വ്യാഴാഴ്‌ച, ഫെബ്രുവരി 23, 2012

അധ്യാപക പ്രതിഭകള്‍

(സര്‍ഗധനരായ അധ്യാപകര്‍ നിരവധിയാണ് നമുക്ക് ചുറ്റും ....കര്‍മ്മോല്സുകതയോടെ അധ്യാപന ജീവിതം ആസ്വദിക്കുന്ന അറിയപ്പെടാന്‍ ആഗ്രഹിക്കാത്തവര്‍ ആണ് ഇവരില്‍ പലരും .....ഇത്തരം ക്ലാസ് റൂം അനുഭവങ്ങളില്‍ ചിലവ തൂവല്‍ അവതരിപ്പിക്കുന്നു )


ടീച്ചറും കുട്ടിയും .....


ഇവള്‍ മീനുപ്രിയ . സെന്റ്‌ ക്രിസോസ്റൊംസ് ഗേള്‍സ്‌ ഹൈസ്കൂളില്‍ ആറാം തരത്തില്‍ പഠിക്കുന്നു . മീനുപ്രിയയെ തൂവല്‍ അറിയുന്നത് അധ്യാപക പരിശീലനങ്ങളുടെ ഒരു ഇടവേളയിലാണ് . ക്ലാസ് റൂം അനുഭവങ്ങള്‍ പങ്കു വയ്ക്കുന്നതിനിടെ നെല്ലിമൂട് സ്കൂളിലെ  ഒരു ടീച്ചര്‍ പറഞ്ഞതിങ്ങനെ ...." എന്റെ ക്ലാസ്സില്‍ പുതുതായി ഒരു കൂട്ടുകാരി എത്തിയിട്ടുണ്ട് .അവള്‍ക്കു ഇപ്പോഴും പഴയ സ്കൂളിനോടും ടീച്ചരിനോടുമാണ് സ്നേഹം കൂടുതല്‍ ... അവിടെ പഠിച്ചാല്‍ മതിയെന്നാണ് അവള്‍ പറയുന്നത് . പുതു വര്‍ഷത്തിലെ ആദ്യ ദിനങ്ങള്‍ നിറ കണ്ണുകളോടെയാണ് അവള്‍ ക്ലാസ്സില്‍ കഴിച്ചു കൂട്ടിയത് . മിനി ടീച്ചരിനെകുറിച്ചു പറയുമ്പോള്‍ അവള്‍ക്കു നൂറു നാവാണ് ... " 
                             മീനുപ്രിയ കഴിഞ്ഞ വര്ഷം പുങ്കോട് എസ് വി എല്‍  പി സ്കൂളിലെ മിനി ടീച്ചറിന്റെ കുട്ടിയായിരുന്നു . ടീച്ചറിന്റെ ഭാഷയില്‍ ഒരു മിടുമിടുക്കിയായ കൂട്ടുകാരി എന്തിനും ഏതിനും അവളുണ്ട് . പഠനത്തില്‍ കൂട്ടുകാരെ തന്നോടൊപ്പം കൂട്ടാനും അവള്‍ മടി കാണിക്കാറില്ല . ഒരു ട്യൂഷനും ഇല്ലാത്ത അവള്‍ക്കു അമ്മയും അനുജത്തി മൂന്നാം ക്ലാസ്സുകാരി കൃഷ്ണ പ്രിയയും മാത്രമേ ജീവിതത്തിനു തണലായുള്ളൂ ... സ്കൂള്‍ വിട്ടാല്‍ എന്നും അവള്‍ ഓടി ടീച്ചറിന്റെ അടുത്തെത്തും . പുതിയ സ്കൂളില്‍ ക്ലാസ്സില്ലാത്ത ദിനങ്ങളിലും പഴയ ക്ലാസ്സില്‍ അവള്‍ എത്തിയിരിക്കും .
                             ടീച്ചറിനെ ക്ലാസ് റൂം പ്രവര്‍ത്തനത്തിനാവശ്യമായ പഠനോപകരണങ്ങള്‍ ഒരുക്കുന്നതിലും അവള്‍ സഹായിക്കുമായിരുന്നു . സഹവര്‍ത്തിത പഠനത്തിനു ഏറ്റവും നല്ല ഉദാഹരണമായ ടീച്ചറിന്റെ ക്ലാസ്സുകളില്‍ പൂര്‍ണമായും സന്തോഷത്തോടെയാണ് മീനുപ്രിയയും കൂട്ടുകാരും പങ്കെടുത്തിരുന്നത് എന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു . അവധി ദിനങ്ങള്‍ വരുമ്പോള്‍ ഈ സ്കൂളിലെ കൂട്ടുകാര്‍ക്ക് സങ്കടമാണ് .അഞ്ചാം ക്ലാസ്സിലെ തന്റെ കൂട്ടുകാരെ മുഴുവന്‍ നിശ്ചിത നിലവാരം നേടി പുറത്ത് പോകാന്‍ സഹായിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസവും ആത്മസമര്‍പ്പനത്തോടെയുള്ള പ്രവര്‍ത്തനങ്ങളും ആണ് മിനി ടീച്ചറിനെ കൂട്ടുകാരുടെ പ്രിയങ്കരിയാക്കുന്നത് . ഈ കൊച്ചു വിദ്യാലയത്തിലെ മറ്റു അധ്യാപകരും പ്രഥമ അധ്യാപികയും കൂട്ടായ്മയിലും ഇത്തരം നന്മകളിലും പങ്കാളികളാണ് . 
                                " എന്റെ ടീച്ചറിനെ എനിക്ക് മറക്കാന്‍ കഴിയില്ല "എന്ന് മറ്റുള്ളവര്‍ കേള്‍ക്കെ നിഷ്കളങ്കമായി പറയാനും സ്വന്തം അധ്യാപികയെ ക്രിയാത്മകമായി വിലയിരുത്താനും ശ്രമിക്കുന്ന മീനുപ്രിയയും അവളുടെ കൂട്ടുകാരും മിനി ടീച്ചറും സഹപ്രവര്‍ത്തകരും വിദ്യാഭ്യാസ സമൂഹത്തിനു തന്നെ മാതൃകയാണ് . 

