ബുധനാഴ്‌ച, ഡിസംബർ 18, 2013

പരിശീലനം ,ബോധവല്‍ക്കരണം 

ബാലരാമപുരംബി ആര്‍ സി യിലെ വിവിധ സ്കൂളുകളിലെ എല്‍ എസ്‌ എസ്‌ -യു എസ്‌ എസ്‌ പരീക്ഷകളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് പരീക്ഷയില്‍ മികച്ച പ്രകടനം നടത്താന്‍ സഹായിക്കുന്ന അധ്യാപക പരിശീലനം ഡിസംബര്‍ പതിനൊന്നിനു ബി ആര്‍ .
 സിയില്‍ നടന്നു ,അതിയന്നൂര്‍ യു പി സ്കൂള്‍ ഹെഡ് മാസ്റര്‍ ശ്രീ .പി .വി.പ്രേംജിത്ത് ക്ലാസ് നയിച്ചു .ബി പി ഓ കെ ലത ,എ ഇ ഓ എ എസ്‌ ഹൃഷികേശ് ,ബി ആര്‍ സി പരിശീലകര്‍ ,അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു 
രക്ഷാകര്‍ത്താക്കളുടെ ബോധവക്കരണം 
സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക്‌ ശാക്തീകരണ പരിപാടി നടത്തി .ഡിസംബര്‍ പതിനെട്ട് ,പത്തൊന്‍പത്‌ തിയതികളില്‍ നടന്ന പരിശീലനത്തില്‍ നല്ല പങ്കാളിത്തം ഉണ്ടായി
.വെങ്ങാനൂരില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ .മംഗലത്തു കോണം രാജു ഉദ്ഘാടനം ചെയ്തു .എച്ച് എം സി ജയകുമാര്‍ ,എ എസ്‌ മന്‍സൂര്‍ ,വാര്‍ഡ്‌ മെമ്പര്‍ ,ആര്‍ ടി മാര്‍ എന്നിവര്‍ പങ്കെടുത്തു .തൊങ്ങല്‍ എല്‍ പി എസ്‌ ,എല്‍ വി എല്‍ പി എസ്‌ മുല്ലൂര്‍ എന്നിവിടങ്ങളിലും പരിപാടി നടന്നു 

ഞായറാഴ്‌ച, ഡിസംബർ 01, 2013

വികലാംഗ ദിനാചരണം
 ഡിസംബര്‍ മൂന്നിന് ബി ആര്‍ സി, ഐ ഇ ഡി റിസോര്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ മൂന്നിന് ലോക വികലാംഗ ദിനം ആചരിക്കും .അവണാകുഴി ഗവ .എല്‍ .പി .എസില്‍ രാവിലെ ഒമ്പതിന് രെജിസട്രറേന്‍ നടക്കും .തുടര്‍ന്ന് ഇരുന്നൂറ് പേര്‍ പങ്കാളികള്‍ ആകുന്ന കൂട്ട ചിത്ര രചനയില്‍ സമൂഹത്തിലെ വിവിധ തുറകളില്‍ ഉള്ളവര്‍ പങ്കെടുക്കും .കുട്ടികളെ അഞ്ച്‌ ഗ്രൂപ്പാക്കി ക്ലേ മോഡല്‍ ,പേപ്പര്‍ ക്രാഫ്റ്റ് ,കൊളാഷ് ,പൂക്കള്‍ നിര്‍മാണം ,കഥാരചന എന്നീ പ്രവര്‍ത്തങ്ങള്‍ നടക്കും .സമാന്തരമായി ഐ .ഇ .ഡി പ്രവര്‍ത്തനങ്ങളുടെ വീഡിയോ പ്രദര്‍ശനവും വൈകല്യ ങ്ങളെ അതിജീവിച്ചവരുമായി അഭിമുഖവും നടക്കും .ഉച്ചക്ക് ശേഷം കുട്ടികളുടെ കലാവിരുന്നും സമ്മാനവിതരണവും നടക്കും .അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രി . ഉച്ചക്കട സുരേഷ് ദിനാചരണം ഉദ്ഘാടനം ചെയ്യും .ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റ്‌ മാര്‍, ദിനാചരണത്തില്‍ പങ്കെടുക്കും .ഉപജില്ലയിലെ വൈകല്യമുള്ള ഇരുന്നൂറ് കുട്ടികളും രക്ഷിതാക്കളും ദിനാചരണത്തില്‍ പങ്കാളികള്‍ ആകുമെന്ന് ബി പി ഒ കെ .ലത അറിയിച്ചു .

വെള്ളിയാഴ്‌ച, നവംബർ 29, 2013


കിടാരക്കുഴി ഗവ;എല്‍ പി എസ്‌ 
പറയാന്‍ നൂറു നാവു വേണം

കിടാരക്കുഴി മുള്ളുമുക്കില്‍ വൈകല്യം ബാധിച്ച ജയലക്ഷ്മിയുടെ വീട്ടില്‍ പോകാനാണ് യാത്ര തിരിച്ചത് ,ഐ ഇ ഡി  ആര്‍ ടി ബീന എന്നെ അവിടെ കാത്തിരുന്നു .ക്യാമറ സെല്‍വന്‍ സാറിന്‍റെ കയ്യിലായിരുന്നു .സെല്‍വന്‍ സാറിനെ കാത്ത് നില്‍ക്കുന്നതിന് ഞാന്‍ കിടാരക്കുഴി എല്‍ പി സ്കൂള്‍ തെരെഞ്ഞെടുത്തു .സ്കൂളില്‍ കയറി പ്രധാന അധ്യാപകനെ തേടി .റോബര്‍ട്ട്‌ സാര്‍ എന്നെ ടീച്ചറുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടു പോയി .ടീച്ചര്‍  രണ്ടാം ക്ലാസ്സില്‍ ആയിരുന്നു.കുട്ടികളുടെ ബെഞ്ചില്‍ അവരോടൊപ്പം ഇരുന്നു ഒരു പ്രവര്‍ത്തനം ചെയ്യുകയായിരുന്നു അവര്‍ .ഒരു 
പഴയ ഐസ്ക്രീം കപ്പില്‍ മുക്കാല്‍ ഭാഗം മണ്ണ് . ദിവസവും കുട്ടികള്‍ ഓരോരുത്തര്‍ ഇഷ്ടമുള്ള ചെടി ,പൂവ് എന്നിവ ഇതില്‍  വയ്ക്കും .തുടര്‍ന്ന് മുന്‍കൂട്ടി തയ്യാറാക്കിയ ചാര്‍ട്ടില്‍ ഇവ എഴുതും .പതിനഞ്ചു ദിവസം കഴിഞ്ഞു പട്ടിക നോക്കി വര്‍ഗീകരണം നടത്തും . ശാസ്ത്ര പഠനത്തിന്‍റെ ശാസ്ത്രീയത ക്ലാസുമുറിയില്‍ പ്രകടമാണിവിടെ.ഞാ ന്‍ ക്ലാസ്സിനു പുറത്ത് ഇറങ്ങി .കുലവാഴ മുതല്‍ മരിച്ചിനി വരെ എല്ലാം കൃഷി ചെയ്തിട്ടുണ്ട്  ..കുരുമുളക് മുതല്‍ ചീര വരെ പാര്‍ട്ട്‌ ടയിം ജീവനക്കാരന്‍  മോഹന്‍റെ കര സ്പര്‍ശം ഏല്‍ക്കാത്ത ഒരു ചെടിയും ഈ സ്കൂള്‍ വളപ്പില്‍ ഇല്ല. .മനോഹരമായ ഒരു ലാബും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട് . ലാബിനു അടുത്താണ് അഞ്ചാം ക്ലാസ് ,അത്ര പരിചയമില്ലാത്ത ഒരു ടീച്ചര്‍ ഹിന്ദി പഠിപ്പിക്കുന്നു.ഞാന്‍ പേര് ചോദിച്ചു .റീന എന്ന പേരിനൊപ്പം ടീച്ചര്‍ ഒന്നുകൂടി പറഞ്ഞു ഞാന്‍ പ്രി -പ്രൈമറിയില്‍ ആയയാണ് സാര്‍ ഹിന്ദി സാഹിത്യാചാര്യ വരെ പഠിച്ചിട്ടുണ്ട്.ഞാന്‍ ഇത് കേട്ട് നിശ്ചലന്‍ ആയി .

 ..പ്രി പ്രൈമറിയിലെ കളിപ്പാട്ടങ്ങള്‍ കണ്ടു എന്‍റെ മനസ്സ് നിറഞ്ഞു  .നല്ല ക്ലാസുമുറി .പക്ഷെ ,പണിപൂര്‍ത്തിയാക്കിയിട്ടീല്ല .കളിപ്പാട്ടങ്ങള്‍ വാങ്ങിയത് പ്രി പ്രൈമറി അധ്യാപകര്‍ തന്നെ എന്ന് അറിഞ്ഞപ്പോള്‍ എനിക്ക് സന്തോഷം തോന്നി.
 പ്രായത്തില്‍ തന്നെ ക്കാള്‍ ഒരു പാട് കുറവായിരുന്നിട്ടും എല്ലാ സഹ പ്രവര്‍ത്തകരെയും' ടീച്ചര്‍ 'എന്ന് ചേര്‍ത്ത് വിളിക്കാന്‍ ഈ എച്ച് എമ്മിന് കഴിയുന്നു .
സ്കൂള്‍ പ്രവര്‍ത്തനങ്ങളില്‍ എല്ലായിടത്തും ഈ എച്ച് എമ്മിന്‍റെ സജീവ സാന്നിധ്യം ഉണ്ട്
 ക്ലാസില്‍ ടീച്ചര്‍ ഇല്ലെങ്കില്‍ എച്ച് എം ക്ലാസ്സുകളില്‍ ഉണ്ടാവും 
.ഓരോ ടീച്ചറെ കുറിച്ച് പറയുമ്പോഴും ഒരു മികവ്‌ കൂടി പറയാന്‍എച്ച് എമ്മിന് കഴിയുന്നു
കൃഷ്ണ രാഖിയും റോബര്‍ട്ടും ഷീജയും സജിതകുമാരിയും ഈ എച്ച് എമ്മിന് സഹപ്രവര്‍ത്തകര്‍ അല്ല ;സഹോദരങ്ങള്‍ ആണ് .

       പഠിച്ച സ്കൂളില്‍ എച്ച് എം -ടീച്ചര്‍ അഭിമാനിക്കുന്നു 

ശരിയാണ് ;ഈ സ്കൂളിനെ ക്കുറിച്ച് പറയാന്‍ നൂറുനാവുവേണം
രണ്ടാം ടേം മൂല്യ നിര്‍ണയ ടൈം ടേബിള്‍ പ്രസിദ്ധീകരിക്കുന്നു .

