ശനിയാഴ്‌ച, ഏപ്രിൽ 28, 2012

പുസ്തക പരിചയം

ഞാന്‍ ജി അശോകന്‍ , അധ്യാപകനാണ് .ഇപ്പോള്‍ അധ്യാപക പരിശീലകനായി ബാലരാമപുരം ബി ആര്‍ സി യില്‍ ജോലി ചെയ്യുന്നു . വായിച്ചാലും വായിച്ചാലും മതി വരാത്ത ഒരു പുസ്തകത്തെ തൂവലിലൂടെ പരിചയപ്പെടുത്തുന്നതിനാണ് ഈ കുറിപ്പ് ....

ടോട്ടോ - ചാന്‍ 

തെത്സുകോ കുറോയാനഗി

ഞങ്ങളുടെ ബി ആര്‍ സി യുടെ തനതു പ്രവര്‍ത്തനമായ ഉണര്‍വ് 2012 ന്റെ ഭാഗമായി പുറത്തിറക്കുന്ന ഹെട്മാസ്റെര്‍ മാര്‍ക്ക് വേണ്ടിയുള്ള ഡയറിയുടെ ആസൂത്രണവുമായി ബന്ധപ്പെട്ടാണ്  ടോട്ടോ - ചാന്‍ പുനര്‍ വായനയ്ക്ക് വിധേയമാക്കിയത് . കുട്ടികളുടെ അവകാശങ്ങളെ സംരക്ഷിച്ചു കൊണ്ട് എങ്ങനെ ഒരു വിദ്യാലയം നടത്താം എന്നതിന്റെ ഏറ്റവും നല്ല തെളിവാണ് ഈ പുസ്തകത്തിലെ പ്രമേയം .ടോട്ടോ ചാന്റെ മനസ്സിലെ വിദ്യാലയത്തെ കുറിച്ചുള്ള സ്വപ്നങ്ങള്‍ ചിറകു വിടര്‍ത്തുന്നത് സ്കൂളിനെ സ്നേഹിക്കുന്ന ഏതൊരാളിനെയും സന്തോഷിപ്പിക്കും ....


                             പ്രഥമ അധ്യാപകര്‍ക്ക് മാത്രമല്ല കുട്ടിയെ സ്നേഹിക്കുകയും അറിയുകയും ചെയ്യുന്ന ഏതൊരാള്‍ക്കും ഒരുപാട് സ്വപ്നം കാണാനുള്ള വകകള്‍ ഈ പുസ്തകത്തിലുണ്ട് . കുട്ടികള്‍ കുറഞ്ഞു പോയതിനെ പഴിക്കുന്ന അധ്യാപകരെ പലരെയും എനിക്ക് നേരിട്ടറിയാം . അവര്‍ക്ക് ഒരു പാഠപുസ്തകമാണിത് . അന്‍പതോളം കൂട്ടുകാരെ വച്ച് അത്ഭുതങ്ങള്‍ സൃഷ്ട്ടിക്കുന്ന കാഴ്ചകള്‍ ആധുനിക യുഗത്തിലെ ഓരോ അധ്യാപകനും അറിയേണ്ടത് തന്നെ ...... പല പ്രാവശ്യം അധ്യാപക പരിശീലനങ്ങളില്‍ ഈ പുസ്തകം ഉപയോഗപ്പെടുത്തിയിട്ടുണ്ട് .എങ്കിലും വായിച്ചു കഴിഞ്ഞവര്‍ എത്ര പേര്‍.....? 
                               കഴുത്തില്‍ കുരുക്കും കാലില്‍ ഷൂസും ഇംഗ്ലീഷ്  മീടിയവുമായാല്‍ നല്ല വിദ്യാഭ്യാസമായി എന്ന്  കരുതുന്ന  രക്ഷിതാക്കളും ഈ പുസ്തകം വായിക്കേണ്ടതുണ്ട്  . മാത്രമല്ല ഓരോ അധ്യാപകനും തന്റെ കര്‍മ്മ രംഗത്തെ സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാന്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം തന്നെയാണ് ഇത്  ...


