ഇത്തവണത്തെ cluster meeting ആസൂത്രണത്തിന് പ്രാധാന്യം നല്‍കി നടത്തുന്നു
കരിക്കുലം നവീകരണത്തിന്റെ ഭാഗമായി പഠനവുമായി ബന്ധപ്പെട്ട ആശയങ്ങള്‍ അധ്യാപകരില്‍ എത്തിക്കാനും നടപ്പിലാക്കാനും നിരവധി പ്രവര്‍ത്തന പരിപാടികളാണ് അധ്യാപക പരിശീലനങ്ങളിലൂടെ പ്രാവര്തികമാക്കിയത് .സ്വന്തം ക്ലാസ് മുറിയില്‍ കുട്ടിക്ക് അറിവ് നിര്‍മ്മാണ പ്രക്രിയയില്‍ താല്പര്യപൂര്‍വ്വം പങ്ക്കെടുക്കുന്നതിനു കഴിയുന്ന തരത്തില്‍ അധ്യാപികക്ക് തല്‍സമയ സഹായം ലഭിക്കേണ്ടതുണ്ട് . ഈ ചിന്തയുടെ അടിസ്ഥാനത്തില്‍ വിദ്യാലയത്തെ ഒരു സമഗ്ര യൂണിറ്റായി കണ്ടു മെച്ചപ്പെടുത്തുന്നതിനു വേണ്ടി നടപ്പിലാക്കിയ നിരന്തര തല്‍സമയ സഹായ പരിപാടിയുടെ നന്മകള്‍ പങ്ക്കു വയ്ക്കുന്ന ഒരു clustermeeting കൂടി നടക്കുന്നു
ഈ കൂടിചെരലിനു നിരവധി പുതുമകളുണ്ട് . അതിലൊന്ന് പരമാവധി cluster കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്നതാണ് . മറ്റൊന്ന് ആസൂത്രണത്തിന് പ്രാധാന്യം നല്‍കി അധ്യാപക മികവുകള്‍ വളര്‍ത്തുന്നതിനുള്ള ശ്രമം ഇതിന്റെ ഭാഗമായി നടക്കുന്നു
ബാലരാമപുരം ബി ആര്‍ സി യില്‍ പരിശീലനം നടക്കുന്ന കേന്ദ്രങ്ങള്‍
- G LPS MUTTAKAD
- G LPS POONCODE
- G LPS MUDIPPURANADA
- G LPS THONGAL NELLIMOOD
- G LV LPS MULLOOR
- G LPS AVANAAKUZHI
- G UPS PUTHICHAL
- G HSS BALARAMAPURAM
- BRC BALARAMAPURAM
ഇന്ന് ബിആര്‍ സി യില്‍ വച്ച് വിവിധ ഘട്ടങ്ങളില്‍ ആസൂത്രണം നടന്നു .ബി ആര്‍ സി തലത്തിലും ക്ലാസ് തലത്തിലും സെന്റെര്‍ തലത്തിലും പ്രവര്‍ത്തനങ്ങള്‍ plan ചെയ്തു .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