വ്യാഴാഴ്‌ച, നവംബർ 28, 2013

സെന്റ്‌ ജോസെഫ്സ് എല്‍ പി എസില്‍
കളിപ്പാട്ടങ്ങള്‍ നിറഞ്ഞ ക്ലാസുമുറി നവംബര്‍ ഇരുപത്തി ഒന്നിന് ബാലരാമപുരം സെന്റ്‌ ജോസഫ്‌ എല്‍ പി സ്കൂളായിരുന്നു തല്‍സമയ പിന്തുണയ്ക്ക്‌ വേണ്ടി തെരെഞ്ഞെടുത്തത് .എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒന്നാം ക്ലാസ്സില്‍,പ്രീത ടീച്ചറുടെ ക്ലാസ്സില്‍  രണ്ടു മണിക്കൂര്‍ ചെലവഴിച്ചു .ഏഴാം യൂണിറ്റായ കീയോ കീയോ ആയിരുന്നു വിനിമയം ചെയ്തത് .പ്രക്രിയ ഇങ്ങനെ 

 • കുട്ടികള്‍ കണ്ടിട്ടുള്ള ജീവികളുടെ പേര് പറഞ്ഞു ബോര്‍ഡില്‍ എഴുതി ജീവികളെ കാണുന്നത് എവിടെ ?
 • കുറെ കളിപ്പാട്ടങ്ങളും ജീവികളുടെ ചിത്രം ഒട്ടിച്ച ചാര്‍ട്ടുംഓരോ ഗ്രൂപ്പിനും നല്‍കി 
 • കുട്ടികള്‍ പരിചയമുള്ള ജീവികളെ കണ്ടെത്തി 
 • വീട്ടില്‍ വളര്‍ത്തുന്നത് ,വളര്‍ ത്താ ത്ത ത് തരം തിരിച്ചു .
 • ജീവികളെ കൊണ്ട് എന്ത് പ്രയോജനമാണ് ഉള്ളത് ?ഒരു പ്രയോജനവും ഇല്ല -സ്നേഹ സുഭാഷിന്‍റെ മറുപടി .
 • ഇന്നലെ ഉച്ചക്ക് എന്തായിരുന്നു ഭക്ഷണം ?-
 • ചോറ് ,മുട്ടക്കറി ,കാബജ് തോരന്‍ ,രസം -നന്ദ വിളിച്ചു പറഞ്ഞു .
 • മുട്ട ആരാണ് തന്നത് ?-കോഴിയെന്നു മറുപടി .
 • ഓരോ ജീവിയും ഇങ്ങനെ എന്തെല്ലാം തരുന്നു 
 • പശു ,ആട് ,താറാവ് ,ഇങ്ങനെ ഓരോ ജീവിയും തരുന്നത് പട്ടിക ആക്കി 
 • പട്ടി എന്താണ് തരുന്നത് ?
 • ഒന്നും തരുന്നീല്ല ,വീട് കാക്കും 
 • കാക്കയോ ?-പരിസരം വൃത്തിയാക്കി സൂക്ഷിക്കും -കുട്ടികളുടെ മറുപടി .ജെനിഫര്‍ ആണ് മറുപടി പറയാന്‍ മിടുക്കന്‍ .
 • എല്ലാവരും ജീവികളുടെ പേരും പ്രയോജനവും പട്ടികയില്‍ എഴുതി കണ്ടെത്തല്‍ 
 • ആസൂത്രണം ഉണ്ട് 
 • മിക്ക വീടിലും വളര്‍ത്തു മൃഗങ്ങളുടെ കുറവ് ക്ലാസ്സില്‍ പ്രകടമായി .
 • ചാണകം എന്തിനു ഉപയോഗിക്കുന്നു എന്ന ചോദ്യത്തിനു ആരും മറുപടി പറയാത്തത് അന്യം നില്‍ക്കുന്ന കാര്‍ഷിക വൃത്തിയുടെ ചൂണ്ടു പലക ആയി 
 • എല്ലാ ക്ലാസും ഒന്നിനൊന്നു മെച്ചം 
 •   ബിഗ്‌ ബുക്കും ബിഗ്‌ പിക്ച്ചറും ഈ ക്ലാസ്സുകളില്‍ ഇപ്പോഴും സജീവമാണ് .

ഞായറാഴ്‌ച, നവംബർ 24, 2013

                                                                  വിദ്യാലയ വിവര ശേഖരണം -   
                                      പരിശീലനം നടന്നു 
വിദ്യാലയ വിവര ശേഖരണം നടത്തുന്നതിനുള്ള ഫോര്‍മാറ്റുകള്‍ പരിചയപ്പെടുത്താന്‍ ഉപജില്ലയിലെ പ്രധാന അധ്യാപകര്‍ ,സ്കൂള്‍ മാനേജര്‍ മാര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കി .ബി .ആര്‍ സി യില്‍ നടന്ന ക്ലാസ് എ ഇ ഓ എ എസ്‌ ഹൃഷികേശ് ഉദ്ഘാടനംചെയ്തു .ബി പി ഓ കെ ലത അധ്യക്ഷത വഹിച്ചു ,ട്രയിന ര്‍ എ എസ്‌ മന്‍സൂര്‍ ,എസ്‌ എല്‍ റെജി എന്നിവര്‍ ക്ലാസ് നയിച്ചു ,ഡിസംബര്‍ അഞ്ചിനകം  വിവര ശേഖരണം പൂര്‍ത്തിയാക്കും .വിവിധ സ്കൂളുകള്‍ നിര്‍ദേശിച്ച സമയങ്ങളില്‍ ബി ആര്‍ സി യില്‍ എത്തി വിവരങ്ങള്‍ അപലോഡ് ചെയ്യണം ,ഓരോ സ്കൂളും ബി ആര്‍ സിയില്‍ എത്തേണ്ട സമയപ്പട്ടിക പിന്നാലെ പ്രസിദീകരിക്കും .

ഞായറാഴ്‌ച, നവംബർ 10, 2013

അധ്യാപനം കലയാണ്‌ ,

കല സാമൂഹ്യ പ്രവര്‍ത്തനവും
എങ്കില്‍പ്പിന്നെ അദ്ധ്യാപകന്‍ ആരാണ് കലാകാരന്‍ തന്നെ സംശയമില്ല .സര്‍ഗാത്മക യുള്ള മികച്ച കലാകാരന്മാരെ രൂപപ്പെടുത്താന്‍ എസ്‌ .എസ്‌. എ നടത്തിയ മികച്ച പരിപാടി ആയിരുന്നു നവംബര്‍ ഏഴ് ,എട്ട് തിയതികളില്‍ നടത്തിയ ക്ലസ്റര്‍ കോ -ഓര്‍ ഡി നേ റ്റ ര്‍ മാര്‍ക്കുള്ള പരിശീലനം .പുതുതായി ഒന്നുമില്ല ;എന്നാല്‍ പലതും പുതിയതാണ് താനും .എന്ന് ചുരുക്കത്തില്‍ പറയാം .ഒരു ചെടി നട്ടു നനച്ച്‌ വളമിട്ട്‌ പൂക്കാനും കായ്ക്കാനും സജ്ജമാക്കുന്ന പോലെ യുള്ള ചിട്ടപ്പെടുത്തിയ  സെഷനുകളിലേക്ക് ഒരു യാത്ര ആയിരുന്നു പരിശീലനം. .വര്‍ണക്കടലാസ്സിലെ കുത്തി വരകള്‍  മനോഹരമായ ചിത്രം ആകും പോലെആയിരുന്നു ക്രമീകരണം .ആശയങ്ങള്‍ പങ്കുവെയ്ക്കാനും മനസ്സില്‍ ഉറപ്പിക്കാനും ബാലരാമപുരം ബി .ആര്‍ .സി.യിലെ മന്‍സൂര്‍ സാറും റെജിസാറും ഗോപകുമാര്‍ സാറും നന്നായി ശ്രമിച്ചു .സങ്കീര്‍ണതകള്‍ നിറഞ്ഞ സെഷനുകള്‍ ചര്‍ച്ചക്ക് ഒടുവില്‍ ലളിതമായി .എസ്‌ .എസ്‌ .എ എന്ന മഹത്തായ വിദ്യാലയ -വിദ്യഭ്യാസ ഇടപെടലില്‍ സി ആര്‍ സി സി കള്‍ ക്ക് പ്രമുഖ പ്രാധാന്യം തന്നെയുണ്ടെന്ന് തിരിച്ചറിവുണ്ടായി .എസ്‌ എസ്‌ എ യുടെ ഇടപെടല്‍ മേഖലകള്‍ ,വിവിധ ഫോര്‍മാറ്റുകള്‍ പരിചയപ്പെടല്‍ ,സമീപനം,ക്ലാസ് റൂം ഇടപെടല്‍ ,ടീം ബില്‍ഡിംഗ്‌ എന്നിവയെ ക്കുറിച്ച് മികച്ച ധാരണ ഉറപ്പാക്കാന്‍ കൂട്ടായ്മ സഹായിച്ചു .
(കിളിമാനൂര്‍ ബി ആര്‍ സിയിലെ സരിത ടീച്ചര്‍ തയ്യാറാക്കിയ കുറിപ്പ് ).

ചൊവ്വാഴ്ച, നവംബർ 05, 2013

പ്രകാശം പരത്തുന്ന വിദ്യാലയങ്ങള്‍
പള്ളിച്ചല്‍ പഞ്ചായത്തില്‍ രണ്ട് സ്കൂളുകളിലെ സന്ദര്‍ശനം ഈയിടെ നടത്തി .മികവിലേക്ക്മുന്നേറുന്ന ഈ സ്കൂളുകളെ അറിയൂ ....
                                                   

 പി വി.എല്‍.പി.സ്കൂള്‍ കുഴിവിള


നാലാം ക്ലാസിലെ ഉഷ ടീച്ചര്‍ക്ക് കുട്ടികളെ കുറിച്ചും സ്കൂളിനെ കുറിച്ചും പറയുമ്പോള്‍ നൂറു നാവാണ് .വെറുതെയല്ല ;ഓരോ കുട്ടികളെയും നന്നായി അറിയാം .എന്തെഴുതും ,എത്ര കണക്കു ചെയ്യും ,നോട്ട് ബുക്കുകള്‍ എത്ര നന്നായി സൂക്ഷിക്കും ,അച്ചടക്കം എങ്ങനെ എല്ലാം ടീച്ചര്‍ക്കറിയാം . സന്ദര്‍ശന ദിവസം വൈദ്യുതി കണക്കു പഠിപ്പിക്കുകായിയിരുന്നു അവര്‍ .കറണ്ട് 
ഉപയോഗം കൂടിയാല്‍ കറണ്ട് ചാര്‍ജും കൂടും എന്ന് അവര്‍ കുട്ടികളോട് പറയാതെ പറയുകയായിരുന്നു .തലേ ദിവസം പറഞ്ഞത് അനുസരിച്ച് കുട്ടികള്‍ കറണ്ട് ബില്ലുകളും അടച്ച തുകയും നോക്കി വന്നു .ഗ്രൂപ്പില്‍ കൊണ്ടുവന്ന വിവരങ്ങള്‍ അപഗ്രഥിച്ചു .കറണ്ട് ബില്ലുകള്‍ താരതമ്യം ചെയ്തു .ഒടുവില്‍ കുട്ടികള്‍ സ്കൂളില്‍ മീറ്റര്‍ നോക്കി റീഡിംഗ് എടുത്തു .ടീച്ചറുടെ ക്ലാസ്സിലെ ഒരു മണിക്കൂര്‍ പോയതറിഞ്ഞില്ല .ഗുണനിലവാരമുള്ള എസ്‌. ആര്‍ ജി ,ടീച്ചര്‍മാരും പ്രധാമാദ്യപികയും തമ്മിലുള്ള ഐക്യം ,ഫണ്ട് വിനിയോഗത്തിലെ സുതാര്യത ,നൂതന ആശയങ്ങള്‍ നടപ്പിലാക്കല്‍ എന്നിവ മാതൃക തന്നെ .

എം .എസ്‌...... സി. എല്‍ .പി .എസ്‌ .കണ്ണംകോട് പത്ത് കൊല്ലം മുമ്പ് ഒന്ന് മുതല്‍ നാല് വരെ ഓരോ ക്ലാസ്സിലും നാല് ഡിവിഷനുകളിലായി നാനൂറില്‍ കൂടുതല്‍ കുട്ടികള്‍ .യുവത്വം കൈമുതലായുള്ള കുറെ അധ്യാപകര്‍ .കാലം മാറി .എല്ലാ വിദ്യാലയ ങ്ങളും പോലെ ഇവിടെയും കുട്ടികള്‍ കുറഞ്ഞു .അധ്യാപകര്‍ പല ദിക്കിലും സ്ഥലം മാറിപ്പോയി .ഗതകാല സ്മരണകള്‍ നിലനിര്‍ത്തി മുന്നേറാനുള്ള കഠിനമായ പ്രയതനതിലാണ് ഇന്ന്‍ ഈ സ്കൂള്‍ .ജേക്കബ്സാര്‍ എന്ന കരുത്തനായ ഹെഡ് മാസ്ടരുടെ ഗുണപരമായ അക്കാദമിക് ഇടപെടല്‍ ഈ സ്കൂളിനെ മികവിലേക്ക് നയിക്കുകയാണ് .ഉച്ചയൂണിനു മുന്നേ ഞാനും റെജി സാറും അവിടെ എത്തി .മെനു ചാര്‍ട്ട് നോക്കി .ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥലത്ത് ചാര്‍ട്ടില്‍ ഉള്ളതിനെ ക്കാള്‍ കൂടുതല്‍ വിഭവങ്ങള്‍ .നല്ല രുചിയുള്ള ഉച്ചയൂണ്. ഞാനും റെജിയും കഴിച്ചു .


