ഞായറാഴ്‌ച, നവംബർ 27, 2011

കുട്ടികളുടെ സിനിമയ്ക്ക് ആദരം ........

കുഞ്ഞു മനസ്സുകളില്‍ കണ്ണീരിന്റെ നനവുകള്‍ സൃഷ്ടിച്ച് " വെയില്‍ ചായും നേരം " കുട്ടികളുടെ സിനിമ ആയിരങ്ങളുടെ ആദരം ഏറ്റുവാങ്ങി ........

കൂട്ടുകാരുടെ കൂട്ടായ്മയില്‍ പിറന്ന സിനിമയ്ക്ക് കുഞ്ഞുമനസ്സുകളുടെ ആദരം ....... നിലയ്ക്കാത്ത കൈയടികളോടെ ആത്മഹര്‍ഷത്തോടെ ബി ആര്‍ സി നിര്‍മ്മിച്ച കുട്ടികളുടെ സിനിമ " വെയില്‍ ചായും നേരം " കൂട്ടുകാരുടെയും അക്ഷര സമൂഹത്തിന്റെയും പ്രതീക്ഷകള്‍ക്ക് ചിറകു നല്‍കി പുരസ്ക്കാരങ്ങള്‍ ഏറ്റുവാങ്ങി ......


2011നവംബര്‍ 25 വെള്ളി രാവിലെ 9 . 30 മണി


നെല്ലിമൂട് സെന്റ്ക്രിസോസ്ടോംസ് GHSS AUDITORIUM


കുരുന്നുകളുടെ കരുത്തില്‍ പിറന്ന സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച പ്രതിഭകള്‍ക്ക് പൊതു സമൂഹവും ബി ആര്‍ സി യും നല്‍കിയ ആദരിക്കല്‍ ചടങ്ങിന്റെ നിറവാര്‍ന്ന ദൃശ്യങ്ങളിലെയ്ക്ക് .......


 
ഇതൊരു നോട്ടീസല്ല .......ബഹുമതി പത്രമാണ്‌ ഒരുകൂട്ടം കലാസ്നേഹികളെ സമൂഹത്തിനു പരിചയപ്പെടുത്തുന്ന ചടങ്ങിലേയ്കുള്ള അറിയിപ്പ് ...........
രാവിലെ 9 . 30 നു തന്നെ ചടങ്ങുകള്‍ ആരംഭിച്ചു ....... കൂട്ടുകാരുടെ ഈശ്വര പ്രാര്‍ഥനയോടെ .....സംഘാടന മികവും കുട്ടികളുടെ പങ്കാളിത്തവും കൊണ്ട്  ഉത്സവമായി മാറിയ ഈ ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് സിനിമയെയും അതിനു പിന്നില്‍ പ്രവര്ത്തിച്ചവരെയും ബഹുമാനപ്പെട്ട ബി പി ഓ ശ്രീ സുരേഷ് ബാബു ആമുഖമായി പരിചയപ്പെടുത്തി 




വിശിഷ്ട വ്യക്തികളെ അധ്യാപക പരിശീലകന്‍ ശ്രീ മന്‍സൂര്‍ സ്വാഗതം ചെയ്തു .




പി ടി എ പ്രസിഡണ്ട്‌ ശ്രീ രാജു അധ്യക്ഷ പ്രസംഗം നടത്തി 
ആദരിക്കല്‍ ചടങ്ങിന്റെ ഉദ്ഘാടനം DIET പ്രിന്‍സിപ്പല്‍ ശ്രീ K കേശവന്‍ പോറ്റി നിര്‍വഹിച്ചു 




അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് .......
" വേറിട്ട അനുഭവങ്ങളും തനതായ നിരവധി പ്രവര്‍ത്തനങ്ങളും ആണ് എപ്പോഴും ബാലരാമപുരം ബി ആര്‍ സി ഒരുക്കുന്നത് .... അത്തരം കൂട്ടായ്മകള്‍ക്ക് ലഭിച്ച അംഗീകാരമായി ഈ അവാര്‍ഡുകളെ കാണണം " 
തുടര്‍ന്ന് സിനിമയുടെ  പ്രദര്‍ശനം നടന്നു ...... കൈയടിച്ചും ഹര്ഷാരവത്തോടോപ്പവും കൂട്ടുകാര്‍ സിനിമ ഏറ്റു വാങ്ങി.......





