ബാലരാമപുരം സബ് ജില്ല മേളകള്‍ക്ക് വര്‍ണ്ണാഭമായ തുടക്കം
ഒന്നാം തരം മുതല്‍ പന്ത്രണ്ടാം തരം വരെയുള്ള കൂട്ടുകാരുടെ വിവിധ കഴിവുകള്‍ മാറ്റുരക്കുന്ന ശാസ്‌ത്ര ഗണിത ശാസ്‌ത്ര സാമൂഹ്യ ശാസ്‌ത്ര പ്രവൃത്തി പരിചയ ഐ ടി മേള ബാലരാമപുരം HSS ല്‍ വച്ച് നടന്നു .ഇത്തവണ കൃത്യമായ മുന്നൊരുക്കവും പരിശീലനങ്ങളും മേളകള്‍ക്ക് വേണ്ടി സംഘടിപ്പിച്ചിരുന്നു . വിവിധ വിഷയങ്ങള്‍ക്ക് വേണ്ടി അധ്യാപകര്‍ക്ക് ഓരോ ദിവസത്തെ പരിശീലനം നല്‍കി . ഏതൊക്കെ വിഭാഗങ്ങളിലാണ് മത്സരം നടക്കുന്നത് , മത്സരത്തിന്റെ സ്വഭാവം എന്നിവയെ കുറിച്ച് വ്യക്തമായ ധാരണ ലഭിക്കുന്ന തരത്തില്‍ expert കളുടെ സേവനമാണ് ലഭ്യമാക്കിയത് . മേളകളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ജില്ല പഞ്ചായത്ത് മെമ്പര്‍ ശ്രീ വി .രാജേന്ദ്രന്‍ നിര്‍വഹിച്ചു .
മേളകളുടെ ദൃശ്യങ്ങളിലേക്ക് ............
ഗണിത കയ്യെഴുത്ത് മാസികകള്‍
മത്സരത്തിനായി കാത്തിരിക്കുന്ന കൂട്ടുകാര്‍
ഒരു അധ്യാപകന്റെ പ്രയത്നം
വൈവിധ്യമാര്‍ന്ന തോരണങ്ങള്‍
എണ്ണിയാല്‍ തീരാത്ത കൂട്ടുകാര്‍ ഇവിടെ കഠിന പ്രയത്നത്തിലാണ് ...........
ഒരു കൈ നോക്കാം ......പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കൂട്ടുകാരനും മത്സരത്തില്‍
ആധുനിക സസ്യ പരിപാലനത്തിനും മത്സരം
കോണി ചുവടായാലും മതി ഞങ്ങള്‍ മത്സരിക്കും
പ്രദര്‍ശന നഗരിയിലെ കാഴ്ചകള്‍