു അവര്‍ .കറണ്ട്
ഉപയോഗം കൂടിയാല്‍ കറണ്ട് ചാര്‍ജും കൂടും എന്ന് അവര്‍ കുട്ടികളോട് പറയാതെ പറയുകയായിരുന്നു .തലേ ദിവസം പറഞ്ഞത് അനുസരിച്ച് കുട്ടികള്‍ കറണ്ട് ബില്ലുകളും അടച്ച തുകയും നോക്കി വന്നു .ഗ്രൂപ്പില്‍ കൊണ്ടുവന്ന വിവരങ്ങള്‍ അപഗ്രഥിച്ചു .കറണ്ട് ബില്ലുകള്‍ താരതമ്യം ചെയ്തു .ഒടുവില്‍ കുട്ടികള്‍ സ്കൂളില്‍ മീറ്റര്‍ നോക്കി റീഡിംഗ് എടുത്തു .ടീച്ചറുടെ ക്ലാസ്സിലെ ഒരു മണിക്കൂര്‍ പോയതറിഞ്ഞില്ല .ഗുണനിലവാരമുള്ള എസ്. ആര്‍ ജി ,ടീച്ചര്‍മാരും പ്രധാമാദ്യപികയും തമ്മിലുള്ള ഐക്യം ,ഫണ്ട് വിനിയോഗത്തിലെ സുതാര്യത ,നൂതന ആശയങ്ങള്‍ നടപ്പിലാക്കല്‍ എന്നിവ മാതൃക തന്നെ .
എം .എസ്...... സി. എല്‍ .പി .എസ് .കണ്ണംകോട്
പത്ത് കൊല്ലം മുമ്പ് ഒന്ന് മുതല്‍ നാല് വരെ ഓരോ ക്ലാസ്സിലും നാല് ഡിവിഷനുകളിലായി നാനൂറില്‍ കൂടുതല്‍ കുട്ടികള്‍ .യുവത്വം കൈമുതലായുള്ള കുറെ അധ്യാപകര്‍ .കാലം മാറി .എല്ലാ വിദ്യാലയ ങ്ങളും പോലെ ഇവിടെയും കുട്ടികള്‍ കുറഞ്ഞു .അധ്യാപകര്‍ പല ദിക്കിലും സ്ഥലം മാറിപ്പോയി .ഗതകാല സ്മരണകള്‍ നിലനിര്‍ത്തി മുന്നേറാനുള്ള കഠിനമായ പ്രയതനതിലാണ് ഇന്ന്‍ ഈ സ്കൂള്‍ .ജേക്കബ്സാര്‍ എന്ന കരുത്തനായ ഹെഡ് മാസ്ടരുടെ ഗുണപരമായ അക്കാദമിക് ഇടപെടല്‍ ഈ സ്കൂളിനെ മികവിലേക്ക് നയിക്കുകയാണ് .ഉച്ചയൂണിനു മുന്നേ ഞാനും റെജി സാറും അവിടെ എത്തി .മെനു ചാര്‍ട്ട് നോക്കി .ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥലത്ത് ചാര്‍ട്ടില്‍ ഉള്ളതിനെ ക്കാള്‍ കൂടുതല്‍ വിഭവങ്ങള്‍ .നല്ല രുചിയുള്ള ഉച്ചയൂണ്. ഞാനും റെജിയും കഴിച്ചു .
മൂന്നാം ക്ലാസിലെ മലയാളത്തിലെ ഒരു പ്രവര്‍ത്തനം കണ്ടു .ലേഖന പ്രവര്‍ത്തനത്തിന്റെ മുന്നൊരുക്കങ്ങള്‍ നന്നായി ടീച്ചര്‍ നല്‍കി .കുട്ടികള്‍ നന്നായി എഴുതി .സ്നേഹത്തിന്‍റെ പര്യായമായി മാറിയ ജോസ് സാറിനും മറ്റു അധ്യാപകര്‍ക്കും നന്ദി .കരുത്തോടെ മുന്നേറുക .എല്ലാ ബി .ആര്‍ .സി യുടെ എല്ലാ ആശംസകളും .....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