തുടര്‍ന്ന് നടന്നത് പുരസ്ക്കാര സമര്‍പ്പണങ്ങള്‍ ആയിരുന്നു 
ദൃശ്യങ്ങളിലെയ്ക്ക് ......... 










ഈ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയത് St Crysostoms GHSS ലെ കൂട്ടുകാരി STEFI  .S ആണ് . പത്ര വാര്‍ത്ത തയ്യാറാക്കിയത് Aiswarya Krishna Sree .S.K യും..... അവര്‍ക്ക് ബി ആര്‍ സി യുടെ അഭിനന്ദനങ്ങള്‍ 


ചടങ്ങ് കഴിഞ്ഞു ഇറങ്ങിയ DIET പ്രിന്‍സിപ്പലിനെ കൂട്ടുകാര്‍ സ്കൂള്‍ വിശേഷങ്ങളുമായി വളഞ്ഞു . അല്‍പനേരം അദ്ദേഹം കൂട്ടുകാരുമായി സംവദിച്ചു .....

ബുധനാഴ്‌ച, നവംബർ 23, 2011

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

സാമൂഹ്യശാസ്ത്രപഠനാന്തരീക്ഷം മെച്ചപ്പെടുത്തുമ്പോള്‍ .......


എസ് എസ് എ യുടെ ഭാഗമായി തിരുവനന്തപുരം ജില്ലയില്‍ സാമൂഹ്യശാസ്ത്രപഠനാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന്   ചില പ്രവര്‍ത്തന പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട് .പരിപാടിയുടെ വിശദാംശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട് . ഇതു നടപ്പിലാക്കുന്നതിനു ചില പാനലുകളുടെ മാതൃകകളും മറ്റു നിര്‍ദ്ദേശങ്ങളും ചിത്രങ്ങളും ഇതോടൊപ്പം ചേര്‍ക്കുന്നു .ഇവ കോപ്പി എടുത്ത് മെച്ചപ്പെടുത്തി സാമൂഹ്യശാസ്ത്രലാബും പ്രവര്‍ത്തനങ്ങളും സജ്ജീകരിക്കണം 


ലാബ്‌ നവീകരണം - സര്‍ക്കുലര്‍ 






പാനലുകള്‍ ..........
















ട്രെയിസിംഗ് ടേബിള്‍ മാതൃകകള്‍ ....



മറ്റു മാതൃകകള്‍ 



ഭൂപടങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള റാക്കുകള്‍


നെയ്യാറ്റിന്‍കരയുടെ പ്രാദേശിക ചരിത്രത്തെ കുറിച്ച് കൂടുതല്‍ അറിയുന്നതിനും പ്രാദേശിക വിഭവ ഡയറി തയ്യാറാക്കുന്നതിനും അധ്യാപകനായ ശ്രീ സി വി സുരേഷ് സാറിന്റെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ് .........വിലാസം 
സി വി സുരേഷ് ,ലക്ചറര്‍ ,എം വി ഹെച്  എസ് എസ് അരുമാനൂര്‍ ,ഫോണ്‍ 9446039937 , ഇ മെയില്‍ sureshdyuthi@gmail.com

കടപ്പാട് - ശ്രീ രാധാകൃഷ്ണന്‍, trainer , ബി ആര്‍ സി നെടുമങ്ങാട്

തിങ്കളാഴ്‌ച, നവംബർ 21, 2011

ബാലരാമപുരം ഉപജില്ല വിദ്യാഭ്യാസ ഓഫീസ്

സുതാര്യവും ചടുലവുമായ സര്‍ക്കാര്‍ സംവിധാനത്തിന് ഉത്തമ ഉദാഹരണമായി ഒരു വിദ്യാഭ്യാസ ഓഫീസ് .......


