വെള്ളിയാഴ്‌ച, ഒക്‌ടോബർ 28, 2011

വിവിധ മേളകള്‍ക്ക് തുടക്കമായി

ബാലരാമപുരം സബ് ജില്ല മേളകള്‍ക്ക് വര്‍ണ്ണാഭമായ തുടക്കം 

ഒന്നാം തരം മുതല്‍ പന്ത്രണ്ടാം തരം വരെയുള്ള കൂട്ടുകാരുടെ വിവിധ കഴിവുകള്‍ മാറ്റുരക്കുന്ന ശാസ്‌ത്ര ഗണിത ശാസ്‌ത്ര സാമൂഹ്യ ശാസ്‌ത്ര പ്രവൃത്തി പരിചയ ഐ ടി മേള ബാലരാമപുരം HSS ല്‍ വച്ച് നടന്നു .ഇത്തവണ കൃത്യമായ മുന്നൊരുക്കവും പരിശീലനങ്ങളും മേളകള്‍ക്ക് വേണ്ടി സംഘടിപ്പിച്ചിരുന്നു . വിവിധ വിഷയങ്ങള്‍ക്ക്‌ വേണ്ടി അധ്യാപകര്‍ക്ക് ഓരോ ദിവസത്തെ പരിശീലനം നല്‍കി . ഏതൊക്കെ വിഭാഗങ്ങളിലാണ് മത്സരം നടക്കുന്നത് , മത്സരത്തിന്റെ സ്വഭാവം എന്നിവയെ കുറിച്ച് വ്യക്തമായ ധാരണ ലഭിക്കുന്ന തരത്തില്‍ expert കളുടെ സേവനമാണ് ലഭ്യമാക്കിയത് . മേളകളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ജില്ല പഞ്ചായത്ത് മെമ്പര്‍ ശ്രീ വി .രാജേന്ദ്രന്‍ നിര്‍വഹിച്ചു .

മേളകളുടെ ദൃശ്യങ്ങളിലേക്ക് ............ഗണിത കയ്യെഴുത്ത് മാസികകള്‍ 


മത്സരത്തിനായി കാത്തിരിക്കുന്ന കൂട്ടുകാര്‍ 


ഒരു അധ്യാപകന്റെ പ്രയത്നം 


വൈവിധ്യമാര്‍ന്ന തോരണങ്ങള്‍  


എണ്ണിയാല്‍ തീരാത്ത കൂട്ടുകാര്‍ ഇവിടെ കഠിന പ്രയത്നത്തിലാണ് ...........


ഒരു കൈ നോക്കാം ......പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കൂട്ടുകാരനും മത്സരത്തില്‍ 


ആധുനിക സസ്യ പരിപാലനത്തിനും മത്സരം 


കോണി ചുവടായാലും മതി ഞങ്ങള്‍ മത്സരിക്കും 


പ്രദര്‍ശന നഗരിയിലെ കാഴ്ചകള്‍ 
cluster പരിശീലനം 29-10-2011

ഇത്തവണത്തെ cluster meeting ആസൂത്രണത്തിന് പ്രാധാന്യം നല്‍കി നടത്തുന്നു 


കരിക്കുലം നവീകരണത്തിന്റെ ഭാഗമായി പഠനവുമായി ബന്ധപ്പെട്ട ആശയങ്ങള്‍ അധ്യാപകരില്‍ എത്തിക്കാനും നടപ്പിലാക്കാനും നിരവധി പ്രവര്‍ത്തന  പരിപാടികളാണ് അധ്യാപക പരിശീലനങ്ങളിലൂടെ പ്രാവര്തികമാക്കിയത് .സ്വന്തം ക്ലാസ് മുറിയില്‍ കുട്ടിക്ക് അറിവ് നിര്‍മ്മാണ പ്രക്രിയയില്‍ താല്പര്യപൂര്‍വ്വം പങ്ക്കെടുക്കുന്നതിനു കഴിയുന്ന തരത്തില്‍ അധ്യാപികക്ക് തല്‍സമയ സഹായം ലഭിക്കേണ്ടതുണ്ട് . ഈ ചിന്തയുടെ അടിസ്ഥാനത്തില്‍ വിദ്യാലയത്തെ ഒരു സമഗ്ര യൂണിറ്റായി കണ്ടു മെച്ചപ്പെടുത്തുന്നതിനു വേണ്ടി നടപ്പിലാക്കിയ നിരന്തര തല്‍സമയ സഹായ പരിപാടിയുടെ നന്മകള്‍ പങ്ക്കു വയ്ക്കുന്ന ഒരു clustermeeting കൂടി നടക്കുന്നു 
                                              ഈ കൂടിചെരലിനു നിരവധി പുതുമകളുണ്ട് . അതിലൊന്ന് പരമാവധി cluster കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്നതാണ് . മറ്റൊന്ന് ആസൂത്രണത്തിന് പ്രാധാന്യം നല്‍കി അധ്യാപക മികവുകള്‍ വളര്‍ത്തുന്നതിനുള്ള ശ്രമം ഇതിന്റെ ഭാഗമായി നടക്കുന്നു 