മൂന്നാം ക്ലാസിലെ മലയാളത്തിലെ ഒരു പ്രവര്‍ത്തനം കണ്ടു .ലേഖന പ്രവര്‍ത്തനത്തിന്റെ മുന്നൊരുക്കങ്ങള്‍ നന്നായി ടീച്ചര്‍ നല്‍കി .കുട്ടികള്‍ നന്നായി എഴുതി .സ്നേഹത്തിന്‍റെ പര്യായമായി മാറിയ ജോസ് സാറിനും മറ്റു അധ്യാപകര്‍ക്കും നന്ദി .കരുത്തോടെ മുന്നേറുക .എല്ലാ ബി .ആര്‍ .സി യുടെ എല്ലാ ആശംസകളും .....

( കുറിപ്പ് തയ്യാറാക്കിയ റെജി സാറിനോട് കടപ്പാട് )
ചൈത്രക്കും ജീഷ്ണക്കും പിന്‍ഗാമിയായി 


അതിയന്നൂര്‍ സര്‍ക്കാര്‍ യു .പി .സ്കൂളിന് ഒന്നുകൂടി അഭിമാനിക്കാം .അക്കാദമിക് താല്പര്യം ഉള്ള ഒരു പ്രധാമാധ്യാപകന്റെ സാന്നിധ്യം മാത്രമല്ല ;പഠനമികവിന്റെ പുതിയ വഴി വിളക്കാവുക ആണ് ഈ സ്കൂള്‍ .നെയ്യാറ്റിന്‍കര നഗരസഭയിലെ ഒന്നാംകിട സ്കൂളുകളിലെ പ്രതിഭകളെ പിന്തള്ളി കുട്ടികളുടെ പ്രധാനമന്ത്രിയായി ശ്രീലക്ഷ്മി തെരഞ്ഞെടുക്കപ്പെട്ടു .അഞ്ച്‌ മേഖലകളില്‍ മിന്നിത്തെളിഞ്ഞു ഈ താരം .പ്രസംഗം ,ബുദ്ധിപരീക്ഷ ,ക്വിസ് ,സംവാദം ,തല്‍സമയ അവതരണം എന്നീ മേഖലകളില്‍ മികവ്‌ തെളിയിച്ചു .നെഹ്‌റു കുട്ടികള്‍ക്ക് നല്‍കിയ സന്ദേശങ്ങള്‍ ,പ്രചോദനങ്ങള്‍ എന്ന വിഷയത്തില്‍ നടത്തിയ പ്രസംഗം ആവേശമായി .ശക്തിധരന്‍ -സുമാദേവി ദമ്പതി കള്‍ക്ക് ഇനി അഭിമാനിക്കാം .തങ്ങളുടെ മകള്‍ പ്രധാന മന്ത്രി ആയതിലല്ല ;ഒരു സര്‍ക്കാര്‍ വിദ്യാലയത്തിന്റെ യശസ്സ് തന്‍റെ മകളിലൂടെ ഉയര്‍ത്തിയതിന് .ചൈത്ര ,ജീഷ്ണ ,ശ്രീലക്ഷ്മി ,........എല്ലാവര്‍ക്കും ശിശുദിന ആശംസകള്‍ .ഒപ്പം ശ്രീലക്ഷ്മിയുടെ അധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കും .
വിവരങ്ങള്‍ നല്‍കിയ ദിലീപ്മാഷിനും .

ചൊവ്വാഴ്ച, ഒക്‌ടോബർ 22, 2013

കരവിരുതും സര്‍ഗശേഷിയും കൂടിച്ചേര്‍ന്ന

പ്രവര്‍ത്തി പരിചയ അധ്യാപകശാക്തീകരണം
 ഞാന്‍ ആദ്യമായാണ്‌പ്രവര്‍ത്തി പരിചയ അധ്യാപകശാക്തീകരണ പരിപാടിയില്‍  പങ്കെടുക്കുന്നത് .അദ്ധ്യാപകന്‍ ആയി കുട്ടികളുടെ ഇടയില്‍ നില്ക്കാന്‍ ഇത്രയെങ്ങിലും അറിയണമെന്ന് ഇപ്പോള്‍ ബോധ്യപ്പെട്ടു .


ഭഗവതിനട സര്‍ക്കാര്‍ യു .പി .സ്കൂളിലെ സിസിലിയ ടീച്ചര്‍ പരിശീലന അവലോകന യോഗത്തില്‍ പറഞ്ഞത് ഇങ്ങനെയാണ്.ഡ യറ്റിന്റെ നേതൃതത്തില്‍ ബാലരാമപുരം ബി ആര്‍ സി യില്‍ നടന്ന പ്രവര്‍ത്തി  പരിചയ അധ്യാപകശാക്തീകരണം പങ്കെടുത്ത വര്‍ക്ക് പുതിയ അനുഭവം ആയി മാറി . .ഒക്ടോബര്‍ പതിനേഴ്‌ ,പതിനെട്ട്  തിയതികളില്‍ നടന്ന പരിപാടിയില്‍ എണ്‍പത്തി ഒന്ന് പേര്‍ പങ്കെടുത്തു .പാഠങ്ങളെ അടിസ്ഥാനമാക്കി പ്രവര്‍ത്തി പരിചയ ഉല്‍പ്പന്നങ്ങളുടെ  ചര്‍ച്ച നടന്നു .ഐ .ഡി .കാര്‍ഡ് നിര്‍മാണം ആദ്യം ചെയ്തു .പിന്നെ അക്കാദമിക് ചര്‍ച്ച .സ്ട്രാ  ഉപയോഗിച്ച് കൊക്കും ജിറാഫും ഗണിതരൂപങ്ങളും നിര്‍മിച്ചു .പ്രവര്‍ത്തി പരിചയ പഠന സമീപനം ,പഠന മേഖലകള്‍ എന്നിവ ചര്‍ച്ച ചെയ്തു .രണ്ടാം ദിവസം രാവിലെ ഡോക്കുമെന്റ്റേന്‍ അവതരിപ്പിച്ചു .തുടര്‍ന്ന് വിവിധയിനം പെയിന്റ് ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്തു .ബ്ലോ പെയിന്റിംഗ് ,ഇങ്ക് പെയിന്റിംഗ് ,മാര്‍ബിള്‍ പെയിന്റിംഗ് ,പച്ചക്കറികള്‍ ഉപയോഗിച്ചുള്ള പെയിന്റിംഗ് ,ട്രെഡ് പെയിന്റിംഗ് എന്നിവ അംഗങ്ങള്‍ പ്രായോഗിക പരിശീലന ത്തിലൂടെ ആര്‍ജിച്ചു .വിവിധയിനം മുഖംമൂടി കളുടെ നിര്‍മാണം കൌതുകമായി .കോഴി ,ആന ,കാള ,പക്ഷികള്‍ എന്നിവയുടെ നിര്‍മാണ മെല്ലാം പുതിയ അനുഭവവും ആത്മവിശ്വാസവും പകര്‍ന്നു നല്‍കി .


ക്ലാസ്സുകള്‍ക്കു സര്‍വശ്രീ സുരേശന്‍ ,എസ്‌ .പ്രസന്നകുമാരി ,ഗീതാനായര്‍ ,റാണി ,എ .എസ്‌ .മന്‍സൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി .


തിങ്കളാഴ്‌ച, ഒക്‌ടോബർ 14, 2013

പോങ്ങില്‍ എം .കെ .എം .എല്‍ .പി.എസില്‍

പെയ്തിറങ്ങുന്നത് സാന്ത്വനപ്പെരുമഴ

 

ആര് മുന്‍കൈ എടുത്താലും കൊള്ളാം ,കുട്ടികളായാല്‍ ഇങ്ങനെ വേണം .അതിയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ പോങ്ങില്‍ എം. കെ .എം .എല്‍..പി സ്കൂളിലെ അഞ്ഞൂറ്റി എഴുപത്തി നാല് കുട്ടികള്‍ അവരുടെ സമ്പാദ്യ പ്പെട്ടിയില്‍ പണം സ്വരൂപിക്കുന്നത് കടലമിടായി വാങ്ങാന്‍ മാത്രമല്ല ;ജീവകാരുണ്യ പ്രവര്‍ത്തന ത്തിന്‍റെ സമാനതകളില്ലാത്ത മാതൃക ഒരുക്കാനാണ് .സ്കൂളിനു സമീപത്തെ താമസക്കാരി നൂറു  തികയാറായ പാലിയമ്മ മുത്തശ്ശിയുടെ കണ്ണു നീര്‍ തുടയ്ക്കാന്‍ ഇവര്‍ ഒരു മനസ്സോടെ രംഗത്തിറങ്ങി  .വന്ദ്യ വയോധികയും രോഗിയുമായ ഇവര്‍ക്ക് പ്രതിമാസം സമ്പാദ്യത്തില്‍ നിന്ന് ഒരു തുക പെന്‍ഷനായി നല്‍കാന്‍ തീരുമാനിച്ചു .ലോക വൃദ്ധ ദിനമായ നവംബര്‍ ഒന്നിന് ആദ്യ ഘടു ഏറ്റു വാങ്ങുമ്പോള്‍ പാലിയമ്മയുടെ കൈകള്‍ വിറയാര്‍ന്നു .കണ്ണുകളില്‍ ദൈന്യത മാറി .ഈ കുരുന്നുകള്‍ ലോകത്തിനു തന്നെ മാതൃക ആവുകയാണ് .ഇന്നലെകളില്‍ അക്കാദമിക് പ്രവര്‍ത്തനങ്ങളില്‍ മാതൃകകള്‍ ഒരുക്കിയവര്‍ തന്നെ ജീവകാരുണ്യ പ്രവര്‍ത്തനത്തിനും മാതൃക തീര്‍ക്കുകയായി ഇവിടെ .യോഗത്തില്‍ സ്കൂള്‍ മാനേജര്‍ ,പ്രധാമാധ്യപിക സജിതാമിനി ,ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ഓമന ,അധ്യാപകര്‍ ,രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു .
(ഫോട്ടോ അയച്ചു തന്ന പി.സി .ബൈജുവിനോട്‌ കടപ്പാട് )

ചൊവ്വാഴ്ച, ഒക്‌ടോബർ 08, 2013

ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍

സജീവമായ ചര്‍ച്ച ,ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ ഇനി നടപ്പിലാക്കല്‍ ...

. ഇന്ന് ബാലരാമപുരം ഗവ .ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ക്ലാസ് പി.ടി .എ യോഗമായിരുന്നു .ഉച്ചക്കുശേഷം രണ്ട് മണിക്കാണ് യോഗം ചേര്‍ന്നത്‌ . മൂന്നു ഡിവിഷനുകളിലായി നൂറിലേറെ രക്ഷിതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു . പ്രധാമാധ്യപകന്‍ കെ .സുരേന്ദ്രന്‍ ആമുഖ പ്രസംഗം നടത്തി .പിന്നെ ഓരോ ഡിവിഷനുകളിലെ ക്ലാസ് ടീച്ചര്‍മാര്‍ സ്വയം പരിചയപ്പെടുത്തി ഒന്നാം പാദ വാര്‍ഷിക പരീക്ഷയില്‍ കുട്ടികള്‍ നേടിയ മികവുകള്‍ അപഗ്രഥിച്ചു അവതരിപ്പിച്ചു .വിവിധ വിഷയങ്ങളില്‍ ഇനിയും മുന്നേറ്റം കൈവരിക്കേണ്ട കാര്യങ്ങള്‍ പങ്കുവെയ്ക്കല്‍ നടന്നു .

 ടീച്ചര്‍മാരുടെ സങ്കടങ്ങള്‍ 

 ചില കുട്ടികള്‍ നോട്ട് ബുക്കുകള്‍ നന്നായി സൂക്ഷിക്കുന്നില്ല
 ചില കുട്ടികള്‍ക്ക് എഴുതാനറിയാം ,വായിക്കാനറിയില്ല
 ചില കുട്ടികള്‍ക്ക് വായിക്കാനറിയാം ,എഴുതാനറിയില്ല

 ശാസ്ത്ര വിഷയങ്ങളില്‍ പ്രായോഗിക തലത്തില്‍ കുട്ടികള്‍ പരാജയപ്പെടുന്നു കുട്ടികള്‍ തരുന്ന മൊബൈല്‍ നമ്പരില്‍ വിളിച്ചാല്‍ രക്ഷിതാവിനെ കിട്ടാറില്ല . ഹോം വര്‍ക്കുകള്‍ പല കുട്ടികളും യഥാസമയം പൂര്‍ത്തിയാക്കല്‍ നടക്കുന്നില്ല . കണക്ക് ,സാമൂഹ്യ ശാസ്ത്രം എന്നീ വിഷയങ്ങളില്‍ പല കുട്ടികളും പിന്നാക്കം .സങ്കടങ്ങള്‍ക്ക് പിന്നാലെ രക്ഷിതാക്കള്‍ അവരുടെ അഭിപ്രായം പറയാന്‍ തുടങ്ങി .....

