ബുധനാഴ്‌ച, ഡിസംബർ 18, 2013

പരിശീലനം ,ബോധവല്‍ക്കരണം 

ബാലരാമപുരംബി ആര്‍ സി യിലെ വിവിധ സ്കൂളുകളിലെ എല്‍ എസ്‌ എസ്‌ -യു എസ്‌ എസ്‌ പരീക്ഷകളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് പരീക്ഷയില്‍ മികച്ച പ്രകടനം നടത്താന്‍ സഹായിക്കുന്ന അധ്യാപക പരിശീലനം ഡിസംബര്‍ പതിനൊന്നിനു ബി ആര്‍ .
 സിയില്‍ നടന്നു ,അതിയന്നൂര്‍ യു പി സ്കൂള്‍ ഹെഡ് മാസ്റര്‍ ശ്രീ .പി .വി.പ്രേംജിത്ത് ക്ലാസ് നയിച്ചു .ബി പി ഓ കെ ലത ,എ ഇ ഓ എ എസ്‌ ഹൃഷികേശ് ,ബി ആര്‍ സി പരിശീലകര്‍ ,അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു 
രക്ഷാകര്‍ത്താക്കളുടെ ബോധവക്കരണം 
സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക്‌ ശാക്തീകരണ പരിപാടി നടത്തി .ഡിസംബര്‍ പതിനെട്ട് ,പത്തൊന്‍പത്‌ തിയതികളില്‍ നടന്ന പരിശീലനത്തില്‍ നല്ല പങ്കാളിത്തം ഉണ്ടായി
.വെങ്ങാനൂരില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ .മംഗലത്തു കോണം രാജു ഉദ്ഘാടനം ചെയ്തു .എച്ച് എം സി ജയകുമാര്‍ ,എ എസ്‌ മന്‍സൂര്‍ ,വാര്‍ഡ്‌ മെമ്പര്‍ ,ആര്‍ ടി മാര്‍ എന്നിവര്‍ പങ്കെടുത്തു .തൊങ്ങല്‍ എല്‍ പി എസ്‌ ,എല്‍ വി എല്‍ പി എസ്‌ മുല്ലൂര്‍ എന്നിവിടങ്ങളിലും പരിപാടി നടന്നു 

ഞായറാഴ്‌ച, ഡിസംബർ 01, 2013

വികലാംഗ ദിനാചരണം
 ഡിസംബര്‍ മൂന്നിന് 



ബി ആര്‍ സി, ഐ ഇ ഡി റിസോര്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ മൂന്നിന് ലോക വികലാംഗ ദിനം ആചരിക്കും .അവണാകുഴി ഗവ .എല്‍ .പി .എസില്‍ രാവിലെ ഒമ്പതിന് രെജിസട്രറേന്‍ നടക്കും .തുടര്‍ന്ന് ഇരുന്നൂറ് പേര്‍ പങ്കാളികള്‍ ആകുന്ന കൂട്ട ചിത്ര രചനയില്‍ സമൂഹത്തിലെ വിവിധ തുറകളില്‍ ഉള്ളവര്‍ പങ്കെടുക്കും .കുട്ടികളെ അഞ്ച്‌ ഗ്രൂപ്പാക്കി ക്ലേ മോഡല്‍ ,പേപ്പര്‍ ക്രാഫ്റ്റ് ,കൊളാഷ് ,പൂക്കള്‍ നിര്‍മാണം ,കഥാരചന എന്നീ പ്രവര്‍ത്തങ്ങള്‍ നടക്കും .സമാന്തരമായി ഐ .ഇ .ഡി പ്രവര്‍ത്തനങ്ങളുടെ വീഡിയോ പ്രദര്‍ശനവും വൈകല്യ ങ്ങളെ അതിജീവിച്ചവരുമായി അഭിമുഖവും നടക്കും .ഉച്ചക്ക് ശേഷം കുട്ടികളുടെ കലാവിരുന്നും സമ്മാനവിതരണവും നടക്കും .അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രി . ഉച്ചക്കട സുരേഷ് ദിനാചരണം ഉദ്ഘാടനം ചെയ്യും .ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റ്‌ മാര്‍, ദിനാചരണത്തില്‍ പങ്കെടുക്കും .ഉപജില്ലയിലെ വൈകല്യമുള്ള ഇരുന്നൂറ് കുട്ടികളും രക്ഷിതാക്കളും ദിനാചരണത്തില്‍ പങ്കാളികള്‍ ആകുമെന്ന് ബി പി ഒ കെ .ലത അറിയിച്ചു .

വെള്ളിയാഴ്‌ച, നവംബർ 29, 2013


കിടാരക്കുഴി ഗവ;എല്‍ പി എസ്‌ 
പറയാന്‍ നൂറു നാവു വേണം

കിടാരക്കുഴി മുള്ളുമുക്കില്‍ വൈകല്യം ബാധിച്ച ജയലക്ഷ്മിയുടെ വീട്ടില്‍ പോകാനാണ് യാത്ര തിരിച്ചത് ,ഐ ഇ ഡി  ആര്‍ ടി ബീന എന്നെ അവിടെ കാത്തിരുന്നു .ക്യാമറ സെല്‍വന്‍ സാറിന്‍റെ കയ്യിലായിരുന്നു .സെല്‍വന്‍ സാറിനെ കാത്ത് നില്‍ക്കുന്നതിന് ഞാന്‍ കിടാരക്കുഴി എല്‍ പി സ്കൂള്‍ തെരെഞ്ഞെടുത്തു .സ്കൂളില്‍ കയറി പ്രധാന അധ്യാപകനെ തേടി .റോബര്‍ട്ട്‌ സാര്‍ എന്നെ ടീച്ചറുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടു പോയി .ടീച്ചര്‍  രണ്ടാം ക്ലാസ്സില്‍ ആയിരുന്നു.കുട്ടികളുടെ ബെഞ്ചില്‍ അവരോടൊപ്പം ഇരുന്നു ഒരു പ്രവര്‍ത്തനം ചെയ്യുകയായിരുന്നു അവര്‍ .ഒരു 
പഴയ ഐസ്ക്രീം കപ്പില്‍ മുക്കാല്‍ ഭാഗം മണ്ണ് . ദിവസവും കുട്ടികള്‍ ഓരോരുത്തര്‍ ഇഷ്ടമുള്ള ചെടി ,പൂവ് എന്നിവ ഇതില്‍  വയ്ക്കും .തുടര്‍ന്ന് മുന്‍കൂട്ടി തയ്യാറാക്കിയ ചാര്‍ട്ടില്‍ ഇവ എഴുതും .പതിനഞ്ചു ദിവസം കഴിഞ്ഞു പട്ടിക നോക്കി വര്‍ഗീകരണം നടത്തും . ശാസ്ത്ര പഠനത്തിന്‍റെ ശാസ്ത്രീയത ക്ലാസുമുറിയില്‍ പ്രകടമാണിവിടെ.ഞാ ന്‍ ക്ലാസ്സിനു പുറത്ത് ഇറങ്ങി .കുലവാഴ മുതല്‍ മരിച്ചിനി വരെ എല്ലാം കൃഷി ചെയ്തിട്ടുണ്ട്  ..കുരുമുളക് മുതല്‍ ചീര വരെ പാര്‍ട്ട്‌ ടയിം ജീവനക്കാരന്‍  മോഹന്‍റെ കര സ്പര്‍ശം ഏല്‍ക്കാത്ത ഒരു ചെടിയും ഈ സ്കൂള്‍ വളപ്പില്‍ ഇല്ല. .മനോഹരമായ ഒരു ലാബും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട് . ലാബിനു അടുത്താണ് അഞ്ചാം ക്ലാസ് ,അത്ര പരിചയമില്ലാത്ത ഒരു ടീച്ചര്‍ ഹിന്ദി പഠിപ്പിക്കുന്നു.ഞാന്‍ പേര് ചോദിച്ചു .റീന എന്ന പേരിനൊപ്പം ടീച്ചര്‍ ഒന്നുകൂടി പറഞ്ഞു ഞാന്‍ പ്രി -പ്രൈമറിയില്‍ ആയയാണ് സാര്‍ ഹിന്ദി സാഹിത്യാചാര്യ വരെ പഠിച്ചിട്ടുണ്ട്.ഞാന്‍ ഇത് കേട്ട് നിശ്ചലന്‍ ആയി .