ബാലരാമപുരം ബി ആര്‍ സി യില്‍ പരിശീലനം നടക്കുന്ന കേന്ദ്രങ്ങള്‍ 
 1. G LPS MUTTAKAD 
 2. G LPS POONCODE 
 3. G LPS MUDIPPURANADA 
 4. G LPS THONGAL NELLIMOOD 
 5. G LV LPS MULLOOR 
 6. G LPS AVANAAKUZHI 
 7. G UPS PUTHICHAL 
 8. G HSS BALARAMAPURAM 
 9. BRC BALARAMAPURAM 
ഇന്ന് ബിആര്‍ സി യില്‍ വച്ച് വിവിധ ഘട്ടങ്ങളില്‍ ആസൂത്രണം നടന്നു .ബി ആര്‍ സി തലത്തിലും ക്ലാസ് തലത്തിലും സെന്റെര്‍ തലത്തിലും പ്രവര്‍ത്തനങ്ങള്‍ plan ചെയ്തു .

വ്യാഴാഴ്‌ച, ഒക്‌ടോബർ 27, 2011

പുസ്തക പരിചയം -- ഹെല്പ് ഡസ്ക് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി

            ഞാന്‍ നുജൂദ് 
വയസ്സ് 10 വിവാഹ മോചിത 


ഇതൊരു അഞ്ചാം തരത്തില്‍ പഠിക്കാന്‍ മാത്രം പ്രായമുള്ള ഒരു കൊച്ചു കുട്ടിയുടെ കദന കഥ .....
വളരെ ചെറു പ്രായത്തില്‍ വിവാഹിതയാവുകയും പത്താം വയസില്‍ വിവാഹ മോചിതയാവുകയും ചെയ്ത യമനിലെ നുജൂദ് അലിയുടെ ജീവിത കഥ ....
സ്വന്തം ഗ്രാമത്തില്‍ നിന്ന് രക്ഷപ്പെട്ടു തന്റെ അനുഭവങ്ങള്‍ ലോകത്തോടും നിയമത്തോടും വിളിച്ചു പറഞ്ഞ ധൈര്യശാലിയായ പെണ്‍കുട്ടിയുടെ പൊള്ളുന്ന , അതിജീവനത്തിന്റെ അകം പൊരുളുകള്‍ ....
നിയമ വ്യവസ്ഥ അത്ര ശക്തമല്ലാത്ത ഒരു രാജ്യത്താണ് ഇതു നടക്കുന്നത് .... പക്ഷെ ഇതൊക്കെ ശക്തമായ നമ്മുടെ നാട്ടിലും ഇത്തരം പീഡനങ്ങള്‍ കുട്ടികള്‍ക്കെതിരെ നടക്കുന്നില്ലേ ....ഇതിനെതിരെ ശക്തമായി പ്രതികരിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കെണ്ടാതുണ്ട്...... 
അതിനു നുജൂദിന്റെ അനുഭവചരിത്രം അധ്യാപകര്‍ക്ക് ഒരു വായനാ സാമഗ്രി ആകണം  . വായിക്കുക ....സഹപ്രവര്‍ത്തകരോട് പങ്കു വയ്ക്കുക ..... ചര്‍ച്ച ചെയ്യുക 

ബുധനാഴ്‌ച, ഒക്‌ടോബർ 26, 2011

വിദ്യാലയപ്രവര്തനങ്ങളിലൂടെ

ന്യൂ H S S ലെ പുതുമയാര്‍ന്ന ക്ലബ്ബ് പ്രവര്തനങ്ങളിലെയ്ക്ക് ....