                                പുസ്തകത്തിന്റെ പുറം താള്‍ കുറുപ്പിലെ വാക്യങ്ങള്‍ കടം എടുത്താല്‍ വിലയിരുത്തല്‍ കൃത്യമാകും .......
      ഈ പുസ്തകം വായിക്കൂ .......
           " നൂറു പൂക്കള്‍ വിരിയട്ടെ ........
              ആയിരം ചിന്താ പദ്ധതികള്‍ നമ്മിലുയരട്ടെ ... " 
ഓരോ കൂട്ടുകാരനും അധ്യാപക സുഹൃത്തുകള്‍ക്കും രക്ഷിതാക്കള്‍ക്കും ഈ പുസ്തകത്തിലൂടെ കടന്നു പോകാന്‍ കഴിയട്ടെ ........
                                             ആശംസകളോടെ ....
                                                                                 അശോകന്‍ ജി                                                                                                           
                                                    ബി ആര്‍ സി ബാലരാമപുരം  

തിങ്കളാഴ്‌ച, ഏപ്രിൽ 23, 2012

പ്രഥമ അധ്യാപകര്‍ക്കൊരു ഡയറി

ഉണര്‍വ് 2012 

2012 - 13 അധ്യയന വര്‍ഷത്തെ വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉണര്‍വ് 2012 എന്നാ പേരില്‍ ഒരു പ്രവര്‍ത്തന പദ്ധതി ബാലരാമപുരം ബി ആര്‍ സി യുടെ ആഭിമുഖ്യത്തില്‍ തയ്യാറാകുന്നു . മെയ്‌ മാസത്തില്‍ നടക്കേണ്ടുന്ന സ്കൂള്‍ തല ആസൂത്രനത്തിനുള്ള രേഖകളാണ് ഇതില്‍ രൂപം കൊള്ളുന്നത് . ഈ പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പിനും നിരന്തരമായ മോനിട്ടറിങ്ങിനും വിലയിരുത്തലിനും സഹായകമായി പ്രധമാധ്യാപകര്‍ക്ക് വേണ്ടിയുള്ള ഒരു ഡയറിയും ( പ്രവര്‍ത്തന പുസ്തകം ) ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു . 
                      പുതിയ അധ്യയന വര്ഷം പിഴവുകളില്ലാത്ത പഠനം കൂട്ടുകാര്‍ക്ക് ലഭ്യമാകേണ്ടത് ഓരോ കൂട്ടുകാരെന്റെയും അവകാശമാണ് . ചിന്തിക്കാനും പ്രവര്‍ത്തിക്കാനും സന്തോഷപൂര്‍വ്വം അറിവ് നിര്‍മ്മാണ പ്രക്രിയയില്‍ പങ്കാളി ആകാനും കുട്ടികളെ പ്രപ്തരാക്കുന്നതിനു വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ നന്മകള്‍ ഉള്‍ക്കൊണ്ട് എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ ആകാമെന്നാണ് ഉണര്‍വ് 2012 ചര്‍ച്ച ചെയ്യുന്നത് .........
വിദ്യാലയ പ്രവര്‍ത്തനങ്ങളുടെയും ക്ലാസ് പ്രവര്‍ത്തനങ്ങളുടെയും സൂക്ഷ്മ തല ആസൂത്രണമാണ് ഇതിന്റെ ഭാഗമായി നടക്കുന്നത് ......
ഉണര്‍വ് ലക്ഷ്യം വയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ 
  • സമഗ്രമായ വാര്‍ഷിക പദ്ധതിയും ക്ലാസ് കലണ്ടറുകളും (നിരന്തരം വളരുന്നത്  ) 
  • ദിനാഘോഷങ്ങള്‍ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ ഫലപ്രദമായ നടത്തിപ്പ് 
  • വൈവിധ്യമാര്‍ന്ന പഠന തന്ത്രങ്ങളുടെ കണ്ടെത്തലും നട്പ്പിലാക്കലും 
  • ചിട്ടയായ സ്കൂള്‍ നടത്തിപ്പ് സംവിധാനങ്ങളും രേഖകളും 
  • സാമൂഹ്യ രക്ഷാകര്തൃബന്ധം ഫലപ്രദ മാക്കുന്നതിനുള്ള പ്രവര്‍ത്തന പദ്ധതികള്‍ 
  • സ്വയം പര്യാപ്ത ശുചിത്വ വിദ്യാലയം എന്നാ ലക്ഷ്യം നേടുന്നതിനുള്ള കരുത്തുറ്റ നിര്‍ദ്ദേശങ്ങള്‍ 
  • എല്ലാ കൂട്ടുകാര്‍ക്കും ജനാധിപത്യ രീതിയിലുള്ള പഠനം ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തന പരിപാടികള്‍ 
  • സ്കൂള്‍ വിഭവങ്ങളുടെ പരമാവധി വിനിയോഗം സാധ്യമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ 
  • ദേശീയ ഗണിത ശാസ്ത്ര വര്ഷം പ്രത്യേക പ്രവര്‍ത്തനങ്ങള്‍ 
  • മികച്ച സ്കൂള്‍ തല കൂട്ടായ്മയ്ക്ക് വേണ്ട ധാരണകള്‍ 
  • വിവിധ വിദ്യാഭ്യാസ ഏജന്‍സികളുടെ എകോപനത്ത്തിനായുള്ള കര്‍മ്മ പരിപാടികള്‍ 
  •  

