ശനിയാഴ്‌ച, ഏപ്രിൽ 28, 2012

പുസ്തക പരിചയം

ഞാന്‍ ജി അശോകന്‍ , അധ്യാപകനാണ് .ഇപ്പോള്‍ അധ്യാപക പരിശീലകനായി ബാലരാമപുരം ബി ആര്‍ സി യില്‍ ജോലി ചെയ്യുന്നു . വായിച്ചാലും വായിച്ചാലും മതി വരാത്ത ഒരു പുസ്തകത്തെ തൂവലിലൂടെ പരിചയപ്പെടുത്തുന്നതിനാണ് ഈ കുറിപ്പ് ....

ടോട്ടോ - ചാന്‍ 

തെത്സുകോ കുറോയാനഗി

ഞങ്ങളുടെ ബി ആര്‍ സി യുടെ തനതു പ്രവര്‍ത്തനമായ ഉണര്‍വ് 2012 ന്റെ ഭാഗമായി പുറത്തിറക്കുന്ന ഹെട്മാസ്റെര്‍ മാര്‍ക്ക് വേണ്ടിയുള്ള ഡയറിയുടെ ആസൂത്രണവുമായി ബന്ധപ്പെട്ടാണ്  ടോട്ടോ - ചാന്‍ പുനര്‍ വായനയ്ക്ക് വിധേയമാക്കിയത് . കുട്ടികളുടെ അവകാശങ്ങളെ സംരക്ഷിച്ചു കൊണ്ട് എങ്ങനെ ഒരു വിദ്യാലയം നടത്താം എന്നതിന്റെ ഏറ്റവും നല്ല തെളിവാണ് ഈ പുസ്തകത്തിലെ പ്രമേയം .ടോട്ടോ ചാന്റെ മനസ്സിലെ വിദ്യാലയത്തെ കുറിച്ചുള്ള സ്വപ്നങ്ങള്‍ ചിറകു വിടര്‍ത്തുന്നത് സ്കൂളിനെ സ്നേഹിക്കുന്ന ഏതൊരാളിനെയും സന്തോഷിപ്പിക്കും ....


                             പ്രഥമ അധ്യാപകര്‍ക്ക് മാത്രമല്ല കുട്ടിയെ സ്നേഹിക്കുകയും അറിയുകയും ചെയ്യുന്ന ഏതൊരാള്‍ക്കും ഒരുപാട് സ്വപ്നം കാണാനുള്ള വകകള്‍ ഈ പുസ്തകത്തിലുണ്ട് . കുട്ടികള്‍ കുറഞ്ഞു പോയതിനെ പഴിക്കുന്ന അധ്യാപകരെ പലരെയും എനിക്ക് നേരിട്ടറിയാം . അവര്‍ക്ക് ഒരു പാഠപുസ്തകമാണിത് . അന്‍പതോളം കൂട്ടുകാരെ വച്ച് അത്ഭുതങ്ങള്‍ സൃഷ്ട്ടിക്കുന്ന കാഴ്ചകള്‍ ആധുനിക യുഗത്തിലെ ഓരോ അധ്യാപകനും അറിയേണ്ടത് തന്നെ ...... പല പ്രാവശ്യം അധ്യാപക പരിശീലനങ്ങളില്‍ ഈ പുസ്തകം ഉപയോഗപ്പെടുത്തിയിട്ടുണ്ട് .എങ്കിലും വായിച്ചു കഴിഞ്ഞവര്‍ എത്ര പേര്‍.....? 
                               കഴുത്തില്‍ കുരുക്കും കാലില്‍ ഷൂസും ഇംഗ്ലീഷ്  മീടിയവുമായാല്‍ നല്ല വിദ്യാഭ്യാസമായി എന്ന്  കരുതുന്ന  രക്ഷിതാക്കളും ഈ പുസ്തകം വായിക്കേണ്ടതുണ്ട്  . മാത്രമല്ല ഓരോ അധ്യാപകനും തന്റെ കര്‍മ്മ രംഗത്തെ സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാന്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം തന്നെയാണ് ഇത്  ...


                                പുസ്തകത്തിന്റെ പുറം താള്‍ കുറുപ്പിലെ വാക്യങ്ങള്‍ കടം എടുത്താല്‍ വിലയിരുത്തല്‍ കൃത്യമാകും .......
      ഈ പുസ്തകം വായിക്കൂ .......
           " നൂറു പൂക്കള്‍ വിരിയട്ടെ ........
              ആയിരം ചിന്താ പദ്ധതികള്‍ നമ്മിലുയരട്ടെ ... " 
ഓരോ കൂട്ടുകാരനും അധ്യാപക സുഹൃത്തുകള്‍ക്കും രക്ഷിതാക്കള്‍ക്കും ഈ പുസ്തകത്തിലൂടെ കടന്നു പോകാന്‍ കഴിയട്ടെ ........
                                             ആശംസകളോടെ ....
                                                                                 അശോകന്‍ ജി                                                                                                           
                                                    ബി ആര്‍ സി ബാലരാമപുരം  

1 അഭിപ്രായം: