ഞായറാഴ്‌ച, ഒക്‌ടോബർ 09, 2011

റീനയുടെ ദു:ഖം

ഇതു കള്ളമല്ല .......നിജം ....
വിദ്യാലയവും പേരുകളും പ്രതീകാത്മകം .......
ഇനി കഥയിലേയ്ക്ക് ...
റീനയുടെ ദു:ഖം 
                               റീന അന്നും നിറ കണ്ണുകളോടെയാണ് സ്കൂളിലെത്തിയത് .അനിത ടീച്ചറിനോട്എന്തു പറയും ? തലേ ദിവസം ടീച്ചര്‍ തന്ന സെമിനാര്‍ കുറിപ്പ് തയ്യാറാക്കാന്‍ കഴിഞ്ഞിട്ടില്ല . ടീച്ചര്‍ ഇന്നും അച്ഛനെ വിളിച്ചു കൊണ്ട് വരാന്‍ പറയുമോ ? /ആവോ ...
                                നീറുന്ന മനസോടെ  അവള്‍ ബെഞ്ചിന്റെ ഒരു കോണില്‍ ഒതുങ്ങിക്കുടിയിരുന്നു .തലേ ദിവസത്തെ വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ അവളെ വിടാതെ പിന്‍തുടര്‍ന്നു .വിവരശേഖരണത്തിന് ടീച്ചര്‍ ഏല്‍പ്പിച്ച പുസ്തകം അച്ഛന്‍ വലിച്ചു കീറി ദൂരെയെറിന്ജാന് ഇന്നലെ അമ്മയോടുള്ള ദേഷ്യം തീര്‍ത്തത് .ടീച്ചറിനോട് എന്തു സമാധാനം പറയും ?
              എന്നും അച്ഛന്‍ ഇങ്ങനെയാണ്....
                                 ജോലി കഴിഞ്ഞു മുക്കറ്റം കുടിച്ചു ലക്ക് കേട്ടാണ് അച്ഛന്‍ വീട്ടിലെത്തുന്നത് ...
കയ്യില്‍ ഒരു ചില്ലിക്കാശു മിച്ചം കാണില്ല .വന്നുകയരിയാലുടന്‍ അമ്മയോട് വഴക്ക് തുടങ്ങും 
കാരണമൊന്നുമില്ലാതെ അമ്മയെ തല്ലും ... അമ്മ എന്തെങ്കിലും സമാധാനം പറഞ്ഞാല്‍ ഉടന്‍ തന്നെ വീട്ടിലെ പാത്രങ്ങളും മറ്റു സാധനങ്ങളും തകര്‍ക്കുകയായി ....പേടിച്ചരണ്ടു മുറിയിലേയ്ക്ക് ഒതുങ്ങുന്ന ഞങ്ങളോടാണ് പിന്നത്തെ പരാക്രമണം . പുസ്തകങ്ങള്‍ വലിച് ദൂരത്തെരിയും
"പഠിച്ചു നീയൊക്കെ ഇനി കലെച്റെരാവാന്‍ പോവുകയല്ലേ " എന്ന് ആക്രോശിക്കും .പെറുക്കിയെടുത്ത പുസ്തകങ്ങള്‍ അനുജത്തിമാര്‍ ഒളിച്ചു വച്ചതിനാല്‍ അവരുടെ പുസ്തകങ്ങള്‍ കീറിയില്ല .
                                  ഇന്നലെയും മുഴു പട്ടിണിയായിരുന്നു. ഉച്ചയ്ക്ക് സ്കൂളില്‍ നിന്ന് കുടിച്ച കഞ്ഞി മാത്രം........ ഈ സങ്കടങ്ങള്‍ ആരോട് പറയാന്‍ .... നിറം മങ്ങിയ മനസ്സും ഒടിഞ്ഞു തുഉങ്ങിയ ശിരസ്സുമായി അവള്‍ ക്ലാസ്സിലിരുന്നു .....
ഇതു പോലെ എത്ര റീനമാര്‍ നമുക്ക് ചുറ്റുമുണ്ട് ?......
  • മറ്റ് എന്തെല്ലാം പ്രശ്നങ്ങളാണ് കുട്ടികളുടെ പഠനത്തിനു തടസ്സമായി നില്‍ക്കുന്നത് ?
  • ഇത്തരം കുട്ടികളെ സഹായിക്കേണ്ടത് നമ്മുടെ കു‌ടി കടമയല്ലേ ?
  • ഇതിനുവേണ്ടി എന്തൊക്കെ ഇടപെടലുകളാണ് നമുക്ക് ചെയ്യാന്‍ കഴിയുന്നത് ?
  •  ഇതു പോലുള്ള മറ്റ് അനുഭവങ്ങള്‍ പങ്കു വയ്ക്കാമോ ?                                 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