സാമൂഹ്യ ശാസ്‌ത്ര ക്ലബ്ബ്
 • മാസം തോറും പ്രശ്നോത്തരികള്‍ 
 • atlas .ഭൂപടം എന്നിവയുടെ നിര്‍മ്മാണം 
 • വിവിധ പതിപ്പുകള്‍
 • പ്രത്യേക ലൈബ്രറി 
 • C D കളുടെ നിര്‍മ്മാണവും പ്രകാശനവും 
 • ക്ലാസ്സിലെ ഓരോ കുട്ടിക്കും ആവശ്യമായ ഗ്ലോബുകളും മാപ്പുകളും
 • മറ്റ് പഠനോപകരണങ്ങളും 

ശാസ്‌ത്ര ക്ലബ്ബ് 
 • വിവിധ പരീക്ഷണങ്ങളുടെ ആസൂത്രണവും സംഘാടനവും 
 • MINI EXHIBITION 
 • വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ചിത്ര രചനാ മത്സരങ്ങള്‍ 
 • ശാസ്‌ത്ര വാര്‍ത്തകളുടെ ശേഖരണം , പ്രദര്‍ശനം 
 • വിവിധ പതിപ്പുകള്‍ 
 • പ്രോജക്ടുകള്‍ 
 • വിവിധ ലാബുകള്‍ 

ഗണിത ശാസ്‌ത്ര ക്ലബ്ബ് 
 • ഗണിത പഠനം പ്രവര്‍ത്തനങ്ങളിലൂടെ 
 • ഗണിത ലാബ് 
 • ഗണിത മാഗസിനുകള്‍ 
 • പ്രദര്‍ശനങ്ങള്‍ , പ്രശ്നോതരികള്‍
 • എഴുപതിലധികം ഗണിത സ്വയം പഠനോപകരണങ്ങള്‍ 
 • ഗണിത പഠനത്തിനു ആധുനിക സങ്കേതങ്ങളുടെ ഉപയോഗം 


വിദ്യാ രംഗം 
 • സാഹിത്യ സദസ്സുകള്‍ 
 • കുട്ടി ലൈബ്രെരിയന്മാര്‍
 • സാഹിത്യ മത്സരങ്ങള്‍ 
 • ഓരോ കുട്ടിക്കും കൈയെഴുത്ത് മാഗസിനുകള്‍ 
 • ആനിമേഷന്‍ ചിത്രങ്ങളുടെ നിര്‍മ്മാണം ഐ ടി ക്ലുബ്ബ്മായി ചേര്‍ന്ന് 

പരിസ്ഥിതി ക്ലബ്ബ് 
 • ജൈവ പച്ചക്കറി കൃഷിയും വാഴ കൃഷിയും 
 • പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം 
 • ഔഷധ സസ്യ തോട്ടം 
 • ഹരിത വിദ്യാലയം 
 • പരിസ്ഥിതി പ്രൊജെക്ടുകള്‍ 

ഐ ടി ക്ലബ്ബ് , english club , .....എന്നിങ്ങനെ ഇനിയും വ്യത്യസ്ത പ്രവര്‍ത്തനങ്ങളുമായി ക്ലബ്ബുകള്‍ അനവധി .........
സ്കൂള്‍ പുറത്തിറക്കിയ സി ഡി "നെയ്യാറിന്‍ മക്കള്‍ "നെയ്യാറ്റിന്‍ കരയുടെ പ്രാദേശിക ചരിത്രത്തിലേക്കുള്ള ഒരു തിരനോട്ടമാണ് 


ഹിന്ദി ഭാഷയില്‍ വായന സാധ്യമാക്കുന്നതിന് ഹിന്ദി സംസ്ഥാനങ്ങളില്‍ നിന്നും പത്രങ്ങള്‍ വരുത്തി കുട്ടികള്‍ക്ക് നല്‍കുന്നു .
ഒരു ജനായത്ത വിദ്യാലയത്തിന്റെ എല്ലാ മേന്മകളും പേറുന്ന ഒരു സമ്പൂര്‍ണ്ണ വിദ്യാലയത്തിന്റെ 
കാഴ്ചകള്‍ തല്ക്കാലം ഇവിടെ അവസാനിക്കുന്നു ......
 

തിങ്കളാഴ്‌ച, ഒക്‌ടോബർ 24, 2011

വിദ്യാലയങ്ങളിലൂടെ.........