.പിന്നെ ചര്‍ച്ച സജീവമായി
. തീരുമാനങ്ങള്‍ ഇങ്ങനെ നീളുന്നു

 യൂണിറ്റ്‌ ടെസ്റ്റ്‌ കള്‍ കൃത്യമായി നടത്തണം .
 അക്ഷരം അറിയാത്ത കുട്ടികളെ മികവിലേക്ക് നയിക്കാന്‍ പരിപാടികള്‍ സ്ടാഫ്‌ കൗണ്‍സില്‍ കൂടി ആലോചിക്കണം
 രക്ഷിതാക്കള്‍ പഠനകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം
 സബ്ജക്റ്റ് കൗണ്‍സില്‍ ഇടയ്ക്കിടെ കൂടണം
 രക്ഷിതാക്കള്‍ സ്കൂള്‍ പ്രവര്‍ത്തനങ്ങളില്‍ നന്നായി ഇടപെടണം
 ഒരു ക്ലാസിലും ഒരു പീരിടിലും ആളില്ലാത്ത അവസ്ഥ ഉണ്ടാവരുത് ട്രെയിനീസിനു നവംബര്‍ ,ഡിസംബര്‍ ,ജനുവരി മാസങ്ങളില്‍ ക്ലാസ് നല്‍കരുത് . ട്രെയിനീസിനു ക്ലാസ് നല്‍കുമ്പോള്‍ ടീച്ചര്‍ സാന്നിധ്യം ഉറപ്പാക്കണം .
 ചെറിയ യോഗങ്ങള്‍ നടത്താന്‍ ഒരു ഹാള്‍ പണിയാന്‍ എം .പി ,എം .എല്‍ .എ ഫണ്ട് കണ്ടെത്തണം.

  ഇനി നടപ്പക്കലാണ് വേണ്ടത് .ആര്‍ജവമുള്ള 
,കരുത്തുറ്റ മുന്നേറ്റമായി .......

വ്യാഴാഴ്‌ച, ഒക്‌ടോബർ 03, 2013

ഒന്നാം പാദ വാര്‍ഷിക മൂല്യ നിര്‍ണയം - അവലോകന റിപ്പോര്‍ട്ട്


      സമഗ്രവും നിരന്തരവുമായ വിലയിരുത്തലിനാണ് ഈ അധ്യയന വര്‍ഷം ഊന്നല്‍ നല്‍കിയത് .എന്നാലും ഒരു നിശ്ചിത കാലയളവിനു ശേഷം കുട്ടി നിശ്ചിത ശേഷികള്‍ നേടിയിട്ടുണ്ടോ എന്ന് വിലയിരുത്തുന്ന മൂല്യനിര്‍ണയത്തിനും ക്ലാസ് മുറിയിലും അധ്യാപന പ്രക്രിയയിലും വലിയ പ്രാധാന്യം ഉണ്ട്.ഈ അക്കാദമിക് വര്‍ഷത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകള്‍ തയ്യാറാക്കിയ മൂല്യനിര്‍ണയ ഉപകരണങ്ങളാണ് ഇതിനായി നാം ഉപയോഗിച്ചത് .നവംബര്‍ മാസത്തില്‍ നടത്തിയ ഒന്നാം പാദ വാര്‍ഷിക മൂല്യ നിര്‍ണയത്തിന് ഉപയോഗിച്ച എല്ലാ ക്ലാസ്സുകളിലെയും ടൂളുകള്‍ബാലരാമപുരം  ബി ആര്‍ സി പഠന വിധേയമാക്കി .ബി ആര്‍ സി യിലെ വിവിധ സ്കൂളുകളിലെ അധ്യാപകരുടെ സഹായത്തോടെ തയ്യാറാക്കിയ ഈ റിപ്പോര്‍ട്ട് കേരളത്തിലെ അക്കാദമിക്സമൂഹത്തിനായി സമര്‍പ്പിക്കുകയാണ് .വരുംകാലങ്ങളില്‍ മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കുമ്പോള്‍ ഈ റിപ്പോര്‍ട്ട് ദിശാബോധം നല്‍കുമെങ്കില്‍ ഞങ്ങള്‍ സംതൃപ്തരായി .

ക്ലാസ് ഒന്ന്
(ഗവ .എല്‍ .പി.ബി.എസ്‌ .ചൊവ്വര) 

ജീവികള്‍,ആഹാരം  എന്നിവയായിരുന്നു ആശയം .പൊന്നുതത്തയുടെ പിറന്നാളുമായി ബന്ധമുള്ള പതിനൊന്നു പ്രവര്‍ത്തനങ്ങള്‍ 

മികവുകള്‍ 

 • പ്രവര്‍ത്തനങ്ങള്‍ എല്ലാം ആഖ്യാനവുമായി നല്ല ബന്ധമുള്ളവ .
 • എല്ലാ കുട്ടികളും ആവേശപൂര്‍വ്വം ഏര്‍പ്പെട്ടു .
 • നിറം നല്‍കല്‍ കുട്ടികള്‍ക്ക് താല്പര്യം ഉള്ളവ .                                            പരിമിതികള്‍ 
 • .ക്ലാസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടികള്‍ സംഭാഷണം ,വരികള്‍ കൂട്ടിച്ചേര്‍ത്ത് കവിത എഴുത്ത് എന്നീ പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ട് .മൂല്യനിര്‍ണയ ത്തിലും ഇതിനുള്ള ഇടങ്ങള്‍ ഒരുക്കാമായിരുന്നു .
 • മിക്ക മേഖലകള്‍ക്കും രണ്ടു സൂചകങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഒന്നാം ദിവസത്തെ സംഖ്യാ ബോധത്തിനും രണ്ടു മേഖലകള്‍ ആയിരിക്കുമെന്ന് ആദ്യം കരുതി .മൂന്നാം സൂചകം വിലയിരുത്താന്‍ മൂന്നാം ദിവസം തെരഞ്ഞെടുത്തത് അനുചിതമായി .
 • പ്രവര്‍ത്തനങ്ങള്‍ തമ്മിലുള്ള അകലം കുറയ്ക്കാമായിരുന്നു .
 • പതിപ്പാക്കി മാറ്റാന്‍ നിര്‍ദേശിച്ച ചോദ്യ ബുക്ക്‌ ലെറ്റില്‍ എല്ലാ ഗ്രയി ഡും രേഖപ്പെടുത്താന്‍ ഒന്നാം പേജില്‍ ഇടമില്ല .പ്രധാനാധ്യാപകന്‍ ,ക്ലാസ് ടീച്ചര്‍ ,രക്ഷിതാവ് എന്നിവര്‍ക്ക് ഒപ്പിടാന്‍ സ്ഥലം വേണമായിരുന്നു .
      എല്‍.പി അറബിക് 
     ( ഗവ ,ഹാര്‍ബര്‍ എല്‍ .പി .എസ്‌ വിഴിഞ്ഞം)

ഒന്ന് , രണ്ട് ക്ലാസുകളില്‍ കവിത ,വിവരണം ,സംഭാഷണം എന്നീ മൂന്ന് മേഖലകള്‍ .
പേന ,പെന്‍സില്‍ എന്നിവയെ കുറിച്ച് ആയിരുന്നു കവിതയും വിവരണവും .കൂടുതല്‍ ആഖ്യാനം വേണ്ടി വന്നീല്ല .ചിത്രം നോക്കി കുട്ടികള്‍ എഴുതി .

 രണ്ടാം ക്ലാസിലെ മൂന്ന് പ്രവര്‍ത്തനവും കാട് കാണാന്‍ പോയ കാഴ്ചകള്‍ ആയിരുന്നു .പദങ്ങളുടെ സഹായത്തോടെ സംഭാഷണം തയ്യാറാക്കി .

മൂന്നാം പ്രവത്തനം കവിത എല്ലാ കുട്ടികളുംചെയ്തു മൃഗങ്ങളുടെ നിറം  .വലിപ്പം ,സ്വഭാവം എന്നിവ ഉള്‍പ്പെടുത്തി കുറിപ്പ് തയ്യാറാക്കി .

മൂന്ന് ,നാല്  ക്ലാസുകളില്‍ നാല് പ്രവര്‍ത്തന ങ്ങളാണ് ഉണ്ടായിരുന്നത് ,നിലവാരം ഉള്ളവ ആയിരുന്നു എല്ലാം ,സമയ ബന്ധിതമായി കുട്ടികള്‍ പൂര്‍ത്തിയാക്കി ,സംഭാഷണം പൂര്‍ത്തിയാക്കല്‍ -പുസ്തകത്തിലെ പ്രവര്‍ത്തന മാതൃക ആയതിനാല്‍ കുട്ടികള്‍ എളുപ്പം പൂത്തിയാക്കി തന്നിരിക്കുന്ന വാക്കുകള്‍ ഉപയോഗിച്ച് വിവരണം തയ്യാറാക്കലും എളുപ്പമായി .അനായാസം എല്ലാ കുട്ടികള്‍ക്കും എ ഗ്രയി ഡ നേടാന്‍ കഴിഞ്ഞു .

യു .പി .മലയാളം 
(ന്യൂ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,നെല്ലിമൂട്)

ക്ലാസ് അഞ്ച്‌  
അഞ്ച്‌ പ്രവര്‍ത്തനങ്ങളാണ് നല്‍കിയത് 
എല്ലാ പ്രവര്‍ത്തനങ്ങളും പുസ്തകത്തിലെ യൂണിറ്റ്‌ കളുമായി ബന്ധമുള്ളവ ആയിരുന്നു .
കഥാരചന ,ജീവചരിത്ര കുറിപ്പ് തയ്യാറാക്കല്‍ ,പത്രവാര്‍ത്ത എന്നിവ നിലവാരത്തിനു യോജിച്ചവ ആയിരുന്നു .പഴഞ്ചൊല്‍ വ്യാഖ്യാനം പ്രയാസം ഉള്ളതായി .
അടിസ്ഥാന പുസ്തകത്തില്‍ അഞ്ച്‌ പ്രവര്‍ത്തനങ്ങള്‍ മൂല്യ നിര്‍ണയത്തിന് വിധേയമാക്കി .
മഴക്കവിത എഴുത്ത് ,ഡയറി ക്കുറിപ്പ്‌ തയ്യാറാക്കല്‍ സംഭാഷണം  രചന താരതമ്യ കുറിപ്പ് എന്നിവ അനായാസം കുട്ടികള്‍ ചെയ്തു.
ആശംസ നേര്‍ന്നുകൊണ്ട് കത്ത് തയ്യാറാക്കല്‍ ചെറിയ അവ്യക്തത ഉണ്ടാക്കി .

എല്ലാ പ്രവര്‍ത്തനങ്ങളും നിലവാരം പുലര്‍ത്തി .ആസ്വാദന കുറിപ്പ് ,കഥാപാത്ര നിരൂപണം ഡയറി ക്കുറിപ്പ്‌ ,വര്‍ണന ,കഥാരചന ,ശീര്‍ഷകം -ഔചിത്യം 
എന്നിവ എല്ലാ നിലവാരത്തിലും ഉള്ള കുട്ടികളെ പരിഗണിച്ചു .
ആസ്വാദന ക്കുറിപ്പില്‍ ചമയവേ ,ഉദാരം ,ശേഷം എന്നീ പദങ്ങളുടെ അര്‍ഥം നല്‍കണമായിരുന്നു .
കഥാരചന താഴ്ന്ന നിലവാര ക്കാരെ ആശയ കുഴപ്പത്തില്‍ ആക്കിയെങ്കിലും മാതൃ സ്നേഹത്തിന്‍റെ മഹനീയ മാതൃക ബോധ്യ പ്പെടുത്താന്‍ സഹായിച്ചു .

ക്ലാസ് ആറില്‍ 

ഒന്നാം പുസ്തകത്തില്‍ അഞ്ച്‌ പ്രവര്‍ത്തങ്ങള്‍ ഉണ്ടായിരുന്നു .
പ്രതികരണ ക്കുറിപ്പ്‌ ,കത്ത് ,പത്രവാര്‍ത്ത ,ഉപന്യാസം ,താരതമ്യ ക്കുറിപ്പ്‌ എന്നിവ കുട്ടികളുടെ നിലവാരത്തിനു യോജിച്ചതായിരുന്നു .
രണ്ടാം പുസ്തകത്തില്‍ അഞ്ച്‌ പ്രവര്‍ത്തനങ്ങള്‍ നല്‍കി .ലേഖനം ,സന്ദേശം ,പത്രവാര്‍ത്ത ,കവിതാരചന ,ജീവചരിത്ര ക്കുറിപ്പ്‌ എന്നിവ മികച്ച നിലവാരം പുലര്‍ത്തി .
കവിതാരചന യില്‍ വഞ്ചി പാ ട്ടിന്തേ താളത്തില്‍ സ്കൂളിനെ ക്കുറിച്ച് കവിത എഴുതാന്‍ നിര്‍ദേശിച്ചത് കൌതുകമായി .

ക്ലാസ് ഏഴ് 

ആസ്വാദനക്കുറിപ്പ് ,കഥാപാത്ര നിരൂപണം, കത്ത് ,പോസ്റര്‍ ,ഡയറി ,കഥാരചന,എന്നീ പ്രവര്‍ത്തനങ്ങള്‍ .പോസ്റര്‍ രചന പ്രയാസം നേരിട്ടു.എല്ലാ പ്രവര്‍ത്തനവും കുട്ടികളുടെ നിലവാരത്തിനു യോജിച്ചവ തന്നെ .

ക്ലാസ് നാല് 
ഗവ .എല്‍ .പി.എസ്‌... മുടിപ്പുരനട ,വെങ്ങാനൂര്‍ 

മലയാളം 
അഞ്ച്‌ വ്യവഹാര രൂപങ്ങളാണ് മൂല്യനിര്‍ണയത്തിന് ഉള്‍പ്പെടുത്തിയത് .എല്ലാ പ്രവര്‍ത്തനങ്ങളും ക്ലാസ് റൂം പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച ആയിരുന്നു .ചില കുട്ടികള്‍  പത്രവാര്‍ത്ത നോടീസ് തയ്യാറാക്കുന്ന രീതി സ്വീകരിച്ചു .ആസ്വാദന കുറിപ്പില്‍ വായന സാമഗ്രി സംബന്ധിച്ച പ്രസക്ത വിവരങ്ങള്‍ ഉള്‍പ്പെടുത്തി .കഥാരചനയില്‍ അനുയോജ്യമായ പൂര്‍ണത കൈവരിക്കാന്‍ കഴിഞ്ഞില്ല .
പരിസരപഠനം 
സൂഷ്മ തല നിരീക്ഷണത്തിന്റെ സാധ്യതകള്‍ നിരീക്ഷണം എന്ന മേഖല യില്‍ ഉള്‍പ്പെടുത്തി .എല്ലാ മേഖല കളും നിലവാരത്തിനു യോജിച്ചവ ആയിരുന്നു .
ഗണിതം 
നിര്‍മിതി ,ദത്തങ്ങള്‍ -ഉപയോഗം ,സംഖ്യാ ബോധവും ക്രിയാശേഷികളും ,പ്രശ്ന അപഗ്രഥനം എന്നീ മേഖലകള്‍ മൂല്യ നിര്‍ണയത്തിന് വിധേയമാക്കി .എല്ലാ പ്രവര്‍ത്തനവും ലളിതവും നിലവാരത്തിനു യോജിച്ചവ യും ആയിരുന്നു .(തുടരും )

ഞായറാഴ്‌ച, സെപ്റ്റംബർ 29, 2013

ആ മഹാത്മാവിനെ സ്മരിക്കുമ്പോള്‍ .......


       എന്‍റെ ജീവിതമാണ്‌ എന്‍റെ എന്‍റെ സന്ദേശം 
എന്ന് ലോകത്തോട്‌ വിളിച്ചു പറഞ്ഞ മഹാത്മാവിനെ നാം ഈ ഒക്ടോബര്‍
രണ്ടിന് നാം വീണ്ടും അനുസ്മരിക്കുകയണല്ലോ ?ഈ ദിനം വിദ്യാര്‍ഥി ജീവിത കാലഘട്ടത്തിലെ എക്കാ ലവും സ്മരിക്കുന്ന ഒരു ദിവസമാക്കി മാറ്റാന്‍ നമ്മുടെ സ്കൂള്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നത് ?കഴിഞ്ഞ എസ്‌ .ആര്‍ .ജി .യോഗം ഇക്കാര്യം ഗൌരവമേറിയ ചര്‍ച്ചക്ക് തുടക്കം കുറിക്കുകയും ചില തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തു കാണുമെന്നു കരുതുന്നു .പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ദിശാബോധം നല്‍കാനാണ് ഈ കുറിപ്പ് .നടപ്പിലാക്കാവുന്ന ചില പ്രവര്‍ത്തങ്ങള്‍ ഇതാ ..
 1. ഒക്ടോബര്‍ ഒന്ന് ഗാന്ധിയന്‍ അസംബ്ലി ആയി നടത്തണം .ഗാന്ധിജിയുടെ ആത്മകഥ പരിചയപ്പെടുത്തണം .പുസ്തകത്തിന്റെ ഒരു ഭാഗം വായിക്കാന്‍ ഒരു കുട്ടിയെ ചുമതലപ്പെടുത്തണം .പ്രധാമാധ്യപകന്‍ ബ്രീഫിംഗ് നടത്തണം .
 2. ഒക്ടോബര്‍ രണ്ടിന് സ്കൂള്‍ കവാടത്തില്‍ ഗാന്ധിയുടെ ചിത്രം വെയ്ക്കണം .നൂതിനാല്‍പ്പതിനാലാം ജന്മദിനം എന്ന ബോര്‍ഡ് സ്ഥാപിക്കണം .സ്കൂളും പരിസരവും വൃത്തിയും വെടിപ്പും ഉള്ളതാക്കി മാറ്റണം .ക്ലാസുകളില്‍ ശുചീകരണം അനിവാര്യമാണ് .എല്ലാ കുട്ടികള്‍ക്കും കപ്പയും ചമ്മന്തിയും  കട്ടന്‍ചായയും നല്‍കണം .
 3. ഒക്ടോബര്‍ മൂന്ന് മുതല്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്താം .ഗാന്ധിയന്‍ സെമിനാര്‍ ,പതിപ്പ് തയ്യാറാക്കല്‍ ,ഗാന്ധിജിയുടെ ജീവിതത്തിലെ ചില സംഭവങ്ങള്‍ ഉള്‍പ്പെടുത്തി പോസ്റര്‍ പ്രദര്‍ശനം ,പ്രവര്‍ത്തന പ്രശ്നോത്തരി ,സോപ്പ് -ലോഷന്‍ നിര്‍മാണ പരിശീലനം ,ഗാന്ധി സ്മൃതി യാത്ര എന്നിവ ഗാന്ധിയന്‍ വാരാചരണ കാലത്ത് നടത്താം . 
                എല്ലാവര്‍ക്കും ഗാന്ധി ജയന്തി ദിനാശംസകള്‍ നേരുന്നു
                പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്ന വിശ്വാസത്തോടെ ....

                                                                                        ബി .പി .ഓ ബാലരാമപുരം

ബുധനാഴ്‌ച, ഓഗസ്റ്റ് 28, 2013

നെല്ലിവി ള എ ല്‍ . പി . സ്കൂളിലെ നാലാം ക്ലാസ് 

 • ആഗസ്റ്റ്‌ 27 ചൊവ്വാഴ്ച ഞാന്‍ വെങ്ങാനൂര്‍ പഞ്ചായത്തില്‍ നെല്ലിവി ള എല്‍ . പി .സ്കൂളില്‍ നാലാം ക്ലാസ്സിലെ സുജ ടീച്ചറുടെ ക്ലാസ്സില്‍ ആയിരുന്നു .17 കുട്ടികളുള്ള ഈ ക്ലാസില്‍ നാടറിയാന്‍ നടപ്പറിയാന്‍ എന്ന യൂണിറ്റില്‍ കളികളെ കുറിച്ചുള്ള പ്രവര്‍ത്തനമാണ് നല്‍കിയത് .
പ്രക്രിയ ഇതായിരുന്നു  • ആഘോഷങ്ങളെയും ഉത്സവങ്ങളെയും കുറിച്ച് പൊതുചര്‍ച്ച 
 • ഏതെല്ലാം കളികള്‍ നിങ്ങള്‍ക്ക്അറിയാം -പ്രതികരണങ്ങള്‍ 
 • ഇ .വി .എസ്‌ .പേജ് 27 എല്ലാവരും വായിക്കുന്നു 
 • ഇടയ്ക്ക് മാണിക്യ ചെമ്പഴുക്ക എന്ന പാട്ട് കൂട്ടായി പാടുന്നു .
 • കളികളെ കുറിച്ച് പൊതു ചര്‍ച്ച .
 • കുട്ടികളെ മൂന്ന് ഗ്രൂപ്പ് ആക്കി .ഓരോ ഗ്രൂപ്പും കളികളുടെ ലിസ്റ്റ് തയ്യാറാക്കി .
 • പൊതുവായി അവതരിപ്പിച്ചു .മുപ്പതിലധികം കളികളുടെ പേര് കുട്ടികള്‍ എഴുതി .
 • വട്ടത്തില്‍ നിന്ന് കളിക്കുന്ന കളികള്‍ ഏതെല്ലാം ?-കൊല കൊല മുന്തിരി , കോഴിയും കുറുക്കനും എന്ന് കുട്ടികളുടെ മറുപടി . 
 • പിന്നീടു പട്ടിക വിപുലപ്പെടുത്തി .ഓരോ ഗ്രൂപ്പും ഒരു കളി വട്ടം വരച്ചു . 
 • ആ കളിയെ കുറിച്ച് കുറിപ്പ് തയ്യാറാക്കി . അവതരിപ്പിച്ചു . 
 • ഈര്‍ക്കില്‍ കളി , ഇലയൂതിക്കളി ,പൂ പറിക്കാന്‍ പോരുമോ എന്നീ കളികളുടെ കുറിപ്പാണ് തയ്യാറാക്കിയത് . 
സുജ ടീച്ചറുടെ പഠനക്കിറ്റില്‍ നിന്നും ഇലയും മണലും ഈര്‍ക്കിലും കുട്ടികള്‍ക്ക് 
നല്‍കി .അവര്‍ കളികളില്‍ സജീവമായി .
എല്ലാവര്‍ക്കും ഈ കളികള്‍ ഇഷ്ടമായോ ?-പൊതുചര്‍ച്ച ,പങ്കുവെയ്ക്കല്‍ എന്നിവ നടന്നു .

മികവുകള്‍ 

 1. ഒരു മണിക്കൂര്‍ ഈ പ്രവര്‍ത്തനത്തിന് വേണ്ടിവന്നു .
 2. ആറു ഇടങ്ങളില്‍ വിലയിരുത്തല്‍ നടന്നു . 
 3. മെച്ചപ്പെട്ട ആസൂത്രണവും പഠനക്കിറ്റില്‍ സാമഗ്രികളുടെ ശേഖരണവും ഉണ്ടായിരുന്നു .
 4. കുട്ടികള്‍ സജീവമായി പങ്കാളികളായി .
 5. പുസ്തകത്തിലെ നിര്‍ജീവമായ പാഠങ്ങളെ സുജടീച്ചര്‍ സജീവത കൊണ്ട് സമ്പന്നമാക്കി .

