പേജുകള്‍‌

ലേറ്റസ്റ്റ് ന്യൂസ്

വരുന്ന അധ്യയന വര്‍ഷത്തെ സ്കൂള്‍ -പഞ്ചായത്ത് പദ്ധതി രേഖ തയ്യാറാക്കി തുടങ്ങി .പി .ഇ .സി .യോഗങ്ങള്‍ പുരോഗമിക്കുന്നു .

ബുധനാഴ്‌ച, ജനുവരി 08, 2014

 ഞാന്‍ മന്‍സൂര്‍ 
 ഇപ്പോള്‍ ഇവിടെയാണ്‌.............................

10 വര്‍ഷം ബാലരാമപുരം ബി .ആര്‍ .സി യിലെ പരിശീലകന്‍ ആയിരുന്ന ശ്രീ .എ .എസ്‌ .മന്‍സൂര്‍ കാലാവധി പൂര്‍ത്തിയായി സ്കൂളിലേക്ക് മടങ്ങി

.പുതിയ സ്കൂളിലെ അനുഭവങ്ങള്‍ പങ്കു വെയ്ക്കുകയാണ് ഈ ലക്കത്തില്‍ ശ്രീ .എ എസ്‌ മന്‍സൂര്‍ .

ഈ ജനുവരി ഒന്നിന് ഞാന്‍ ബി ആര്‍ സിയിലെ സേവനം അവസാനിപ്പിച്ചു .ബഹു .ഉപ ഡയരക്ടര്‍ മുന്‍പില്‍ റിപ്പോര്‍ട്ട്‌ ചെയ്തു .ഏഴ് ദിവസത്തെ കാത്തിരിപ്പിന് ഒടുവില്‍ ഒരു സ്കൂളില്‍ നിയമന ഉത്തരവ് നല്‍കി .ജില്ലയിലെ നഗരത്തിലെ കുശവര്‍ക്കല്‍ യു .പി സ്കൂളില്‍ ആയിരുന്നു നിയമനം .(നോര്‍ത്ത് ഉപജില്ല).1946 ലാണ് സ്കൂള്‍ പ്രവര്‍ത്തനം തുടങ്ങിയത് .ജനുവരി 8 ന് ഞാന്‍ ജോയിന്‍ ചെയ്തു .എന്‍റെ വരവോടെ നസീഹ ടീച്ചര്‍ പേരൂര്‍ക്കട സ്കൂളില്‍ പോയി .ഞാന്‍ ഉള്‍പ്പെടെ 7 പ്രൈമറി അധ്യാപകരും ഒരു ഹിന്ദി ടീച്ചറും ക്ലബ്ബിങ്ങിന്റെ ഭാഗമായി എല്ലാ ബുധനാഴ്ചയും വന്നുപോകുന്ന ജോയിക്കുട്ടി സാറും ഓഫീസ്‌ സ്ടാഫ്‌ സി .ജി .സിതാരയും പി .ടി സി എം .ലളിതയും പിന്നെ രണ്ട് പ്രീ പ്രൈമറി അധ്യാപകരും ആയയും .ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസ്സുകളിലായി 39 കുട്ടികള്‍ .എനിയ്ക്ക് അഞ്ചാം ക്ലാസിന്റെ ചുമതല .പ്രധാന അധ്യാപിക കെ .എസ്‌ .ഓമന ടീച്ചറാണ് .എന്‍റെ ക്ലാസ്സില്‍ അഞ്ച്‌ കുട്ടികള്‍ .5 ,6 ,7 ക്ലാസുകളില്‍ മിക്ക വിഷയങ്ങളും പഠിപ്പിക്കണം .എസ്‌ .എസ്‌.,ഭാഷ ,ശാസ്ത്രം എല്ലാം വിനിമയം ചെയ്യണം  .എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഉണ്ട് .കംപൂടര്‍ ലാബ് ,സയന്‍സ് ലാബ് ,ലൈബ്രറി ,നല്ല ക്ലാസ് മുറികള്‍ ,വൃത്തിയുള്ള സ്കൂള്‍ പരിസരം ,നല്ല ഉച്ച ഭക്ഷണം .....അങ്ങനെ മികവുകള്‍ പറയാന്‍ ഒരുപാട് ഉണ്ട് .ഷീജാലത ടീച്ചറും വനജകുമാരി ടീച്ചറും ആശാറാണി ടീച്ചറും മിനിമോള്‍ ജോസും സിന്ധു സക്കറിയയും കുമാരി ബിന്ദുഷയും ഇന്ന് എന്‍റെ സഹപ്രവര്‍ത്തകര്‍ ആണ് .10വര്‍ഷം  ബാലരാമപുരം ഉപജില്ലയിലെ അധ്യാപകരും 
ബി .ആര്‍ .സി യിലെ സഹപ്രവര്‍ത്തകരും നല്‍കിയ കരുത്ത് കൈമുതലാക്കി ഞാന്‍ മുന്നേറാന്‍ ഒരുങ്ങുകയാണ് ; എന്‍റെ ക്ലാസീലെ അഷ്ടമിക്കും അഭിഷേകിനും ആല്‍ബിനും ഗ്രീഷ്മക്കും മറ്റു കൂട്ടുകാര്‍ക്കും മന്‍സൂര്‍ എന്ന പ്രിയപ്പെട്ട അധ്യാപകനെ തിരിച്ച് നല്‍കാന്‍ . 

ബുധനാഴ്‌ച, ഡിസംബർ 18, 2013

പരിശീലനം ,ബോധവല്‍ക്കരണം 

ബാലരാമപുരംബി ആര്‍ സി യിലെ വിവിധ സ്കൂളുകളിലെ എല്‍ എസ്‌ എസ്‌ -യു എസ്‌ എസ്‌ പരീക്ഷകളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് പരീക്ഷയില്‍ മികച്ച പ്രകടനം നടത്താന്‍ സഹായിക്കുന്ന അധ്യാപക പരിശീലനം ഡിസംബര്‍ പതിനൊന്നിനു ബി ആര്‍ .
 സിയില്‍ നടന്നു ,അതിയന്നൂര്‍ യു പി സ്കൂള്‍ ഹെഡ് മാസ്റര്‍ ശ്രീ .പി .വി.പ്രേംജിത്ത് ക്ലാസ് നയിച്ചു .ബി പി ഓ കെ ലത ,എ ഇ ഓ എ എസ്‌ ഹൃഷികേശ് ,ബി ആര്‍ സി പരിശീലകര്‍ ,അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു 
രക്ഷാകര്‍ത്താക്കളുടെ ബോധവക്കരണം 
സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക്‌ ശാക്തീകരണ പരിപാടി നടത്തി .ഡിസംബര്‍ പതിനെട്ട് ,പത്തൊന്‍പത്‌ തിയതികളില്‍ നടന്ന പരിശീലനത്തില്‍ നല്ല പങ്കാളിത്തം ഉണ്ടായി
.വെങ്ങാനൂരില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ .മംഗലത്തു കോണം രാജു ഉദ്ഘാടനം ചെയ്തു .എച്ച് എം സി ജയകുമാര്‍ ,എ എസ്‌ മന്‍സൂര്‍ ,വാര്‍ഡ്‌ മെമ്പര്‍ ,ആര്‍ ടി മാര്‍ എന്നിവര്‍ പങ്കെടുത്തു .തൊങ്ങല്‍ എല്‍ പി എസ്‌ ,എല്‍ വി എല്‍ പി എസ്‌ മുല്ലൂര്‍ എന്നിവിടങ്ങളിലും പരിപാടി നടന്നു 

