നൂറുക്കു നൂറു മികവുമായി ന്യൂ ഹയര്‍ സെക്കണ്ടറി സ്കൂള്‍ നെല്ലിമൂട്
ഇതൊരു മികവിന്റെ വിദ്യാലയം ....
നെയ്യാറ്റിന്‍കര താലൂക്കിലെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന വിദ്യാലയമാനിത് ...
മാനേജുമെന്റും പ്രധമാധ്യാപകനും അധ്യാപകരും രക്ഷിതാക്കളും മികവിന്റെ വഴികളെ കുറിച്ച് കൂട്ടായി അന്വേഷിക്കുന്നു ......ഇവിടെ......
U P,H S ,വിഭാഗങ്ങളിലായി 3605 കൂട്ടുകാര്‍ ഇവിടെ പഠനം തേടിയെത്തുന്നു ...
ഇത്രയും കൂട്ടുകാര്‍ക്കു പഠന സൗകര്യമൊരുക്കാന്‍ മികച്ച ഭൗതിക സൗകര്യങ്ങള്‍ ...
- സുസജ്ജമായ 4 computer ലാബുകള്‍
- വ്യത്യസ്ത വിഷയങ്ങള്‍ക്ക് പ്രത്യേകം ക്രമീകരിച്ച 2 ലൈബ്രറികള്‍
- വായനാമുറികള്‍
- ഓരോ വിഷയത്തിനും പ്രത്യേകം ലാബുകള്‍
- നാലു സ്മാര്‍ട്ട് ക്ലാസ് മുറികള്‍
- നൂറിലധികം computer
- ഓരോ ക്ലാസ് മുറിയിലും വായനാ മൂലകളും റിസോര്ഴ്സ് ബുക്കുകളും
- ഐ ഇ ഡി സി കുട്ടികള്‍ക്കായി resource room
- മറ്റു അനുബന്ധ സംവിധാനങ്ങള്‍
കായിക പ്രവര്‍ത്തനങ്ങളും കലാപ്രവര്തനങ്ങളും ക്ലബ് പ്രവര്‍ത്തനങ്ങളും പഠനത്തോടൊപ്പം ഇഴചേര്‍ന്ന് ചിട്ടയായി നടക്കുന്നു . കൂട്ടുകാര്‍ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേയ്ക്ക് പഠനത്തിനായി ചലിക്കുന്നു ....സ്വാഭാവികമായി ......
അടിസ്ഥാന സൗകര്യങ്ങള്‍ പഠനത്തിനു ഫലപ്രദമായി ഉപയോഗിക്കുന്നതിനു വികെന്ദ്രീകരിച്ചുള്ള ആസൂത്രണ സംവിധാനങ്ങള്‍
- UP , HS വിഭാഗങ്ങള്‍ക്ക് പ്രത്യേകം എസ് ആര്‍ ജി കള്‍
- വിവിധ ക്ലബ്ബുകള്‍
- SUBJECT COUNCILS
- പി ടി എ , എം പി ടി എ സംവിധാനങ്ങളുടെ കൂട്ടായ്മ
എല്ലാത്തിനും പുറമേ ......
പ്രഥമാധ്യാപകനായ ശ്രീ സുനില്‍ പ്രഭാനന്ദ ലാല്‍ സാറിന്റെ മികച്ച നേതൃത്വം .......
HM എന്ന നിലയില്‍ സാര്‍ ഓഫീസില്‍ കാണുക ചുരുക്കം .... ഒന്നുകില്‍ കുട്ടികളോടൊപ്പം .... അല്ലെങ്കില്‍ ക്ലാസ്സ് നിരീക്ഷണത്തില്‍ .....അതുമല്ലെങ്കില്‍ അധ്യാപകരുടെ കൂടിചെരലുകളില്‍ ..
അധ്യാപകരില്‍ ഒരാളായി പഠനത്തിനു പിന്തുണയുമായി സര്‍വ്വ സമയവും സര്‍വ്വ വ്യാപിയായി നിറഞ്ഞു നില്‍ക്കുന്ന സുനില്‍ സാറിന്റെ നേതൃത്വം തന്നെ മാതൃകാപരമാണ് .
അതുകൊണ്ട് തന്നെ അധ്യാപകരുടെ , കൂട്ടുകാരുടെ മികവിനായുള്ള കൂട്ടായ്മയ്ക്ക് സമയ പരിമിതി ഒരു തടസ്സമേ അല്ല
ഈ മികവുകള്‍ ഒരു ലക്കത്തില്‍ അവസാനിക്കുന്നില്ല ......
(തുടരും .....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