തിങ്കളാഴ്‌ച, മേയ് 28, 2012

അധ്യാപക സംഗമം


പള്ളിച്ചല്‍ പഞ്ചായത്ത്  വിദ്യാഭ്യാസ  സമിതിയുടെ ആഭിമുഖ്യത്തില്‍ ആധ്യാപക  സംഗമം നടന്നു .....

                    POOCODE S V L P സ്കൂളില്‍ 2012 മേയ് 26 ന്  നടന്ന  പ്രസ്തുത  സംഗമത്തില്‍ പ്രഥമ അധ്യാപകരും അധ്യാപകരും പഞ്ചായത്ത്  അംഗങ്ങളും വിദ്യാഭ്യാസ  പ്രവര്‍ത്തകരും പങ്കെടുത്തു . ഗ്രാമ പഞ്ചായത്ത്  പ്രസിടന്റ്റ്  ശ്രീ കെ രാകേഷ്  ചടങ്ങ്  ഉദ്ഘാടനം ചെയ്തു . വിദ്യാഭ്യാസ  സ്റാന്റിംഗ്  കമ്മിറ്റി ചെയര്‍മാന്‍ ശ്രീ സുനു അധ്യക്ഷം വഹിച്ചു .




                     ജില്ലാ തലത്തില്‍ ഏറ്റവും നല്ല  രണ്ടാമത്തെ പഞ്ചായത്തായി തെരഞ്ഞെടുത്ത   പഞ്ചായത്ത്  അംഗങ്ങളെ ചടങ്ങില്‍ അനുമോദിച്ചു . പ്രതീകാത്മകമായി പഞ്ചായത്ത് പ്രസിടെന്റിനെ പൊന്നാട ചാര്‍ത്തി സ്വീകരിച്ചു .  അധ്യാപകരുടെ പ്രതിനിധിയായിദേശീയ  അധ്യാപക  അവാര്‍ഡ് ജേതാവ്  ശ്രീ ജയചന്ദ്രന്‍ സാറാണ്  പൊന്നാട ചാര്‍ത്തിയത് .




                    എ  ഇ  ഓ  ശ്രീ ഹൃഷികേശ്  അക്കാദമിക  ചര്‍ച്ചകള്‍ക്ക്  നേതൃത്വം നല്‍കി . 



ഒന്നാം തരത്തിലെ കൂട്ടുകാര്‍ക്കുള്ള  പഠന  കിറ്റ്  പ്രഥമ  അധ്യാപകര്‍ ഏറ്റുവാങ്ങി . 





