ചൊവ്വാഴ്ച, ഒക്‌ടോബർ 18, 2011

തൂവല്‍ ഇരുപത്തഞ്ചാം ലക്കത്തിലേക്ക്

നിറഞ്ഞ മനസ്സോടെയാണ് ഇത് എഴുതുന്നത്‌ ........... 


തൂവല്‍ ഇരുപത്തഞ്ചാം ലക്കത്തിലേക്ക് കടക്കുകയാണ് . കൂട്ടുകാരുടെ സ്വപ്‌നങ്ങള്‍ പീലി വിടര്‍ത്തുന്ന കൊച്ചുകൊട്ടാരങ്ങളായ പ്രൈമറി വിദ്യാലയങ്ങളില്‍ ചിലവയുടെ മികവുകളുടെ കാഴ്ചകളും ചുരുക്കം ചില ബി ആര്‍ സി പ്രവര്‍ത്തനങ്ങളുമാണ് ഇതുവരെ ചുരുള്‍ നിവര്ത്തിയത് . .......
തൂവലിന്റെ ചില ലക്കങ്ങള്‍ നേരിട്ട്  കൂട്ടുകാരെ കാണിക്കാന്‍ കഴിയാത്ത പരിമിതി മറികടക്കാന്‍ കോപ്പി എടുത്തു സ്കൂളില്‍ പ്രദര്‍ശിപ്പിച് അനുഭവങ്ങളും ഞങ്ങള്‍ക്കുണ്ട്‌ .....ഈ ആവേശമാണ് ഞങ്ങളെ മുന്നോട്ടു നയിക്കുന്നത് 
വരും ദിവസങ്ങളില്‍ മറ്റു വിദ്യാലയങ്ങളിലെ മികവുകള്‍ കൂടി ഒന്നൊന്നായി തൂവലിലൂടെ വിദ്യാഭ്യാസ സമൂഹത്തിനു മുന്നില്‍ എത്തിക്കും.  കൂട്ടത്തില്‍ ചില കൊച്ചു കൂട്ടുകാരെയും അവരുടെ സൃഷ്ട്ടികളെയുകൂടി പരിചയപ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു . ഈ ലക്കത്തിലൂടെ മികവ്ന്റെ കൂട്ടുകാരനായ ഒരു കൊച്ചു മിടുക്കനെ ഞങ്ങള്‍ പരിചയപ്പെടുത്ത്ന്നു . 
ബാലരാമപുരം ബി ആര്‍ സി യിലെ കൂട്ടായ്മയുടെ മുഖമുദ്രയായ തൂവലിലേക്ക് ഒന്നുകൂടി ഏവരെയും സ്വാഗതം ചെയ്യുന്നു 
മികവിന്റെ യാത്ര തുടരാം .......
ഇതുവരെ നല്‍കിയ സഹകരണം തുടര്‍ന്നും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ 

ആര്‍ .സുരേഷ് ബാബു 
ബി.പി.ഓ ,ബി ആര്‍ സി ബാലരാമപുരം 

വൈകല്യത്തെ അതിജീവിച്ച കൂട്ടുകാരനെ തേടി ........

കൂട്ടുകാര്‍ക്കു പ്രിയപ്പെട്ടവന്‍ ....പഠനത്തില്‍ ക്ലാസ്സില്‍ ഒന്നാമന്‍ ....പ്രകൃതിയോട് സല്ലപിക്കുന്നതിലും വീട്ടിലെ സഹജീവികളെ ഓമനിക്കുന്നതിലും അവരോടു കിന്നാരം പറയുന്നതിലും സന്തോഷം കണ്ടെത്തുന്ന കൂട്ടുകാരന്.........അരുണ്‍ എസ്


വെങ്ങാനൂര്‍ എല്‍ എം എസ്  എല്‍ പി സ്കൂളിലെ മൂന്നാം തരത്തിലെ ഈ കൊച്ചു കൂട്ടുകാരന് ജനിക്കുമ്പോള്‍ തന്നെ വലതുകാലിന്റെ പാദമാടക്കം ഒരു ഭാഗമില്ലായിരുന്നു. 
പക്ഷെ ഈ വൈകല്യം അവന്റെ ആത്മവിശ്വാസത്തെയും മികവുകളെയും തളര്‍ത്തിയില്ല ....
എന്തിനും ഏതിനും കൂട്ടിനു അധ്യാപകരും പ്രഥമ അധ്യാപികയും കൂട്ടുകാരും  ഉണ്ട് എന്ന ചിന്ത അവനെ മികവില്‍ നിന്ന് മികവിലേക്ക് നയിക്കുന്നു 


അനുജനും ചേട്ടനും ഒപ്പം കളിയും ചിരിയുമായിട്ടാണ്  അവന്‍ സ്കൂളില്‍ എത്തുന്നത് .


പഠനത്തില്‍ കൂട്ടുകാരെ അവന്‍ സഹായിക്കും ......
പലപ്പോഴും സ്കൂള്‍ വളപ്പിലെ തണല്‍ മരച്ചുവട്ടില്‍ പുസ്തകങ്ങളെ കൂട്ടുകാരാക്കി അരുണ്‍ ഉണ്ടാകും .....


ക്ലാസ് റൂം പ്രവര്‍ത്തനങ്ങളിലും കളികളിലും പങ്കെടുക്കുമ്പോള്‍ വൈകല്യത്തെ കുറിച്ച് അവന്‍ ഓര്‍ക്കാറില്ല 


ഈ കുരുന്നിന്റെ ആത്മവിശ്വാസവും പ്രവര്‍ത്തനങ്ങളും എല്ലാ  കൂട്ടുകാര്‍ക്കും പാഠമാകട്ടെ 

4 അഭിപ്രായങ്ങൾ:

  1. congragulation
    i send many of thanks to brc balaramapuram
    i send this comment requested by jasem mansoor

    മറുപടിഇല്ലാതാക്കൂ
  2. തൂവലിന് എല്ലാവിധ
    ആശംസകളും നേരുന്നു

    മറുപടിഇല്ലാതാക്കൂ
  3. വൈകല്യം മറന്ന് പഠനത്തില്‍ മികവും സഹജീവികളെ സ്നേഹിച്ചും മറ്റുള്ളവ൪ക്ക് മാതൃകയാവുന്ന അരുണിന് എല്ലാ ഭാവുകങ്ങളും നേരുന്നു. ഇതിന് കൂട്ടായി നില്‍ക്കുന്ന അധ്യാപക൪ക്കും അരുണിന്റെ സഹപാഠികള്‍ക്കും പിന്നെ അരുണിനെ മറ്റുള്ളവരുടെ മുന്നിലെത്തിക്കുന്ന "തൂവല്‍" ലിനും അതിനു പിന്നില്‍ പ്രവ൪ത്തിക്കുന്ന എല്ലാപേ൪ക്കും അഭിനന്ദനങ്ങള്‍ .........

    മറുപടിഇല്ലാതാക്കൂ