ചൊവ്വാഴ്ച, ഡിസംബർ 03, 2013

ഏഷ്യയിലെ ആദ്യത്തെ ബഡ് സ്കൂള്‍ സാരഥി 
ഇവര്‍ ധന്യ ;നന്മയുടെ അമ്മ 
ലോകത്തില്‍ ആദ്യമായി ഒരു പഞ്ചായത്ത്‌ ബഡ് സ്കൂള്‍ തുടങ്ങി .ഏഷ്യയിലെ ആദ്യത്തെ ബഡ് സ്കൂള്‍ ആരംഭിച്ചത് ബാലരാമപുരം ഉപജില്ലയിലെ വെങ്ങാനൂര്‍ പഞ്ചായത്തില്‍ ആയിരുന്നു .ഇന്നത്തെ ജില്ലാപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ശ്രീ .റുഫസ് ഡാനിയേല്‍ ആയിരുന്നു അന്ന് ഗ്രാമമുഖ്യന്‍ .ഞാന്‍ ഈ സ്കൂളിന്‍റെ ഇന്നത്തെ പ്രിന്‍സിപ്പല്‍ ശ്രീമതി .ധന്യയെ കണ്ടുമുട്ടുന്നത് ഈ ലോക വികലാംഗദിനത്തിലാണ് .ഇവരാണ് നന്മയുടെ അമ്മ .
ആറാം വയസ്സില്‍ നന്മയെയും തോളിലേറ്റി ഈ അമ്മ സ്കൂളില്‍ എത്തും .ആരോ പറഞ്ഞ് കേട്ടതാണ് .ഇവിടെ ഇങ്ങനെ ഒരു സ്കൂള്‍ ഉണ്ടെന്ന് .രാവിലെ മുതല്‍ വൈകുന്നേരംവരെ  ഈ മകള്‍ക്ക് കൂട്ടായി ,താങ്ങായി ,തണലായി അവര്‍ ഇരുന്നു .ഓട്ടിസം ബാധിച്ച തന്‍റെ മകളുടെ രോഗം മാറുമെന്ന പ്രതീക്ഷയില്‍ .
അന്ന് തുടങ്ങിയ ചികിത്സ നന്മയുടെ പന്ത്രണ്ടാം വയസ്സില്‍, ഇന്നും തുടരുന്നു .
ഇന്ന് ഇവര്‍ക്ക് നന്മ മാത്രമല്ല ;വേറെയും കുറെ മക്കളുണ്ട് .വിവിധ കഴിവുകള്‍ ഉള്ളവര്‍ .അംഗീകാരം കൊതിക്കുന്നവര്‍ .
നന്മയുടെ അമ്മ എങ്ങനെ ഈ സ്കൂളിന്‍റെ സാരഥിയായി ?അതൊരു നിയോഗമാണ് .നന്മക്ക് കാവലിരുന്ന ധന്യ അന്ന് ബി കോം ബിരുദധാരിണി ആയിരുന്നു .പിന്നെ സ്പെഷ്യല്‍ ഡിപ്ലോമ നേടി .നന്മയെ അവിടത്തെ പ്രിയപ്പെട്ട അധ്യാപകരെ ഏല്‍പ്പിച്ചു .പഠിക്കാന്‍ സമയം കണ്ടെത്തി .അധ്യാപകര്‍ പലരും ജോലി കിട്ടി പോയപ്പോള്‍ ആയിരത്തി അഞ്ഞൂറ് രൂപ
വേതനത്തിന് അധ്യാപക ജോലി സ്വീകരിച്ചു .പിന്നീട് പഠനം തപസ്യയാക്കി .സ്പെഷ്യല്‍ വിദ്യാഭ്യാസത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും പത്ര പ്രവര്‍ത്തനത്തില്‍ ഡിപ്ലോമയും നേടി .അങ്ങനെ ലോകശ്രദ്ധ നേടിയ സ്കൂളിന്‍റെ സാരഥിയായി .ഗ്രീന്‍ വാലി കമ്പനിയിലെ എക്സിക്യുട്ടീവ്‌ ആയ 
ഭര്‍ത്താവ് രാധാകൃഷ്ണമോഹന്‍ നന്മയുടെ പിതാവാണ് .
ധന്യ ടീച്ചര്‍ ഇന്ന് നന്മയുടെ 
 മാത്രം അമ്മയല്ല ;പരിഗണന അര്‍ഹിക്കുന്ന അനേകം കുട്ടികളുടെ അമ്മയാണ് .നന്മയുടെ ആറാം വയസ്സില്‍ കാരേറ്റ് നിന്ന് കാരക്കമന്ധപം വഴി വെങ്ങാനൂരില്‍ വന്നിറങ്ങിയ ധന്യക്ക്‌ ഇന്ന് ശമ്പളം ആയി ലഭിക്കുന്ന പതിനാലായിരം രൂപയേക്കാള്‍ വലുത് ഈ കുട്ടികളും അവരുടെ രക്ഷിതാക്കളും നല്‍കുന്ന സ്നേഹമാണ് .