വെള്ളിയാഴ്‌ച, ഫെബ്രുവരി 17, 2012

സര്‍ഗസൃഷ്ട്ടികളുടെ കൂടാരങ്ങളിലൂടെ......

സ്കൂള്‍ വാര്‍ഷിക പതിപ്പുകള്‍ ....... കുഞ്ഞു ഭാവനകളുടെ സമ്മേളങ്ങള്‍ 


ഈ വര്‍ഷം പുറത്തിറക്കിയ  വാര്‍ഷിക പതിപ്പുകള്‍ പരിചയപ്പെടുത്തുന്നു . ചുരുക്കം ചിലവ മാത്രമാണ് തൂവല്‍ പരിചയപ്പെട്ടത് . കൂട്ടുകാരുടെ സ്വതന്ത്രമായ ചിന്തയുടെ കനലുകളും സ്വപ്നങ്ങളും ഇവയിലൂടെ അനുഭവിച്ചറിഞ്ഞു . കഥകളും ലേഖനങ്ങളും കവിതകളും ഇവയില്‍ പെടും .


ജ്യോതിസ്സ്


ബാലരാമപുരം ഹൈസ്‌കൂള്‍ പുറത്തിറക്കിയ വാര്‍ഷിക പതിപ്പ് 
വായനയുടെ പ്രാധാന്യം കൂട്ടുകാരെ ബോധ്യപ്പെടുത്തുന്ന എഡിറ്റോറിയല്‍ കുറിപ്പാണ് ഇതില്‍ ഏറ്റവും പ്രധാനം . കൂട്ടുകാരുടെ കൂട്ടം കണ്ടെത്തിയ വായനയെ കുറിച്ചുള്ള നന്മയുടെ കുറിപ്പുകള്‍ ആരെയും ആകര്‍ഷിക്കും . അധ്യയന വര്‍ഷത്തില്‍ കഴിവ് തെളിയിച്ച അധ്യാപകരെയും കൂട്ടുകാരെയും പരിചയപ്പെടുത്താന്‍ ജ്യോതിസ് ശ്രമിക്കുന്നു . 
വയലിന്റെ സൗന്ദര്യം സ്വന്തം വരികളിലൂടെ പ്രകൃതി വര്‍ണനയായി കോറിയിട്ട രേഷ്മയും ഭാവിയിലെ നല്ല കവയിത്രി തന്നെ ......
ലോക സ്നേഹത്തിന്റെ ഉദാത്തമായ ഈ സങ്കല്പങ്ങള്‍ കുഞ്ഞു മനസ്സിലേയ്ക്ക് തെളിയിച്ച അധ്യാപകര്‍ക്ക് അഭിമാനിക്കാം .... ഇനിയുമിങ്ങനെ എത്രയോ സൃഷ്ട്ടികള്‍ ബാക്കി .........