മിനു മിനുത്ത തറയില്ല ......സ്വന്തം കെട്ടിടമില്ല .....ആധുനിക സംവിധാനങ്ങള്‍ പരിമിതം ....പള്ളിച്ചല്‍ ഫാര്‍മെര്ഴ്സ്  സഹകരണ സംഘത്തിന്റെ കെട്ടിടത്തില്‍ ഒന്നാം നിലയില്‍ വാടകയ്ക്ക് പ്രവര്‍ത്തിക്കുന്ന ബാലരാമപുരം എ ഇ ഓ ഓഫീസിന്റെ പരിമിതികള്‍ നിരവധി.......
പക്ഷേ........ഈ പരിമിതികളൊന്നും ഓഫീസിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നില്ല .....
ബാലരാമപുരം ഉപജില്ലയിലെ 55 വിദ്യാലയങ്ങളുടെ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഈ സ്ഥാപനത്തിന് നന്മയുടെ നിറവുകള്‍ നിരത്താന്‍ നിരവധി ......

  • ഭരണ പരമായ ആവശ്യങ്ങള്‍ക്ക് അധ്യാപകര്‍ക്കും പ്രഥമ അധ്യാപകര്‍ക്കും നിരന്തരം കയറി ഇറങ്ങേണ്ടാതില്ല ഇവിടെ....ചടുല വേഗത്തോടെ ഓരോ ഫയലും തീര്‍പ്പ് കല്‍പ്പിക്കുന്നു ...
  • അധ്യാപകരുടെയും ശമ്പളവും പി എഫും മറ്റു ആനുകുല്യ്വും യഥാസമയം ലഭ്യമാക്കുന്നു 
  • പ്രഥമഅധ്യാപകരുടെ യോഗങ്ങള്‍ പരമാവധി ശനിയാഴ്ചകളില്‍ നടത്തുന്നു 
  • പ്രഥമഅധ്യാപകരുടെ ഓഫീസ് സന്ദര്‍ശനം പ്രവൃത്തി ദിവസങ്ങളില്‍ 4 മണിക്ക് ശേഷവും ശനിയാഴ്ചകലിലുമായി നിജപ്പെടുത്തി 
  • 13 ഹൈസ്കൂളുകളിലെ ഉച്ചക്കഞ്ഞിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഈ ഓഫീസ് നിര്‍വഹിക്കുന്നു 
  • ഓഫീസിലെത്തുന്ന അധ്യാപകര്‍ക്കും മറ്റുള്ളവര്‍ക്കും ഇരിക്കുന്നതിനും മറ്റും പ്രത്യേക സംവിധാനങ്ങള്‍ 
  • പൗരാവകാശ രേഖയുടെ പ്രസിദ്ധീകരണവും നടപ്പിലാക്കലും


സ്ഥാപന മേധാവി ശ്രീ ഹൃഷികേശ് സാര്‍.......


ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ എന്ന നിലയില്‍ ഉപജില്ലയിലെ എല്ലാ വിദ്യാലയങ്ങളും അദ്ദേഹം ഒരു വട്ടം സന്ദര്‍ശിച്ചു കഴിഞ്ഞു . രാവിലെ ഏതെങ്കിലും ഒരു വിദ്യാലയത്തില്‍ തല്‍സമയ സഹായവുമായി സന്ദര്‍ശനം നടത്തിയശേഷമാണ് കൃത്യ സമയത്ത് ഓഫീസിലെത്തുന്നത് . മികച്ച സാമൂഹ്യ ബന്ധം നിലനിര്‍ത്തുന്ന ഒരു മികച്ച അദ്ധ്യാപകന്‍ കൂടിയാണ് അദ്ദേഹം . അധ്യാപക പരിശീലകനായി ജോലി നോക്കിയിട്ടുള്ളത് കൊണ്ട് തന്നെ ഒന്നാം തരം മുതല്‍ പത്താം തരംവരെയുള്ള കരിക്കുലത്തെകുറിച്ചും പാഠ പുസ്തകത്തെ കുറിച്ചും പഠന രീതിയെ കുറിച്ചും സമഗ്ര ധാരണ അധ്യാപകരുമായി പങ്കു വയ്ക്കുവാന്‍സാറിനു കഴിയുന്നു .

