വെള്ളിയാഴ്‌ച, ഡിസംബർ 25, 2015

കളിവീട്

IEDC ദ്വിദിന സഹവാസ ക്യാമ്പ് - ഡിസംബർ 2015 

ഭിന്നശേഷിയുള്ള കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടു വരുന്നതിനും അവരിൽ അന്തർലീനമായിരിക്കുന്ന കഴിവുകൾ കണ്ടെത്തി പ്രകടിപ്പിക്കുന്നതിനുമായി 2015 ഡിസംബർ 21, 22  തിയതികളിലായി ബാലരാമപുരം ബി.ആർ.സി യിൽ വച്ച് ' കളിവീട് ' എന്ന പേരിൽ ദ്വിദിന സഹവാസ ക്യാമ്പ് നടത്തുകയുണ്ടായി. രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. 9.30 ന് അതിയന്നൂർ ബ്ലോക്ക് president ശ്രീമതി. ബി. ശൈലജ ഭദ്രദീപം കൊളുത്തി ക്യാമ്പിൻറെ ഔപചാരികമായ ഉദ്ഘാടനം നടത്തി. ഉദ്ഘാടന സമ്മേളനത്തിൽ BPO ശ്രീമതി. ലത.K അദ്ധ്യക്ഷത വഹിക്കുകയും ശ്രീ. റെജി.S.L സ്വാഗതം പറയുകയും, കാനറ ബാങ്ക് (കമുകിൻകോട് ബ്രാഞ്ച്) മാനേജർ ശ്രീ. നാഗരാജ് ആശംസകളർപ്പിക്കുകയും, ശ്രീമതി. വത്സല ലത.S നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. അതോടൊപ്പം പഠന കിറ്റിന്റെ വിതരണവും നടന്നു. 
                                                  ഒരു ചെറിയ കളിയിലൂടെ ലീഡറിനെ കണ്ടെത്തുകയും സമ്മാനപ്പൊതിയിൽ നിന്നു ലഭിച്ച പതാക AEO, BPO എന്നിവരുടെ സാനിധ്യത്തിൽ ക്യാമ്പ് ലീഡർ ഉയർത്തുകയും ചെയ്തു. തുടർന്ന് വൈകല്യങ്ങളെ അതിജീവിച്ച 4 വ്യക്തികളെ സംബന്ധിച്ച വീഡിയോ പ്രദർശനം നടത്തുകയും ആ വ്യക്തികളുടെ ചിത്രമടങ്ങിയ ബാഡ്ജ് നല്കി 4 ഗ്രൂപ്പുകളായി  തിരിക്കുകയും ചെയ്തു. സെൻസറി പാർക്ക്, കളിപ്പാട്ട നിർമ്മാണം, കളിക്കാം രസിക്കാം, കരവിരുത് എന്നീ കോർണർ പ്രവർത്തനങ്ങളിൽ എല്ലാ കുട്ടികളെയും ഗ്രൂപ്പ് അടിസ്ഥാനത്തിൽ പങ്കെടുപ്പിച്ചു.
                        
                                                    ഉച്ചഭക്ഷണത്തിന് ശേഷം നാട്ടറിവുമായി ബന്ധപ്പെട്ട് വെള്ളായണി കായൽ, കാർഷിക കോളേജ്, കോവളം ബീച്ച് എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു. 7 മണിക്ക് കുട്ടികളുടെ നേതൃത്വത്തിൽ സർവ്വമത പ്രാർത്ഥന നടന്നു. 7.30 മുതൽ പത്രവാർത്ത തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് AEO യുടെ നേതൃത്വത്തിൽ പ്രത്യേക ക്ലാസ്സ് നടന്നു. 9 മണിക്ക് AEO, BPO , CRCC റെജി സാർ , IEDC ചാർജുള്ള ട്രെയിനെർ വത്സല ലത ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ക്യാമ്പ്ഫയർ ആരംഭിച്ചു. കുട്ടികളുടെ ആട്ടവും പാട്ടും ക്യാമ്പ്ഫയർ അതിഗംഭീരമാക്കി.
                                                  
                                                     22/12/2015 ചൊവ്വാഴ്ച രാവിലെ 7 മണിക്ക് CRCC റെജി സാറിന്റെ നേതൃത്വത്തിൽ യോഗ പരിശീലനം നടത്തി. പ്രഭാതഭക്ഷണത്തിന് ശേഷം പത്രവാർത്ത, ഡയറി കുറിപ്പ്  എന്നിവയുടെ അവതരണവും നാടക പരിശീലനവും നടന്നു. കുട്ടികൾ തയ്യാറാക്കിയ പത്രവാർത്തയുടെ പ്രകാശനം ശ്രീ.രാമദാസ് നടത്തി. ഉച്ചയ്ക്ക് ശേഷം കുട്ടികളുടെ നാടകാവതരണവും, ക്രിസ്മസ് ട്രീയും, സമാപന സമ്മേളനവും നടന്നു.