വിക്ടറി"12 


ഡോ . സുകുമാര്‍ അഴീക്കോടിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടാണ് വിക്ടറി വോക്കേഷനാല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ വാര്‍ഷിക പതിപ്പ് അവതരിപ്പിക്കുന്നത് .
വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കിയിട്ടുള്ള ഈ പതിപ്പില്‍ കൂട്ടുകാരുടെ സൃഷ്ട്ടികളും സ്ഥാനം പിടിച്ചിട്ടുണ്ട് . കുട്ടിക്കൂട്ടത്തിന്റെ പ്രകൃതി പാഠങ്ങള്‍ നന്നായി അവതരിപ്പിച്ചിട്ടുണ്ട് . വിദ്യാലയത്തിലെ സ്വന്തം അനുഭവങ്ങള്‍ ശ്രീനാഥും അജിത്തും അവതരിപ്പിക്കുന്നത് ഹൃദയസ്പര്‍ശിയാണ് . പ്രവര്‍ത്തനങ്ങളുടെ നാള്‍ വഴികള്‍ അവതരിപ്പിച്ചിരിക്കുന്നത് ഏതൊരു സ്കൂളിനും മാതൃകയാണ് .
                              കുരുന്നു മനസ്സിലെ പട്ടിണിയെ കുറിച്ചുള്ള വ്യാകുലതകള്‍ മനോഹരമായി അവതരിപ്പിക്കുകയാണ് പ്രവീണ്‍ . ഒരു നേരത്തെ ആഹാരത്തിനു വേണ്ടി പഠിത്തം നിര്‍ത്തിയ തന്റെ കൂട്ടുകാരന്റെ നൊമ്പരങ്ങളാണ് ഈ കവിതയില്‍ നിറഞ്ഞു നില്‍ക്കുന്നത് .
അധ്യാപകനെയും പൂവിനേയും കുറിച്ച് പാടിപ്പുകഴ്ത്തിയ അനീഷും വിവേകും കേമന്മാര്‍ തന്നെ .....

വ്യാഴാഴ്‌ച, ഫെബ്രുവരി 16, 2012

ബി ആര്‍ സി വാര്‍ത്തകള്‍

ഞായറാഴ്ചകളിലും പി ടി എ കൂടിച്ചേരലുകള്‍ ......


                   പുതിച്ചല്‍ യു പി സ്കൂളില്‍ 12 /2 /2012 ഞായറാഴ്ച പി ടി എ യുടെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ സംഗമം നടന്നു . രക്ഷാകര്തൃ ബോധവല്‍ക്കരണവും വിദ്യാഭ്യാസ പദ്ധതി ആസൂത്രനവുമാണ് നടന്നത് .മുന്നൂറോളം രക്ഷിതാക്കളും ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു .ബി ആര്‍ സി പ്രവര്‍ത്തകര്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി . 

പഞ്ചായത്ത് തല ഇംഗ്ലീഷ് ഫെസ്റ്റുകള്‍ നടന്നു .....


                                വിവിധ പഞ്ചായത്ത് വിദ്യാഭ്യാസ സമിതികളുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് തല ഇംഗ്ലീഷ് ഫെസ്റ്റുകള്‍ നടന്നു .കൂട്ടുകാരുടെയും പഞ്ചായത്ത് അംഗങ്ങളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും സാന്നിധ്യം കൊണ്ട് ധന്യമായ വേദികളില്‍ മികവുകളുടെ അവതരണം നടന്നു . വിവിധ സര്‍ഗാത്മക ലേഖന പ്രവര്‍ത്തനങ്ങള്‍ ,കോറിയോഗ്രാഫി അവതരണങ്ങള്‍ എന്നിവ നടന്നു . 