ഞായറാഴ്‌ച, ഡിസംബർ 01, 2013

വികലാംഗ ദിനാചരണം
 ഡിസംബര്‍ മൂന്നിന് ബി ആര്‍ സി, ഐ ഇ ഡി റിസോര്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ മൂന്നിന് ലോക വികലാംഗ ദിനം ആചരിക്കും .അവണാകുഴി ഗവ .എല്‍ .പി .എസില്‍ രാവിലെ ഒമ്പതിന് രെജിസട്രറേന്‍ നടക്കും .തുടര്‍ന്ന് ഇരുന്നൂറ് പേര്‍ പങ്കാളികള്‍ ആകുന്ന കൂട്ട ചിത്ര രചനയില്‍ സമൂഹത്തിലെ വിവിധ തുറകളില്‍ ഉള്ളവര്‍ പങ്കെടുക്കും .കുട്ടികളെ അഞ്ച്‌ ഗ്രൂപ്പാക്കി ക്ലേ മോഡല്‍ ,പേപ്പര്‍ ക്രാഫ്റ്റ് ,കൊളാഷ് ,പൂക്കള്‍ നിര്‍മാണം ,കഥാരചന എന്നീ പ്രവര്‍ത്തങ്ങള്‍ നടക്കും .സമാന്തരമായി ഐ .ഇ .ഡി പ്രവര്‍ത്തനങ്ങളുടെ വീഡിയോ പ്രദര്‍ശനവും വൈകല്യ ങ്ങളെ അതിജീവിച്ചവരുമായി അഭിമുഖവും നടക്കും .ഉച്ചക്ക് ശേഷം കുട്ടികളുടെ കലാവിരുന്നും സമ്മാനവിതരണവും നടക്കും .അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രി . ഉച്ചക്കട സുരേഷ് ദിനാചരണം ഉദ്ഘാടനം ചെയ്യും .ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റ്‌ മാര്‍, ദിനാചരണത്തില്‍ പങ്കെടുക്കും .ഉപജില്ലയിലെ വൈകല്യമുള്ള ഇരുന്നൂറ് കുട്ടികളും രക്ഷിതാക്കളും ദിനാചരണത്തില്‍ പങ്കാളികള്‍ ആകുമെന്ന് ബി പി ഒ കെ .ലത അറിയിച്ചു .

വെള്ളിയാഴ്‌ച, നവംബർ 29, 2013


കിടാരക്കുഴി ഗവ;എല്‍ പി എസ്‌ 
പറയാന്‍ നൂറു നാവു വേണം

കിടാരക്കുഴി മുള്ളുമുക്കില്‍ വൈകല്യം ബാധിച്ച ജയലക്ഷ്മിയുടെ വീട്ടില്‍ പോകാനാണ് യാത്ര തിരിച്ചത് ,ഐ ഇ ഡി  ആര്‍ ടി ബീന എന്നെ അവിടെ കാത്തിരുന്നു .ക്യാമറ സെല്‍വന്‍ സാറിന്‍റെ കയ്യിലായിരുന്നു .സെല്‍വന്‍ സാറിനെ കാത്ത് നില്‍ക്കുന്നതിന് ഞാന്‍ കിടാരക്കുഴി എല്‍ പി സ്കൂള്‍ തെരെഞ്ഞെടുത്തു .സ്കൂളില്‍ കയറി പ്രധാന അധ്യാപകനെ തേടി .റോബര്‍ട്ട്‌ സാര്‍ എന്നെ ടീച്ചറുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടു പോയി .ടീച്ചര്‍  രണ്ടാം ക്ലാസ്സില്‍ ആയിരുന്നു.കുട്ടികളുടെ ബെഞ്ചില്‍ അവരോടൊപ്പം ഇരുന്നു ഒരു പ്രവര്‍ത്തനം ചെയ്യുകയായിരുന്നു അവര്‍ .ഒരു 
പഴയ ഐസ്ക്രീം കപ്പില്‍ മുക്കാല്‍ ഭാഗം മണ്ണ് . ദിവസവും കുട്ടികള്‍ ഓരോരുത്തര്‍ ഇഷ്ടമുള്ള ചെടി ,പൂവ് എന്നിവ ഇതില്‍  വയ്ക്കും .തുടര്‍ന്ന് മുന്‍കൂട്ടി തയ്യാറാക്കിയ ചാര്‍ട്ടില്‍ ഇവ എഴുതും .പതിനഞ്ചു ദിവസം കഴിഞ്ഞു പട്ടിക നോക്കി വര്‍ഗീകരണം നടത്തും . ശാസ്ത്ര പഠനത്തിന്‍റെ ശാസ്ത്രീയത ക്ലാസുമുറിയില്‍ പ്രകടമാണിവിടെ.ഞാ ന്‍ ക്ലാസ്സിനു പുറത്ത് ഇറങ്ങി .കുലവാഴ മുതല്‍ മരിച്ചിനി വരെ എല്ലാം കൃഷി ചെയ്തിട്ടുണ്ട്  ..കുരുമുളക് മുതല്‍ ചീര വരെ പാര്‍ട്ട്‌ ടയിം ജീവനക്കാരന്‍  മോഹന്‍റെ കര സ്പര്‍ശം ഏല്‍ക്കാത്ത ഒരു ചെടിയും ഈ സ്കൂള്‍ വളപ്പില്‍ ഇല്ല. .മനോഹരമായ ഒരു ലാബും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട് . ലാബിനു അടുത്താണ് അഞ്ചാം ക്ലാസ് ,അത്ര പരിചയമില്ലാത്ത ഒരു ടീച്ചര്‍ ഹിന്ദി പഠിപ്പിക്കുന്നു.ഞാന്‍ പേര് ചോദിച്ചു .റീന എന്ന പേരിനൊപ്പം ടീച്ചര്‍ ഒന്നുകൂടി പറഞ്ഞു ഞാന്‍ പ്രി -പ്രൈമറിയില്‍ ആയയാണ് സാര്‍ ഹിന്ദി സാഹിത്യാചാര്യ വരെ പഠിച്ചിട്ടുണ്ട്.ഞാന്‍ ഇത് കേട്ട് നിശ്ചലന്‍ ആയി .