 ..പ്രി പ്രൈമറിയിലെ കളിപ്പാട്ടങ്ങള്‍ കണ്ടു എന്‍റെ മനസ്സ് നിറഞ്ഞു  .നല്ല ക്ലാസുമുറി .പക്ഷെ ,പണിപൂര്‍ത്തിയാക്കിയിട്ടീല്ല .കളിപ്പാട്ടങ്ങള്‍ വാങ്ങിയത് പ്രി പ്രൈമറി അധ്യാപകര്‍ തന്നെ എന്ന് അറിഞ്ഞപ്പോള്‍ എനിക്ക് സന്തോഷം തോന്നി.
 പ്രായത്തില്‍ തന്നെ ക്കാള്‍ ഒരു പാട് കുറവായിരുന്നിട്ടും എല്ലാ സഹ പ്രവര്‍ത്തകരെയും' ടീച്ചര്‍ 'എന്ന് ചേര്‍ത്ത് വിളിക്കാന്‍ ഈ എച്ച് എമ്മിന് കഴിയുന്നു .
സ്കൂള്‍ പ്രവര്‍ത്തനങ്ങളില്‍ എല്ലായിടത്തും ഈ എച്ച് എമ്മിന്‍റെ സജീവ സാന്നിധ്യം ഉണ്ട്
 ക്ലാസില്‍ ടീച്ചര്‍ ഇല്ലെങ്കില്‍ എച്ച് എം ക്ലാസ്സുകളില്‍ ഉണ്ടാവും 
.ഓരോ ടീച്ചറെ കുറിച്ച് പറയുമ്പോഴും ഒരു മികവ്‌ കൂടി പറയാന്‍എച്ച് എമ്മിന് കഴിയുന്നു
കൃഷ്ണ രാഖിയും റോബര്‍ട്ടും ഷീജയും സജിതകുമാരിയും ഈ എച്ച് എമ്മിന് സഹപ്രവര്‍ത്തകര്‍ അല്ല ;സഹോദരങ്ങള്‍ ആണ് .

       പഠിച്ച സ്കൂളില്‍ എച്ച് എം -ടീച്ചര്‍ അഭിമാനിക്കുന്നു 

ശരിയാണ് ;ഈ സ്കൂളിനെ ക്കുറിച്ച് പറയാന്‍ നൂറുനാവുവേണം
രണ്ടാം ടേം മൂല്യ നിര്‍ണയ ടൈം ടേബിള്‍ പ്രസിദ്ധീകരിക്കുന്നു .

വ്യാഴാഴ്‌ച, നവംബർ 28, 2013

സെന്റ്‌ ജോസെഫ്സ് എല്‍ പി എസില്‍
കളിപ്പാട്ടങ്ങള്‍ നിറഞ്ഞ ക്ലാസുമുറി 



നവംബര്‍ ഇരുപത്തി ഒന്നിന് ബാലരാമപുരം സെന്റ്‌ ജോസഫ്‌ എല്‍ പി സ്കൂളായിരുന്നു തല്‍സമയ പിന്തുണയ്ക്ക്‌ വേണ്ടി തെരെഞ്ഞെടുത്തത് .എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒന്നാം ക്ലാസ്സില്‍,പ്രീത ടീച്ചറുടെ ക്ലാസ്സില്‍  രണ്ടു മണിക്കൂര്‍ ചെലവഴിച്ചു .ഏഴാം യൂണിറ്റായ കീയോ കീയോ ആയിരുന്നു വിനിമയം ചെയ്തത് .പ്രക്രിയ ഇങ്ങനെ 