ചൊവ്വാഴ്ച, ഡിസംബർ 22, 2015

QMT SEMINAR


സർവ്വശിക്ഷാ അഭിയാൻ ബാലരാമപുരം BRC യുടെ ആഭിമുഖ്യത്തിൽ എല്ലാ പ്രഥമാധ്യാപകർക്കുമായി 19 /12/2015 ന് QMT  സെമിനാർ നടത്തപ്പെട്ടു. BRC കോണ്‍ഫറൻസ് ഹാളിൽ വച്ചു നടന്ന ഈ സെമിനാറിലൂടെ ലക്ഷ്യമിട്ടത് Quality Monitoring Tool നെക്കുറിച്ചുള്ള ധാരണ ഉറപ്പിക്കലായിരുന്നു. പ്രസ്തുത സെമിനാറിൽ ഉല്ഘാടകനും Moderator ഉം ആയിരുന്നത് District Project Officer, രാജേഷ് സാർ ആയിരുന്നു. DIET പ്രിൻസിപ്പൽ ശ്രീ. കേശവൻ പോറ്റി.K, AEO ശ്രീ. A.S.ഹൃഷികേശ്, BPO ശ്രീമതി. K.ലത എന്നിവർ സന്നിഹിതരായിരുന്നു. 3 മേഖലകളായി തിരിച്ചു കൊണ്ട് ട്രയിനർമാരായ ശ്രീമതി. വത്സല ലത.S , ശ്രീമതി. ധന്യ.S.N, CRC Co-ordinator ശ്രീ. റെജി.S.L എന്നിവരാണ് Paper Presentation നിർവഹിച്ചത്. QMT ഫോർമാറ്റ്‌ പരിചയപ്പെടുത്തുകയും, അതു ശരിയായ രീതിയിൽ പൂരിപ്പിക്കേണ്ടതിന്റെ ആവശ്യകത ചർച്ച ചെയ്തു ബോധ്യപ്പെടുത്തുകയും ചെയ്തു.







ബുധനാഴ്‌ച, ഡിസംബർ 02, 2015

ബാലശാസ്ത്ര കോണ്‍ഗ്രസ്‌, വിംഗ്സ് പ്രവർത്തനങ്ങൾ പരിചയപ്പെടൽ  - ഏകദിന പരിശീലനം 


കേന്ദ്ര പദ്ധതികളായ SSA, രാഷ്‌ട്രീയ ആവിഷ്കാർ അഭിയാൻ എന്നിവ വിഭാവനം ചെയ്ത "WINGS", LEP പ്രവർത്തനമായ ബാലശാസ്ത്ര കോണ്‍ഗ്രസ്‌ എന്നിവയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ഏകദിന പരിശീലനം 24/ 11 / 2015 ന് BRC യിൽ വച്ചു നടന്നു. BRC പരിധിയിൽ വരുന്ന 30 ശാസ്ത്രാധ്യാപകർ പങ്കെടുത്തു. ബാലരാമപുരം AEO ശ്രീ.ഹൃഷികേശ് പരിപാടി ഉത്ഘാടനം ചെയ്യുകയും ട്രെയിനർ ശ്രീ. സുനിൽ  കുമാർ പരിശീലനത്തിന്റെ ഉദ്ദേശലക്ഷ്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. ശാസ്ത്ര ഗണിത വിഷയങ്ങളിൽ കുട്ടികളിൽ താൽപര്യം ജനിപ്പിക്കുക , ഈ വിഷയങ്ങളെ സാമൂഹ്യവൽക്കരിക്കുക എന്നിവയാണ് ഈ പരിപാടിയിൽ ലക്ഷ്യമിട്ടിരുന്നത്. 5 Corner കളിലായി തയ്യാറാക്കിയ പരീക്ഷണ സാമഗ്രികൾ ഉപയോഗിച്ചു കൊണ്ട് വ്യത്യസ്ത പഠന നേട്ടങ്ങൾ കൈവരിക്കാൻ പര്യാപ്തമായ TLM നിർമ്മാണത്തോടെയാണ് സെഷൻ ആരംഭിച്ചത്. വ്യത്യസ്ത ഗ്രൂപ്പുകളിൽ പരീക്ഷണാസൂത്രണം നടത്തി അവതരിപ്പിക്കുകയും അതിനോടൊപ്പം അംഗങ്ങളെ പരിചയപ്പെടുകയും ചെയ്തു. തുടർന്ന് ഗ്രൂപ്പുകളിൽ ശാസ്ത്ര പഠനനേട്ടവുമായി ബന്ധപ്പെട്ടതും സാമൂഹിക പ്രശ്നമായി അവതരിപ്പിക്കാൻ കഴിയുന്നതുമായ Worksheet കൾ നല്കിക്കൊണ്ട് ചർച്ച നടന്നു. ക്രോഡീകരണത്തിൽ WINGS പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഓരോ ഗ്രൂപ്പും WINGS ന്റെ ലക്‌ഷ്യം, സയൻസ് സർക്കിൾ രൂപീകരണം, സസ്യ വായന, ടീച്ചർ റിസർചെർ/ മെന്റെർ, ഓർഗാനിക് ഫുഡ്‌ ഫെസ്റ്റ് എന്നിവ ചർച്ച ചെയ്തു അവതരിപ്പിച്ചു. തുടർന്നുള്ള സെഷനിൽ സെമിനാറിന്റെ വിവിധ ഘട്ടങ്ങൾ ചർച്ച ചെയ്യുകയും ബാലശാസ്ത്ര കോണ്‍ഗ്രസ്‌ - ക്ലാസ്സ്തലം മുതലുള്ള മുന്നൊരുക്കങ്ങൾ , നിർവ്വഹണം , അവതരണം , വിലയിരുത്തൽ എന്നിവയെക്കുറിച്ച് വ്യക്തത വരുത്തുകയും ചെയ്തു. അധ്യാപകരുടെ അവലോകനത്തോടു കൂടി പരിശീലനം 4 മണിക്ക് സമാപിച്ചു.

ദൃശ്യങ്ങളിലൂടെ  .....................