യോഗ  തീരുമാനങ്ങള്‍ 


  • വിദ്യാഭ്യാസ  അവകാശ  നിയമം നടപ്പിലാക്കുന്നതിനു പറ്റുന്ന  തരത്തില്‍ സ്വയം പര്യാപ്ത  ശിശു സൌഹൃദ  വിദ്യാലയമായി മുഴുവന്‍ വിദ്യാലയവും മാറണം .
  • ഭൗതിക  സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി സാമൂഹ്യ  കൂട്ടായ്മ  ഉറപ്പു വരുത്തണം 
  • മാലിന്യ  സംസ്ക്കരനവുമായി ബന്ധപ്പെട്ടു  ജൈവ  സംസ്ക്കരണ  യൂണിറ്റുകള്‍  വിദ്യാലയങ്ങളില്‍ സ്ഥാപിക്കണം 
  • കൂട്ടുകാര്‍ക്ക്  മുഴുവന്‍ പഠനസമയം ഉറപ്പുവരുത്തണം 
  • പ്രവേശനോല്സവത്ത്തിനു ഒന്നാം തരത്തിലെ കൂട്ടുകാര്‍ക്ക്  പഠന  കിറ്റ്  വിതരണം ചെയ്യും . എസ്  എസ്  എ  യില്‍ നിന്നും 500 രൂപ  വീതവും ബാനര്‍ , പോസ്റ്റര്‍ , പ്രവേശോനല്സവ  ഗാനം എന്നിവ  നല്‍കും . എല്ലാ വിദ്യാലയങ്ങളും വിളംബര  ജാഥ  സംഘടിപ്പിക്കണം 
  • ക്ലാസ്  പി റ്റി എ  യോഗങ്ങള്‍ കൃത്യമായി വിളിച്ചു ചേര്‍ത്ത്  കൂട്ടുകാരുടെ പഠന  പുരോഗതി ചര്‍ച്ച  ചെയ്യണം 
  • ആഴ്ചയിലൊരിക്കല്‍ എസ്  ആര്‍ ജി യോഗങ്ങള്‍ കൃത്യമായി കൂടുകയും പഠനപ്രവര്ത്ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും വേണം 
  • എല്ലാ വിദ്യാലയങ്ങളിലും ഹെട്മാസ്റെരുടെ അക്കാദമിക  മോനിടരിംഗ്  ഫലപ്രദമാക്കണം 
  • വൈവിധ്യമാര്‍ന്ന  പഠന  തന്ത്രങ്ങള്‍ ക്ലാസ്  മുറികളില്‍ നടപ്പിലാക്കണം 
  • പി ഇ  സി കൃത്യമായി കൂടുകയും വിദ്യാലയ  വികസന  പുരോഗതി ചര്‍ച്ച  ചെയ്യുകയും വേണം 
  • എല്ലാ ക്ലാസ്സിലും ക്ലാസ്  കലണ്ടര്‍ ഉറപ്  വരുത്തണം 
  • കൂട്ടുകാ ര്‍ക്ക്  വേണ്ടി  കൌണ്സിലിംഗ്  ക്ലാസ്സുകള്‍  പഠന പിന്നോക്കക്കാര്‍ക്ക്  വേണ്ടിയുള്ള  പ്രവര്‍ത്തനങ്ങള്‍  ,  എല്‍  എസ്  എസ്  / യു  എസ്  എസ്  പരിശീലനങ്ങള്‍  എന്നിവ  സംഘടിപ്പിക്കും  . 
  • ക്കൂട്ടുകാരുടെ  സൃഷ്ട്ടികള്‍  സമാഹരിച്ചു  കുട്ടികളുടെ  മാഗസിനുകള്‍  പ്രസിദ്ധീകരിക്കും  
  • കൂട്ടുകാരുടെ സാമ്പത്തിക  സാമൂഹിക  പിന്നോക്കാവസ്ഥ  പഠനത്തിനു  തടസ്സമാകാതിരിക്കാന്‍ കര്‍മ്മ  പരിപാടികള്‍  നടപ്പിലാക്കും 
  • ഐ  ഇ  ഡി കൂട്ടുകാരുടെ പഠന  സഹായത്തിനായി പ്രത്യേക  ഫണ്ട്‌ രൂപീകരിക്കും

ശനിയാഴ്‌ച, മേയ് 26, 2012

ഉണര്‍വ് ഡയറി



എസ് ആര്‍ ജി കണ്‍വീനര്മാരുടെ ബി ആര്‍ സി തല ഏക ദിന പരിശീലനം നടന്നു .....

ബി ആര്‍ സി ഹാളില്‍ വച്ച് നടന്ന പരിശീലനത്തില്‍ ബാലരാമപുരം ബി ആര്‍ സി യിലെ എല്ലാ വിദ്യാലയങ്ങളില്‍ നിന്നും ഉള്ള എസ് ആര്‍ ജി കണ്‍വീനര്മാര്‍ പങ്കെടുത്തു . പരിശീലനത്തിന് ബഹുമാനപ്പെട്ട എ ഇ ഓ ശ്രീ ഹൃഷികേശ് , ബി പി ഓ ശ്രീ സുരേഷ് ബാബു എന്നിവര്‍ നേതൃത്വം നല്‍കി . വിദ്യാഭ്യാസ അവകാശനിയമം പരിശീലനത്തിന്റെ ഭാഗമായി ചര്‍ച്ച ചെയ്തു .കലണ്ടര്‍ നിര്‍മ്മാണം , പ്രവേശനോത്സവം , ഗണിത വര്ഷം ,എസ് ആര്‍ ജി പ്രവര്‍ത്തനങ്ങള്‍ ,എന്നിവയും ചര്‍ച്ചയ്ക്കു വിധേയമാക്കി . 
പ്രഥമ അധ്യാപകര്‍ക്ക് തയ്യാറാക്കി നല്‍കിയ ഉണര്‍വ് ഡയറി പരിചയപ്പെടുത്തി . ഡയറിയിലെ ചില പ്രസക്ത പേജുകള്‍ താഴെ ചേര്‍ക്കുന്നു..........




































ചൊവ്വാഴ്ച, മേയ് 22, 2012

ഉണരുന്ന വിദ്യാലയങ്ങള്‍ .......



                     അവധിക്കാല ആലസ്യം വിട്ട് വിവിധ വിദ്യാലയങ്ങള്‍ കൂട്ടുകാരുടെ വ്യത്യസ്ത കൂട്ടായ്മകളുമായി മുന്നോട്ട് .....

കഥകളും റോള്‍ പ്ളേകളും അവധിക്കാല വിരുന്നില്‍ വിഭവങ്ങള്‍ ആകുന്നു . 
വേണ്പകല്‍  എല്‍ പി ബി എസ് ല്‍ നടന്ന അവധിക്കാല ക്യാമ്പില്‍ നിന്നും .......



പൂര്‍വ വിദ്യാര്‍ഥിയായ ആകാശ് ഡി സൂരി യുടെ കഥ കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുന്ന കൂട്ടുകാര്‍ ....... വേണ്പകല്‍ എല്‍ പി ജി  എസ് ല്‍ നിന്നുമുള്ള ദൃശ്യം 


"ജോഷി  ജലസ്റ്റിന്‍ " എല്‍ എം യു പി സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥി ..... കൈ നിറയെ മധുരവുമായി അവന്‍ തന്റെ പ്രിയ വിദ്യാലയത്തിലെ പുതിയ കൂട്ടുകാരെ കാണാനെത്തി . എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ സന്തോഷം പങ്കുവയ്ക്കാനാണ് ജോഷി എത്തിയത് . തന്റെ സ്കൂള്‍ അനുഭവങ്ങള്‍ കൂട്ടുകാരോട് പങ്കു വയ്ക്കുമ്പോള്‍ അവന്റെ കണ്ണുകള്‍ സജലമാകുന്നുണ്ടായിരുന്നു 



തിങ്കളാഴ്‌ച, മേയ് 21, 2012

ഉണര്‍വ് പ്രഥമ അധ്യാപക ഡയറി

പ്രധമാധ്യാപക  പരിശീലനം സമാപിച്ചു ........

ബാലരാമപുരം ബി ആര്‍ സി യുടെ ആഭിമുഖ്യത്തില്‍ മൂന്നു ദിവസമായി നടന്നു വരുന്ന  പ്രധാമാധ്യാപക  പരിശീലനം സമാപിച്ചു . 2012 -13 അധ്യയന  വര്‍ഷത്തെ വിദ്യാലയ  പ്രവര്‍ത്തനങ്ങള്‍ക്ക്  വെളിച്ചമേകാന്‍ കഴിയുന്ന  നിരവധി കര്‍മ്മപരിപാടികള്‍ക്ക്  ഈ  പരിശീലനം രൂപം നല്‍കി 

ഉണര്‍ത്തുപാട്ടായി ഉണര്‍വ്  പ്രഥമ  അധ്യാപക  ഡയറി ....

പ്രധാമാധ്യാപകരുടെ അക്കാദമിക  വിലയിരുത്തലുകള്‍ക്കും വിദ്യാലയ  പ്രവര്‍ത്തനങ്ങള്‍ക്കും സഹായകമായി ഒരു കൈപുസ്തകം ബി ആര്‍ സി യുടെ നേതൃത്വത്തില്‍ പുറത്തിറക്കി . ബഹുമാന്യയായ  തിരുവനന്തപുരം ജില്ല  വിദ്യാഭ്യാസ  ആഫീസര്‍ ശ്രീമതി വി എല്‍ വിശ്വലത  ഹെട്മാസ്റെര്‍ ഫോറം സെക്രട്ടറി ശ്രീ ജയകുമാറിന്  ഡയറി കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു . 






ശ്രീമതി വിശ്വലത  ടീച്ചരിന്റെ വാക്കുകളില്‍ നിന്നും ........
പ്രധാമാധ്യാപകന്‍ ഒരു വിദ്യാലയത്തിലെ മികച്ച  മാനെജരാകണം . ആസൂത്രണം മെച്ചപ്പെടുത്തി വിദ്യാലയത്തെ മികവിന്റെ കേന്ദ്രങ്ങലാക്കാന്‍ കഠിനമായി പ്രയത്നിക്കണം . വിദ്യാലയ  കൂട്ടായ്മകള്‍ ശക്തിപ്പെടുന്ന്തിലൂടെ മാത്രമേ സര്‍ഗാത്മക  പഠനം ഉറപ്പാക്കാന്‍ കഴിയൂ ... സാമൂഹിക  ജീവിത  സാഹചര്യങ്ങളും ഘടകങ്ങളും പഠനത്തെ നിയന്ത്രിക്കുന്നു . അതുകൊണ്ട്  സാമൂഹ്യവല്‍ക്കരനത്ത്തിലൂടെ മാത്രമേ കൂട്ടുകാരുടെ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ കഴിയൂ ... അതിനു വേണ്ടി രക്ഷിതാക്കളെ സ്കൂളിലേയ്ക്ക്  ക്ഷണിക്കുകയും അവരുടെ ആശങ്കകള്‍ അകറ്റി സ്കൂളിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുകയും വേണം .

