അനുഭവക്കുറിപ്പ്
ശ്രീ സുരേഷ് ബാബു
ബി പി ഓ, ബി ആര്‍ സി ബാലരാമപുരം
ഇന്നും പതിവ് ദിവസം തന്നെ .... രാവിലെ മുതല്‍ തുരു തുരെ ഫോണ്‍ കോളുകള്‍ മറുപടി പറഞ്ഞു മടുത്തു ........"": അധ്യാപകര്‍ക്ക് എന്തിനും ഏതിനും സംശയം തന്നെ .." എന്ന് മറ്റുള്ളവര്‍ പറയുന്നത് വെറുതെയല്ല . രാത്രി ഇരുന്നു തയ്യാറാക്കിയ പേപ്പറുകളും ഡയറിയും ചോറ്റുപോതിയുംബാഗില്‍ അടുക്കി വച്ചു .
9 മണിയായി ... സജുസാരിന്റെ ഫോണ്‍ വിളി ....'എളുപ്പം എത്താം ' മറുപടി നല്‍കി . നേരെ പോങ്ങില്‍ സ്കൂളിലേയ്ക്ക് .....20 മിനിറ്റു കൊണ്ട് സ്കൂളിലെത്തി .ഞാന്‍ എത്തുന്നതിനു മുമ്പ് അധ്യാപകരും പ്രധാമാധ്യാപികയും ഹാജര്‍ . അവരോടു കുശലം പറഞ്ഞു . നേരെ ഓഫീസിലേക്ക് ... ബഹിരാകാശ വാരാഘോഷത്തിന്റെ നോടീസ് തന്നു . നടന്ന പ്രവര്‍ത്തനങ്ങള്‍ H M വിശദീകരിച്ചു
നാലാം ക്ലാസ്സിലെ കൊച്ചു കുട്ടുകാരി ധനലക്ഷ്മി കവിതയുമായെത്തി ..... കവിത വായിച്ചു
വെള്ളക്കാരന്‍
പാട്ടും പാടി കുട്ടികലോപ്പം
കളിയ്ക്കാന്‍ വന്നു വെള്ളക്കാരന്‍
പാഞ്ഞു വന്നു പിടിക്കും ഞങ്ങളെ
ദേഹം മുഴുവന്‍ നനച്ചിടും
കുട്ടികള്‍ കണ്ടാല്‍ തുള്ളിച്ചാടി
അവനോടൊപ്പം കളിച്ചിടും
മിന്നലും ഇടിയും കുട്ടും കുടി
മഴയോടൊപ്പം എത്തുന്നു
കൊച്ചു കവയിത്രിയെ അഭിനന്ദിച്ചു .മഴയെ വെള്ളക്കാരനാക്കിയ കുട്ടിയുടെ കുസൃതിയും മനസ്സിലിട്ടു കൊണ്ട് എടനാഴിയിലുടെ നടന്നു . ചുവരുകളെല്ലാം ചിത്രങ്ങളും എഴുത്തുകളും കൊണ്ട് സമ്പന്നം . ചിത്രങ്ങളിലധികവും പക്ഷികളും മൃഗങ്ങളും പ്രക്രുതിയുമോക്കെതന്നെ ... കൂട്ടതില് കാര്‍ടൂണ്‍ ചിത്രങ്ങളുമുണ്ട് .
ഒരു ഭാഗത്ത് കുട്ടികള്‍ റോക്കറ്റ്കളുടെയും കൃത്രിമ ഉപഗ്രഹങ്ങളുടെയും മാതൃക ഉണ്ടാക്കുന്ന തിരക്കിലാണ്
പതുക്കെ ക്ലാസ്സ് മുറിയില്‍ കയറി കുട്ടികള്‍ സ്വയം ചില പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നത് കാണാന്‍ കഴിഞ്ഞു . പോര്ട്ടുഫോല്യോ ബാഗുകളും വായനാമൂലകളും ബുള്ളറ്റിന്‍ ബോര്‍ഡുകളും കൂട്ടുകാരുടെ സൃഷ്ടികളും പടനോപകരങ്ങളും കൊണ്ട് സമ്പന്നമാണ് ക്ലാസ് മുറികള്‍ ചില മിടുക്കരെ സജു സാര്‍ പരിചയപ്പെടുത്തി .
ചുവരില്‍ ഒരിടത്ത് ബഹിരാകാശ വാരവുമായി ബന്ധപ്പെട്ട് കുട്ടികള്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലുകളും കാണാന്‍ കഴിഞ്ഞു
ബെല്ലടിച്ചു .........അസ്സംബ്ലിയിലെക്ക് കുട്ടികളും അധ്യാപകരും നിരനിരയായി എത്തി .....ഇന്ന്‍ അസ്സെംബ്ളി നടത്തുന്നത് അന്ജം ക്ലാസ്സുകാരുടെ ചുമതലയാണ് ........കുട്ടികളുടെ പത്ര വായനയും പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള വിവരണവും പ്രശ്നോത്തരിയും സമ്മാനദാനവും കൊണ്ട് വര്ന്നഭം ആയിരുന്നു . അസംബ്ലിയില്‍ ജ്യോതിശാസ്ത്രത്തിന്റ്റെ പ്രാധാന്യത്തെ കുറിച്ച് ഞാനും പറഞ്ഞു രണ്ടു വാക്ക് .
ബഹിരാകാശവുമായി ബന്ധപ്പെട്ട് നടന്ന റോക്കറ്റിനെ കുറിച്ചുള്ള പഠന ക്ലാസും സീ ഡി ഷോയും "പുസ്തക പ്രകാശനവും പത്ര പ്രകാശനവും മറ്റു വിശേഷങ്ങളും കുട്ടുകാര്‍ പങ്കു വച്ചു .
സ്പെയ്സ് പവലിയന്‍ നാട മുറിച്ചു ഉദ്ഘാടനം ചെയ്തു . കുട്ടികള്‍ വരിയായി പവലിയന്‍ കാണാനെത്തി .
കുട്ടികളുടെ സന്ദര്‍ശനം നടക്കെ അടുത്ത ഫോണ്‍ കോള്‍ ....
വേഗം ഓഫീസിലെത്തി ... കണ്ട കാര്യിങ്ങള്‍ സന്ദര്‍ശക ഡയറിയില്‍ കുറിച്ചു ......അധ്യാപകരോട് നന്ദി പറഞ്ഞു കളരി വിദ്യാലയത്തിലെയ്ക്ക് തിരിച്ചു ...
സ്കൂളില്‍ നിന്നും ഇറങ്ങുമ്പോള്‍ ആകാശതൈക്ക് നോക്കി നില്‍ക്കുന്ന റോക്കെറ്റ് ശ്രദ്ധയില്‍പ്പെട്ടു ...അപ്പോള്‍ മനസ്സ് മന്ദ്രിച്ചു

'ഇത്തവണയും VSSC യുടെ സ്വര്‍ണ റോക്കെറ്റ് M K M L P സ്കൂളിനു സ്വന്തം '
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