അക്കാദമിക മികവിനായി എ ഇ ഓ തുടക്കമിട്ട പ്രവര്തനപരിപാടികള്‍ നിരവധി .....

  • നാലാം തരം കഴിയുന്ന കൂട്ടുകാര്‍ക്കെല്ലാം നിശ്ചിത ശേഷി നേടുന്നതിനു വേണ്ടിയുള്ള പ്രത്യേക പരിപാടി നടപ്പിലാക്കി (അധ്യാപക പരിശീലനം , പ്രവര്‍ത്തന പാക്കേജ് ,....)
  • മേളകള്‍ ഫലപ്രദ മാക്കുന്നതിന് വിവിധ വിഷയാധ്യാപകര്‍ക്ക്പ്രത്യേക പരിശീലനം 
  • ബി ആര്‍ സി കൂടിചെരലുകളില്‍ എ ഇ ഓ യുടെ നിരന്തര സാന്നിധ്യം 
  • പ്രഥമഅധ്യാപക  യോഗങ്ങളില്‍ അക്കാദമിക വിലയിരുത്തലിനു പ്രത്യേക പരിഗണന 

കവിയും കലാകാരനുമായ സീനിയര്‍ സൂപ്രന്റ്റ് ശ്രീ പദ്മകുമാര്‍ സാര്‍ ....




പുഴ മണല്‍ കുഴിച്ച് 
പുര വച്ച കവി 
പുഴയോളം കരയുന്നു 
കാട്ടുമരത്തില്‍ തീര്‍ത്ത 
ആട്ടു കട്ടിലില്‍ കിടന്നു 
കാനന ഹൃദയത്തിന്റെ 
നോവ് ഏറ്റു പിടയുന്നു

 പ്രകൃതിയുടെ രോദനം കവിതയായി കോറിയിടുന്ന സൂപ്രന്റ്റ് സാറിനു സ്വന്തം കവിതകള്‍ പങ്കു വയ്ക്കാനൊരു ബ്ലോഗുണ്ട് .... " മൊഴി മുള്ളുകള്‍ " ( www.padmakumarpanangode.blogspot.com )
ബ്ലോഗെഴുത്തിനിടയിലും ഓഫീസ് കാര്യങ്ങളിലെ കൃത്യത ഒരിക്കലും കൈവിടുന്നില്ല അദ്ദേഹം ....


ഓഫീസ് കാര്യങ്ങള്‍ പലതും ഈ മെയില്‍സംവിധാനത്തിലൂടെയാണ് നടത്തുന്നത് .







റിസോര്ഴ്സ് പുസ്തകങ്ങളുടെ ഒരു ലൈബ്രറിയും ഓഫീസിലുണ്ട് 




കര്‍മ്മനിരതരായ ഒരുകൂട്ടം ജീവനക്കാരുടെ കൂട്ടായ്മയാണ് ഈ മികവിന് പിന്നില്‍ 



ഞായറാഴ്‌ച, നവംബർ 20, 2011

കുട്ടികളുടെ സിനിമയ്ക്ക് അവാര്‍ഡു ലഭിച്ചു.....

ബി ആര്‍ സി നിര്‍മ്മിച്ച വെയില്‍ ചായും നേരം എന്ന സിനിമയ്ക്ക് മൂന്ന് അവാര്‍ഡുകള്‍






അണിയറ ശില്പികളായ
കൂട്ടുകാര്‍ക്ക്
അഭിനന്ദനങ്ങള്‍

ദൃശ്യകലയുടെ അനന്തസാധ്യതകള്‍ അന്വേഷിച്ചറിഞ്ഞു സിനിമയുടെ പിതാക്കന്മാരായി വിശേഷിപ്പിക്കപ്പെടുന്ന ലൂമിയര്‍ സഹോദരന്മാരുടെ പിന്‍ഗാമികളായി നമ്മുടെ ബി ആര്‍ സി യിലെ കൂട്ടുകാരും .....
ലോകത്തില്‍ ഏറ്റവുമധികം ജനപ്രീതി നേടിയ കലാരൂപമായ സിനിമയുടെ അനന്ത സാധ്യതകളെ കുറിച്ചുള്ള അന്വേഷണമാണ് ഈ കുട്ടി സിനിമ നിര്‍മ്മിക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്......
വെയില്‍  ചായും നേരം
കൂട്ടുകാരുടെ കൂട്ടായ്മയില്‍ പിറന്ന ഈ ചലച്ചിത്രത്തിന് ലഭിച്ചത് നിരവധി സമ്മാനങ്ങള്‍ ......
ക്ലാസ് മുറിയിലെ സിനിമാ നിരൂപണങ്ങള്‍ക്കും തിരക്കഥാരചനയ്ക്കും മറ്റു അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും ലഭിച്ച അംഗീകാരം .......