               സ്കൂളുകള്‍ പകര്‍ച്ചവ്യാധികളുടെ കേന്ദ്രങ്ങള്‍ ആകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം . പുതുവര്‍ഷം ആരംഭിക്കുന്നതിനു മുമ്പ്  ശുചിത്വം ഉറപ്പുവരുത്താനും Time Table , വാര്‍ഷിക പദ്ധതി , ക്ലാസ്  കലണ്ടര്‍ എന്നിവ തയ്യാറാക്കാനും ശ്രദ്ധിക്കണം . കുട്ടികള്‍ക്ക്  വിദ്യാലയം ഒരു സുരക്ഷിത കേന്ദ്രമാനെന്നു ഉറപ്പു വരുത്തണം . എല്ലാ കുട്ടികളും വീട്ടിലെത്തിയെന്നു ഉറപ്പു വരുത്തിയശേഷം മാത്രമേ ഹെട്മാസ്റെര്‍ മടങ്ങാവൂ ..... അക്കാദമിക്  പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്ന ഒരു വ്യക്ത്തിയെന്ന  നിലയില്‍ ബാലരാമപുരം എ  ഇ  ഓ  ശക്തമായി ഇടപെടുന്നത്  അഭിനന്ദനം അര്‍ഹിക്കുന്നു .
                  പ്രസ്തുത  ചടങ്ങില്‍  SSA Programme Officer Dr . ഇലിയാസ്  ,  എ  ഇ  ഓ  ശ്രീ ഹൃഷികേശ്  , ബി  പി  ഓ  ശ്രീ സുരേഷ്  ബാബു , DIET   അധ്യാപിക  ശ്രീമതി പ്രസന്നകുമാരി എന്നിവര്‍ പങ്കെടുത്തു .
കൂട്ടുകാര്‍ക്കും ഒരു ഡയറി .....
                        ഡയറി എഴുത്ത്  ഒരു പഠന പ്രവര്‍ത്തനമാണ്  .സര്‍ഗാത്മകമായി ദയരിയെഴുത്ത്  കുട്ടികള്‍ പരിശീലിക്കെണ്ടതുണ്ട് . അതിനു പറ്റുന്ന  രീതിയില്‍ കുറഞ്ഞ  ചിലവില്‍ ഡയറി തയ്യാറാക്കുന്നതിനും എഴുത്ത്  ക്രമപ്പെടുത്തുന്നതിനും ഉള്ള  നിര്‍ദ്ദേശങ്ങളാണ്  ചര്‍ച്ച  ചെയ്തത് .
നിദ്ദേശങ്ങള്‍ 
  • എല്ലാ  കൂട്ടുകാര്‍ക്കും 200 പേജുള്ള  ബുക്ക്  വാങ്ങുക  
  • അതില്‍ ആദ്യ  8 പേജുകള്‍ ( A 4 പേപ്പറില്‍ രണ്ടു പേജുകള്‍ വീതം സെറ്റ്  ചെയ്ത  കളര്‍ പേപ്പറില്‍ കൊപ്പിയെടുക്കണം ) ഒട്ടിക്കുക 
  • ഡയറിക്ക്  ഇഷ്ട്ടമുള്ള  പേര്  നല്‍കാന്‍ കൂട്ടുകാരെ അനുവദിക്കണം 
  • ഡയറി എഴുത്തിനുവേണ്ടി നല്‍കിയിട്ടുള്ള  നിര്‍ദ്ദേശങ്ങള്‍  ചര്‍ച്ച  ചെയ്യണം 
  • മാസത്ത്തിലോരിക്കലെങ്കിലും അധ്യാപിക  വിലയിരുത്തി  നിര്‍ദ്ടിഷ്ട്ട  പേജില്‍  ഗുനാത്മക  സൂചകമായി  രേഖപ്പെടുത്തണം 
  • ദിവസവും ഡയറി വായന  ക്ലാസ്സില്‍  നടത്തണം 

ആദ്യ  8  പേജുകള്‍ താഴെ ചേര്‍ക്കുന്നു ........










നേമം യു  പി  സ്കൂളിലെ ശ്രേയയുടെ അവധിക്കാല  ഡയറി ഇവിടെ   ചേര്‍ക്കുന്നു .....