മറ്റു ക്ലാസുകളില്‍ 

 1. ഒന്നാം ക്ലാസ്സില്‍ പുള്ളിയുടുപ്പ് എനിക്ക് ഇഷ്ടമായി .
 2. രണ്ടാം ക്ലാസിലെ അധ്യാപകന്‍ ആസൂത്രണത്തിലും നടപ്പാക്കുന്നതിലും കുറെ കൂടി മെച്ചപ്പെടണം
 3.  മൂന്നാം ക്ലാസ് പഠന സാമഗ്രികള്‍ കൊണ്ട് സമ്പന്നം .
 4. ഉച്ചയൂണിനു മുട്ടതോരനും പുളിശ്ശേരിയും .
തിങ്കളാഴ്‌ച, ജൂൺ 10, 2013

ഇടപെടല്‍ തുടങ്ങി


അനുഭവം ആവേശകരം 

തല്‍ സ്ഥല പിന്തുണ സഹായം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഈ അധ്യയന വര്‍ഷം എസ് .എസ് .എ . ജില്ലയില്‍ ജൂണ്‍ മാസം ആരംഭിച്ച അക്കാദമിക് പ്രവര്‍ത്തനമാണ് ഇടപെടല്‍ .ജൂണ്‍ നാലിന് തുടങ്ങിയ പ്രവര്‍ത്തനം രണ്ടു ഘട്ടങ്ങളിലായി 1 6 വിദ്യാലയങ്ങളില്‍ നടപ്പിലാക്കി .സന്ദര്‍ശിച്ച സ്കൂളുകളില്‍ നിന്ന് ആവേശകരമായ അനുഭവങ്ങളാണ് പരിശീലകര്‍ക്കും മറ്റുള്ളവര്‍ക്കും കിട്ടിയത് .
അവ ;

 1. അധ്യാപകര്‍ സന്ദര്‍ശനത്തെ ആവേശപൂര്‍വ്വം സ്വീകരിച്ചു .
 2. അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ , അവരുടെ നേട്ടങ്ങള്‍ , എന്നിവ പങ്കു വെച്ചു . 
 3. സ്കൂള്‍ മൊത്തത്തില്‍ ഒന്ന് കാണാന്‍ കഴിഞ്ഞു .
 4. .ദൈനംദിന പഠന പ്രവര്‍ത്തനങ്ങളില്‍ അധ്യാപകരുടെ ഇടപെടല്‍ തിരിച്ചറിഞ്ഞു .
 5. .പാഠപുസ്തകത്തിലെ ശേഷികളുടെ വിനിമയം എങ്ങന നടപ്പിലാകുന്നു എന്ന് തിരിച്ചറിയാന്‍ കഴിഞ്ഞു .
 6. വര്‍ഷങ്ങളായി എസ് എസ് എ അനുവദിക്കുന്ന ഗ്രാന്‍ഡ്‌ എങ്ങനെ വിനിയിഗിച്ചു എന്ന് തിരിച്ചറിഞ്ഞു .
 7.  സ്കൂള്‍ പരിസരം , ക്ലാസുമുറി എന്നിവ എങ്ങനെ ശിശു സൗഹൃദം ആയി നിലനില്‍ക്കുന്നു എന്ന് തിരിച്ചറിഞ്ഞു .
 8.  അധ്യാപകരുടെ കൂട്ടായ്മ ,കൂട്ടുത്തരവാദിത്തം എന്നിവ തിരിച്ചറിഞ്ഞു .
 9.  സ്കൂള്‍ അസംബ്ലി , ഉച്ചഭക്ഷണ പരിപാടി , എസ് ആര്‍ ജി ഐ സി ടി ധാരണ എന്നിവയിലെ മികവുകളും പോരായ്മകളും കണ്ടറിഞ്ഞു .

തിരിച്ചറിവുകള്‍ 


 1.  ആസൂത്രണത്തില്‍ നാം ഇനിയും ഒട്ടേറെ മുന്നെരാനുണ്ട് .
 2. കുറെ സ്കൂളുകളില്‍ അസംബ്ലി ഇനിയും മെച്ചപ്പെടുത്താന്‍ ഉണ്ട് .
 3. കണ്ടതില്‍ രണ്ടു സ്കൂളുകളില്‍ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇടവേള സമയത്ത് അധ്യാപകരും കുട്ടികളും പരക്കം പായുന്നു .
 4. എല്ലാ അധ്യാപകരും ടി എം തയ്യാറാക്കുന്നു .എങ്കിലും ഏതു ശേഷി നേടാന്‍ ,എന്ന് പലരും എഴുതാറില്ല .
 5.  സംഖ്യാ ബോധം ഉറപ്പിക്കാന്‍ നല്‍കുന്ന പ്രവര്‍ത്തനത്തില്‍ നേരിട്ട് സംഖ്യ എഴുതി ബി ബി യില്‍ കാണിക്കുന്നു .അവ ലളിതമായ കളികളില്ലൂടെ അവതരിപ്പിച്ചാല്‍ എത്ര നന്നാകുമായിരുന്നു .
 6. നമ്മുടെ സ്കൂളുകളിലെ മൂത്രപ്പുരകളും കക്കൂസുകളും കുറച്ചു കൂടി വൃത്തിയായി സൂക്ഷിക്കാന്‍ നമുക്ക് കഴിയണ്ടേ ?
 7.  ക്ലാസ്സ് മുറികളിലെ പഴയ ചാര്‍ട്ടുകള്‍ മാറ്റി ഈ വര്‍ഷത്തേതു മാത്രം ഇടാന്‍ ശ്രദ്ധിക്കണം 
 8. ഉച്ചഭക്ഷണ പരിപാടി ചില സ്കൂളുകളില്‍ എത്ര സുന്ദരം .മറ്റു ചില സ്കൂളുകളില്‍ ഗുണനിലവാരം തീരെയില്ല .
 9. നമ്മുടെ സ്കൂളുകളിലെ ലാപടോപ്കളും കംപുട്ടരുകളും എല്ലാ അധ്യാപകരും കുട്ടികളും ഇഷ്ടം പോലെ ഉപയോഗിക്കട്ടെ .
 10. എസ് ആര്‍ ജി കൂടുന്നതില്‍ കുറച്ചുകൂടി കാര്യക്ഷമത വേണം .
 11. ഇനി എന്നാണ് നമ്മുടെ ഉപജില്ലയിലെ എല്ലാ ക്ലാസുകളും ശിശു സൗഹൃദം ആകുക ?
'ഇടപെടല്‍' നടന്ന വെങ്ങാന്നൂര്‍ മോഡല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്ന്  കോ ഓ ര്‍ഡി നേ റ്റര്‍  രമ ടീച്ചര്‍ റിപ്പോര്‍ട്ട് ചെയ്തത് .
                                                                
                                                   


ഞായറാഴ്‌ച, ജൂൺ 02, 2013

ആഹ്ലാദ പൂത്തിരി കത്തിച്ച്‌

ജൂണ്‍ മൂന്നിന് സ്കൂളുകള്‍ തുറക്കും

അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ എത്തുന്ന ആയിരങ്ങളെ വരവേല്‍ക്കാന്‍ സ്കൂളുകള്‍ ഒരുങ്ങി ..ബാലരാമപുരം വിദ്യഭ്യാസ ഉപജില്ല യിലെ 6 5 സ്കൂളുകളില്‍ പ്രവേശനോത്സവം വന്‍ വിജയമാക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി .വേനലവധിക്കാലത്തെ അവസാന ആഴ്ച  ആഘോഷത്തിനുള്ള അവസാന ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുകയായിരുന്നു അധ്യാപകര്‍ .
ഈ അധ്യയനവര്‍ഷം പതിവില്‍ നിന്ന് വിപരീതമായി കനത്ത മഴക്കാലത്താണ് കടന്നു വരുന്നത് ..എങ്കിലും നവാഗതരായ കുരുന്നുകളെ വരവേല്‍ക്കാന്‍ എല്ലാ അര്‍ത്ഥത്തിലും സ്കൂള്‍ ഒരുങ്ങിയിട്ടുണ്ട് .ആകര്‍ഷമായി സ്കൂളും ക്ലാസുകളും അലങ്കരിച്ചു .സ്കൂള്‍ പരിസരം വൃത്തിയാക്കി .എസ് .ആര്‍ .ജി കൂടി സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു . ആദ്യ എസ് എം സി യോഗം കൂടി .ഉച്ചഭക്ഷണ പരിപാടി മെച്ചപ്പെടുത്താന്‍ ആലോചന നടന്നു .ആദ്യ ആഴ്ച കുട്ടിയുടെ ശേഷി വിലയിരുത്താനുള്ള പഠന പ്രവര്‍ത്തനങ്ങള്‍ തീരുമാനിച്ചു.ക്ലബ്ബുകളുടെ ചുമതല നല്‍കി ക്ലാസ് -സ്കൂള്‍ കലണ്ടര്‍ തയ്യാറാക്കി .അന്താരാഷ്ട്ര ജലവര്‍ഷം ആചരിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തീരുമാനിച്ചു .
പ്രവേസനോത്സവ്തിനു മുന്നോടിയായി ബി ആര്‍ സി പ്രധാമാധ്യപകരുടെ യോഗം ചേര്‍ന്ന് പരിപാടികള്‍ ആസൂത്രണം ചെയ്തു ബാനര്‍ , പ്രവേശനോല്‍സവഗാനം -സി ഡി എന്നിവയോടൊപ്പം ഓരോ സ്ക്കൂളിനും അഞ്ഞൂറ് രൂപയും നല്‍കി .ബി.ആര്‍ സി പരിധിയിലെ എല്ലാ പഞ്ചായത്തുകളിലും പി ഇ സി യോഗം ചേര്‍ന്ന് പ്രവേശനോത്സവം വന്‍ വിജയമാക്കാനുള്ള ആലോചന നടന്നു .ഈ യോഗങ്ങളില്‍ ജനപ്രതിനിധികള്‍ സജീവമായി പങ്കെടുത്തു മിക്ക പഞ്ചായത്തുകളും ആയിരത്തില്‍ കുറയാത്ത തുക സ്കൂളുകള്‍ക്ക് നല്കാന്‍ തീരുമാനിച്ചു .ചില പഞ്ചായത്തുകള്‍ പടനോപകരണ കിറ്റുകള്‍ എല്ലാ സ്കൂളിലേക്കും വിതരണം ചെയ്തു .
അതിയന്നൂര്‍ ബ്ലോക്ക് തല പ്രവേശനോത്സവം ഹാര്‍ബര്‍ ഏരിയ എല്‍ പി സ്കൂളില്‍ നടക്കും .ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രി . രൂഫസ് ഡാനിയല്‍ ;നഗരസഭ അംഗം സുധീര്‍കാന്‍ ,എ ഇ ഒ എ.എസ് ഹൃഷികേശ് ,ബിപിഒ കെ .ലത ട്രെയിനര്‍ എ.എസ് മന്‍സൂര്‍ എന്നിവരും പൊതുപ്രവര്‍ത്തകരും ചേര്‍ന്ന്  നവാഗതരെ വരവേല്‍ക്കും .കോട്ടുകാല്‍ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം വോക്കെഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ജില്ലാ പഞ്ചായത്ത് അംഗം വി .രാജേന്ദ്രനും വെങ്ങാനൂര്‍ സെന്റ്‌ ആലോസ്യസ് എല്‍ പി എസില്‍ പ്രസിഡന്റ് മംഗലത്തു കോണം രാജുവും അതിയന്നൂര്‍ പുതിച്ചല്‍ യു പി എസില്‍ എ പിശശികുമാറും ബാലരാമപുരം സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ എം രവീന്ദ്രനും പള്ളിച്ചല്‍ കുഴിവിള സര്‍ക്കാര്‍ എല്‍ .പി. സ്കൂളില്‍ എം .രാകേഷും അതിയന്നൂര്‍ സര്‍ക്കാര്‍ യു പി സ്കൂളില്‍ നെയ്യാറ്റിന്‍കര നഗരസഭാ ചെയര്‍മാന്‍ എസ് എസ് ജയകുമാറും പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും .എല്ലാ ഗ്രാമപഞ്ചായത്ത് അംഗങ്ങളും വിവിധ സ്കൂളുകളില്‍ കുട്ടികളെ വരവേല്‍ക്കും .
ബഹു .വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം കുട്ടികള്‍ ക്ക് നല്‍കും .പൊതു വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ പരിരക്ഷയുടെ പാഠങ്ങള്‍ എന്ന കൈപുസ്തകം വിതരണം  ചെയ്യും .