  • കുട്ടികള്‍ കണ്ടിട്ടുള്ള ജീവികളുടെ പേര് പറഞ്ഞു ബോര്‍ഡില്‍ എഴുതി ജീവികളെ കാണുന്നത് എവിടെ ?
  • കുറെ കളിപ്പാട്ടങ്ങളും ജീവികളുടെ ചിത്രം ഒട്ടിച്ച ചാര്‍ട്ടുംഓരോ ഗ്രൂപ്പിനും നല്‍കി 
  • കുട്ടികള്‍ പരിചയമുള്ള ജീവികളെ കണ്ടെത്തി 
  • വീട്ടില്‍ വളര്‍ത്തുന്നത് ,വളര്‍ ത്താ ത്ത ത് തരം തിരിച്ചു .
  • ജീവികളെ കൊണ്ട് എന്ത് പ്രയോജനമാണ് ഉള്ളത് ?ഒരു പ്രയോജനവും ഇല്ല -സ്നേഹ സുഭാഷിന്‍റെ മറുപടി .
  • ഇന്നലെ ഉച്ചക്ക് എന്തായിരുന്നു ഭക്ഷണം ?-
  • ചോറ് ,മുട്ടക്കറി ,കാബജ് തോരന്‍ ,രസം -നന്ദ വിളിച്ചു പറഞ്ഞു .
  • മുട്ട ആരാണ് തന്നത് ?-കോഴിയെന്നു മറുപടി .
  • ഓരോ ജീവിയും ഇങ്ങനെ എന്തെല്ലാം തരുന്നു 
  • പശു ,ആട് ,താറാവ് ,ഇങ്ങനെ ഓരോ ജീവിയും തരുന്നത് പട്ടിക ആക്കി 
  • പട്ടി എന്താണ് തരുന്നത് ?
  • ഒന്നും തരുന്നീല്ല ,വീട് കാക്കും 
  • കാക്കയോ ?-പരിസരം വൃത്തിയാക്കി സൂക്ഷിക്കും -കുട്ടികളുടെ മറുപടി .ജെനിഫര്‍ ആണ് മറുപടി പറയാന്‍ മിടുക്കന്‍ .
  • എല്ലാവരും ജീവികളുടെ പേരും പ്രയോജനവും പട്ടികയില്‍ എഴുതി കണ്ടെത്തല്‍ 
  • ആസൂത്രണം ഉണ്ട് 
  • മിക്ക വീടിലും വളര്‍ത്തു മൃഗങ്ങളുടെ കുറവ് ക്ലാസ്സില്‍ പ്രകടമായി .
  • ചാണകം എന്തിനു ഉപയോഗിക്കുന്നു എന്ന ചോദ്യത്തിനു ആരും മറുപടി പറയാത്തത് അന്യം നില്‍ക്കുന്ന കാര്‍ഷിക വൃത്തിയുടെ ചൂണ്ടു പലക ആയി 
  • എല്ലാ ക്ലാസും ഒന്നിനൊന്നു മെച്ചം 
  •   ബിഗ്‌ ബുക്കും ബിഗ്‌ പിക്ച്ചറും ഈ ക്ലാസ്സുകളില്‍ ഇപ്പോഴും സജീവമാണ് .

ഞായറാഴ്‌ച, നവംബർ 24, 2013

                                                                  വിദ്യാലയ വിവര ശേഖരണം -   
                                      പരിശീലനം നടന്നു 
വിദ്യാലയ വിവര ശേഖരണം നടത്തുന്നതിനുള്ള ഫോര്‍മാറ്റുകള്‍ പരിചയപ്പെടുത്താന്‍ ഉപജില്ലയിലെ പ്രധാന അധ്യാപകര്‍ ,സ്കൂള്‍ മാനേജര്‍ മാര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കി .ബി .ആര്‍ സി യില്‍ നടന്ന ക്ലാസ് എ ഇ ഓ എ എസ്‌ ഹൃഷികേശ് ഉദ്ഘാടനംചെയ്തു .ബി പി ഓ കെ ലത അധ്യക്ഷത വഹിച്ചു ,ട്രയിന ര്‍ എ എസ്‌ മന്‍സൂര്‍ ,എസ്‌ എല്‍ റെജി എന്നിവര്‍ ക്ലാസ് നയിച്ചു ,ഡിസംബര്‍ അഞ്ചിനകം  വിവര ശേഖരണം പൂര്‍ത്തിയാക്കും .വിവിധ സ്കൂളുകള്‍ നിര്‍ദേശിച്ച സമയങ്ങളില്‍ ബി ആര്‍ സി യില്‍ എത്തി വിവരങ്ങള്‍ അപലോഡ് ചെയ്യണം ,ഓരോ സ്കൂളും ബി ആര്‍ സിയില്‍ എത്തേണ്ട സമയപ്പട്ടിക പിന്നാലെ പ്രസിദീകരിക്കും .