ഞായറാഴ്‌ച, ഫെബ്രുവരി 12, 2012

ENGLISH FEST 2012

ഇംഗ്ലീഷ് ഫെസ്റ്റ് ......ഭാഷാ പഠനത്തിലെ  മികവുകളുടെ കാഴ്ചയായി 

           ബാലരാമപുരം ബി ആര്‍ സി യിലെ സ്കൂള്‍ തല ഇംഗ്ലീഷ് ഫെസ്റ്റുകള്‍ 8 -2 -2012 ന് നടന്നു .കൂട്ടുകാര്‍ സന്തോഷപൂര്‍വ്വം പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു .കൊറിയോഗ്രഫിയും പ്രസംഗവും കഥയെഴുത്തും ഒക്കെ ഇതിന്റെ ഭാഗമായി നടന്നു .കിടാരക്കുഴി ഗവ . എല്‍ പി സ്കൂളില്‍ നടന്ന ചില പ്രവര്‍ത്തനങ്ങളുടെ നേര്‍ കാഴ്ചയിലേയ്ക്ക് .......


കൂട്ടുകാരുടെ കോറിയോഗ്രഫി അവതരണം 
ഒരു കൂട്ടുകാരിയുടെ ഇംഗ്ലീഷ് പ്രസംഗം 


വിവിധ പ്രകടനങ്ങള്‍ വിലയിരുത്താനിരിക്കുന്ന കൂട്ടുകാര്‍ 

അവണാകുഴി ഗവ. എല്‍ പി സ്കൂളിലെ ചില ദൃശ്യങ്ങള്‍ വിദ്യാലയങ്ങള്‍ക്കു നല്‍കിയ നിര്‍ദ്ദേശങ്ങള്‍ താഴെ ചേര്‍ക്കുന്നു 


പഞ്ചായത്ത് തല ഇംഗ്ലീഷ് ഫെസ്റ്റ് താഴെ പറയുന്ന കേന്ദ്രങ്ങളില്‍ വച്ച് നടക്കുന്നു 

സെന്റ്‌ അലോഷ്യസ് എല്‍ പി എസ്‌ വെങ്ങാനൂര്‍ 
ഗവ . എസ്‌ വി എല്‍ പി എസ്‌ poonkode 
ഗവ യു പി എസ്‌ പുതിച്ചല്‍
എം വി യു പി എസ്‌ chowara 
ഗവ കെ വി എല്‍ പി എസ്‌ തലയല്‍
ഗവ എല്‍ പി എസ്‌ മുടിപ്പുരനട 

പഞ്ചായത്ത് തല ഫെസ്റ്റുകള്‍ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തിക്കഴിഞ്ഞു . നടത്തിപ്പിനായി പി ടി എ യുടെ സഹകരണത്തോടെ നടത്തിപ്പ് സമിതികള്‍ രൂപീകരിച്ചു . എല്ലാ കൂട്ടുകാര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട് 
 • വിവിധ മൂലകള്‍ക്ക് സാഹിത്യകാരന്മാരുടെ പേരുകള്‍ നല്‍കാന്‍ തീരുമാനിച്ചു .
 • ഒരു തീമിനെ അടിസ്ഥാനമാക്കിയായിരിക്കും പ്രവര്‍ത്തനങ്ങള്‍ നടക്കുക 
 • ഓരോ വിദ്യാലയത്തില്‍ നിന്നും ഓരോ മാഗസിന്‍ തയ്യാറാക്കി വരാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട് .പഞ്ചായത്ത് തല സമാപന ചടങ്ങില്‍ വച്ച് ഒരു കൂട്ടുകാരന്‍ മാഗസിന്‍ സ്കൂളിനു വേണ്ടി അവതരിപ്പിക്കുകയും പ്രകാശനം നിര്‍വ്വഹിക്കുകയും വേണം 
 • പഞ്ചായത്ത് തലത്തില്‍ രൂപപ്പെടുന്ന സൃഷ്ട്ടികള്‍ ചേര്‍ത്ത് ഒരു മാഗസിന്‍ തയ്യാറാക്കാനും അതും ഈ ചടങ്ങില്‍ വച്ച് പ്രകാശനം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട് 
 • ഓരോ ഇനത്തിന്റെയും അവതരണത്തിനും വിലയിരുത്തലിനും ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തിയിട്ടുണ്ട് 

