തിങ്കളാഴ്‌ച, നവംബർ 14, 2011

ശിശുദിന വിശേഷങ്ങള്‍

പെണ്‍കരുത്തുമായി ഗേള്‍സ്‌ HSS വെങ്ങാനൂര്‍ .....


"കാഴ്ചയ്ക്ക് പല രീതിയില്‍ വ്യത്യസ്തര്‍ ആണെങ്കിലും പല ഭാഷകളാണ് സംസാരിക്കുന്നതെങ്കിലും പല വസ്തുക്കളാണ് ധരിക്കുന്നതെങ്കിലും കുട്ടികള്‍ എല്ലാവരും സമാനരാണ് . കുട്ടികളുടെ വഴക്ക് പോലും ഒരു വിധത്തിലുള്ള കളിയാണ് . ജാതി വ്യത്യാസമോ നിറവ്യത്യാസമോ സാമ്പത്തിക വ്യത്യാസങ്ങളോ അവര്‍ കാര്യമാക്കുന്നില്ല ......"
ഇതു ചാച്ചാജിയുടെ വാക്കുകളാണ് ....... 
വെങ്ങാനൂര്‍ ഗേള്‍സ്‌ HSS ലെ കൂട്ടുകാരെ കാണുമ്പോള്‍ അവരുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുമ്പോള്‍ ഓര്‍ക്കുക ഈ വാക്കുകളാണ് .....


ഒരു ശിശുദിനം കൂടി കടന്നു പോയിരിക്കുന്നു .....


ഈ ശിശുദിനത്തില്‍ "തൂവല്‍ "ഗേള്‍സ്‌ HSS ലെ കൂട്ടുകാരോടോപ്പമായിരുന്നു ......അവിടത്തെ കൂട്ടുകാരുടെ കഥകള്‍ കേള്‍ക്കാന്‍ ........കഴിവുകള്‍ പങ്കു വയ്ക്കാന്‍........അവരെ നേരില്‍ കാണാന്‍.......
ദിനാഘോഷങ്ങളുടെ വൈവിധ്യമാര്‍ന്ന നിറക്കുട്ടുകലാണ് ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത് ....


ശിശുദിനം -പ്രവര്‍ത്തനങ്ങള്‍ 


പ്രത്യേക അസംബ്ളി


കുട്ടികളുടെ പ്രധാനമന്ത്രി അഞ്ജനയുടെ നേത്രുത്വത്തിലാണ് അസംബ്ളി നടന്നത് .ചാച്ചാജിയുടെ ജീവിതവും ചിന്തയും ഒരു കൂട്ടുകാരി തന്‍റെ വാക്കുകളിലൂടെ വരച്ചു കാട്ടി .....അനുഭവ കുറിപ്പുകളും കവിതകളും അവതരിപ്പിച്ചു .


ഘോഷയാത്ര 


കൂട്ടുകാരുടെ നേതൃത്വത്തില്‍ നടന്ന ഘോഷയാത്ര സ്കൂളില്‍ നിന്ന് തുടങ്ങി SASUPS ചുറ്റി തിരിച്ചെത്തി . കുട്ടികളുടെ പ്രധാന മന്ത്രി നേതൃത്വം നല്‍കി . കൂട്ടുകാര്‍ ഓരോരുത്തരും ചുവന്ന റോസാപ്പുവും സ്വയം തയ്യാറാക്കിയ ബാഡ്ജും ഉടുപ്പില്‍ അണിഞ്ഞിരുന്നു . ചാച്ചാജിയുടെ വിശേഷണങ്ങള്‍ ഉള്‍പ്പെടുത്തിയ മുദ്രാഗീതങ്ങള്‍ ഘോഷയാത്രയില്‍ അവര്‍ ആലപിച്ചു .ക്ലാസ്സ്‌ പ്രവര്‍ത്തനങ്ങള്‍ 


ഓരോ ക്ലാസ്സിലും വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിക്കപ്പെട്ടത് .....

  • പ്രത്യേക പതിപ്പുകള്‍ 
  • പോസ്റ്ററുകള്‍ 
  • ചുമര്‍ ചിത്രങ്ങള്‍ 
  • പത്ര പതിപ്പുകളുടെ ശേഖരങ്ങള്‍ 


അഞ്ചാം ക്ലാസിലെ ഹന്‍സ എന്ന കൂട്ടുകാരി ചചാജിയെ കുറിച്ച് എഴുതിയ ഒരു കവിതയുമായി ഞങ്ങളെ കാണാനെത്തി 
മറ്റൊരാള്‍ ചാച്ചാജിയുടെ കാര്‍ടൂണ്‍ ആണ് തയ്യാറാക്കിയത് 

ക്ലാസ്സിലെ ഓരോ സൃഷ്ട്ടിയെയും വിലയിരുത്തുന്ന കൂട്ടുകാരെയും ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞു 
രാവിലെ 9 മണി മുതല്‍ തന്നെ അധ്യാപകര്‍ കുട്ടികള്‍ക്ക് വേണ്ടി പ്രദര്‍ശനം ഒരുക്കുന്ന തിരക്കിലായിരുന്നു 
ചാച്ചാജിയുടെ ജീവിതം വരച്ചു കാട്ടുന്ന ചിത്ര പ്രദര്‍ശനം അധ്യാപകര്‍ കൂട്ടുകാര്‍ക്ക് വേണ്ടി ഒരുക്കി 


നൂറു കണക്കിന് പതിപ്പുകളുടെയും ചുമര്പത്രങ്ങളുടെയും സ്കൂള്‍തല പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു 


മറ്റു മികവുകള്‍ 

ഈ വിദ്യാലയത്തിലെ കൂട്ടുകാര്‍ കൃഷിയിലും പിന്നിലല്ല .ബാഹ്യ ശക്തികളുടെ ഇടപെടലുകളെ അതിജീവിച്ചുകൊണ്ട് അവര്‍ പച്ചക്കറി കൃഷി നടത്തുന്നു .ബോട്ടിലില്‍ വെള്ളം നിറച്ചു നടത്തുന്ന ഡ്രിപ്പ് ഇറിഗേഷന്‍ കൌതുക കാഴ്ചയായി.....
75 ലധികം കൂട്ടുകാര്‍ ഇവിടെ കരാട്ടെ എന്ന ആയോധന കല പഠിക്കുന്നു . ഇതില്‍ ഇരുപതോളം പേര്‍ക്ക് ബ്ലാക്ക് ബെല്‍റ്റ്‌ ലഭിക്കാന്‍ യോഗ്യതയുണ്ടെന്നു അവര്‍ ഞങ്ങളോട് പറഞ്ഞു 
ഒരു ചിത്രകാരിയെയും പരിചയപ്പെട്ടു ..........ജസിയ...........ക്ലാസ്സ്‌ വായനമൂലയും മറ്റു സംവിധാനങ്ങളും സൂക്ഷ്മതയോടെയുള്ള ആസൂത്രണത്തിന്റെ മികവുകള്‍ ആണ്
ക്രിയാത്മകമായ അധ്യാപക കൂട്ടായ്മയാണ് ഈ മികവുകള്‍ക്ക് പിന്നില്‍ .......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