കളരി അനുഭവങ്ങളിലൂടെ
G LPBS ചൊവ്വര
ണിം...ണിം ....ണിം
ക്ളാസ് ഒന്ന്
കുട്ടികള്‍ക്ക് സംഖ്യാബോധവുമായി ബന്ധപ്പെട്ട അറിവുകള്‍ നിര്‍മ്മിക്കുന്നതിന് അദ്ധ്യാപിക ഒരുക്കിയ പുതുമയുള്ള പ്രവര്‍ത്തനമാണ് വണ്ടിയുണ്ടാക്കാം
ആഖ്യാനം ഇങ്ങനെ.....
സൈക്കിളിന്റെ യാത്രക്കിടയില്‍ പുതുമയുള്ള ഒരു വണ്ടിയെ പരിചയപ്പെട്ടു ...ഏതാണ് ആ വണ്ടി ?
ടീച്ചര്‍ ഒരു പാട്ട് അവതരിപ്പിക്കുന്നു .
പ്ലാവിലയീര്ക്കില്‍ മച്ചിങ്ങ
വാഴയുടെ നാരും കൊണ്ടന്നു
വണ്ടികളവ കൊണ്ടുണ്ടാക്കി
മെച്ച്ചമെഴുന്നൊരു കളിവണ്ടി
വണ്ടി വലിക്കാനാരാണേ
വണ്ടിയിലേരാനാരാനെ
- ഈ പാട്ടിലെ കളിവണ്ടിയുണ്ടാക്കാന്‍ എന്തൊക്കെ വേണം ?
- ഒരാള്‍ക്ക് എത്ര പ്ലാവില ?
- എത്ര മച്ചിങ്ങ ?
ചര്‍ച്ച ചെയ്യുന്നു ...സാധനങ്ങള്‍ ലിസ്റ്റു ചെയ്യുന്നു . കുട്ടികള്‍ ഗ്രുഉപ്പായി കളിവണ്ടികള്‍ നിര്‍മ്മിക്കുന്നു .
വണ്ടിയ്ക്കു സ്വന്തം പേര് നല്‍കുന്നു . തുടര്‍ന്ന് പ്രദര്‍ശനം
വണ്ടികളുമായി ബന്ധപ്പെട്ട ഗണിത പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്നു .
- ഓരോ ബെന്ചിലെയും വണ്ടികളുടെ എണ്ണം ?
- ചക്രങ്ങളുടെ എണ്ണം ?
- ആവശ്യമായ പ്ലാവിലകള്‍ ?
കണ്ടെത്തല്‍ ....അവതരണം
കൂടുതല്‍ ചക്രങ്ങളുള്ള വണ്ടികള്‍ ഉണ്ടാക്കാമോ ?{ തുടര്‍ പ്രവര്‍ത്തനം }
ഇതു പോലുള്ള കണക്കുകള്‍ കണ്ടെത്താമോ ?
കുട്ടികള്‍ സന്തോഷത്തോടെ സ്വന്തം കളി വണ്ടികളുമായി വീട്ടിലേയ്ക്ക് .....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