കോറിയോഗ്രഫി നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടത് .....
 • expression ലൂടെ ആശയം അവതരിപ്പിക്കാന്‍ കഴിയാത്ത സന്ദര്‍ഭങ്ങളില്‍ മുഖംമൂടികള്‍ , മറ്റു സാധന സാമഗ്രികള്‍ എന്നിവ ഉപയോഗിക്കാവുന്നതാണ് 
 • വലിയ വേഷ വിധാനങ്ങള്‍ ആവശ്യമില്ല 
 • ഉപയോഗിക്കുന്ന പ്രോപെര്ട്ടികള്‍ക്ക് സ്കോര്‍ ഇല്ല 
 • കൃത്യമായി ആശയം കൈമാറാന്‍ കഴിയുന്നുണ്ടോ എന്ന പരിശോധനയാണ് നടക്കുക 

വായനയ്ക്ക് വേണ്ടിയുള്ള കഥകള്‍ കേന്ദ്രങ്ങളില്‍ ക്രമീകരിച്ചിട്ടുണ്ട് 

ഓര്‍ക്കുക ....ഇതൊരു മത്സരമല്ല ...മികവുകളുടെ പങ്കുവയ്ക്കലാണ് 


വെള്ളിയാഴ്‌ച, ഫെബ്രുവരി 10, 2012

എല്‍ എസ് എസ് പരീക്ഷ

അധ്യാപികയുടെ ഫീഡ് ബാക്ക് .......

ക്ലാസ് അധ്യാപികയുടെ ഫീഡ് ബാക്ക് എങ്ങനെയാണ് പോര്‍ട്ട്‌ ഫോളിയോയില്‍ ഉള്‍പ്പെടുത്തുന്നത് ? 

ഗവ .എസ് വി എല്‍ പി സ്കൂള്‍ പൂങ്കോടിലെ കൂട്ടുകാര്‍ മെനെഞ്ഞെടുത്ത ഒരു കഥയെ ഗ്രീഷ്മ നാടകമാക്കിയത് ഇവിടെ ചേര്‍ക്കുന്നു .


ശാന്തിപുരത്തിലെ രാജാവ് മേഘനാദന്റെ കല്പന പ്രകാരം ആല്‍മരം മുറിക്കുന്നതിനായി ഒരാള്‍ എത്തുന്നതാണ് നാടകത്തിന്റെ സന്ദര്‍ഭം .....
കുട്ടികള്‍ നിങ്ങള്‍ ഇതിനെതിരെ എങ്ങനെ പ്രതികരിക്കും ?എന്ന ചോദ്യവും തുടര്‍ന്നുള്ള ചര്‍ച്ചയുമാണ് നാടക നിര്‍മ്മിതിയ്ക്ക് കൂട്ടുകാര്‍ക്ക് പ്രചോദനമായത് ..... ഈ നാടകത്തിന് അധ്യാപികയായ ഷൈല ടീച്ചര്‍ നടത്തിയ വിലയിരുത്തലും ഇതോടൊപ്പമുണ്ട് . ഗുണാത്മക സൂചകങ്ങള്‍ ആയാണ് നാടകത്തെ വിലയിരുത്തി ടീച്ചര്‍ കുറിപ്പുകള്‍ നടത്തിയിട്ടുള്ളത് . ഒപ്പം മെച്ചപ്പെടുത്തുന്നതിനുള്ള നിദ്ദേശങ്ങളും ചേര്‍ത്തിട്ടുണ്ട് 
ഇതു പോലെ എല്‍ എസ് എസ് പരീക്ഷയ്ക്ക് വേണ്ടി തയ്യാറായിട്ടുള്ള ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ടു വിലയിരുത്തല്‍ കുറിപ്പുകളും അധ്യാപികയുടെ ഒപ്പും വേണമെന്നാണ് നിര്‍ദ്ദേശിചിരിക്കുന്നത് .
ഷൈല ടീച്ചറിന്റെ ക്ലാസ് റൂം മികവുകളുടെ ചിത്രങ്ങള്‍ കൂടി ഇവിടെ ചേര്‍ക്കുന്നു 