2012 മേയ് 10 നു  മുംബ്‌ ബി ആര്‍ സി തല അസൂത്രണങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും ഉണര്‍വ്അധ്യാപക  ഡയറി പ്രഥമ  അധ്യാപകര്‍ക്ക് ലഭ്യമാക്കണമെന്നും ഏകദിന  പരിശീലന  പരിപാടിയിലൂടെ ഇതിന്റെ ലക്ഷ്യവും പ്രവര്‍ത്തന രീതികളും പരിച്ചയപ്പെടുത്തനമെന്നുമാണ്  ലക്ഷ്യമിടുന്നത്  ........
ശ്രീ കലാധരന്‍ മാഷിന്റെ ബ്ലോഗായ ചൂണ്ടുവിരലിലൂടെ പ്രസിദ്ധീകരിച്ച സ്കൂള്‍ വാര്‍ത്തകളും വിശേഷങ്ങളും സമാഹരിച്ചും എസ് എസ് എ പുറത്തിറക്കിയ വിവിധ രേഖകള്‍ പര്ശോധിച്ചുമാണ് ഉണര്‍വ് പ്രഥമ അധ്യാപക ഡയറി തയ്യാറാക്കിയത് 

ചൊവ്വാഴ്ച, ഏപ്രിൽ 17, 2012

അവധിക്കാല വിദ്യാലയ വിശേഷങ്ങള്‍


വിജ്ഞാന വിരുന്ന്  2012 

നേമം ഗവന്മെന്റ്റ് യു പി സ്കൂളിന്റെ നേതൃത്വത്തില്‍ കൂട്ടുകാര്‍ക്ക് വേണ്ടി അവധിക്കാല പഠനോല്സവമൊരുങ്ങി . വിജ്ഞാന വിരുന്ന് എന്ന്  പേരിട്ട പ്രവര്‍ത്തന പരിപാടിയില്‍ ചുറ്റുമുള്ള വിദ്യാലയങ്ങളിലെ കൂട്ടുകാരും പങ്കെടുക്കുന്നു . വിവിധ മേഖലകളിലെ പ്രശസ്തരായ കലാകാരന്മാരും ശാസ്ത്രകാരന്മാരും സാഹിത്യ രംഗത്തെ പ്രശസ്തരും അണിനിരക്കുന്ന വിജ്ഞാന വിരുന്നില്‍ വൈവിധ്യമാര്‍ന്ന അനുഭവങ്ങളാണ് കൂട്ടുകാര്‍ക്ക് വേണ്ടി ഒരുക്കിയിട്ടുള്ളത് . 
വിദ്യാലയ മുറ്റത്തെ മരങ്ങളും ചെടികളും കൂട്ടുകാരെ വരവേല്‍ക്കാനായി അണിഞ്ഞ് ഒരുങ്ങിയിട്ടുണ്ട് ....