നൂറുക്കു നൂറു മികവുമായി ന്യൂ ഹയര്‍ സെക്കണ്ടറി സ്കൂള്‍ നെല്ലിമൂട്

ഇതൊരു മികവിന്റെ വിദ്യാലയം ....നെയ്യാറ്റിന്‍കര താലൂക്കിലെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന വിദ്യാലയമാനിത് ...
മാനേജുമെന്റും പ്രധമാധ്യാപകനും അധ്യാപകരും രക്ഷിതാക്കളും മികവിന്റെ വഴികളെ കുറിച്ച് കൂട്ടായി അന്വേഷിക്കുന്നു ......ഇവിടെ......
U P,H S ,വിഭാഗങ്ങളിലായി 3605 കൂട്ടുകാര്‍ ഇവിടെ പഠനം തേടിയെത്തുന്നു ...

ഇത്രയും കൂട്ടുകാര്‍ക്കു പഠന സൗകര്യമൊരുക്കാന്‍ മികച്ച ഭൗതിക സൗകര്യങ്ങള്‍ ...
 • സുസജ്ജമായ 4 computer ലാബുകള്‍ 
 • വ്യത്യസ്ത വിഷയങ്ങള്‍ക്ക്‌ പ്രത്യേകം ക്രമീകരിച്ച 2 ലൈബ്രറികള്‍ 
 • വായനാമുറികള്‍
 • ഓരോ വിഷയത്തിനും പ്രത്യേകം ലാബുകള്‍ 
 • നാലു സ്മാര്‍ട്ട് ക്ലാസ് മുറികള്‍ 
 • നൂറിലധികം computer 
 • ഓരോ ക്ലാസ് മുറിയിലും വായനാ മൂലകളും റിസോര്ഴ്സ് ബുക്കുകളും 
 • ഐ ഇ ഡി സി കുട്ടികള്‍ക്കായി resource room 
 • മറ്റു അനുബന്ധ സംവിധാനങ്ങള്‍ 
കായിക പ്രവര്‍ത്തനങ്ങളും കലാപ്രവര്തനങ്ങളും ക്ലബ്‌ പ്രവര്‍ത്തനങ്ങളും പഠനത്തോടൊപ്പം ഇഴചേര്‍ന്ന് ചിട്ടയായി നടക്കുന്നു . കൂട്ടുകാര്‍ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേയ്ക്ക് പഠനത്തിനായി ചലിക്കുന്നു ....സ്വാഭാവികമായി ......
അടിസ്ഥാന സൗകര്യങ്ങള്‍ പഠനത്തിനു ഫലപ്രദമായി ഉപയോഗിക്കുന്നതിനു വികെന്ദ്രീകരിച്ചുള്ള ആസൂത്രണ സംവിധാനങ്ങള്‍ 
 • UP , HS വിഭാഗങ്ങള്‍ക്ക് പ്രത്യേകം എസ് ആര്‍ ജി കള്‍ 
 • വിവിധ ക്ലബ്ബുകള്‍ 
 • SUBJECT COUNCILS
 • പി ടി എ , എം പി ടി എ സംവിധാനങ്ങളുടെ കൂട്ടായ്മ 


എല്ലാത്തിനും പുറമേ ......
പ്രഥമാധ്യാപകനായ ശ്രീ സുനില്‍ പ്രഭാനന്ദ ലാല്‍ സാറിന്റെ മികച്ച നേതൃത്വം .......
HM എന്ന നിലയില്‍ സാര്‍ ഓഫീസില്‍ കാണുക ചുരുക്കം .... ഒന്നുകില്‍ കുട്ടികളോടൊപ്പം .... അല്ലെങ്കില്‍ ക്ലാസ്സ്‌ നിരീക്ഷണത്തില്‍ .....അതുമല്ലെങ്കില്‍ അധ്യാപകരുടെ കൂടിചെരലുകളില്‍ ..
അധ്യാപകരില്‍ ഒരാളായി പഠനത്തിനു പിന്തുണയുമായി സര്‍വ്വ സമയവും സര്‍വ്വ വ്യാപിയായി നിറഞ്ഞു നില്‍ക്കുന്ന സുനില്‍ സാറിന്റെ നേതൃത്വം തന്നെ മാതൃകാപരമാണ് .
അതുകൊണ്ട് തന്നെ അധ്യാപകരുടെ , കൂട്ടുകാരുടെ മികവിനായുള്ള കൂട്ടായ്മയ്ക്ക് സമയ പരിമിതി ഒരു തടസ്സമേ അല്ല 
ഈ മികവുകള്‍ ഒരു ലക്കത്തില്‍ അവസാനിക്കുന്നില്ല ......