  • മികച്ച തിരക്കഥയ്ക്ക് നെല്ലിമൂട് സെന്റ്‌ ക്രിസോസ്റ്റൊംസ് സ്കൂളിലെ എട്ടാം തരം വിദ്യാര്‍ഥിനി വൈഷ്ണവി ബി പിള്ള്ളയ്ക്ക് സമ്മാനമായി 5000 രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റും ലഭിച്ചു
  • മികച്ച രണ്ടാമത്തെ സിനിമയായി വെയില്‍ ചായും നേരം തെരഞ്ഞെടുത്തു . 5000 രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റും സമ്മാനമായി ലഭിച്ചു
  • മികച്ച സംഗീത സംവിധായകനായി മരുതൂര്കോണം PTMVHSS ലെ അധ്യാപകനായ ശ്രീ വിന്‍സെന്റ് ജനിഫര്‍ തെരഞ്ഞെടുക്കപ്പെട്ടു 

കോഴിക്കോട് നളന്ദ ആടിറ്റൊരിയത്തില്‍ വച്ച് 2011 നവംബര്‍ 14 മുതല്‍ 17 വരെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെയും SIET യുടെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കുട്ടികളുടെ ചലച്ചിത്രോല്സവത്തിലാണ് ഈ അവാര്‍ഡുകള്‍ സമ്മാനിച്ചത് . അവാര്‍ഡു ദാന ചടങ്ങില്‍ ശ്രീ പി വി ഗംഗാധരന്‍ , മാണിക്കകല്ല് എന്ന ജനപ്രിയ സിനിമയുടെ സംവിധായകന്‍ ശ്രീ എം മോഹനന്‍ , SIET ഡയറക്ടര്‍ ശ്രീ ബാബു സെബാസ്ടിന്‍ , ബഹുമാന്യയായ കോഴിക്കോട് മേയര്‍ പ്രൊഫ്‌ . എ കെ പ്രേമജം , കോഴിക്കോട് ജില്ല കലെക്ടര്‍  ശ്രീ പി വി സലിം എന്നിവര്‍ പങ്കെടുത്തു .


അവാര്‍ഡു ദാന ചടങ്ങിന്റെ ചില ദൃശ്യങ്ങള്‍




വൈഷ്ണവിയ്ക്ക് വേണ്ടി അധ്യാപകനായ ശ്രീ വിനോദ് അവാര്‍ഡ് ഏറ്റുവാങ്ങുന്നു 




ശ്രീ വിന്‍സെന്റ് സാര്‍ അവാര്‍ഡു സ്വീകരിക്കുന്നു 




ബി ആര്‍ സി പ്രതിനിധികള്‍ അവാര്‍ഡ് വിതരണ വേദിയില്‍ 




കൂട്ടുകാരെ കാത്തിരിക്കുന്ന സമ്മാനങ്ങള്‍ 





വേദിക്കു പുറത്ത് സംഘാംഗങ്ങള്‍ 





ശ്രീ അലി ഷെയ്ക്ക് മന്‍സൂര്‍ സാറിന്റെ നേതൃത്വത്തില്‍ മറ്റു അവാര്‍ഡു ജേതാക്കള്‍ക്കൊപ്പം ബി ആര്‍ സി പ്രതിനിധികള്‍ 


സാമൂഹ്യ പങ്കാളിത്തത്തോടെ നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ നിരവധി....
പേരെടുത്തു പറയുന്നില്ല .....


എല്ലാവര്ക്കും തൂവലിന്റെ ആശംസകള്‍