              അറിവിന്റെ മാധുര്യം നുകരാനെത്തുന്ന കൂട്ടുകാരെ ചിരിക്കാനും ചിന്തിപ്പിക്കാനും പ്രേരിപ്പിക്കുന്ന കളിയനുഭവങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് സ്കൂളിലെ ലോക്കല്‍ റിസോര്‍സ്‌ ഗ്രൂപ്പാണ് . ബഹുമാനപ്പെട്ട ബാലരാമപുരം എ ഇ ഓ ശ്രീ ഹൃഷികേശ് സാര്‍ വിജ്ഞാന വിരുന്ന്‍ ഉദ്ഘാടനം ചെയ്തു. ഊര്‍ജ സംരക്ഷണവുമായി ബന്ധപ്പെട്ട് കൂട്ടുകാരുമായി സംവദിച്ചു കൊണ്ടാണ് അദ്ദേഹം ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് . വിദ്യാലയ മുറ്റത്ത് നിന്നും ശേഖരിച്ച ഇലകള്‍ കൊണ്ട് നിര്‍മ്മിച്ച ഹേര്‍ബെറിയം മുഴുവന്‍ കൂട്ടുകാരും ഉണ്ടാക്കിയിട്ടുണ്ട് . ഇതിന്റെ പ്രാധാന്യം ശ്രീ ഹൃഷികേശ് സാര്‍ കൂട്ടുകാരെ ബോധ്യപ്പെടുത്തിയിരുന്നു . 
ശില്പയുടെ ഹേര്‍ബെരിയത്തില്‍ നിന്നും......



രണ്ടാം ദിനമായ 17 - 4 - 2012 രാവിലെ നിയമത്തെക്കുറിച്ചുള്ള ക്ലാസ് നടന്നു . ഇന്ത്യന്‍ ഭരണഘടനയുടെ പ്രത്യേകതകളും പൌരന്മാരുടെ ഉത്തരവാദിത്വങ്ങളും കൂട്ടുകാരുടെ അവകാശങ്ങളും ഈ സെഷനിലൂടെ മനസ്സിലാക്കി . 



ഗണിതവുമായി ബന്ധപ്പെട്ട സെഷന്‍ കൈകാര്യം ചെയ്തത്  ബാലരാമപുരം ബി.ആര്‍ .സി  പരിശീലകനായ ശ്രി.ബാഹുലേയന്‍ സാറാണ് . ഗണിതത്തിന്റെ പ്രത്യേകതകളും  മാസ്മരികതയും അടുത്ത് അറിയുന്നതിനും  ലഘു ചര്‍ച്ചകളിലൂടെയും കുസൃതി കണക്കുകളിലൂടെയും  കൂട്ടുകാര്‍ക്കു കഴിഞ്ഞു . ഗണിതവര്‍ഷതിന്റെ പ്രാധാന്യവും ശ്രീനിവാസ രാമാനുജന്റെ സംഭാവനകളും അവര്‍ ശ്രീ ബാഹുലേയന്‍ സാറിനോട് ചോദിച്ചറിഞ്ഞു . ചിത്രങ്ങളും ഗണിത മാജിക്കുകളും കൊണ്ട് അദ്ദേഹം കൂട്ടുകാരുടെ കുഞ്ഞു മനസ്സുകളെ കീഴടക്കി .


ക്യാമ്പിനെ കുറിച്ച് കൂട്ടുകാരില്‍ ചിലര്‍ തൂവലിനോട് പ്രതികരിച്ചു . അതില്‍ ഒരാളായ ശ്രേയയുടെ പ്രതികരണം ഇങ്ങനെ .......
" പാഠപുസ്തക പഠനത്തില്‍ നിന്നും വേറിട്ട്‌ ധാരാളം അറിവ് ഈ ക്യാമ്പില്‍ നിന്നും എനിക്ക് ലഭിച്ചു . ക്ലാസ് മുറികളിലെ നാല് ചുവരുകളില്‍ നിന്നുള്ള മോചനം അനുഗ്രഹമാണ് . ആടാനും പാടാനും കവിതകള്‍ ചൊല്ലാനും മനസ്സ് തുറന്നു ഉല്ലസിക്കാനും കഴിയുന്നത് ഈ ക്യാമ്പിലൂടെ ഞങ്ങള്‍ക്ക് ലഭിച്ച ഭാഗ്യമാണ് ......." 



ക്യാമ്പിന്റെ സമാപനദിവസം കൂട്ടുകാരുടെ പോര്‍ട്ട്‌ ഫോളിയോയുടെ പ്രദര്‍ശനം ഒരുക്കിയിട്ടുണ്ട് . അധ്യാപകരായ ശ്രീമതിമാര്‍ ജോളി ടീച്ചര്‍ , സൌമ്യ ടീച്ചര്‍ , ശോഭനാ ജോണ്‍ ടീച്ചര്‍ , ലയ ടീച്ചര്‍ എന്നിവര്‍ ക്ലാസ്സുകള്‍ക്ക്‌ നേതൃത്വം നല്‍കുന്നു . എല്ലാത്തിനും പൂര്‍ണ പിന്തുണയുമായി പ്രഥമാധ്യാപിക ശ്രീമതി സെലിന്‍ ടീച്ചറിന്റെ നിറ സാന്നിധ്യവും ഈ ക്യാമ്പിന്റെ പ്രത്യേകതയാണ് .



