ഞായറാഴ്‌ച, ജൂൺ 03, 2012

പ്രധമാധ്യാപകര്‍ക്കൊരു കത്ത്‌

2012- 13
വീണ്ടുമൊരു അധ്യയന വര്ഷം കൂടി ...... 
        അധ്യാപനത്തിന്റെ സ്വര്‍ണ്ണക്കതിരുകള്‍ വിരിയിച്ച് കൂട്ടുകാരെ സ്വീകരിക്കാന്‍ കാത്തിരിക്കുന്ന പ്രഥമാധ്യാപകരോട് ......
പ്രിയമുള്ളവരേ ......
വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ക്ക് നാന്ദി കുറിക്കുമ്പോള്‍ ചുവടെ ചേര്‍ത്തിട്ടുള്ള കാര്യങ്ങള്‍ എത്രമാത്രം നടപ്പിലാക്കി എന്ന് വിലയിരുത്തേണ്ടത് ആവശ്യമാണ്‌ .....

 • ·  ആദ്യ ദിനങ്ങളിലെ teaching module കള്‍ എല്ലാ അധ്യാപകരും തയ്യാരാക്കിയോ എന്ന് അന്വേഷിക്കണം 
 • ·  നിരന്തര വിലയിരുത്തലിനുള്ള ടൂളുകള്‍ ,  ഘട്ടങ്ങള്‍  മുന്‍കൂട്ടി തീരുമാനിക്കണം 
 • ·  ഏതെല്ലാം പഠനോപകരണങ്ങള്‍ , പുസ്തകങ്ങള്‍ എന്നിവയാണ് ആദ്യ ആഴ്ചകളില്‍ ഉപയോഗിക്കുന്നത് എന്ന് കണ്ടെത്തണം 
 • ·  ആദ്യ ക്ലാസ്സ്‌ പി റ്റി എ എന്നാണ് എന്ന് തീരുമാനിക്കണം 
 • ·  ആദ്യ വായനാ പ്രവര്‍ത്തനം എന്താകണം എന്ന് തീരുമാനിക്കണം . ക്ലാസ് വായന മൂല , സ്കൂള്‍ ലൈബ്രറി എന്നിവ ചിട്ടപ്പെടുത്തണം 
 • ·  പോര്‍ട്ട് ഫോളിയോയില്‍ ആദ്യ ആഴ്ചകളില്‍ എന്തൊക്കെ ഉത്പന്നങ്ങള്‍ ആകണം എന്ന് തീരുമാനിക്കണം 
 • ·  ആദ്യ ആഴ്ചകളിലെ ദിനാചരണങ്ങള്‍ ക്ലാസ്സിലും സ്കൂളിലും എങ്ങനെ സംഘടിപ്പിക്കണം എന്ന് ആലോചിക്കണം ( പരിസ്ഥിതി ദിനം , വായനാ ദിനം , ...........)
 • ·  ക്ലാസ് മുറികള്‍ അടുക്കും ചിട്ടയും വൃത്തിയും ഉള്ളതാക്കുകയും അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്ക് അനുഗുനമാക്കുനതിനും വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ പുനരവലോകനം ചെയ്യണം 
 • ·  പ്രവേശനോത്സവ നടത്തിപ്പിന്റെ നടപടികള്‍ പുനരവലോകനം ചെയ്യണം 


 മാറ്റങ്ങള്‍ അനിവാര്യം ....

വളരുന്ന തലമുറയ്ക്കും വിവര സാങ്കേതിക വിദ്യയ്ക്കുമൊപ്പം വിദ്യാലയ പ്രവര്‍ത്തനങ്ങളിലും ചില മാറ്റങ്ങള്‍ വരുത്തണം 

എന്തൊക്കെ മാറ്റങ്ങള്‍ ?

 • കൂട്ടുകാരുടെ പഠന മികവുകള്‍ മെസ്സേജിലൂടെ കൈമാറാന്‍ സംവിധാനമുണ്ടാക്കണം . എല്ലാ കൂട്ടുകാരുടെയും രക്ഷിതാക്കളുടെ മൊബൈല്‍ ഫോണ്‍ നമ്പരുകളും ഒരു ഇന്റര്‍നെറ്റ് കണക്ഷനും ഉണ്ടെങ്കില്‍ ഇതു സാധ്യമാകും 
 • പഠനപുരോഗതി രേഖകള്‍ power point ല്‍ ആക്കി രക്ഷിതാക്കളെ ക്ലാസ്സ്‌ പി റ്റി എ യില്‍ കാണിക്കുന്നതിനെ കുറിച്ച് ചിന്തിക്കണം 
 • ഇവയെല്ലാം സമാഹരിച്ചു ഒരു ഇ ലേണിന്ഗ് നെറ്റ് വര്‍ക്ക്‌ ആരംഭിക്കാം 

ബി ആര്‍ സി യിലെ മുഴുവന്‍ വിദ്യാലയങ്ങളും പുതിയ പെയിന്റടിച്ച്, അലങ്കരിച് ,കൂട്ടുകാര്‍ക്ക് സമ്മാനങ്ങള്‍ ഒരുക്കി കാത്തിരിക്കുകയാണെന്ന് ഞങ്ങള്‍ക്കറിയാം ......
നിങ്ങളുടെ മനസ്സറിഞ്ഞുള്ള പ്രയത്നത്തെ ഞങ്ങള്‍ അംഗീകരിക്കുന്നു ......
വരും വര്‍ഷത്തെ മികവുകള്‍ക്കായി പത്ത് ദിവസത്തിലധികം വിവിധ തലങ്ങളില്‍ നാം ഒത്തു ചേര്‍ന്നു . ഈ കൂട്ടായ്മ കൂട്ടുകാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുന്ന നിങ്ങളുടെ കര്മ്മവീര്യം വര്ധിപ്പിക്കട്ടെ ....
പഠനത്തിന്റെ സര്‍ഗ വഴികളിലെയ്ക്ക് ആഹ്ലാദപൂര്‍വ്വം ഓടിയെത്തുന്ന മുഴുവന്‍ കൂട്ടുകാരെയും ബാലരാമപുരം ബി ആര്‍ സി സ്വാഗതം ചെയ്യുന്നു ......
ഒരായിരം സര്ഗാനുഭവങ്ങളുടെ പൂത്തിരി കത്തിച്ചു അവരില്‍ പോന്‍കിരണങ്ങള്‍ നിറയ്ക്കാന്‍ നിങ്ങള്‍ക്ക്‌ ഓരോരുത്തര്‍ക്കും കഴിയട്ടെ ......
                                                                             ആശംസകളോടെ 
    ബി ആര്‍ സി   ബാലരാമപുരം                                                         

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