കൂട്ടുകാരുടെ പോര്‍ട്ട്‌ ഫോളിയോകള്‍ 


വളരുന്ന അക്ഷരചാര്ട്ട്


ചലനാത്മകമായ വായന മൂല 


"സന്തോഷകരമാണ് എന്റെ എല്ലാ ക്ലാസ്സ്‌ റൂം അനുഭവങ്ങളും " ഷൈല ടീച്ചര്‍ 


വ്യാഴാഴ്‌ച, ഫെബ്രുവരി 09, 2012

എല്‍ എസ് എസ് / യു എസ് എസ് പരീക്ഷ

എല്‍ എസ് എസ് / യു എസ് എസ് പരീക്ഷ മാറ്റി വച്ചു.......

                                                         ഈ  പരീക്ഷകള്‍ രണ്ടും ഫെബ്രുവരി 25 ശനിയാഴ്ച നേരത്തെ നിശ്ചയിച്ചിട്ടുള്ള കേന്ദ്രങ്ങളില്‍ വച്ചു തന്നെ നടക്കുന്നതാണ് . സ്ക്രീനിംഗ് പരീക്ഷ 2012 മാര്‍ച്ച് 3 നു നടക്കുന്നതാണ് .കൂട്ടുകാരുടെ പരീക്ഷയുമായി ബന്ധപ്പെട്ട ചില സംശയങ്ങള്‍ ഇന്നു മുതല്‍ ചര്‍ച്ച ചെയ്യുന്നു .....

എങ്ങനെയാണ് പുറംതാള്‍ കുറിപ്പ് തയ്യാറാക്കുന്നത് ?

                 ശ്രീ എം മുകന്ദന്‍ എഴുതിയ ഒരു പുസ്തകമായ ഹരിദ്വാറില്‍ മണി മുഴങ്ങുന്നു എന്ന പുസ്തകത്തിന്റെ പുറംതാള്‍ കുറിപ്പ് എവിടെ ചേര്‍ക്കുന്നു ...

ഇതു പോലെ നിങ്ങളുടെ സ്വയം പ്രകാശനങ്ങള്‍ക്കും കൈയ്യെഴുത്തു മാഗസിനുകള്‍ക്കും പുറംതാള്‍ കുറിപ്പുകള്‍ തയ്യാറാക്കാവുന്നതാണ് . ഒരു കൃതിയെ പരിചയപ്പെടുത്തുന്ന അറിയേണ്ടുന്ന സംക്ഷിപ്ത വിവരങ്ങള്‍ ആണ് ഇതില്‍ ഉള്‍പെടുത്തെണ്ടത് . ഇതു വായിക്കുന്ന ഒരാളിന് ആ പുസ്തകം വായിക്കുന്നതിനു താല്പര്യം തോന്നത്തക്കവിധം ആകര്‍ഷകമായിരിക്കണം . ഉള്ളടക്കത്തെക്കുറിച്ച് പ്രാഥമികമായ അറിവ് നല്‍കുന്നതും ആയിരിക്കണം .നിങ്ങളുടെ വിദ്യാലയത്തിലെ കൂട്ടുകാരുടെ കുട്ടിപ്പുസ്തകങ്ങള്‍ക്ക് പുറം താള്‍ കുറിപ്പുകള്‍ തയ്യാറാക്കി നോക്കൂ ......

തിങ്കളാഴ്‌ച, ഫെബ്രുവരി 06, 2012

എല്‍ എസ് എസ് / യു എസ് എസ് പരിശീലനം

പോര്‍ട്ട്‌ ഫോളിയോ വിലയിരുത്തലിലെ ചില മാറ്റങ്ങള്‍ .........

                           എല്‍ എസ് എസ് / യു എസ് എസ് പരീക്ഷയുമായി ബന്ധപ്പെട്ടു ചില മാറ്റങ്ങള്‍ പരീക്ഷാഭവന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു . ഈ നിര്‍ദ്ദേശങ്ങളുടെ കോപ്പി നമ്മുടെ ബി ആര്‍ സി യിലെ മുഴുവന്‍ വിദ്യാലയങ്ങളിലും എത്തിച്ചിട്ടുണ്ട് . ഇതില്‍ പറഞ്ഞിട്ടുള്ള മുഴുവന്‍ കാര്യങ്ങളും കൂട്ടുകാരെ ബോധ്യപ്പെടുത്തുകയും മാറ്റങ്ങള്‍ക്കനുസരണമായി പോര്‍ട്ട്‌ ഫോളിയോ തയ്യാറാക്കാന്‍ നിര്‍ദേശിക്കുകയും വേണം കൂടുതല്‍ അറിയാന്‍ ബി ആര്‍ സി യുമായി ബന്ധപ്പെടുക....... ഒപ്പം പോര്‍ട്ട്‌ ഫോളിയോയുമായി ബന്ധപ്പെട്ട തൂവലിലെ മുന്‍ പോസ്റ്റുകള്‍ കാണുക .....