 ..പ്രി പ്രൈമറിയിലെ കളിപ്പാട്ടങ്ങള്‍ കണ്ടു എന്‍റെ മനസ്സ് നിറഞ്ഞു  .നല്ല ക്ലാസുമുറി .പക്ഷെ ,പണിപൂര്‍ത്തിയാക്കിയിട്ടീല്ല .കളിപ്പാട്ടങ്ങള്‍ വാങ്ങിയത് പ്രി പ്രൈമറി അധ്യാപകര്‍ തന്നെ എന്ന് അറിഞ്ഞപ്പോള്‍ എനിക്ക് സന്തോഷം തോന്നി.
 പ്രായത്തില്‍ തന്നെ ക്കാള്‍ ഒരു പാട് കുറവായിരുന്നിട്ടും എല്ലാ സഹ പ്രവര്‍ത്തകരെയും' ടീച്ചര്‍ 'എന്ന് ചേര്‍ത്ത് വിളിക്കാന്‍ ഈ എച്ച് എമ്മിന് കഴിയുന്നു .
സ്കൂള്‍ പ്രവര്‍ത്തനങ്ങളില്‍ എല്ലായിടത്തും ഈ എച്ച് എമ്മിന്‍റെ സജീവ സാന്നിധ്യം ഉണ്ട്
 ക്ലാസില്‍ ടീച്ചര്‍ ഇല്ലെങ്കില്‍ എച്ച് എം ക്ലാസ്സുകളില്‍ ഉണ്ടാവും 
.ഓരോ ടീച്ചറെ കുറിച്ച് പറയുമ്പോഴും ഒരു മികവ്‌ കൂടി പറയാന്‍എച്ച് എമ്മിന് കഴിയുന്നു
കൃഷ്ണ രാഖിയും റോബര്‍ട്ടും ഷീജയും സജിതകുമാരിയും ഈ എച്ച് എമ്മിന് സഹപ്രവര്‍ത്തകര്‍ അല്ല ;സഹോദരങ്ങള്‍ ആണ് .

       പഠിച്ച സ്കൂളില്‍ എച്ച് എം -ടീച്ചര്‍ അഭിമാനിക്കുന്നു 

ശരിയാണ് ;ഈ സ്കൂളിനെ ക്കുറിച്ച് പറയാന്‍ നൂറുനാവുവേണം
രണ്ടാം ടേം മൂല്യ നിര്‍ണയ ടൈം ടേബിള്‍ പ്രസിദ്ധീകരിക്കുന്നു .