ബുധനാഴ്‌ച, മേയ് 08, 2013

വെക്കേഷന്‍ ട്രെയിനിംഗ് -5


ടീച്ചേര്‍സ് ലിസ്റ്റ്

അഞ്ചാം  ഘട്ട അധ്യാപക പരിശീലനത്തില്‍ പങ്കെടുക്കേണ്ടവരുടെ ലിസ്റ്റ്  പ്രസിദ്ധീകരിച്ചു .അതുകൊണ്ടു തന്നെ സന്ദര്‍ശകരായ നിങ്ങള്‍ക്ക് മറ്റൊരു ബ്ലോഗും അവസരം ഒരുക്കാത്ത വിധം ലിസ്റ്റ് കാണാന്‍ തൂവല്‍ ഇവിടെ ഒരുങ്ങുകയാണ്.

 തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ അധ്യാപകരുടെയും ലിസ്റ്റ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..

അല്ലെങ്കില്‍ ...

 ബാലരാമപുരം ബി.ആര്‍..സിയുടെ കീഴിലുള്ള അധ്യാപകരുടെ ലിസ്റ്റ് താങ്കള്‍ക്ക് താഴെ കാണാവുന്നതാണ് ...
നിങ്ങള്‍ തരുന്ന ഓരോ അഭിപ്രായവും ഞങ്ങള്‍ക്ക് വിലമതിക്കാനാകാത്തതാണ് . ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു കൊണ്ടുപോകാന്‍ ഞങ്ങള്‍ക്ക് കിട്ടുന്ന പ്രോല്‍സാഹനങ്ങലാണ് .. അതുകൊണ്ടു  ദയവായി  ഇതിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ.....

വ്യാഴാഴ്‌ച, മേയ് 02, 2013

വെക്കേഷന്‍ ട്രെയിനിംഗ് -4


ടീച്ചേര്‍സ് ലിസ്റ്റ്

നാലാം ഘട്ട അധ്യാപക പരിശീലനത്തില്‍ പങ്കെടുക്കേണ്ടവരുടെ ലിസ്റ്റ് ഇവിടെ പ്രസിദ്ധീകരിക്കുന്നു.തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ അധ്യാപകരുടെയും ലിസ്റ്റ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..

അല്ലെങ്കില്‍ ...
 ബാലരാമപുരം ബി.ആര്‍..സിയുടെ കീഴിലുള്ള അധ്യാപകരുടെ ലിസ്റ്റ് താങ്കള്‍ക്ക് താഴെ കാണാവുന്നതാണ് ...

വെള്ളിയാഴ്‌ച, ഏപ്രിൽ 26, 2013

വെക്കേഷന്‍ ട്രെയിനിംഗ് -3

ടീച്ചേര്‍സ് ലിസ്റ്റ് 

മൂന്നാം ഘട്ട അധ്യാപക പരിശീലനത്തില്‍ പങ്കെടുക്കേണ്ടവരുടെ ലിസ്റ്റ് ഇവിടെ പ്രസിദ്ധീകരിക്കുന്നു.തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ അധ്യാപകരുടെയും ലിസ്റ്റ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..

അല്ലെങ്കില്‍ ...
 ബാലരാമപുരം ബി.ആര്‍..സിയുടെ കീഴിലുള്ള അധ്യാപകരുടെ ലിസ്റ്റ് താങ്കള്‍ക്ക് താഴെ കാണാവുന്നതാണ് ....
ബുധനാഴ്‌ച, ഏപ്രിൽ 24, 2013

അധ്യാപക പരിശീലനം

അങ്ങനെ ഒരു അവധിക്കാലത്ത്‌.


സി.ടി ജിഷാന്‍ 
സമഗ്ര അധ്യാപക പരിശീലന പരിപാടി ഒന്നാം ഘട്ടത്തില്‍ പങ്കാളിയായ ബാലരാമപുരം ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപകന്‍ സി . ടി .ജിഷാന്‍ പരിശീലനത്തെ വിലയിരുത്തുന്നു .
പരിശീലനത്തി ന്‍റെ  ഒന്നാം ബാച്ചിലാണ് ഞാന്‍ പങ്കെടുത്തത് . എനിക്ക് കൂട്ടായി അന്‍പത് അധ്യാപകര്‍ ഉണ്ടായിരുന്നു . അവധിക്കാലത്ത്‌ എല്ലാവരെയും കാണാനും സൗഹൃദം പുതുക്കാനും കൂട്ടായ്മ ഉപകരിച്ചു . ഉപജില്ലാ ആപ്പീസര്‍ ശ്രി . എ .എസ് .ഹൃഷികേശ് , ബി . പി. ഓ .കെ .ലത ,പരിശീലകര്‍ ,ബി.ആര്‍ ,സി  ജീവനക്കാര്‍ എന്നിവര്‍ പരിശീലനം മികവുറ്റതാക്കാന്‍ പരമാവധി പ്രയത്നിച്ചതിന്റെ അടയാളങ്ങള്‍ പരിശീലന ഹാളില്‍ പ്രകടമായിരുന്നു .
പരിശീലനത്തില്‍ അധ്യാപകരുമായി പങ്കു വെച്ച പതിമൂന്നു ഭാഗങ്ങളെ ചുരുക്കത്തില്‍ ഇങ്ങനെ വിലയിരുത്താം 
 1. വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ശിച്ചതനുസരിച്ചു ഉള്ള സൗകര്യം പരമാവധി പ്രയോജനപ്പെടുത്തി . ചൂടിനെ അതിജീവിക്കാന്‍ ജനരെട്ടര്‍ സൗകര്യം , കുടിവെള്ളം ,എല്‍ സി ഡി പ്രൊജക്ടര്‍ , ഇടവേളകളില്‍ ചായ ,ടോയലറ്റ് സൗകര്യം എന്നിവ സജ്ജമാക്കി .വിദ്യാഭ്യാസ ആപ്പീസര്മാരുടെ ഇടവിട്ടുള്ള സന്ദര്‍ശനം പങ്കാളികളില്‍ ആത്മവിശ്വാസം വളര്‍ത്തി . 
 • എസ് സി ഇ ആര്‍ ടി നിര്‍ദ്ശിച്ചതനുസരിച്ചു പതിമൂന്നു ഭാഗങ്ങള്‍ പരിശീലകര്‍ പങ്കാളികളില്‍ ചര്‍ച്ചക്ക് വിധേയമാക്കി .ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ ,വര്‍ക്ക് ഷീറ്റുകള്‍ , ചര്‍ച്ചകള്‍ എന്നിവ പരിശീലനത്തെ സജീവമാക്കി .ഓരോ ഭാഗവും സൂക്ഷമായി വിലയിരുത്താം .അവ ;                                         
സമയം ഉപയോഗിക്കല്‍ ,ക്രമീകരണം                                                     
വ്യക്തിജീവിതം കാര്യക്ഷമവും വിജയപ്രദവും സന്തോഷപ്രധവുമാക്കാന്‍ സമയം കൃത്യമയി ക്രമീകരിക്കണം . അധ്യാപകന് അധ്യാപനം കാര്യക്ഷമവും ആസ്വാദ്യകരമായ അനുഭവങ്ങള്‍ നല്കാനും സമയം കൃത്യമായി ഉപയോഗിക്കണം  

മാനജിംഗ് സെല്‍ഫ് ആന്‍ഡ്‌ അതെര്‍സ്‌                                                           
സ്വയം നിയന്ത്രിക്കാനും വിലയിരുത്താനും ചെയ്യുമ്പോള്‍ എല്ലാ ജോലിയിലും നാം വിജയിക്കുന്നു. കഴിവുകള്‍ തിരിച്ചറിഞ്ഞു പോരായ്മകള്‍ പരിഹരിച്ചാല്‍ കാര്യങ്ങള്‍ എളുപ്പവും സീകാര്യവുമാകും . 

സ്റ്റേ ക്ക് ഹോള്‍ ദേ ഴ്സ്                                                                                         
ഓരോ വ്യക്തിക്കും ഓരോ കാര്യങ്ങളില്‍ ചില ചുമതലകള്‍ ഉണ്ട് .ഒരു വ്യക്തിയുടെ അലംഭാവമോ പാളിച്ചയോ മൊത്തം പ്രവര്‍ത്തനത്തെ ബാധിക്കാം . അതിനു ഇടവരരുത്. സ്കൂളിലും വീട്ടിലും ഇതിനുള്ള അവസരം ഒരുക്കരുത് .

കൂട്ടായ്മ,സഹവര്‍ത്തിത്വം                                                                                      
 ഒരേ സമയം ആശയങ്ങള്‍ പങ്കു വെയ്ക്കാനും പങ്കാളി ആകാനും ശ്രമിക്കണം .പൊതു ലക്ഷ്യത്തെ മുന്‍നിര്‍ത്തി  പാരസ്പര്യതോടെ അഭിപ്രായഭിന്നതകള്‍ പരിഹരിച്ച്‌ മുന്നേറാന്‍ കഴിയണം .                 

ആശയ വിനിമയ ശേഷി ,അവതരണ ശേഷി                                                      
ശരിയായ ആശയ വിനിമയ ശേഷി കൈവരിക്കേണ്ട ആവശ്യം ,അനിവാര്യത ,തടസ്സമാകുന്ന ഘടകങ്ങള്‍ ,എന്നിവ തിരിച്ചറിഞ്ഞു .നമ്മുടെ ആശയവിനിമയ ശേഷി മറ്റുള്ളവരില്‍ എങ്ങനെ സ്വാധീനം ചെലുത്തുമെന്ന തിരിച്ചറിവും ലഭിച്ചു .                                                                    
  
ക്രിയത്മകസമീപനം                                                                                                    
ഒരു വ്യക്തിയുടെ ചിന്ത ,മനോഭാവം ,പെരുമാറ്റം ,എന്നിവ സാഹചര്യങ്ങള്‍ക്കനുസരിച്ച് ക്രിയാത്മകമായി കൈകാര്യം ചെയ്താല്‍ വിജയവും സമാധാനവും ഉണ്ടാകും .സ്കൂളില്‍ ശുഭാപ്തി വിശ്വാസത്തോടെ പ്രവര്‍ത്തിക്കാന്‍ ആദ്യം ശീലിക്കണം .                               

സൃഷ്ട പരത,നവീനത                                                                                                          
കുട്ടികളുടെ സൃഷ്ടിപരതയെ നൂതന മാര്‍ഗങ്ങള്‍ ഉപയോഗിച്ച് അധ്യാപന രംഗത്ത് പ്രയോജനപ്പെടുത്തിയാല്‍ കുട്ടികളെ താല്പര്യം ഉള്ള മേഖലയിലേക്ക് ഉയര്‍ത്താന്‍ കഴിയും . 