ശനിയാഴ്‌ച, ഫെബ്രുവരി 04, 2012

എല്‍ എസ് എസ് / യു എസ് എസ് പരിശീലനം

പ്രതിഭകളെ ഒരുക്കുന്നതിനായി ഒരു അധ്യാപക പരിശീലനം ......

                       ബാലരാമപുരം ബി ആര്‍ സി യിലെ എല്‍ എസ് എസ് / യു എസ് എസ് പരീക്ഷ എഴുതുന്ന കൂട്ടുകാര്‍ക്കായി നടത്തി വരുന്ന വിവിധ പ്രവര്‍ത്തന പരിപാടിയുടെ മൂന്നാം ഘട്ടമായി അധ്യാപക പരിശീലനം നടന്നു .


 കൂട്ടുകാര്‍ക്കുള്ള പരിശീലനം , മാതൃകാ പരീക്ഷ എന്നിവയാണ് ഇതിനു മുമ്പ് നടന്ന പ്രവര്‍ത്തനങ്ങള്‍ .കോഴിക്കോട് DIET പ്രസിദ്ധീകരിച്ച മാതൃകാ പ്രവര്‍ത്തനങ്ങളെ അവലംബമാക്കിയാണ് ചോദ്യ പേപ്പറുകള്‍ തയ്യാറാക്കിയത് ....

മാതൃകാ പരീക്ഷ - എല്‍ എസ് എസ് 


മാതൃകാ ചോദ്യങ്ങള്‍ - യു എസ് എസ് 

അധ്യാപക പരിശീലനത്തില്‍ പരീക്ഷയുടെ വിജ്ഞാപനത്തിലെ പ്രസക്ത ഭാഗങ്ങള്‍ ചേര്‍ത്ത്  hand out തയ്യാറാക്കി അധ്യാപകര്‍ക്ക് വിതരണം ചെയ്യുകയും അതിന്റെ അടിസ്ഥാനത്തില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു . 
 • കൂട്ടുകാര്‍ക്ക് നല്‍കേണ്ട നിര്‍ദേശങ്ങള്‍ , മുന്നൊരുക്കം 
 • പരീക്ഷയുടെ സമയക്രമം , പരീക്ഷാ രീതികള്‍ 
 • പരീക്ഷാ ഹാളില്‍ നിര്‍വഹിക്കേണ്ട ജോലികള്‍ , പ്രത്യേകതകള്‍ 
 • പോര്‍ട്ട്‌ ഫോളിയോ തയാറാക്കല്‍ , വിലയിരുത്തല്‍ 
ഇനിയുള്ള ദിവസങ്ങളില്‍ അര മണിക്കൂറെങ്കിലും കൂട്ടുകാര്‍ക്കു പ്രത്യേകം പരിശീലനം നല്‍കാന്‍ യോഗം തീരുമാനിച്ചു . ഓരോ ദിവസവും പരീക്ഷാ മാതൃകയിലുള്ള ചോദ്യങ്ങള്‍ നല്‍കാനും നിര്‍ദ്ദേശം നല്‍കി .ബഹുമാനപ്പെട്ട എ ഇ ഓ ശ്രീ ഹൃഷികേശ്  , ആറ്റിങ്ങല്‍ DIET അംഗം ശ്രീമതി പ്രസന്നകുമാരി , ബി പി ഓ ശ്രീ സുരേഷ് ബാബു ,ബി ആര്‍ സി അംഗങ്ങള്‍ , പ്രഥമ അധ്യാപകര്‍ എന്നിവരുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനമാണ് ഇതിന്റെ വിജയത്തിനു പിന്നില്‍ ....