                                                                                              (തുടരും .....

ശനിയാഴ്‌ച, ഒക്‌ടോബർ 22, 2011

വിവിധ ടീമുകളുടെ ബി ആര്‍ സി സന്ദര്‍ശനം

കര്‍ണ്ണാടകയില്‍ നിന്നും ആന്ധ്രയില്‍ നിന്നുമുള്ള ടീമുകള്‍ ബി ആര്‍ സി സന്ദര്‍ശിച്ചു 


            
                     രണ്ടു സംസ്ഥാനങ്ങളിലെ ഐ ഇ ഡി സി യുമായി ബന്ധപ്പെട്ട ടീമുകളാണ് ബി ആര്‍ സി യിലെത്തിയത് . ബി ആര്‍ സി യില്‍ നടക്കുന്ന പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കൂട്ടുകാര്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ അവര്‍ ബി ആര്‍ സി അംഗങ്ങളുമായി ചര്‍ച്ച ചെയ്തു . ബിആര്‍ സി പ്രവര്‍ത്തനങ്ങള്‍ ബി പി ഓ ശ്രീ സുരേഷ് ബാബു വിശദീകരിച്ചു .


                       ഐ ഇ ഡി സി റിസോഴ്സ് റൂം , ഹോം ബെയ്സിഡ് വിദ്യാഭ്യാസം , അനുരൂപീകരണ പ്രവര്‍ത്തനങ്ങള്‍ , പ്രത്യേക പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ നടത്തിപ്പ് പങ്ക്കു വച്ചു .

ചൊവ്വാഴ്ച, ഒക്‌ടോബർ 18, 2011

തൂവല്‍ ഇരുപത്തഞ്ചാം ലക്കത്തിലേക്ക്

നിറഞ്ഞ മനസ്സോടെയാണ് ഇത് എഴുതുന്നത്‌ ........... 


തൂവല്‍ ഇരുപത്തഞ്ചാം ലക്കത്തിലേക്ക് കടക്കുകയാണ് . കൂട്ടുകാരുടെ സ്വപ്‌നങ്ങള്‍ പീലി വിടര്‍ത്തുന്ന കൊച്ചുകൊട്ടാരങ്ങളായ പ്രൈമറി വിദ്യാലയങ്ങളില്‍ ചിലവയുടെ മികവുകളുടെ കാഴ്ചകളും ചുരുക്കം ചില ബി ആര്‍ സി പ്രവര്‍ത്തനങ്ങളുമാണ് ഇതുവരെ ചുരുള്‍ നിവര്ത്തിയത് . .......
തൂവലിന്റെ ചില ലക്കങ്ങള്‍ നേരിട്ട്  കൂട്ടുകാരെ കാണിക്കാന്‍ കഴിയാത്ത പരിമിതി മറികടക്കാന്‍ കോപ്പി എടുത്തു സ്കൂളില്‍ പ്രദര്‍ശിപ്പിച് അനുഭവങ്ങളും ഞങ്ങള്‍ക്കുണ്ട്‌ .....ഈ ആവേശമാണ് ഞങ്ങളെ മുന്നോട്ടു നയിക്കുന്നത് 
വരും ദിവസങ്ങളില്‍ മറ്റു വിദ്യാലയങ്ങളിലെ മികവുകള്‍ കൂടി ഒന്നൊന്നായി തൂവലിലൂടെ വിദ്യാഭ്യാസ സമൂഹത്തിനു മുന്നില്‍ എത്തിക്കും.  കൂട്ടത്തില്‍ ചില കൊച്ചു കൂട്ടുകാരെയും അവരുടെ സൃഷ്ട്ടികളെയുകൂടി പരിചയപ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു . ഈ ലക്കത്തിലൂടെ മികവ്ന്റെ കൂട്ടുകാരനായ ഒരു കൊച്ചു മിടുക്കനെ ഞങ്ങള്‍ പരിചയപ്പെടുത്ത്ന്നു . 
ബാലരാമപുരം ബി ആര്‍ സി യിലെ കൂട്ടായ്മയുടെ മുഖമുദ്രയായ തൂവലിലേക്ക് ഒന്നുകൂടി ഏവരെയും സ്വാഗതം ചെയ്യുന്നു 
മികവിന്റെ യാത്ര തുടരാം .......
ഇതുവരെ നല്‍കിയ സഹകരണം തുടര്‍ന്നും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ 

ആര്‍ .സുരേഷ് ബാബു 
ബി.പി.ഓ ,ബി ആര്‍ സി ബാലരാമപുരം 

വൈകല്യത്തെ അതിജീവിച്ച കൂട്ടുകാരനെ തേടി ........

