തിങ്കളാഴ്‌ച, മേയ് 28, 2012

അധ്യാപക സംഗമം


പള്ളിച്ചല്‍ പഞ്ചായത്ത്  വിദ്യാഭ്യാസ  സമിതിയുടെ ആഭിമുഖ്യത്തില്‍ ആധ്യാപക  സംഗമം നടന്നു .....

                    POOCODE S V L P സ്കൂളില്‍ 2012 മേയ് 26 ന്  നടന്ന  പ്രസ്തുത  സംഗമത്തില്‍ പ്രഥമ അധ്യാപകരും അധ്യാപകരും പഞ്ചായത്ത്  അംഗങ്ങളും വിദ്യാഭ്യാസ  പ്രവര്‍ത്തകരും പങ്കെടുത്തു . ഗ്രാമ പഞ്ചായത്ത്  പ്രസിടന്റ്റ്  ശ്രീ കെ രാകേഷ്  ചടങ്ങ്  ഉദ്ഘാടനം ചെയ്തു . വിദ്യാഭ്യാസ  സ്റാന്റിംഗ്  കമ്മിറ്റി ചെയര്‍മാന്‍ ശ്രീ സുനു അധ്യക്ഷം വഹിച്ചു .
                     ജില്ലാ തലത്തില്‍ ഏറ്റവും നല്ല  രണ്ടാമത്തെ പഞ്ചായത്തായി തെരഞ്ഞെടുത്ത   പഞ്ചായത്ത്  അംഗങ്ങളെ ചടങ്ങില്‍ അനുമോദിച്ചു . പ്രതീകാത്മകമായി പഞ്ചായത്ത് പ്രസിടെന്റിനെ പൊന്നാട ചാര്‍ത്തി സ്വീകരിച്ചു .  അധ്യാപകരുടെ പ്രതിനിധിയായിദേശീയ  അധ്യാപക  അവാര്‍ഡ് ജേതാവ്  ശ്രീ ജയചന്ദ്രന്‍ സാറാണ്  പൊന്നാട ചാര്‍ത്തിയത് .
                    എ  ഇ  ഓ  ശ്രീ ഹൃഷികേശ്  അക്കാദമിക  ചര്‍ച്ചകള്‍ക്ക്  നേതൃത്വം നല്‍കി . ഒന്നാം തരത്തിലെ കൂട്ടുകാര്‍ക്കുള്ള  പഠന  കിറ്റ്  പ്രഥമ  അധ്യാപകര്‍ ഏറ്റുവാങ്ങി . 

യോഗ  തീരുമാനങ്ങള്‍ 


 • വിദ്യാഭ്യാസ  അവകാശ  നിയമം നടപ്പിലാക്കുന്നതിനു പറ്റുന്ന  തരത്തില്‍ സ്വയം പര്യാപ്ത  ശിശു സൌഹൃദ  വിദ്യാലയമായി മുഴുവന്‍ വിദ്യാലയവും മാറണം .
 • ഭൗതിക  സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി സാമൂഹ്യ  കൂട്ടായ്മ  ഉറപ്പു വരുത്തണം 
 • മാലിന്യ  സംസ്ക്കരനവുമായി ബന്ധപ്പെട്ടു  ജൈവ  സംസ്ക്കരണ  യൂണിറ്റുകള്‍  വിദ്യാലയങ്ങളില്‍ സ്ഥാപിക്കണം 
 • കൂട്ടുകാര്‍ക്ക്  മുഴുവന്‍ പഠനസമയം ഉറപ്പുവരുത്തണം 
 • പ്രവേശനോല്സവത്ത്തിനു ഒന്നാം തരത്തിലെ കൂട്ടുകാര്‍ക്ക്  പഠന  കിറ്റ്  വിതരണം ചെയ്യും . എസ്  എസ്  എ  യില്‍ നിന്നും 500 രൂപ  വീതവും ബാനര്‍ , പോസ്റ്റര്‍ , പ്രവേശോനല്സവ  ഗാനം എന്നിവ  നല്‍കും . എല്ലാ വിദ്യാലയങ്ങളും വിളംബര  ജാഥ  സംഘടിപ്പിക്കണം 
 • ക്ലാസ്  പി റ്റി എ  യോഗങ്ങള്‍ കൃത്യമായി വിളിച്ചു ചേര്‍ത്ത്  കൂട്ടുകാരുടെ പഠന  പുരോഗതി ചര്‍ച്ച  ചെയ്യണം 
 • ആഴ്ചയിലൊരിക്കല്‍ എസ്  ആര്‍ ജി യോഗങ്ങള്‍ കൃത്യമായി കൂടുകയും പഠനപ്രവര്ത്ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും വേണം 
 • എല്ലാ വിദ്യാലയങ്ങളിലും ഹെട്മാസ്റെരുടെ അക്കാദമിക  മോനിടരിംഗ്  ഫലപ്രദമാക്കണം 
 • വൈവിധ്യമാര്‍ന്ന  പഠന  തന്ത്രങ്ങള്‍ ക്ലാസ്  മുറികളില്‍ നടപ്പിലാക്കണം 
 • പി ഇ  സി കൃത്യമായി കൂടുകയും വിദ്യാലയ  വികസന  പുരോഗതി ചര്‍ച്ച  ചെയ്യുകയും വേണം 
 • എല്ലാ ക്ലാസ്സിലും ക്ലാസ്  കലണ്ടര്‍ ഉറപ്  വരുത്തണം 
 • കൂട്ടുകാ ര്‍ക്ക്  വേണ്ടി  കൌണ്സിലിംഗ്  ക്ലാസ്സുകള്‍  പഠന പിന്നോക്കക്കാര്‍ക്ക്  വേണ്ടിയുള്ള  പ്രവര്‍ത്തനങ്ങള്‍  ,  എല്‍  എസ്  എസ്  / യു  എസ്  എസ്  പരിശീലനങ്ങള്‍  എന്നിവ  സംഘടിപ്പിക്കും  . 
 • ക്കൂട്ടുകാരുടെ  സൃഷ്ട്ടികള്‍  സമാഹരിച്ചു  കുട്ടികളുടെ  മാഗസിനുകള്‍  പ്രസിദ്ധീകരിക്കും  
 • കൂട്ടുകാരുടെ സാമ്പത്തിക  സാമൂഹിക  പിന്നോക്കാവസ്ഥ  പഠനത്തിനു  തടസ്സമാകാതിരിക്കാന്‍ കര്‍മ്മ  പരിപാടികള്‍  നടപ്പിലാക്കും 
 • ഐ  ഇ  ഡി കൂട്ടുകാരുടെ പഠന  സഹായത്തിനായി പ്രത്യേക  ഫണ്ട്‌ രൂപീകരിക്കും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