സ്കൂളിന്റെ ആദ്യ പി റ്റി എ  പ്രസിടന്റായ  ശ്രീ എം എന്‍ ജനാര്‍ദ്ദനന്‍ നായര്‍ സാറിന്റെയും എല്‍ ആര്‍ ജി കണ്‍വീനര്‍ ശ്രീ അജിത്‌ സി വി യുടെയും നേതൃത്വത്തില്‍ പി ടി എ  അംഗങ്ങള്‍ മുഴുവന്‍ ഈ  സദ്‌ സംരംഭത്തിനു പിന്നിലുണ്ട്  .
  

തിങ്കളാഴ്‌ച, ഏപ്രിൽ 09, 2012

കൂട്ടുകാരുടെ ശബ്ദ മാസിക

മധുരം 


പാടിപ്പതിഞ്ഞ പരിശീലന ഗാനങ്ങളുടെ സംഗീത ആവിഷ്ക്കാരം .....


സഹവര്‍ത്തിത പഠനത്തിന്റെ നന്മകള്‍ തേടിയുള്ള അധ്യാപക കൂടിചേരലുകള്‍ സര്‍ഗാത്മകമാകുന്നതിനു പ്രചോദനമേകിയ ഗാനങ്ങള്‍ ഒരു പിടിയുണ്ട് .........
അധ്യാപകരില്‍ ചിലരുടെ സര്‍ഗവാസനയുടെ ഈണവും താളവും ഈ പാട്ടുകള്‍ക്ക് ഉണ്ട് . അധ്യാപകരുടെ ഗാന ശേഖരത്തില്‍ നിന്നും പെറുക്കിയെടുത്തവ ഒരുമിച്ചു ചേര്‍ത്ത് സംഗീതം നല്‍കി കൂട്ടുകാരുടെ ശബ്ദത്തില്‍ പുറത്തിറക്കാനുള്ള ബാലരാമപുരം ബി ആര്‍ സി യുടെ ശ്രമമാണ് മധുരം ശബ്ദ മാസിക ......
മധുരിക്കുന്ന പരിശീലന അനുഭവങ്ങളിലേയ്ക്ക് തിരനോട്ടം നടത്താന്‍ സഹായകമാകുന്ന തരത്തില്‍ ചുരുക്കം ചില പാട്ടുകള്‍ മാത്രമേ ഇത്തരത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്നുള്ളൂ ....എന്ന  പരിമിതി തല്ക്കാലം മറക്കാം .....
പ്രശസ്ത സംഗീത സംവിധായകന്‍ ശ്രീ കാരയ്ക്കാമണ്ഡപം സദാശിവന്‍ മാസ്ടെര്‍ ഈണം നല്‍കിയ ഗാനങ്ങള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തന്നെ കൂട്ടുകാരെ പരിചയപ്പെടുത്തി .......



വിവിധ സ്കൂളുകളില്‍ നിന്നും എത്തിയ കൂട്ടുകാരെ ഒരു അധ്യാപകന്റെ മെയ് വഴക്കത്തോടെ ഓരോ പാട്ടും അദ്ദേഹം പാടാന്‍ പഠിപ്പിച്ചു .....



