വെള്ളിയാഴ്‌ച, ഡിസംബർ 16, 2011

സ്കൂള്‍ വിശേഷങ്ങള്‍

മാറുന്ന മുഖവുമായി ഗവ . എല്‍ പി എസ് കഴൂര്‍ മൂലക്കര 


കോട്ടുകാല്‍ പഞ്ചായത്തിലാണ് ഈ വിദ്യാലയം . സ്കൂളിനടുത്ത് തന്നെ ശ്രീ നാരായണ ഗുരു മന്ദിരം സ്ഥിതി ചെയ്യ്യുന്നു. വളരെ പാവപ്പെട്ട വീടുകളിലെ കൂട്ടുകാരാണ് എവിടെ പഠിക്കുന്നത് . പക്ഷെ വായനയിലും എഴുത്തിലും പഠനത്തിലും അവര്‍ വളരെ മുന്നിലാണ് . ഭൌതിക സാഹചര്യങ്ങള്‍ പരിമിതമാണെങ്കിലും ഉള്ളവ പരമാവധി നന്നായി ഉപയോഗിച്ചിട്ടുണ്ട് . പല മികവുകളും പകര്ത്താവുന്നതാണ് ....... സ്കൂള്‍ വിശേഷങ്ങളിലേയ്ക്ക് .......
സ്കൂള്‍ ചുവരുകള്‍ പോലും നിറയെ മനോഹരമായ  പഠന സാമഗ്രികള്‍ ആണ് 
മഹത് വചനങ്ങള്‍ ,കവികള്‍ ,മഹാന്മാര്‍ എന്നിവരുടെ ചിത്രങ്ങള്‍ എന്നിവ  ഇളക്കി മാറ്റാവുന്ന തരത്തില്‍ ക്രമീകരിച്ചിരിക്കുന്നു 







ഓരോ തൂണിനും നിരവധി കാര്യങ്ങള്‍ പറയാനുണ്ട് .........





ഓഫീസ് മുറി പോലും ചിത്രങ്ങള്‍ കൊണ്ട് സമ്പന്നമാണ് 


കൂട്ടുകാര്‍ക്ക് ഐ ടി പഠനത്തിനുള്ള സംവിധാനവും ഇവിടെയുണ്ട് 


കൂട്ടുകാര്‍ക്ക് വായനയ്ക്ക് പ്രത്യേക സമയമില്ല ....ഇഷ്ടം തോന്നുമ്പോള്‍ വായിക്കാം 



ഒരു കൊച്ചു പൂന്തോട്ടവും പാര്‍ക്കും കൂട്ടുകാര്‍ക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട് 


പുറത്ത് നിന്നുള്ള കലാകാരന്മാരല്ല ഇവകൂട്ടുകാര്‍ക്ക് വേണ്ടി ഒരുക്കിയത് . ഈ വിദ്യാലയത്തിലെ അധ്യാപകരുടെ കൂട്ടായ്മയാണ് , കലാപരമായകഴിവാണ് മികവുകള്‍ക്ക് പിന്നില്‍ ...അതില്‍ headmaster ശ്രീ സുരേന്ദ്രന്‍ സാറും അധ്യാപകരായ ശ്രീ  ലോറന്‍സ് സാറുംശ്രീ ജയകുമാര്‍ സാറുമൊക്കെ പങ്ക്കാളികലാണ് ......


ഈ മാറ്റങ്ങള്‍ക്കു കരുത്തു പകരാന്‍ കളരി അനുഭവങ്ങളുമായി അധ്യാപക പരിശീലകനായ ശ്രീ അശോകന്‍ സാറിന്റെ നിരന്തര പിന്തുണയും ഉണ്ടായിരുന്നു .....







അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