കൂട്ടുകാര്‍ക്കു പ്രിയപ്പെട്ടവന്‍ ....പഠനത്തില്‍ ക്ലാസ്സില്‍ ഒന്നാമന്‍ ....പ്രകൃതിയോട് സല്ലപിക്കുന്നതിലും വീട്ടിലെ സഹജീവികളെ ഓമനിക്കുന്നതിലും അവരോടു കിന്നാരം പറയുന്നതിലും സന്തോഷം കണ്ടെത്തുന്ന കൂട്ടുകാരന്.........അരുണ്‍ എസ്


വെങ്ങാനൂര്‍ എല്‍ എം എസ്  എല്‍ പി സ്കൂളിലെ മൂന്നാം തരത്തിലെ ഈ കൊച്ചു കൂട്ടുകാരന് ജനിക്കുമ്പോള്‍ തന്നെ വലതുകാലിന്റെ പാദമാടക്കം ഒരു ഭാഗമില്ലായിരുന്നു. 
പക്ഷെ ഈ വൈകല്യം അവന്റെ ആത്മവിശ്വാസത്തെയും മികവുകളെയും തളര്‍ത്തിയില്ല ....
എന്തിനും ഏതിനും കൂട്ടിനു അധ്യാപകരും പ്രഥമ അധ്യാപികയും കൂട്ടുകാരും  ഉണ്ട് എന്ന ചിന്ത അവനെ മികവില്‍ നിന്ന് മികവിലേക്ക് നയിക്കുന്നു 


അനുജനും ചേട്ടനും ഒപ്പം കളിയും ചിരിയുമായിട്ടാണ്  അവന്‍ സ്കൂളില്‍ എത്തുന്നത് .


പഠനത്തില്‍ കൂട്ടുകാരെ അവന്‍ സഹായിക്കും ......
പലപ്പോഴും സ്കൂള്‍ വളപ്പിലെ തണല്‍ മരച്ചുവട്ടില്‍ പുസ്തകങ്ങളെ കൂട്ടുകാരാക്കി അരുണ്‍ ഉണ്ടാകും .....


ക്ലാസ് റൂം പ്രവര്‍ത്തനങ്ങളിലും കളികളിലും പങ്കെടുക്കുമ്പോള്‍ വൈകല്യത്തെ കുറിച്ച് അവന്‍ ഓര്‍ക്കാറില്ല 


ഈ കുരുന്നിന്റെ ആത്മവിശ്വാസവും പ്രവര്‍ത്തനങ്ങളും എല്ലാ  കൂട്ടുകാര്‍ക്കും പാഠമാകട്ടെ 

തിങ്കളാഴ്‌ച, ഒക്‌ടോബർ 17, 2011

ബി ആര്‍ സി യില്‍ കുട്ടികളുടെ സൃഷ്ടികള്‍ക്ക് ഒരിടം

ബി ആര്‍ സി യിലെ പരിശീലന ഹാളില്‍ വിവിധ വിദ്യാലയങ്ങളിലെ കൂട്ടുകാരുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാന്‍ സംവിധാനമൊരുങ്ങി......ആദ്യം കുട്ടുകാരുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനു തെരഞ്ഞെടുത്തത് 
.


കൂട്ടുകാര്ക്കു വേണ്ടി പഠന പ്രവര്‍ത്തനത്തിന് സഹായകമായി സി ഡി ലൈബ്രറിയും ക്രമീകരിച്ചിട്ടുണ്ട് 


ശാസ്ത്ര പഠനത്തിനുള്ള ശാസ്ത്ര മൂല മറ്റൊരു ആകര്‍ഷണമാണ് 


കുട്ടികള്‍ക്ക് വേണ്ടി കളിപ്പാട്ടങ്ങളുടെ കൂടാരവും ആകര്‍ഷകമായി സജ്ജീകരിച്ചിട്ടുണ്ട്