മധുരത്തിന്റെ നിര്‍മ്മാണ കളരിയില്‍ പങ്ക്കെടുത്ത്ത കൂട്ടുകാര്‍...
  • സാന്ദ്ര എ വി                            ജി യു പി എസ് നേമം 
  • ആതിര ജി എസ്                      വെങ്ങാനൂര്‍ ഗേള്‍സ്‌  ഹെച്  എസ് എസ് 
  • ശ്രുതി എസ് എസ്                   ന്യൂ ഹെച്  എസ് എസ് നെല്ലിമൂട്
  • ആര്യ ബി രാജ്                          എം കെ എം എല്‍ പി എസ് പോങ്ങില്‍ 
  • നിജോ അനില്‍                        എം കെ എം എല്‍ പി എസ് പോങ്ങില്‍ 
  • കാര്‍ത്തിക എ പി                     ജി യു പി എസ് നേമം 
  • സാന്ദ്ര എസ് കുമാര്‍                  വെങ്ങാനൂര്‍ ഗേള്‍സ്‌  ഹെച്  എസ് എസ് 
  • കാര്‍ത്തിക പ്രദോഷ് എസ്      സെന്റ്‌ ക്രിസോസ്റൊംസ്  ഹെച്  എസ് എസ് നെല്ലിമൂട് 
പുതിയ അധ്യയന വര്ഷം ആരംഭിക്കുന്നതിനു മുന്‍പ് മധുരം ശബ്ദ മാസിക കൂട്ടുകാരുടെ കൈകളില്‍ എത്തും....

ചൊവ്വാഴ്ച, ഏപ്രിൽ 03, 2012

മികവ് 2012 ബി ആര്‍ സി തലം

സര്‍ഗാത്മക പഠനത്തെളിവുകളുടെ സംഗമവേദി ......

ഇതൊരു മത്സര വേദിയായിരുന്നില്ല.......
സമ്മാനങ്ങളോ പ്രശസ്തി പത്രങ്ങളോ അവര്‍ ആഗ്രഹിച്ചതുമില്ല ...
നെടു നീളന്‍ വികാര രഹിത വാചക കസര്‍ത്തുകള്‍ ഇല്ലാതെ കൂട്ടുകാര്‍ക്ക് മാത്രം സ്വന്തമായ നിമിഷങ്ങള്‍ .....
ആ അനര്ഘ നിമിഷങ്ങള്‍ക്ക് സാക്ഷികളായി ഒരു കൂട്ടം രക്ഷിതാക്കളും സര്‍ഗധനരായ അധ്യാപകരും ....
2012 മാര്‍ച്ച് 31 , ശനിയാഴ്ച .സ്‌കൂള്‍ അടച്ച ആലസ്യത്തില്‍ ആയിരിക്കും ഭൂരിപക്ഷം അധ്യാപകരും വിദ്യാലയങ്ങളും .....
ബാലരാമപുരം ബി ആര്‍ സി യിലെ ഒരു കൂട്ടം അധ്യാപകര്‍ക്കും വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും ഇതു ബാധകമേയല്ല......
അവര്‍ കുരുന്നുകളുടെ മികവുകള്‍ക്കായി കണ്ണും കാതും തുറന്ന് കാത്തിരുന്നു ...... ക്ഷമയോടെ .....അഭിമാനത്തോടെ .......
കൃത്യം 10 മണിക്ക് മികവ് 2012 നു തുടക്കമായി .......
ചടങ്ങുകള്‍ നിയന്ത്രിച്ചത് രണ്ടു കൂട്ടുകാര്‍ ....



നെല്ലിമൂട് ന്യൂ ഹയര്‍ സെക്കെന്റരി സ്കൂളിലെ പ്രഥമ അദ്ധ്യാപകന്‍ ശ്രീ സുനില്‍ പ്രഭാനന്ദ  ലാല്‍ മണ്‍ ചിരാത് തെളിയിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു . കൂട്ടുകാര്‍ ദീപം സ്റ്റെജിലെയ്ക്ക് പകര്‍ന്ന് സാക്ഷികളായി .....




ഓരോ അവതരണത്തിനും ഇടയില്‍ കര്ട്ടനുകളുടെ ഇടവേളയുണ്ടായിരുന്നില്ല.... പകരം നിറ വൈവിധ്യങ്ങളുടെ വേഷം ധരിച്ച കൂട്ടുകാരുടെ ചലനങ്ങളായിരുന്നു വിവിധ അവതരനങ്ങള്‍ക്ക്‌ അതിര്‍ വരമ്പുകള്‍ സൃഷ്ട്ടിച്ചത് .....







കോരിയോഗ്രാഫി അവതരണത്തോടെ മികവുകളുടെ കൂട്ടായ്മയ്ക്ക് തുടക്കമായി ...... തുടര്‍ന്ന് കൂട്ടുകാരുടെ വിവിധ കലാവിരുന്നുകള്‍ ...ഇവയ്ക്കു അടിക്കുറിപ്പുകള്‍ എഴുതുക അസാധ്യം ....