                                                                    

 കാഴ്ചപ്പാട്                                                                                                                            
വ്യക്തമായ കാഴ്ചപ്പാടിലൂടെ യും അതിനു അനുസരിച്ചുള്ള ആത്മാര്‍ത്ഥ മായ ലക്ഷ്യബോധത്തില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഉന്നത വിജയം കൈവരിക്കാന്‍ കഴിയൂ .                                                                                             

പ്രോത്സാഹനം                                                                                                      
കുട്ടികളെ പഠനത്തിലും അവര്‍ക്ക് താല്പര്യമുള്ള മറ്റു മേഖലകളിലും എത്തിച്ചേരാന്‍ വ്യത്യസ്ത വഴികളിലൂടെ നടത്താന്‍ അധ്യാപകന് കഴിയണം .                                                                                                                          

പിരിമുറുക്കം                                                                                                                         
എല്ലാ വ്യക്തികള്‍ക്കും പിരിമുറുക്കം ഉണ്ട് . മിതമായ പിരിമുറുക്കം  വ്യക്തിയെ ക്രിയത്മകമാക്കും . തീരെ കുറയുന്നത് ഉറക്കത്തിലേക്കും അലസതയിലെക്കും നയിക്കും . കൂടുന്നത് മാനസിക വിഭ്രാ ന്തിയിലെക്കും . അധ്യാപകന്‍ കുട്ടികളുടെ പിരിമുറുക്കം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കാന്‍ തയ്യാറാകണം .                                                                                                                    

വൈകാരിക സന്തുലനാവസ്ഥ , തന്മയീഭാവം                                                             
ഓരോ വ്യക്തിയും വികാരം പ്രകടിപ്പിക്കുമ്പോള്‍ ശരിയായ വ്യക്തിയോട് , ശരിയായ സമയത്ത് , ശരിയായ രീതിയില്‍ , ശരിയായ അളവില്‍ പ്രകടിപ്പിക്കണം . മറ്റുള്ളവരുടെ പ്രശ്നങ്ങളെ തന്‍റെ പ്രശ്നങ്ങളായി കാണാന്‍ ,പരിഹരിക്കാന്‍ കുട്ടിക്ക് അധ്യാപകന്‍ പരിശീലനം കൊടുക്കണം .                                                                                            

പ്രശ്നപരിഹാരം                                                                                                                 
ഓരോ വ്യക്തിയുടെയും വ്യത്യസ്ത പ്രശ്നങ്ങളെ ക്രിയത്മകമായ് സമീപിച്ച്‌ പരിഹരിക്കാന്‍ ശ്രമിക്കണം .                                                              

പ്രവര്‍ത്തന നൈതികതയും മൂല്യങ്ങളും                                                                    
അധ്യാപകന്‍ തന്‍റെ തൊഴിലിനോട് കൂറും ആത്മാര്‍ഥതയും ഉള്ളവന്‍ ആയിരിക്കണം .ഒന്ന് പറയുകയും മറ്റൊന്ന് പ്രവര്‍ത്തിക്കുകയും ചെയ്യാന്‍ പാടില്ല .സ്വന്തം മക്കളെ പൊതു വിദ്യാലയങ്ങളില്‍ പഠിപ്പിക്കാതെ പൊതു വിദ്യാഭ്യാസ തെ കുറിച്ച് വാതോരാതെ വര്‍ത്തമാനം പറയുകയും ചെയ്യുന്നത് , സ്വകാര്യ മായി പണത്തിനു വേണ്ടി പഠിപ്പിക്കാന്‍ പോകുന്നത് , സ്വന്തം സ്കൂളില്‍ കുട്ടികളെ ആത്മാര്‍ഥമായി പഠിപ്പിക്കതിരിക്കുക എന്നിവ ജീവിത മൂല്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു .                                                                                                  

ഇനി അവധിക്കാല പരിശീലനം
 -മികവുകള്‍ ,പരിമിതികള്‍                            
 ലഭ്യ മായ സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി . ഹാളില്‍ മൈക്ക് സെറ്റ് ,കുടിവെള്ളം ,എല്‍.സി ഡി പ്രൊജക്ടര്‍ ,എന്നിവ ഉണ്ടായിരുന്നു .വൈദ്യുതി യുടെ പോക്ക് പരിഹരിക്കാന്‍ ജനരെട്ടര്‍ ഉണ്ടായിരുന്നു .എല്ലാ ടോയലറ്റ്കളിലും ജലം ലഭ്യമായി .                                     

പരിശീലനത്തിന് കൂട്ടായി എത്തിയവര്‍                                                                      
എസ് എസ് എ സ്റ്റേറ്റ് ഡയരക്ടര്‍ ശ്രി .എല്‍.രാജന്‍ ,ഡി പി ഒ ശ്രി . എം രാജേഷ്‌ ,ഡ യറ്റ് ലക്ചറര്‍ ശ്രിമതി .ഗീതാനായര്‍ ,അധ്യാപക സംഘടനാപ്രവര്‍ത്തകര്‍ എന്നിവര്‍ സന്ദര്‍ശനം നടത്തി .                                                                                                                

ഫീഡ്ബാക്ക്                                                                                                                               

 • അവസാനം പരിശീലന അനുഭവങ്ങള്‍ പങ്കുവെയ്ക്കാന്‍ അവസരം നല്‍കിയത് നന്നായി                                                                                                           
 •  ഏഴ് ദിവസത്തെ പരിശീലനം അഞ്ചു ദിവസമാക്കി ചുരുക്കിയത് പൂര്‍ണത ചോര്‍ത്തി .                                                                                                     
 • നൂറ്റാണ്ടിലെ അധ്യാപകന്‍ എന്നത് ഒരു കാഴചപ്പാട് മാത്രമാണ് .അതിലേക്കു എത്താന്‍ നാം ഇനിയും ഒരു നടക്കണം .                                      
 • ഐ സി ടി    പരിശീലനം ഒഴിവാക്കാന്‍ പാടില്ലായിരുന്നു .ഒരു സി ഡി കിട്ടിയാല്‍ അത് ഉപയോഗിക്കാനെങ്ങിലും അധ്യാപകര്‍ക്ക് ധാരണ കിട്ടണം .                                                                                                                                     
 • ഓരോ ഭാഗത്തിന്തെയും സമയം വെട്ടിക്കുറച്ചു .അതിനു അനുസരിച്ച് ആസൂത്രണം നടന്നില്ല എന്നത് പ്രകടമായി .                                                                  
 • പരിശീലനത്തിനിടയില്‍ ഓരോ സ്ലയിടുകലും തപ്പി എടുക്കാന്‍ കുറെ സമയം കളഞ്ഞു .  
                                                                                                                                                                                                                                            
ഇടപെടലുകള്‍
ഉപജില്ല ആഫീസറുടെ നിരന്തര ഇടപെടല്‍ പരിശീലനം മികവുറ്റതാക്കാന്‍ സഹായിച്ചു .ബി .ആര്‍ .സി .പരിശീലകന്‍ എ .എസ് . മന്‍സൂര്‍ ചുമതലക്കാരനായിരുന്നു .. ശ്രി . നന്ദ കുമാര്‍ ലീഡര്‍ ആയി .ശ്രി .എ ആര്‍ തോമസ്‌ ,കുമാരി രാധിക ,ശ്രിമതി .സുനി ,എന്നിവരുടെ ഇടപെടല്‍ ശ്രദ്ധിക്കപ്പെട്ടു ..                                                                                                                                                                                                                                

വെള്ളിയാഴ്‌ച, ഏപ്രിൽ 19, 2013

വെക്കേഷന്‍ ട്രെയിനിംഗ് -2

ടീച്ചേര്‍സ് ലിസ്റ്റ് 


രണ്ടാം ഘട്ട അധ്യാപക പരിശീലനത്തില്‍ പങ്കെടുക്കേണ്ടവരുടെ ലിസ്റ്റ് ഈ പോസ്റ്റില്‍ കാണാവുന്നതാണ്.തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ അധ്യാപകരുടെയും ലിസ്റ്റ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ..

അല്ലെങ്കില്‍
 ബാലരാമപുരം ബി.ആര്‍. സി യുടെ  കീഴിലുള്ള അധ്യാപകരുടെ ലിസ്റ്റ് നിങ്ങള്‍ക്ക് താഴെ കാണാവുന്നതാണ് ....


ചൊവ്വാഴ്ച, ഏപ്രിൽ 16, 2013

സകല പിറന്നു

സർഗാത്മകത  വളർത്താൻ

വീണ്ടും നാം സർഗാത് ത്മകയെ ക്കുറിച്ച് വർത്തമാനം പറയുകയാണ് .. സമഗ്ര അ ധ്യാ പക ശാക്തീകരണം നടക്കുമ്പോൾ തന്നെ  എന്തുകൊണ്ട് നാം വീണ്ടും ഇതിനെ ക്കുറിച്ച് പറയണം . അതിനൊരു കാരണമുണ്ട് . അധ്യാപനം ഒരു സര്ഗാത്മക പ്രവർത്തനമാണല്ലോ ? സർഗാത്മകത ജന്മ സിദ്ധമായ ഒന്നാണെന്നും നിരന്തരമായ പരിശീലനത്തിലൂടെ നേ ടാനവില്ലെന്നും ചിലർ ധരിച്ചിട്ടുണ്ട് .എന്നാൽ ഈ ധാരണ തികച്ചും തെറ്റാണ് . പരിശീലനത്തിലൂടെ നേടാൻ കഴിയാത്ത ഒന്നും ഇല്ല എന്ന കാര്യം നിത്യ അഭ്യാസി ആനയെ എടുക്കും എന്ന പാഠ ത്തിലൂടെ കുട്ടിക്കാല ത്ത് നാം പഠിച്ചിട്ടുണ്ടല്ലോ ?
ഇപ്പോൾ എസ്‌ . എസ്‌ . എ തയ്യാറാക്കിയ സകല എന്ന പുസ്തകം  നമ്മുടെ സർഗാത്മക വികസനം യാഥാർത്ഥ്യമാക്കും എന്ന കാര്യത്തിൽ സംശയമില്ല . സർഗാത്മക വികസനം ലക്ഷ്യമിട്ട് നാം ആർജിച്ച നേട്ടങ്ങളുടെ അനുഭവ കൈമാറ്റം, വ്യാപനം എന്നിവ സകല ലക്ഷ്യം വയ്ക്കുന്നു . പരിശീലനത്തിനിടയിൽ അധ്യാപകരുടെ മനസിൽ  തെളിഞ്ഞ കഥകൾ , പാട്ടുകൾ , എല്ലാം സകലയിൽ ഉണ്ട് . ഒരു കടലാസ് മടക്കി , ഒരു തുള്ളി മഷി ഉപയോഗിച്ച് , ഒരു പാഴ് കടലാസ് മടക്കി ,ഒരു വിരൽ ഉപയോഗിച്ച് നമുക്ക് എന്തെല്ലാം ചെയ്യാൻ കഴിയുമെന്നു സകല കാട്ടിത്തരുന്നു . കേരളത്തിലെ അധ്യാപക സമൂഹം വരും തലമുറക്ക്‌ പകർന്ന്  നല്കാനെങ്കിലും ഈ പുസ്തകം വായിക്കുമെന്ന് ഉറപ്പുണ്ട്.

65  പേജുള്ള സകല എന്ന പുസ്തകം പൂർണമായി കാണാനും ഡൌണ്‍ലോഡ് ചെയ്യാനും ഇവിടെ ക്ലിക്ക് ചെയ്യൂ.ഞായറാഴ്‌ച, ഏപ്രിൽ 14, 2013

ആധാർ രജിസ്ട്രറേൻ

ബാലരാമപുരം ഉപജില്ല ഒന്നാമത്‌

സ്കൂൾ കുട്ടികളുടെ ആധാർ നമ്പർ നൽകിയതിൽ ബാലരാമപുരം ഉപജില്ല ഒന്നാമത് എത്തി ഏപ്രിൽ 6 ,1 3 തിയതികളിൽ ബാലരാമപുരം ബി ആർ സി യിൽ നടന്ന ആധാർ രജിസ്ട്രറേൻ പ്രവർത്തനത്തിൽ നൂറുകണക്കിന് കുട്ടികൾ പങ്കെടുത്തു ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് നിരവധി കുട്ടികൾ ആധാർ നമ്പർ എടുക്കാൻ എത്തി സംസ്ഥാനത്ത് 9 8 ശതമാനം കുട്ടികൾക്കും ആധാർ നംമ്പർ കിട്ടിയ ഏക ഉപജില്ലയും ബാലരാമപുരം തന്നെ . ഉപജില്ലാ ആഫീസർ എ . എസ് . ഹൃഷികേശ് ,സി . ജയകുമാർ , ബി . ആർ . സി . പരിശീലകർ , സി ആർ സി കോടിനെട്ടർ എന്നിവർ പ്രവർത്തനത്തിൽ പങ്കാളികളായി . വെള്ളായണി , കാഞ്ഞിരംകുളം അക്ഷയ കേന്ദ്രങ്ങളാണ് ഈ പ്രവർത്തനത്തിൽ സഹകരിച്ചത് . വിവിധ സ്കൂളുകളിലെ പ്രധാനാധ്യപകർ , അദ്യാപകർ , രക്ഷിതാക്കൾ , എന്നിവരെ എ . ഇ . ഒ. അഭിനന്ദിച്ചു .


ശനിയാഴ്‌ച, ഏപ്രിൽ 13, 2013

ഹെൽപ് ഡെസ്ക് അവാർഡ്

ജേതാക്കൾ 

ബിആർസി ബാലരമാപുരത്തിന്റെ 2012-2013  വർഷത്തെ  ഹെൽപ് ഡെസ്ക് അവാർഡ്  ജേതാക്കളെയാണ് ഞങ്ങൾ ഇതിലൂടെ നിങ്ങൾക്കുമുന്പിൽ അറിയിക്കുന്നത് . വിജയികൾ ടട്രെയിനർ എ എസ് മൻസൂറിനും ബി.പി ഒ  ലത ടീച്ചറിനും ഒപ്പം നിൽക്കുന്നു